നീയെന്താ പറഞ്ഞു വരുന്നത്, എന്റെ അച്ഛൻ.. നമ്മുടെ മോനെ.. നീ വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയല്ല്…

(രചന: ശിവ)

“നീയിത് വരെ ഉറക്കമെണീറ്റില്ലേ അശ്വതി. സമയം ആറരയായി. അവന് ഓഫീസിൽ പോവാനുള്ളതല്ലേ. എണീറ്റ് വേഗം അടുക്കളയിലേക്ക് ചെല്ല്.” പ്രദീപിന്റെ അമ്മ വിമല വന്ന് അശ്വതിയെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി.

“കൊച്ച് രാത്രി മുഴുവൻ ഭയങ്കര കരച്ചിലായിരുന്നു അമ്മേ. ഒരുപോള കണ്ണടയ്ക്കാൻ പറ്റിയില്ല. അഞ്ചര മണി കഴിഞ്ഞാ അവനൊന്ന് ഉറങ്ങിയത്.”

“അങ്ങനെ പറഞ്ഞ എങ്ങനെ ശരിയാവും. പ്രദീപിന് ഓഫീസിൽ പോണ്ടേ.”

“ഇന്ന് അമ്മ ചോറ് കെട്ടി കൊടുക്ക്. എനിക്ക് ഒട്ടും കണ്ണ് തുറക്കാൻ വയ്യ.”

“ഇന്നത്തേക്ക് ഞാൻ ക്ഷമിച്ചു. എന്നും ഇതൊരു പതിവാക്കാൻ നിക്കണ്ട.” മുറുമുറുത്തു കൊണ്ട് വിമല അടുക്കളയിലേക്ക് പോയി.

അശ്വതി ചുമരരികിൽ ചേർന്ന് കിടക്കുന്ന ഭർത്താവിനെ നോക്കി. പ്രദീപ് നല്ല ഉറക്കത്തിലാണ്. രാത്രിയിൽ മോൻ കാറിപൊളിച്ചു കരഞ്ഞിട്ടും ആൾ പോത്ത് പോലെ ഒറ്റ ഉറക്കം ആയിരുന്നു.

ഉറങ്ങുവോളം മോനെയും എടുത്ത് മുറിയിലൂടെ നടന്നിട്ട് അവൾക്ക് കൈക്കും കാലിനും നടുവിനുമൊക്കെ ഭയങ്കര വേദനയായിരുന്നു.

രണ്ട് വർഷം മുൻപായിരുന്നു പ്രദീപിന്റെയും അശ്വതിയുടെയും വിവാഹം കഴിഞ്ഞത്. അവരുടെ മകൻ ഉണ്ണിക്കുട്ടന് എഴ് മാസമാണ് പ്രായം. അശ്വതിക്ക് സിസേറിയൻ ആയത് കൊണ്ട് ഏഴാം മാസത്തിൽ വീട്ടുകാർ അശ്വതിയെ കൂട്ടികൊണ്ട് പോയിട്ട് കുഞ്ഞിന് ആറു മാസം കഴിഞ്ഞിട്ടാണ് തിരികെ പ്രദീപിന്റെ വീട്ടിലേക്ക് വിട്ടത്.

സ്വന്തം വീട്ടിലായിരുന്നത് കൊണ്ട് രാത്രിയിൽ കുഞ്ഞിനെ നോക്കുന്നതൊന്നും അശ്വതി ആയിരുന്നില്ല. അവൾ നന്നായി ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ എല്ലാ കാര്യവും അവളുടെ അമ്മ നോക്കാമായിരുന്നു. അതുകൊണ്ട് വീട്ടിൽ നിന്ന ദിവസങ്ങൾ അവളെ സംബന്ധിച്ച് മനഃസമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു. യാതൊരു തരത്തിലുമുള്ള മാനസിക സംഘർഷവും അവൾക്ക് ഉണ്ടായിരുന്നില്ല.

