ഉപ്പാന്റെ പേരിൽ ഇന്ന് വരെ നീ നാട്ടിലെക്ക് കുറച്ച് കാശ് അയച്ചിട്ടുണ്ടോ അനാവശ്യമായി..

മറന്ന് പോയ്‌ ഞാനെന്റുപ്പയെ
(രചന: Sadik Eriyad)

എന്താ ഷെമിറെ വീട്ടിൽ നിന്നും വന്നത് മുതൽ നിനക്ക് ഉറക്കമില്ലല്ലൊ നമ്മളൊരുമിച്ച് ഈ റൂമിൽ ഉറങ്ങാൻ തുടങ്ങിയ കാലം മുതൽ

സുബ്ഹി നമസ്കാരത്തിന് ഞാൻ എഴുന്നേൽക്കുമ്പോൾ നിങ്ങളെല്ലാം നല്ല ഉറക്കത്തിലായിരിക്കും ഞാനല്ലെ നിങ്ങളെയൊക്കെ വിളിച്ചുണർത്തിയിരുന്നത്

ഇപ്പഴെന്തെ എന്ത് പറ്റി നിനക്ക് കുറച്ചു ദിവസമായ് ഞാൻ ശ്രദ്ദിക്കുന്നു രാത്രിയിൽ ഉറക്കമില്ലല്ലൊ നിനക്ക് കഴിഞ്ഞ തവണത്തെ നിന്റെ കല്യാണ ലീവ് കഴിഞ്ഞ് വന്നപ്പോൾ നീ നല്ല ഉന്മേഷവാനായിരുന്നു

ഇത്തവണ ഉപ്പ മരിച്ചതറിഞ്ഞ് നീ നാട്ടിൽ പോയി വന്നപ്പോൾ മുതൽ നിനക്ക് ഉറക്കവുമില്ല നിന്റെ മുഖത്തിനൊരു തെളിച്ചവുമില്ല

ഉപ്പ മരിച്ചതിലാണൊ മനുഷ്യന് മരണം ഉറപ്പല്ലെ ഷെമീറെ നമ്മളിൽ ഒരോരുത്തരും റബ്ബിന്റെ തീരുമാനം വരുമ്പോൾ പോകേണ്ടവരല്ലേ

ഇനി നിനക്ക് ചെയ്യാനുള്ളത് ഉപ്പാന്റെ സ്വർഗ പ്രവേശനത്തിനായ് റബ്ബിനോട് ദുആ ചെയ്യൂക ഇനി അതിനല്ലെ നമുക്ക് കഴിയൂ

ഇല്ല ഉമ്മർക്ക ഇനി എനിക്കിവിടെ ഈ സൗദിയിൽ എന്റെ മനസ്സ് നേരെ നിർത്തി ജോലിചെയ്യാൻ കഴിയില്ല

ഞാൻ ജോലി റിസൈൻ ചെയ്ത് പോകുകയാണ് ഇനിയുള്ള കാലം നാട്ടിൽ എന്റെ ഉപ്പയുടെ ഖബറിനരികിൽ ചെന്നെനിക്ക് മാപ്പിരക്കണം ഇല്ല എന്നാലും റബ്ബെനിക്ക് മാപ്പ് തരില്ല മാപ്പ് തരില്ല

പൊട്ടി പൊട്ടി കരയുന്ന ഷെമീറിനരികിൽ ചെന്ന് സമാധാനിപ്പിച്ചു കൊണ്ട് ഉമ്മർക്ക ചോദിച്ചു അതിനും മാത്രം എന്താ ഷെമിറെ നീ ഉപ്പയോട് ചെയ്തത്

എന്റെ ഉപ്പാന്റെ മയ്യിത്ത് പോലും റബ്ബ് എന്നെ കാണിച്ചില്ല ഉമ്മർക്ക മറമാടി പിറ്റേന്നല്ലെ എനിക്ക്‌ നാട്ടിൽ എത്താൻ കഴിഞ്ഞത് ഇല്ല ഇക്കാ വലിയ തെറ്റ് ഞാൻ ചെയ്തു പോയി

ഇവിടെ നിന്നും ഞാൻ വീട്ടിലെത്തി ഉപ്പാന്റെ ഖബറിനരികിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ ഉപ്പാന്റെ ഏറ്റവും വലിയ ചങ്ങാതിയായിരുന്ന അബ്ദുക്കാനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നിരുന്നു

ഉപ്പാക്ക് വല്ല കടങ്ങൾ ഉണ്ടായിരുന്നൊന്നറിയാൻ അന്ന് അബ്ദുക്ക എന്നോട് പറഞ്ഞ ചില കാര്യങ്ങൾ അല്ലാഹ് ഓർക്കുമ്പോൾ എന്റെ നെഞ്ച് പിടയുന്നു ഇക്കാ

