കയ്യിൽ പാൽ ഗ്ലാസും ആയി കടന്ന് ചെന്നവളെ പുച്ഛത്തോടെയാണ് ശബരി വരവേറ്റത്..

ഗ്രീഷ്മം
(രചന: രുദ്ര രുദ്രാപ്രിയ)

ഒരുപാട് പ്രതീക്ഷകളുമായിട്ടാണ് ജാനി വിവാഹ മണ്ഡപത്തിലേക്കു കടന്നു ചെന്നത് എല്ലാ പെൺകുട്ടികളെയും പോലെ നിറയെ സ്വപ്നങ്ങളുമായി…….

ഇടത്തരം കുടുംബത്തിൽ ജനിച്ച ജാനി ഡിഗ്രി പാസ്സ് ആയതാണ്.. തുടർന്ന് പഠിക്കാൻ കഴിയാതെ വന്നപ്പോൾ പഠിത്തം ഉപേക്ഷിച്ചു…

പക്ഷേ അപ്പോഴൊക്കെയും കൂടെപടിച്ച കൂട്ടുകാരുമായി സൗഹൃദം പങ്കിടാൻ അവൾ സമയം കണ്ടെത്തു മായിരുന്നു……

ആദ്യരാത്രിയിൽ മണിയറയിലേക്ക് കയറിയ ജാനിയെ വരവേറ്റത്തു….. ഒഴിഞ്ഞ മ ദ്യകുപ്പിയും സി ഗരറ്റു പുകയും ആയിരുന്നു……

കയ്യിൽ പാൽ ഗ്ലാസും ആയി കടന്ന് ചെന്നവളെ പുച്ഛത്തോടെയാണ് ശബരി വരവേറ്റത്…… നിന്നോടുള്ള പ്രണയം മൂത്താണ് നിന്നെ കെട്ടിയതു എന്നാ ചിന്ത വേണ്ട..

എന്റെ ജീവിതത്തിലും മനസിലും ഞാൻ ആർക്കും സ്ഥാനം കൊടുക്കില്ല.. പിന്നെ വീട്ടുകാരുടെ കല്യാണം കഴിച്ചില്ല എന്നാ പരാതി മാറ്റാൻ അതിനു കഴിഞ്ഞു…

അതിനു വേണ്ടി മാത്രം…. ആണ് നിന്നെ ഞാൻ കെട്ടി എടുത്തത്…. എന്റെ കാര്യത്തിൽ അനാവശ്യമായി ഇടപെട്ടാൽ ശബരിയുടെ മറ്റൊരു മുഖം നീ കാണും….

ഒന്നും മിണ്ടാതെ ജാനി അവളുടെ വിധിയിൽ പരിഭ്രമിച്ചു .. കൂട്ടുകാരികൾ എല്ലാം പ്രണയിച്ചു നടക്കുമ്പോൾ

വിവാഹം കഴിഞ്ഞു ഒരു കാമുകിയായും ഭാര്യയായും ഭർത്താവിന്റെ സ്നേഹം അനുഭവിക്കണം എന്നൊക്കെ സ്വപ്നം കണ്ടവൾ….. ചെന്നിയിലൂടെ കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി…….

എത്രയൊക്കെ ആട്ടും തുപ്പും സഹിച്ചിട്ടും ജാനി ശബരിയുടെ കാര്യങ്ങൾ മുറപോലെ ചെയ്തു……. പൊന്നു…. അവഹേളനങ്ങൾ കൂടിക്കൂടി വന്നിട്ടും ജാനി അതൊന്നും കാര്യമാക്കിയില്ല………..

അമ്മയില്ലാതെ അച്ഛന്റെ തണലിൽ വളർന്ന ശബരിക്ക് സ്ത്രീകളെ പൊതുവെ വെറുപ്പായിരുന്നു എന്നത്….