പ്രദീപിന്റെ വീട്ടിലേക്ക് വന്നത് മുതൽ അവളുടെ ജോലി ഭാരം കൂടി. പകൽ സമയങ്ങളിൽ പ്രദീപിന്റെ അച്ഛൻ വാസുവും അമ്മ വിമലയും കുഞ്ഞിനെ നോക്കും. പക്ഷേ രാത്രി കുഞ്ഞ് ഉറങ്ങാതെ കരഞ്ഞാലും കളിച്ചു ഇരുന്നാലും നോക്കാൻ അവൾ മാത്രേ ഉള്ളു. രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞിട്ട് അതിരാവിലെ എഴുന്നേറ്റ് രാവിലത്തെ ഭക്ഷണവും ഉച്ചയ്ക്ക് പ്രദീപിന് ഓഫീസിൽ കൊണ്ട് പോവാനുമുള്ളതൊക്കെ റെഡിയാക്കുകയും വേണം.

പകൽ സമയം ഉണ്ണിക്കുട്ടൻ അച്ഛന്റേം അമ്മേടേം അടുത്തായതിനാൽ വീട്ടിലെ ജോലി മുഴുവൻ അവൾ ഒറ്റയ്ക്ക് തന്നെ ചെയ്യണം. ചില ദിവസങ്ങളിൽ പണിയൊതുക്കി കഴിയുമ്പോൾ മോൻ ഉറക്കം ആണെങ്കിൽ അവൻ ഉണരുന്നത് വരെ ഇത്തിരി നേരം കിടക്കാം. അങ്ങനെ വീണ് കിട്ടുന്ന കുറച്ചു സമയങ്ങൾ മാത്രമാണ് അശ്വതിക്ക് വിശ്രമിക്കാൻ പറ്റുന്നത്.

ഇന്ന് കൺപോള വലിച്ച് തുറക്കാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല. രാവിലെ ജോലിക്ക് പോയിട്ട് വൈകുന്നേരം ക്ഷീണിച്ചു വരുന്ന ഭർത്താവ് രാത്രി കുഞ്ഞിനെ നോക്കാൻ നേരമില്ലെന്ന് പറഞ്ഞു ഉറങ്ങും. ചില ദിവസങ്ങളിൽ കുഞ്ഞിന്റെ കരച്ചിൽ അസഹനീയമാണെങ്കിൽ പ്രദീപ് എഴുന്നേറ്റു ഹാളിൽ പോയി കിടക്കാറുമുണ്ട്. അതൊക്കെ കാണുമ്പോൾ അശ്വതിക്ക് വല്ലാത്ത സങ്കടം തോന്നും.

ഉണ്ണിക്കുട്ടൻ ഉണരുന്നത് വരെ അശ്വതിയും ഉറങ്ങാൻ തീരുമാനിച്ചു. അവനെ കെട്ടിപിടിച്ചു അവൾ ഒപ്പം കിടന്നു. പ്രദീപ് എഴുന്നേറ്റ് കുളിച്ചു വസ്ത്രം മാറി ഓഫീസിൽ പോയതൊന്നും അവളറിഞ്ഞതേയില്ല. .

പ്രദീപിന് ഓഫീസിൽ കൊണ്ട് പോകാനുള്ള ചോറും കറിയുമൊക്കെ വിമല തയ്യാറാക്കി കൊടുത്തു വിട്ടു.

അശ്വതി ഗാഢമായ ഉറക്കത്തിലായിരുന്നു. രണ്ട് മൂന്ന് ദിവസത്തെ ഉറക്കം അവളിൽ ബാക്കിയായിരുന്നു. ഒൻപത് മണിക്ക് ഉണ്ണിക്കുട്ടൻ എന്തോ ശബ്ദം കേട്ട് ഉണർന്ന് കരയാൻ തുടങ്ങി.