ഇല്ല മോനെ ഒരു രൂപ പോലും ആർക്കും കടം വെക്കാതെയാണ് നിന്റുപ്പ മരണത്തിലേക്ക് പോയത് പുണ്യം ചെയ്ത മരണം

മോനെ ഷെമിറെ നീയെന്ന മകനെ ഒരുപാട് ജീവനായിരുന്നുട്ടൊ നിന്റുപ്പാക്ക് നിന്നെ അവൻ ഗൾഫിലേക്ക് വിട്ടത് മനസ്സില്ലാ മനസോടെയായിരുന്നു

അതും നിന്റെ വാശിക്ക് പുറത്ത് നീ ആദ്യമായ് ജോലികിട്ടി സൗദിയിലേക്ക് പോകുമ്പോൾ നിന്നെ യാത്രയാക്കാൻ എയർപ്പോട്ടിലേക്ക് കൂടേ വാ ഉപ്പാന്നു വിളിച്ച് നീ ഉപ്പയെ നിർബന്ദിച്ചില്ലെ

അവൻ വന്നില്ലല്ലൊ നിനക്ക് ഓർമ്മയുണ്ടോ അത് അന്ന് നിങ്ങളിറങ്ങി കഴിഞ്ഞ് അവൻ നേരെ വന്നത് എന്റെ അരികിലേക്കാണ്

അന്ന് നീ പോയതും പറഞ്ഞ് നിന്നെ പിരിഞ്ഞതും പറഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ ആ കരച്ചിൽ ഇന്നും എന്റെ കാതുകളിലുണ്ട് മോനെ

അത്രക്ക് ജീവനായിരുന്നു നിന്നെ അവന്റെ മനസ്സ് നിറയെ നീയെന്ന മകൻ മാത്രമായിരുന്നു

സ്വന്തം ഭാര്യയുടെയും മക്കളുടെയും മുന്നിൽ ഹൃദയം പൊട്ടിയാലും കരയാൻ മടിക്കുന്ന ഞങ്ങളെ പോലെയുള്ള ഉപ്പമാർ അവരുടെ വിഷമം

കരഞ്ഞു തീർക്കുന്നത് ഞങ്ങടെയൊക്കെ കൂട്ട് കാരുടെ മുന്നിലായിരിക്കും മോനെ അങ്ങനെയുള്ള ചങ്ക് പൊട്ടിയ കരച്ചിൽ പലവട്ടം ഞാൻ കണ്ടു നിന്റുപ്പയെന്ന എന്റെ കൂട്ട് കാരനിൽ നിന്ന്

നീ ഗൾഫിൽ പോയിട്ടും നിന്റെ ഉപ്പ ആരോഗ്യത്തോടെ എന്റെ കൂടേ പണിക്ക് വന്നു കൊണ്ടിരുന്നു പയ്യെ പയ്യെ ഓരോരോ അസുഖങ്ങളവനെ ജോലി ചെയ്യാൻ അനുവദിച്ചില്ല

അതിനും മാത്രമവൻ കഷ്ട്ട പെട്ടിട്ടുണ്ട് നിന്റെ കല്യാണ ലീവിന് വന്നപ്പോൾ അവനെ നീ കണ്ടില്ലെ ശോഷിച്ചു വളഞ്ഞു കുത്തിയത് അതിന് മാത്രം തലച്ചുമട് ഞങ്ങൾ എടുത്തിട്ടുണ്ട് മോനെ

നിന്റെ ഈ കാലമല്ല കുട്ട്യേ ഒരു ദരിദ്ര കാലം കഴിഞ്ഞു പോയിട്ടുണ്ട് എനിക്കും നിന്റെ ഉപ്പാക്കുമെല്ലാം ഈ ഭൂമിയിൽ ആഴ്ച്ചയിൽ രണ്ടും മൂന്നും ദിവസം മുതലാളിമാരുടെ പറമ്പിൽ തേങ്ങ ചുമന്നു കിട്ടുന്ന തുച്ഛമായ കാശ് കൊണ്ട്

ജീവിച്ച കാലം പണിയെടുത്ത്‌ കിട്ടുന്ന കാശ് ഒന്നിനും തികഞ്ഞിരുന്നില്ല ഞങ്ങൾക്ക് അതിനും മാത്രം അംഗങ്ങളുണ്ടായിരുന്നു ഞങ്ങളുടെയെല്ലാം കുടുംബങ്ങളിൽ

പണിയെടുക്കുന്ന മുതലാളി മാരുടെ വീട്ടിലെ പഴയ ഷർട്ട് വാങ്ങി തുന്നി ചേർത്ത് വർഷങ്ങളോളം ഇട്ട് നടന്നിട്ടുണ്ട്