അച്ഛനിൽ നിന്നും ജാനി മനസിലാക്കി…… എന്താണ് അതിനു കാരണം എന്ന് അച്ഛന് അറിയില്ല എത്രയൊക്കെ ചോദിച്ചിട്ടും അത് പറയാൻ ശബരി കൂട്ടാക്കിയില്ല……..

മോൾ അവന്റെ ഈ അവഗണന ഒക്കെ കണ്ടു അവനെ വേണ്ടെന്നു വയ്ക്കരുത് അവന്റെ ഉള്ളു.. വെണ്ണപോലെയാണ് നിന്റെ സ്നേഹത്തിനു മുന്നിൽ അത് ഉരുകും…….. നിന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ ഒരുപാട് ഒന്നും അവനു കഴിയില്ല……….

പതിവുപോലെ ശബരി വരുമ്പോൾ ജാനി ഹാളിൽ ഇരുന്നു ടീവി കാണുന്നു… ശബരി വന്ന പാടെ അവളെ ഒന്ന് നോക്കപോലും ചെയ്യാതെ മുകളിലേക്കു പോയി……

ജാനിയ്ക്ക്‌ അവന്റെ പ്രവർത്തികളെ കുറിച്ച് അറിയാവുന്നതു കൊണ്ട് തന്നെ അവൾക്കു അതിൽ നീരസം തോന്നിയില്ല…….

പതിവുപോലെ ആഹാരം കഴിച്ചു കഴിഞ്ഞു ശബരി ഡയറിയുമായി പോകുന്നത് ജാനി കണ്ടു ഇവിടെ വന്നപ്പോൾ മുതൽ കാണുന്നതാണ് ശബരി ഡയറി എഴുതുന്നത്….

ജാനിയുടെ ചിന്തകൾ പല വഴിക്കു സഞ്ചരിച്ചു…. ആ ഡയറിയിൽ എന്തായിരിക്കും…. ജാനി ഒന്ന് നേരം പുലരാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു..

പതിവുപോലെ ശബരി പോയിക്കഴിഞ്ഞതും ജാനി മുറി മുഴുവൻ അരിച്ചു പെറുക്കി ഒടുവിൽ പഴയ പുസ്തകങ്ങൾ വച്ചിരിക്കുന്ന കൂട്ടത്തിൽ നിന്നും ജാനിക്ക് ശബരിയുടെ ഡയറി കിട്ടി….

അവൾ ഡയറിയുമായി ഒഴിഞ്ഞ ഒരു കോണിൽ ഇരുന്നു………. ആദ്യ പേജ് മറിച്ചു……..

അമ്മ എന്നെ തനിച്ചാക്കി പോകുമ്പോൾ എനിക്ക് വയസു പതിനൊന്നു… അന്നൊക്കെ അച്ഛൻ വരുമ്പോൾ ഒരുപാട് ലേറ്റ് ആകും….. അച്ഛൻ വരുന്നത് വരെ എന്നെ അടുത്ത വീട്ടിലെ ആന്റിയുടെ അടുത്ത് ആക്കും…

ആ ആന്റിസ്നേഹത്തോടെ ആണ് പെരുമാറിയിരുന്നത്… ആദ്യമാദ്യം ഒന്നും ശബരിക്ക് മനസിലായില്ല.. പിന്നെ പിന്നെ അവരുടെ സ്നേഹപ്രകടങ്ങൾ അതിരു കടന്നു…

പലപ്പോഴും ആന്റി ഉപദ്രവിച്ചും വേദനിപ്പിച്ചും പലതും ചെയ്തു….. വേദന സഹിക്കാൻ വയ്യാതെ പലപ്പോഴും എതിർത്തപ്പോൾ ഭീക്ഷണിപ്പെടുത്തി…. അങ്ങനെ ദിവസങ്ങൾ കഴിയും തോറും തന്റെ എതിർപ്പുകൾക്ക് ഫലം ഇല്ലാതായി….