അവൾക്ക് അവനെ എടുത്ത് തോളിലിട്ട് കരച്ചിലാടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തലയൊന്ന് പൊന്തിക്കാൻ അവൾക്കായില്ല. അത്രയ്ക്ക് ഉറക്ക ക്ഷീണം അവളിൽ അവശേഷിച്ചിരുന്നു. എങ്കിലും ഒരു വിധം കണ്ണുകൾ വലിച്ചു തുറന്ന് ബെഡിൽ എഴുന്നേറ്റിരുന്ന ശേഷം അശ്വതി മോനെ വാരിയെടുത്ത് തോളിലിട്ടു.

ആ സമയം ഉണ്ണിക്കുട്ടന്റെ കരച്ചിൽ കേട്ട് വാസു അങ്ങോട്ടേക്ക് വന്നു.

“മോള് കുറച്ചുനേരം കൂടി ഉറങ്ങിക്കോ. ഉണ്ണികുട്ടനെ ഇങ്ങ് തന്നേക്ക്. ഞാൻ നോക്കിക്കോളാം. ക്ഷീണം തീർന്നിട്ട് എണീറ്റ് വന്നാൽ മതി. മോന് ആഹാരം കൊടുത്തിട്ട് ഞാനിവനെ ഞങ്ങളെ മുറിയിൽ കിടത്തികൊള്ളാം.” വാസു അവളുടെ കൈയ്യിൽ നിന്ന് ഉണ്ണികുട്ടനെ വാങ്ങികൊണ്ട് പറഞ്ഞു.

“ശരി അച്ഛാ.” നന്ദിയോടെ അശ്വതി അയാളെ നോക്കി.

വാസു കുഞ്ഞുമായി പുറത്തേക്ക് പോയി. അച്ഛാച്ചൻ വന്ന് എടുത്തു കൊണ്ട് പുറത്തേക്ക് പോയപ്പോൾ ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി. മുറ്റത്തെ കാഴ്ചകളൊക്കെ കണ്ട് മോൻ അച്ഛാച്ഛന്റെ തോളിൽ ചാഞ്ഞു കിടന്നു. ഇതിനിടയിൽ കുഞ്ഞിന് വിമല കുറുക്ക് കൊടുത്തു.

ഉണ്ണിക്കുട്ടന്റെ കരച്ചിൽ കേൾക്കാതായപ്പോൾ അശ്വതിക്ക് സമാധാനമായി. സാവധാനം അവളുടെ മിഴികൾ വീണ്ടും അടഞ്ഞു.

നീണ്ട ഉറക്കം കഴിഞ്ഞ് അവൾ ഉണരുമ്പോൾ വീട് നിശബ്ദമായിരുന്നു. സമയം നോക്കിയപ്പോൾ ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിരിക്കുന്നു.

“ഇത്രേം സമയം താനുറങ്ങിപ്പോയോ?” അശ്വതി പെട്ടെന്ന് എഴുന്നേറ്റ് ബാത്‌റൂമിൽ പോയി പല്ല് തേച്ച് മുഖം കഴുകി മുറിക്ക് പുറത്തേക്കിറങ്ങി.

ഹാളിൽ സോഫയിൽ കിടന്ന് വിമല ടീവി കണ്ട് ഉറക്കം പിടിച്ചിരുന്നു. അവൾ വിമലയുടെയും വാസുവിന്റെയും കിടപ്പ് മുറിയിൽ ചെന്ന് നോക്കിയപ്പോൾ ഉണ്ണിക്കുട്ടൻ അച്ഛാച്ചന്റെ അരികിൽ കിടന്ന് നല്ല ഉറക്കമാണ്. വാസുവും ഉച്ച മയക്കത്തിലായിരുന്നു.

സമയമൊട്ടും പാഴാക്കാതെ അവൾ വേഗം പോയി കുളിച്ചു വന്നു. ചോറും കൂട്ടാനുമൊക്കെ അമ്മ ഉണ്ടാക്കി വച്ചിരുന്നു. ഒരു പ്ളേറ്റ് എടുത്തു ആവശ്യത്തിന് ഭക്ഷണം വിളമ്പി അടുക്കളയിൽ ഇരുന്ന് തന്നെ അവൾ കഴിച്ചു.