നിന്റെ ഉപ്പ അവരുടെ വീട്ടിലെ ഒരു മൊന്ത കഞ്ഞി വെള്ളം മാത്രം കുടിച്ച് പുലർച്ചെ മുതൽ വൈകുന്നേരം വരെ നാളികേരം ചുമന്നിട്ടുണ്ട് ആ മനുഷ്യൻ നിങ്ങൾ മക്കൾ വലുതായി ജോലി ചെയ്ത് വീട്ടിലെ കാര്യങ്ങൾ നോക്കാൻ തുടങ്ങുമ്പോൾ

വീട്ടിലെ വളർത്തു നാ യ യുടെ വില പോലും നൽകില്ല ഉപ്പമാർക്ക് ആ വീടിന് വേണ്ടി വെയിലും മഴയും കൊണ്ട് ഉരുകി തീർന്ന തങ്ങളുടെ ഉപ്പ മാർക്ക് ഒരു വിലയും നൽകില്ല

അവരെ കാണില്ല കണ്ടെന്ന് നടിക്കില്ല ഉപ്പായെന്നോന്ന് അവരുടെ മുഖത്തു നോക്കി വിളിക്കുക കൂടി ചെയ്യില്ല

അതെ നിന്റെ ഉപ്പാക്കും വേദന ഉണ്ടായിരുന്നു നീ ഇത്രയും നാൾ ജോലി ചെയ്തിട്ട് നീ വീട്ടിലേക്ക് നിന്റെ ശമ്പളം അയക്കുമ്പോൾ അതിൽ നിന്ന് ഉപ്പാന്റെ ആവശ്യത്തിന് ഒരു നൂറ് രൂപ നീ ഉപ്പാക്കെന്നും പറഞ്ഞ് അയച്ചിട്ടുണ്ടോ

ഉപ്പാന്റെ പേരിൽ ഇന്ന് വരെ നീ നാട്ടിലെക്ക് കുറച്ച് കാശ് അയച്ചിട്ടുണ്ടോ അനാവശ്യമായി ഒരു രൂപ കളയുന്നവനായിരുന്നോ നിന്റുപ്പ എന്നിട്ടും എല്ലാം ഉമ്മയെ മുന്നിൽ നിറുത്തി നീ ചെയ്തില്ലേ

നിന്റെ കല്യാണത്തിന് തുണികളെടുക്കാൻ പോയപ്പൊ ആ ഉമ്മറപ്പടിയിലിരുന്ന വൃദ്ധനെ നീ വീടിന്റെ കാവൽ കാരനാക്കി പോയില്ലെ ഡ്രസ്സുകൾ വാങ്ങി വ്വന്ന്

എല്ലാവർക്കും പങ്കിട്ടു കൊടുത്തപ്പോൾ ഉപ്പാക്ക് വാങ്ങിയില്ല എന്ന് ഉമ്മ പറഞ്ഞപ്പോഴല്ലേ നീ അറിഞ്ഞത് എന്തെ ആൺ മക്കൾക്ക് ഉമ്മയെ പോലെ തന്നെയല്ലെ അവരുടെ ഉപ്പയും

നിന്റെ കല്യാണ ദിവസം നിന്റെ കൂട്ട് കാർ കാട്ടി കൂട്ടിയ പേക്കൂത്തുകൾ കണ്ട് നെഞ്ച് പൊട്ടി തല താഴ്ത്തി മാറി നിന്നില്ലെ ആ മനുഷ്യൻ ഏറെ മഹത്വമുള്ള വിവാഹ ബന്ധത്തിലേക്ക് നീ കിടക്കുമ്പോൾ

കൊമ്പും ചുള്ളിയും നിങ്ങൾ വധുവിന്റെയും വരന്റെയും മേൽ അണിയിച്ഛ് അറബാനയിലിരുത്തി അട്ടഹാസം തീർത്ത്‌ നിന്റെ കൂട്ട് കാർ വലിക്കുമ്പോൾ

ഒന്നും മിണ്ടാൻ കഴിയാതെ ആ കുടുംബ നാഥൻ ഹൃദയം പൊട്ടി കരഞ്ഞില്ലെ എല്ലാം കഴിഞ്ഞ് മറ്റുള്ളവർക്ക് മുന്നിൽ തല നിവർത്താൻ കഴിയാതെ പുറത്തു പോകാതെ ജെയിലിലിട്ട പോലെ ആ വീട്ടിൽ തന്നെ കഴിഞ്ഞില്ലെ അവൻ

അവന്റെ എന്ത് ആവശ്യത്തിനും അവൻ വരും എന്റെ അരികിൽ പുറത്ത് നിന്ന് ഒരു ചായ കുടിക്കാനോ ഇടക്ക് ഒരു ബീ ഡി വാങ്ങി വലിക്കാനോ