ആന്റിയുടെ വീട്ടിൽ പോകാതെ അച്ഛൻ വരുന്നതുവരെ വീട്ടിൽ ഇരിക്കാൻ തീരുമാനിച്ചപ്പോൾ കുറച്ചുദിവസം തന്നെ കാണാഞ്ഞു അച്ഛനോട് ആന്റി അന്വേഷിച്ചു….

എനിക്കവൻ അവിടെ ഇരിക്കുന്നതിൽ ഒരു വിഷമവും ഇല്ല… കുട്ടിയല്ലേ വീട്ടിൽ ഒറ്റയ്ക്ക് ഇരുത്തേണ്ട എന്നുള്ള ന്യായങ്ങൾ വിളമ്പി അവർ വീണ്ടും എന്നെ അവരുടെ വീട്ടിൽ എത്തിച്ചു………..

ഒരു വർഷത്തെ നിരന്തര പീഡനം.. ആരോടും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ…… ഒടുവിൽ അച്ഛന് സ്ഥലം മാറ്റാം ആയപ്പോൾ ആ നാട്ടിൽ നിന്നും പോകേണ്ടി വന്നു..

അന്ന് ഏറെ സന്തോഷിച്ചത് താൻ ആയിരുന്നു……
അവരുടെ പിടിയിൽ നിന്നും രക്ഷപെടാൻ സാധിച്ചല്ലോ എന്നാതായിരുന്നു വലിയ ആശ്വാസം…….

പതിയെ പതിയെ ആ ഓർമകളിൽ നിന്നും മനസ്…… മാറിയെങ്കിലും പിന്നീട് സ്ത്രീകളെ കുറിച്ച് കേൾക്കുമ്പോളും ഇടപഴകാനും ഒക്കെ ഒരു ബുദ്ധിമുട്ടു തോന്നി……

പല തവണ ക്ലാസ് ടീച്ചർ എന്റെ സ്വഭാവത്തിൽ ഉള്ള ഈ ഒരു പെരുമാറ്റത്തെ കുറിച്ച് അച്ഛനോട് പറഞ്ഞു……

ടീച്ചറിനോട് പോലും ഒന്നും പറയാനോ ടീച്ചർ പറയുന്നത് കേൾക്കാനോ തോന്നാത്ത അവസ്ഥ….. ഒടുവിൽ എങ്ങനെ ഒക്കെയോ ഡിഗ്രി പഠനം കഴിഞ്ഞു……..

അപ്പോഴേക്കും തീർത്തും സ്ത്രീകൾ ശബരിയുടെ ജീവിതത്തിൽ ഇല്ല എന്നാ ഉറച്ച വിശ്വാസത്തിൽ എത്തിയിരുന്നു.. വെറുപ്പുമാത്രമായി മാറി…….. അങ്ങനെ ഇരിക്കെ ആണ്…..

ശബരിയുടെ പഴയകാല അദ്ധ്യാപകനെ ഒരിക്കൽ ശബരി കാണുവാൻ ഇടയായി…… ശബരിയുടെ ഈ സ്വഭാവം ഇതുവരെയും മാറിയില്ല എന്ന അറിവ് അദ്ധ്യാപകനിൽ ആശ്ചര്യം ഉണ്ടാക്കി…

ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല പ്രായമായ അച്ഛനെ നീയിങ്ങനെ എത്ര നാൾ ബുദ്ധിമുട്ടിക്കും… നിന്റെ കാര്യങ്ങൾ നോക്കിതരേണ്ട പ്രായമാണോ അച്ഛന്.. ഒരു വിവാഹം കഴിച്ചു സെറ്റൽഡ് ആകേണ്ട പ്രായം നിനക്കായി…..

നി എന്റെ ഒപ്പം ഒരു ഇടാം വരെ വരണം….

സർ ഞാൻ.. അത്…

എന്നോടും നിഷേധം പറയാം എന്നായി അല്ലെ.. ഞാൻ നിർബന്ധിക്കുന്നില്ല..

ഇല്ല സർ ഞാൻ വരാം…..