ജോലിയൊക്കെ ഒതുക്കി വരുമ്പോൾ ഉണ്ണിക്കുട്ടന്റെ ചിണുങ്ങൽ കേട്ട് ചെന്ന് നോക്കുമ്പോൾ മോൻ ഉറക്കത്തിൽ നിന്ന് ഉണർന്ന് തുടങ്ങിയിരുന്നു. അച്ഛനെ ഉണർത്താതെ അവനെയെടുത്തു മുറിയിൽ വന്ന് പാല് കൊടുക്കുമ്പോഴാണ് പെട്ടന്ന് ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്.

മോന്റെ വയറ്റിലും തുടയിലുമൊക്കെ ഒരു വഴു വഴുക്കൽ പോലെ. മണത്തു നോക്കിയപ്പോൾ ഒരു വൃത്തികെട്ട നാറ്റം. അശ്വതിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. മുൻപും ഇതുപോലെ കുഞ്ഞിന്റെ ദേഹത്തു വഴുവഴുപ്പ് തോന്നിയിട്ടുള്ളത് അവളോർത്തു.

ഭക്ഷണം കഴിക്കുമ്പോ ദേഹത്ത് പറ്റുന്നതാവുമെന്ന് കരുതി നിസ്സാരമായി കണ്ടതായിരുന്നു ഇതുവരെ. പക്ഷേ അവൾക്ക് സംശയമായി തുടങ്ങി. അരുതാത്തതൊന്നും ആയിരിക്കല്ലേയെന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു. വൈകുന്നേരം പ്രദീപ് വരുമ്പോൾ ഇക്കാര്യം പറയണമെന്ന് അവൾ തീരുമാനിച്ചു.

രാത്രി കിടക്കാൻ നേരമാണ് അവൾക്ക് പ്രദീപിനോട് സംസാരിക്കാൻ അവസരം കിട്ടിയത്. തലേ ദിവസം രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത ക്ഷീണത്തിൽ ഉണ്ണിക്കുട്ടൻ ഉറക്കം പിടിച്ചിരുന്നു.

കുഞ്ഞിനെ ഉറക്കി തൊട്ടിലിൽ കിടത്തിയിട്ട് അശ്വതി പ്രദീപിന്റെ അരികിലായി വന്ന് കിടന്നു. ഒത്തിരി നാളിനു ശേഷമാണ് ഇരുവർക്കും പരസ്പരം സ്നേഹിക്കാൻ സമയം കിട്ടുന്നത്. ഉണ്ണിക്കുട്ടൻ ഉള്ളതിനാൽ അവർക്കായി സമയം കിട്ടുന്നത് വല്ലപ്പോഴുമാണ്.

പ്രദീപിന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. പക്ഷേ അതൊന്നും ആസ്വദിക്കാനുള്ള ഒരു മാനസികാവസ്ഥയായിരുന്നില്ല അശ്വതിക്ക്.

“പ്രദീപേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്.”
അശ്വതിയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു.

“എന്താ അശ്വതി.”

“അച്ഛന്റെ അടുത്ത് നിന്ന് മോനെ എടുത്തുകൊണ്ടു വരുമ്പോൾ അവന്റെ ദേഹത്തൊക്കെ ഒരു വഴുപ്പും നാറ്റവുമാണ്. ഇന്ന് ഉച്ചയ്ക്കും അങ്ങനെ കണ്ടപ്പോൾ ഞാൻ മണത്തു നോക്കി. സ്‌പേമിന്റെ നാറ്റമായിരുന്നു അത്.” അവസാന വാചകങ്ങൾ പറയുമ്പോൾ അവൾ വിറ പൂണ്ടിരുന്നു.

അവളുടെ ശരീരത്തിൽ ഇഴഞ്ഞു നടന്നിരുന്ന പ്രദീപിന്റെ കൈകൾ നിശ്ചലമായി.

“നീയെന്താ പറഞ്ഞു വരുന്നത്. എന്റെ അച്ഛൻ… നമ്മുടെ മോനെ… നീ വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയല്ല്.”