ഇന്നത്തെ ചില മക്കൾക്ക് അതാണ്‌ മോനെ ഉപ്പ ഒരുപാട് ഉപ്പമാർ അനുഭവിക്കുന്നുണ്ട് ഇന്ന് ഈ അവഗണനകൾ

അതെ ഉമ്മർക്ക തെറ്റ് ചെയ്തു പോയി ഞാൻ പണിക്ക് പോയ വീടുകളിൽ നിന്നും കൊടുത്ത പഴയ ഷർട്ട് വർഷങ്ങളോളം തുന്നി പിടിപ്പിച്ഛ് ഇട്ടുകൊണ്ട് നടന്ന എന്റെ ഉപ്പ ഒരു മൊന്ത കഞ്ഞി വെള്ളം കൊണ്ട് ഒട്ടിയ വയറു നിറച്ഛ്

തല ചുമട് ഏറ്റിയ എന്റെ ഉപ്പ എനിക്ക് ഓർമ വച്ചിട്ട് എന്നെ പട്ടിണി കിടത്തിയിട്ടില്ല പുതിയതല്ലാതെ ഒരു ഡ്രസ്സുകളും എന്നെ ധരിപ്പിച്ചിട്ടില്ല ആ ഉപ്പയുടെ മോൻ എന്റുപ്പയെ മറന്നു പോയല്ലോ റബ്ബേ

ഇത്രയൊക്കെ എന്റെ ബോധമില്ലായ്‌മ കൊണ്ട് ഞാനെന്റുപ്പയെ വേദനിപ്പിച്ചിട്ടും മരിക്കുന്നതിന് മുൻപ് അബ്ദുക്കയോട് എന്റെ ഉപ്പ പറഞ്ഞെന്ന് എന്റെ മോനെ കാണാൻ തോന്നുന്നുവെന്ന് എന്നെയൊന്ന് കാണണമെന്ന്

ഉറങ്ങാൻ കഴിയണില്ല ഉമ്മർക്ക എനിക്ക് വല്ലാതെ വേദനിക്കുന്നു എന്റെയുള്ളം

ജോലി ചെയ്ത് കുറച്ച് കാശ് കയ്യിൽ വന്നു തുടങ്ങിയപ്പോൾ എന്റുപ്പാന്റെ വീട്ടിലെ സ്ഥാനം ഞാൻ ഏറ്റെടുത്തു എല്ലാം എന്റെ നിയന്ത്രണത്തിൽ നടത്തി തുടങ്ങി പിന്നെ എന്റെ കയ്യിലായിരുന്നു വീട് അവിടെ ഞാൻ എല്ലാം മറന്നു പോയി

സ്വന്തം വീടിനും മക്കൾക്കും വേണ്ടി ഉരുകി ഉരുകി തീർന്ന് ഉണങ്ങി യ വിറക് കൊള്ളിപോലെയായ എന്റുപ്പായെ ഞാൻ കണ്ടില്ല ആ വിയർപ്പ് തുള്ളിയിൽ വിരിഞ്ഞ ഞാനെന്ന പാപി എങ്ങനെ തീർക്കും ഉമ്മർക്കാ എന്റുപ്പയോടുള്ള കടങ്ങൾ ഞാൻ.

ഷെമീറെ മോനെ ഇന്ന് നിനക്ക് വന്ന ഈ തിരിച്ചറിവ് തന്നെയാണ് നീയാ നന്മയുള്ള ഉപ്പാന്റെ മകനായതിലുള്ള ഏറ്റവും വലിയ പുണ്ണ്യം ഏറെ പ്രാർത്ഥിക്കുക ഉപ്പാക്ക് വേണ്ടി അള്ളാഹു കേൾക്കും ആ റബ്ബ് നിനക്കും പൊറുത്തു തരട്ടെ

മക്കളുടെ മനസ്സിൽ എന്നും തിളങ്ങി നിൽക്കണം മോനെ അവരുടെ ഉപ്പമാർ ആ ഉപ്പയായിരിക്കണം അവരുടെ മനസ്സിൽ ലോകത്തിലെ ഏറ്റവും തിളക്കമുള്ള മാണിക്ക്യം.

ഉപ്പയുടെ വിയർപ്പിൽ വിരിഞ്ഞു വളർന്ന പൂവാണ് മക്കൾ ആ പൂക്കൾ വിരിയിച്ച ഉപ്പയെന്ന ചെടിയെ മക്കളെന്ന പൂക്കൾ മറക്കരുത്

പൂക്കൾ വിരിയും വരെ ചില്ലകൾ കൊണ്ടും ഇലകൾ കൊണ്ടും തണലേകിയത് ചെടിയാണ്. ലോകത്തിലെ ഏറ്റവും തിളക്കമുള്ള മാണിക്ക്യം ഉപ്പ ഉപ്പയെന്ന പുണ്ണ്യം…

Leave a Reply

Your email address will not be published. Required fields are marked *