ശബരിയെയും കൂട്ടി സാർ നേരെ…. അദ്ദേഹത്തിന്റെ ശിഷ്യൻ മാരിൽ ഒരാൾ ആയ പ്രശസ്ത സൈക്യാട്രിസ്‌റ് ആയ ഗൗതത്തിന്റെ അടുത്തെത്തി….
ഗൗതം ഇതെന്റെ പ്രിയ ശിഷ്യൻ ആണ്.. നിന്നെപ്പോലെ….

പേര് ശബരി…..

നിങ്ങൾ തമ്മിൽ സംസാരിക്കു….. ഞാൻ ഇറങ്ങുന്നുഗൗതം.

സാർ അതും പറഞ്ഞു ശബരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു പുറത്തേക്കു ഇറങ്ങി…

ഗൗതം ശബരിയുമായി സംസാരിക്കാൻ തുടങ്ങി…ആദ്യമാദ്യം ശബരി ഒന്നും പറയാൻ തയ്യാറായില്ല ഒടുവിൽ ഗൗതത്തിന്റെ ഇടപെടൽ അത്രമേൽ ശക്തമായപ്പോൾ ശബരി തനിക്കു നേരിട്ട പീഡനത്തെ കുറിച്ച് ഗൗതത്തോട് സംസാരിച്ചു…….

എല്ലാം കേൾക്കാൻ ഗൗതം ക്ഷമയോടെ ഇരുന്നു……

ശബരി നിങ്ങള്ക്ക് അറിയാത്ത പ്രായത്തിൽ സംഭവിച്ച ഈ പ്രവർത്തി നിങ്ങളുടെ കുഞ്ഞു മനസ്സിൽ ഏല്പിച്ച വലിയ മുറിവ് അതിന്റെ ആഴമാണ് മറ്റു സ്ത്രീകളോട് നിങ്ങള്ക്ക് വെറുപ്പ് തോന്നാൻ കാരണം…..

ഒരാൾ തെറ്റ് ചെയ്ത്എന്നുപറഞ്ഞു ബാക്കി മുഴുവൻ പേരെയും തെറ്റുകാർ ആകുന്നതു ശെരിയല്ല….. പെട്ടെന്ന് തനിക്കു എല്ലാം ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല തുടരെ തുടരെ ഉള്ള കൗൺസിലിങ്കിൽ പങ്കെടുക്കു….

ഏറെകുറെ തന്റെ മിധ്യധാരണ കൾ മാറും അത് ഉറപ്പാണ്…….മാസങ്ങൾ ഓടി മറയും തോറും ശബരിയുടെ സ്വഭാവത്തിന് ഏറെ കുറെ മാറ്റങ്ങൾ വന്നു….

അതിനെ തുടർന്ന് ആണ് അച്ഛൻ വിവാഹ ആലോചനയും ആയി മുന്നോട്ടു പോയത്.. ഒടുവിൽ ജാനിയുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ ശബരിയിൽ എന്തൊക്കെയോ അ സ്വസ്ഥതകൾ വന്നു നിറഞ്ഞു….

ഗൗതവുമായി തുറന്നു തന്നെ ശബരി എല്ലാം സംസാരിച്ചു….. എനിക്കുണ്ടായ അനുഭവം എന്നെ പിന്നിലേക്ക് വലിക്കുന്നു ഗൗതം…

എനിക്ക് ആകുട്ടിയുമായി നല്ലൊരു ജീവിതം ഉണ്ടാകുമോ അവളെ സന്തോഷിപ്പിക്കാൻ കഴിയുമോ എന്നാ ചിന്തകൾ എന്നെ വല്ലാതെ അലട്ടുന്നു…

ഒരുപാട് പുതു പ്രതീക്ഷകളും ആയി വരുന്ന ഒരു പെൺകുട്ടി അവളോട്‌ നീതി പുലർത്തണം എനിക്ക്… കുറച്ചു സമയം കൂടി എനിക്ക് ആവശ്യമാണ്…. ഞാൻ എന്നെത്തന്നെ മാറ്റി എടുത്തുകൊള്ളാം..

എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ജാനിയുടെ മുന്നിൽ പതിനൊന്നു വയസു പ്രായ മുള്ള ഒരു ആൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു അവന്റെ കണ്ണിലെ നിസ്സഹായത അവളെ വല്ലാതെ വേദനിപ്പിച്ചു….

പുറമെ ദേഷ്യത്തിന്റെ ആവരണം മൂടിനിൽക്കുന്ന അവന്റെ ഉള്ളിൽ ഒരു സ്നേഹ പാലാഴി ഉണ്ട്…. ആ സ്നേഹം മുഴുവൻ എനിക്ക് വേണം… അവൾ വേഗത്തിൽ ഡ്രസ്സ്‌ മാറി ഗൗതത്തിനെ കാണുവാൻ പോയി….

കേബിനിലേക്ക് കയറിച്ചെന്നു ജാനി അവളെ സ്വയം പരിചയ പെടുത്തി…..

ഗൗതത്തിന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു….

അപ്പോൾ എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ജാനി എന്ത് തീരുമാനിച്ചു….

അറിയാത്ത പ്രായത്തിൽ എന്റെ ഭർത്താവ് ചൂഷണത്തിനിരയായി….. ആരോടും തുറന്നു പറയാൻ ആ സാഹചര്യം അദ്ദേഹത്തെ അനുവദിച്ചില്ല…….

അതിൽ നിന്നും അദ്ദേഹം എല്ലാ സ്ത്രീകളെയും വെറുക്കാൻ കാരണമായി.. ആ മനുഷ്യന്റെ മാനസികാവസ്ഥ ഞാൻ മനസിലാക്കുന്നു…

എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കും എന്റെ ഭർത്താവിന് നല്ലൊരു ഭാര്യയും, അമ്മയും, കാമുകിയും, സുഹൃത്തും എല്ലാമാകാൻ എനിക്ക് കഴിയും എന്നാ പൂർണ്ണ വിശ്വാസം എനിക്കുണ്ട്…….

എല്ലാം കേട്ടുകൊണ്ട് പുറത്തു നിൽക്കുന്ന ശബരിയെ ഗൗതം അല്ലാതെ ജാനി കണ്ടില്ല….

നമുക്ക് ചുറ്റും ഇനിയും ഉണ്ട് ഇതുപോലെ ചൂഷണത്തിന് വിധേയരായി സമ്മർദ്ദത്തിനു അടിമപ്പെട്ടു സ്വന്തം ജീവിതം കൈവിട്ടു പോകുന്നവർ അവരെ കണ്ടുപിടിച്ചു അവർക്കു ആശ്വാസം ആകുവാൻ കഴിയണം….

ഞാൻ ഇവിടെ വന്നെന്നു അദ്ദേഹത്തിന് അറിയില്ല.. ഡോക്ടർ അത് പറയേണ്ട.. ഞാൻ ഒന്നും അറിഞ്ഞില്ല എന്നെത്തന്നെ കരുതട്ടെ…

എന്നെ മനസിലാക്കി സ്നേഹിച്ചു തുടങ്ങുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കും…. ജാനി വേഗം പുറത്തേക്കിറങ്ങി…….

കേട്ടോ ശബരി ജാനി അവൾ തന്റെ പുണ്യം ആണ്….. അവളെ അങ്ങ് സ്നേഹിക്കടോ.. ഇനിയും തനിക്കു സമയം ആവശ്യമുണ്ടോ……….