“എനിക്ക് അച്ഛനെ സംശയമുണ്ട് പ്രദീപേട്ടാ..”

“നീ എന്റെ അച്ഛനെ കുറിച്ചാണ് ഇങ്ങനെ പറയുന്നതെന്ന ബോധം വേണം. വേറെ ആരോടും ഇങ്ങനത്തെ ഭ്രാന്തൊന്നും പോയി പറയാൻ നിക്കണ്ട. നിന്റെ ഓരോ ഭ്രാന്തൻ തോന്നലുകൾ കാരണം കുടുംബം നശിപ്പിക്കരുത്.” ദേഷ്യത്തോടെ പ്രദീപ് പറഞ്ഞു.

“ഞാനൊന്ന് പറഞ്ഞോട്ടെ.”

“നീയിനി ഒന്നും പറയണ്ട. വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കി ഇവിടുത്തെ സമാധാനം ഇല്ലാതാക്കരുത് നീ. അച്ഛന് മോനോടുള്ള സ്നേഹം നീയും കാണുന്നതല്ലേ. താഴത്തും തറയിലും വയ്ക്കാതെയാണ് അച്ഛനും അമ്മയും മോനെ നോക്കുന്നത്. അവരിത് കേട്ടാൽ നെഞ്ച് പൊട്ടി മരിക്കും.”

“പിന്നെ മോന്റെ ദേഹത്തു ഞാൻ കണ്ടതോ?”

“നീ മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക്. എനിക്ക് വയ്യ നിന്നോട് തർക്കിച്ചിരിക്കാൻ. ദയവ് ചെയ്ത് ഇതും മനസ്സിലിട്ട് അച്ഛനോട് പെരുമാറാൻ നിക്കരുത്. നിനക്ക് ഉറക്കമില്ലാതെ ഭ്രാന്ത് പിടിച്ചതാ. ഇവിടെ ഒരു ജോലിയും ചെയ്യണ്ട നീ. കുറച്ചു ദിവസം നല്ലപോലെ കിടന്നുറങ്ങു.” പ്രദീപ് മറുവശത്തേക്ക് തിരിഞ്ഞു കിടന്നു.

അശ്വതിയുടെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു.
ഒന്നും തന്റെ സംശയമല്ലെന്ന് അവൾക്കുറപ്പായിരുന്നു. പക്ഷേ പ്രദീപ് ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ അവൾക്കാകെ കൺഫ്യൂഷനായി.

പിറ്റേന്ന് തന്നെ തന്റെ സംശയത്തിന് അറുതി വരുത്തണമെന്ന് അവളുറപ്പിച്ചു. തന്റെ തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതാണെങ്കിൽ അതൊരു കൊടിയ പാപമാണ്. മനസ്സ് കൊണ്ട് അച്ഛനോട് മാപ്പ് ചോദിക്കണം. അതുകൊണ്ട് നാളെ സംശയം തീർക്കണമെന്ന് അശ്വതി തീരുമാനിച്ചു.

രാത്രി മുഴുവൻ ഉണ്ണിക്കുട്ടൻ നന്നായി ഉറങ്ങിയോണ്ട് രാവിലെ എഴ് മണിക്ക് തന്നെ എണീറ്റിരിപ്പായി. അമ്മ വന്ന് അവനെ എടുത്ത് പോയോണ്ട് അശ്വതി തന്റെ പണികളൊക്കെ വേഗത്തിൽ തീർത്തു.

അടിച്ചുവരാൻ അച്ഛന്റേം അമ്മേടേം മുറിയിൽ കയറിയപ്പോൾ അലമാരയ്ക്ക് മുകളിലായി ക്യാമറ ഓൺ ചെയ്ത് ഫോൺ മറച്ചുവയ്ക്കാനും അവൾ മറന്നില്ല.

ഉച്ച വരെ ഉണ്ണിക്കുട്ടൻ കളിച്ചു ചിരിച്ചു ഇരുന്നു. പിന്നീട് ഉറക്കം വന്ന് ചിണുങ്ങാൻ തുടങ്ങിയപ്പോൾ വാസു അവനെ എടുത്ത് മുറിയിലേക്ക് കൊണ്ടുപോയി. ആ സമയം അശ്വതി തുണി അലക്കി വിരിച്ചിടുകയായിരുന്നു. അച്ഛാച്ചന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ അവനു ഭയങ്കര ഇഷ്ടമാണ്. ഉറങ്ങിക്കഴിഞ്ഞാൽ അവനെ നെഞ്ചിൽ നിന്നെടുത്ത് ബെഡിൽ കിടത്തും.

വിമല പതിവുപോലെ ഊണ് കഴിഞ്ഞു ടീവി കണ്ട് കിടപ്പുണ്ട്. അശ്വതി കഴിച്ചിട്ടില്ലായിരുന്നു. കുഞ്ഞ് അച്ഛന്റെയൊപ്പം മുറിയിലാണെന്ന് കണ്ടതും കാറ്റുപോലെ അവൾ അവിടേക്ക് പാഞ്ഞു.

അശ്വതി ചെന്ന് നോക്കുമ്പോൾ മുണ്ടിന്റെ അരിക് കൊണ്ട് ഉണ്ണിക്കുട്ടന്റെ വയറും തുടയുമൊക്കെ തുടയ്ക്കുകയായിരുന്നു വാസു.

“എന്ത് പറ്റി അച്ഛാ.”

“ഒന്നുല്ല മോളെ… മോന്റെ ദേഹത്തു ഉറുമ്പിനെ കണ്ടപ്പോൾ തട്ടി മാറ്റിയതാ.” തെല്ലൊരു പരുങ്ങലോടെ അയാൾ പറഞ്ഞു.

ഉണ്ണിക്കുട്ടൻ നല്ല ഉറക്കത്തിലാണ്. വാസു തന്റെ വെപ്രാളം മറയ്ക്കാണെന്നോണം അവൾക്ക് മുഖം കൊടുക്കാതെ കുഞ്ഞിന്റെ ശരീരത്തിൽ തലോടുന്ന ഭാവത്തിൽ കൈകൊണ്ട് തൊട്ട് നോക്കി ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയാണ്.

അശ്വതി അയാൾ കാണാതെ അലമാരയുടെ മുകളിലിരുന്ന ഫോൺ കയ്യിലെടുത്തു.

“അച്ഛൻ കിടന്നോ. മോനെ ഞാൻ മുറിയിലേക്ക് കൊണ്ട് പോവാം. ഉണരുമ്പോൾ പാല് കൊടുക്കാലോ എനിക്ക്.” അയാളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അശ്വതി കുഞ്ഞിനെയുമെടുത്തു മുറിയിലേക്ക് പോയി.

അശ്വതിക്ക് എന്തെങ്കിലും സംശയം തോന്നിയോ എന്നായിരുന്നു വാസുവിന് പേടി.

മുറിയിലെത്തിയ പാടെ അവൾ മോനെ പരിശോധിച്ചു. തുടയിടുക്കിൽ വഴുവഴുപ്പ് തോന്നി മണത്തു നോക്കിയപ്പോൾ തന്റെ സംശയം ശരിയാണെന്നു അവൾ ഉറപ്പിച്ചു.

അശ്വതിക്ക് തല കറങ്ങുന്നത് പോലെ തോന്നി. തന്റെ സംശയം മാത്രമായിരിക്കുമെന്ന് കരുതി ആശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ. അശ്വതി പെട്ടന്ന് മൊബൈൽ എടുത്ത് റെക്കോർഡ് ആയ വീഡിയോ പ്ലേ ചെയ്ത് നോക്കി.