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരുരെയും മനസ് കാറും കോളും ഒഴിഞ്ഞ ആകാശം പോലെ തെളിഞ്ഞിരുന്നു……

ജാനി പതിവിലും സന്തോഷത്തോടെ ഓരോ ജോലികളിൽ ഏർപ്പെട്ടു…

ശബരി വരുമ്പോൾ പതിവുപോലെ ജാനി അവളുടെ ജോലികളിൽ മുഴുകി ഇപ്പോഴത്തെയും പോലെ പെരുമാറി…

രാത്രിയിൽ കിടക്കാൻ നേരം റൂമിലെത്തിയ ജാനിയോട്..

എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്….

ജാനി ശബരിയുടെ അടുത്തേക്ക് വന്നിരുന്നു അവന്റെ മുഖത്തേക്ക് നോക്കി.. പറയാൻ പോകുന്ന കാര്യം എന്താണെന്നു എനിക്കറിയാം… ഈ മനസ് ഇപ്പോൾ എനിക്ക് നന്നായി അറിയാം എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാം…

പൂർണ്ണ മനസോടും സന്തോഷത്തിലും വേണം നമുക്ക് പുതിയ ജീവിതം ആരംഭിക്കാൻ………

ഒരുപാട് ഞാൻ കാത്തിരിപ്പിക്കില്ല… ശബരി അത്യാധികം പ്രണയത്തോടെ ജാനിയെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു….എന്നെ മനസിലാക്കുന്നുണ്ടല്ലോ അത് മതി..

എന്റെ ഏട്ടാ എനിക്ക് കുഴപ്പം ഇല്ല എന്നെ ഇങ്ങനെ പിടിക്കേണ്ട…. ദേ നോക്കിയേ എല്ലാരും നമ്മളെ തന്നെ നോക്കുന്നു…. ജാനി ഓരോന്ന് പറഞ്ഞു വലിയ വയറുമായി നടക്കുന്നു……..

ജാനിക്ക് ഇത് ഒൻപതാം മാസമാണ് സ്കാനിങ്ൽ ഇരട്ട കുട്ടികൾ ആണ്…

അത് അറിഞ്ഞത് മുതൽ ശബരിക്കാണ് ടെൻഷൻ… അവളെ ഇടാം വലം തിരിയാൻ ശബരി സമ്മതിക്കില്ല……….. എപ്പോഴും എന്തിനും അവൾക്കൊപ്പം അവൻ കൂടെ ഉണ്ട്…

ഡേറ്റ് അടുക്കും തോറും ശബരിക്ക് ആണ് ടെൻഷൻ………. കാത്തിരുന്ന ദിവസം വന്നെത്തി…. ജാനി പ്രസവിച്ചു…. ഒരു മോനും മോളും………. അമ്മയും മക്കളും സുഖമായിരിക്കുന്നു……

ഡോക്ടർ പറഞ്ഞപ്പോൾ ശബരിയുടെ കണ്ണുകൾ സന്തോഷത്തിൽ നിറഞ്ഞു…….

ജാനിയെയും കുഞ്ഞുങ്ങളെയും കാണും വരെ ശബരിക്ക് ആകെ ടെൻഷൻ ആയിരുന്നു…..

വെള്ളത്തുണിയിൽ പൊതിഞ്ഞു കുഞ്ഞുങ്ങളെ കയ്യിൽ വാങ്ങുമ്പോൾ ശബരിയുടെ കണ്ണുകൾ നിറഞ്ഞു രണ്ടുത്തുള്ളി കണ്ണുനീർ കുഞ്ഞിളം കവിളിൽ പതിച്ചു…

മക്കളെയും ജാനിയെയും ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു……..

ശബരിയും ജാനിയും മക്കളും അടങ്ങുന്ന അവരുടെ കൊച്ചു സ്വർഗം……സന്തോഷവും സമാധാനവും നിറഞ്ഞ…….

ജാനിയുടെയും ശബരിയുടെയും ജീവിതത്തിലെ പുതു പുലരിക്കായി…അവരോടൊപ്പം നമുക്കും കാത്തിരിക്കാം പ്രാർത്ഥനയോടെ ……

Leave a Reply

Your email address will not be published. Required fields are marked *