ഉറങ്ങി കിടക്കുന്ന മോന്റെ ദേഹത്തേക്ക് അയാൾ സ്വയംഭോഗം ചെയ്ത് വരുത്തിക്കുന്ന വിഴുപ്പ് തെറിപ്പിക്കുന്നതും മറ്റും കാണാനുള്ള കരുതില്ലാതെ അവൾ വാവിട്ട് കരഞ്ഞുപോയി. മോനെ നെഞ്ചോട് അടക്കി വിങ്ങിപ്പൊട്ടികൊണ്ട് അവൾ പ്രദീപിനെ വിളിച്ച് ഉടനെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. കാര്യമെന്താണെന്ന് അവൾ പറഞ്ഞില്ല. കുഞ്ഞിന് സുഖമില്ല എന്ന് മാത്രം പറഞ്ഞു.

ഉണ്ണിക്കുട്ടന് എന്തെങ്കിലും വയ്യായ്ക വന്നെന്ന് കരുതി പ്രദീപ്‌ ഓടിപിടഞ്ഞു വീട്ടിലെത്തി.

പ്രദീപ് ഓടിപിടിച്ചു വീട്ടിലെത്തിയപ്പോൾ കയ്യോടെ അവൾ കാര്യം പറഞ്ഞു. തെളിവുകൾ മുന്നിൽ നിരത്തി കത്തുന്ന നോട്ടത്തോടെ തന്നെ നോക്കി നിൽക്കുന്ന അശ്വതിയുടെ മുഖത്തേക്ക് അവന് നോക്കാനായില്ല.

പരാജിതനെ പോലെ അവൻ തലകുനിച്ചിരുന്നു. അവൾ തന്നെ മുൻകൈ എടുത്ത് വിമലയ്ക്ക് മുന്നിൽ വച്ചു വാസുവിനെ ചോദ്യം ചെയ്തു.

“എന്ത് അസംബന്ധമാണ് മോളെ നീയീ പറയണേ. എന്റെ പേരക്കുട്ടിയാ അവൻ. വെറുതെ ഓരോ സംശയത്തിന്റെ പേരിൽ ഓരോന്ന് പറയരുത്.” ആദ്യമൊക്കെ അയാൾ കരഞ്ഞഭിനയിച്ചു അയാൾ എതിർക്കാൻ ശ്രമിച്ചു.

“ഛീ എരണം കെട്ടവളെ… നീയെന്താടി വിളിച്ചു പറയുന്നത്. എടാ നിന്റെ ഭാര്യ പറയുന്ന തെമ്മാടിത്തരം നീ കേട്ടില്ലേ.” കലിതുള്ളിക്കൊണ്ട് വിമല മകന് നേരെ ചെന്നു.

“അശ്വതി പറഞ്ഞത് സത്യമാണ്. അവളുടെ പക്കൽ തെളിവുകളുണ്ട്. അച്ഛനിനി സ്വയം ന്യായീകരിക്കാൻ ശ്രമിക്കണ്ട.” ദുർബലമായ സ്വരത്തിൽ അവൻ പറഞ്ഞു.

അതുകേട്ട് വിമല ഞെട്ടിത്തരിച്ചുപോയി.

“ഇത്തിരിയില്ലാത്ത കുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ നിങ്ങള്ക്കെങ്ങനെ മനസ്സ് വന്ന് മനുഷ്യാ.” വാസുവിന്റെ കോളറിൽ പിടിച്ച് വിമല അലറി.

“എനിക്ക് അറിയാതെ തെറ്റ് പറ്റിപ്പോയി… എന്നോട്‌ ക്ഷമിക്ക് മോനെ.” വാസു കരഞ്ഞു.

“മിണ്ടരുത് നിങ്ങൾ. അമ്മ വെറുതെ ഒച്ച വെച്ച് ആളുകളെ അറിയിക്കണ്ട. ഇയാളോട് എങ്ങോട്ടെങ്കിലും ഇറങ്ങി പോവാൻ പറ.” ദേഷ്യത്തിൽ പ്രദീപ് പറഞ്ഞു.

“ഈ വൃത്തികേട് എന്റെ കുട്ടിയോട് കാണിച്ച ഇയാളെ വെറുതെ വിടാനോ. പോലീസിൽ അറിയിക്കണം ഇപ്പൊ തന്നെ.” അശ്വതി പറഞ്ഞു.

“അത് പറ്റില്ല അശ്വതി. ഇക്കാര്യം പുറത്ത് അറിഞ്ഞാൽ നമ്മുടെ കുടുംബത്തിന് നാണക്കേടാണ്. മോന്റെ ഭാവിയെ കൂടി അത് ബാധിക്കും. ഇയാളെ ഇവിടുന്ന് അടിച്ചിറക്കി വിട്ടാൽ പോരെ. വെറുതെ നാട്ടുകാരെ അറിയിച്ച് മാനക്കേട് വിളിച്ചു വരുത്തണോ നിനക്ക്. പറ്റിയത് പറ്റി. ഇനി ഒരാളും നമ്മുടെ മോനെ ഇങ്ങനെ ചെയ്യാതെ ഞാൻ നോക്കും. അതുപോരെ നിനക്ക്.”

“പറ്റില്ല… നൊന്ത് പ്രസവിച്ച എനിക്കെ ഞാനിപ്പോൾ അനുഭവിക്കുന്ന വേദന എത്രയാന്നു മനസ്സിലാവു. ഞാൻ കേസുമായി മുന്നോട്ടു പോകും. അതിന് നിങ്ങളെ സമ്മതം എനിക്ക് ആവശ്യമില്ല. എന്റെ മോനോട് ചെയ്ത വൃത്തികേടിനു അയാൾ അനുഭവിക്കണം.”

“വേണ്ട അശ്വതി… നീ ഞാൻ പറയുന്നത് കേൾക്ക്. നമ്മുടെ മോന്റെ ഭാവി നീ നശിപ്പിക്കരുത്. അങ്ങനെ ചെയ്താൽ പിന്നെ നീയും ഞാനും തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല. നിനക്ക് അവനെക്കാൾ വലുതാണോ കേസ് കൊടുക്കൽ.”

“എന്റെ മോന്റെ നല്ല ഭാവിക്ക് വേണ്ടിയാ ഞാൻ കേസ് കൊടുക്കുന്നത്. അതുപോലെ നട്ടെല്ലിന് ഉറപ്പില്ലാത്ത നിങ്ങളെ എനിക്കും വേണ്ട ഭർത്താവായിട്ട്. അല്ലെങ്കിലും നാണക്കേടും മാനക്കേടും പറഞ്ഞു നിങ്ങൾ ഒടുവിൽ ഇങ്ങനെ തന്നെ ചെയ്യുമെന്ന് ഞാൻ ഊഹിച്ചു. അതുകൊണ്ട് പോലീസിനെ ഞാൻ തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്.”അവളത് പറയുമ്പോൾ മുറ്റത്ത്‌ പോലീസ് ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടു.

രക്ഷപ്പെടാൻ അവസരം കിട്ടും മുൻപ് തന്നെ കയ്യാമം വച്ച് പോലീസുകാർ വാസുവിനെ കൊണ്ട് പോയി. സർവ്വവും തകർന്ന മട്ടിൽ വിമലയും പ്രദീപും തലയിൽ കൈവച്ചിരുന്നുപോയി.

അശ്വതി കുഞ്ഞിനെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി. വാസുവിന് എതിരായി ശക്തമായ തെളിവുകൾ ഉണ്ടായിരുന്നതിനാൽ അർഹിക്കുന്ന ശിക്ഷ തന്നെ കോടതി അയാൾക്ക് നൽകി.

പ്രദീപ്, അശ്വതിയെയും കുഞ്ഞിനെയും കൊണ്ടുപോകാൻ വന്നെങ്കിലും കൂടെ പോകാൻ അവൾ തയ്യാറായില്ല. അവനിലുള്ള അവളുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ജോലി ചെയ്ത് മോനെ നോക്കി കുഞ്ഞിനോടൊപ്പം സ്വന്തം വീട്ടിൽ അവൾ സമാധാനത്തോടെ ജീവിച്ചു.