(രചന: ആദിവിച്ചു)
മൂടൽ മഞ്ഞനിടയിലൂടെ തെളിഞ്ഞു വരുന്നമുഖങ്ങൾ കണ്ടവൾ ഞെട്ടലോടെ കണ്ണു തുറന്നുകൊണ്ട് ചുറ്റിലുംനോക്കി.
കഴുത്തിലും മുഖത്തുമായി പൊടിഞ്ഞവിയർപ്പ് തുള്ളികൾകൈകൾക്കൊണ്ട് തന്നെതുടച്ചുമാറ്റികൊണ്ടവൾ ബെഡ്‌ഡിൽ എഴുന്നേറ്റിരുന്നു.
ജാൻവി….. ജാനകി……
ആദ്യം തന്നെ ആകർഷിച്ചത് തങ്ങളുടെ പേരുകൾ തമ്മിലുള്ള ബന്ധമായിരുന്നു എന്നാൽ പതിയേ പതിയേ ആ ആകർഷണം അവളിലേക്കും പടർന്നു.
അതേ… എനിക്കവളോട് പ്രണയമാണ് …..പക്ഷേ താനത് തിരിച്ചറിഞ്ഞത് അവളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്നുവരാൻശ്രമിച്ചപ്പോൾ ആണെന്ന്മാത്രം.
ഒരാഴ്ച മുന്നേ ഓഫീസിൽ വച്ച് അരവിന്ദ്
അവളേ പ്രപ്പോസ് ചെയ്തപ്പോൾ തനിക്ക് വന്ന ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ ഒരു കാരണവുമില്ലാതെ താനവനെ തല്ലിയത്കണ്ട് വന്ന ജാൻവി തന്നെ വഴക്ക് പറഞ്ഞതും.
അതിനെതുടർന്ന് തങ്ങൾ ഒന്നിച്ചു കിടന്നിരുന്ന മുറിയിൽ നിന്ന് താനിപ്പോകിടക്കുന്ന മുറിയിലേക്ക് മാറികിടന്നതുമെല്ലാം ഓർത്തുകൊണ്ടവൾ ബെഡ്‌ഡിൽ തന്നെ ഇരുന്നു.
“പ്രണയം ”
ലോകത്തിൽ മറ്റാരോടും മറ്റൊന്നിനോടും തനിക്ക് തോന്നാത്ത വികാരം….. പക്ഷേ അതാണ് തനിക്കവളോട് തോന്നുന്നതെന്ന് തിരിച്ചറിയാൻ ഒരുപാട് വൈകി.
ഒരുപക്ഷേ അവൾ എന്റെ പ്രണയം അംഗീകരിച്ചില്ലെന്ന് വരും.
അങ്ങനെ സംഭവിച്ചാൽ താൻ ജീവിച്ചിരിക്കുന്നതിൽ ഒരർത്ഥവും ഇല്ലാതെ ആവും…
കണ്ണുകൾ മുറുകെഅടച്ച് വിരലുകൾ ഉപയോഗിച്ച് നെറ്റിയിൽ അമർത്തി തിരുമ്മിക്കൊണ്ടവൾ ദീർഘമായൊന്ന് നിശ്വസിച്ചു.
“ഡീ…. നീയെന്താ സ്വപ്നം കാണുവാണോ…..
ഉറക്കമുണർന്നിട്ടും എന്തോ ചിന്തിച്ചു കൊണ്ട് ബെഡ്‌ഡിൽ തന്നെയിരിക്കുന്ന ജാനകിയെ കണ്ടുകൊണ്ട് റൂമിലേക്ക് കയറിവന്ന ജാൻവി കയ്യിലിരുന്ന ടൗവൽ അവൾക്ക് നേരെ വലിച്ചെറിഞ്ഞുകൊണ്ട് ചോദിച്ചു.
“ഹാ…. ഒരു സ്വപ്നം കണ്ടതാ….. ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം ”
എന്ന് പറഞ്ഞുകൊണ്ടവൾ ജാൻവിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നേരത്തേ അവൾ വലിച്ചെറിഞ്ഞ ടൗവലുമായ് ബാത്റൂമിലേക്ക് നടന്നു.
“ഇന്നിനി എന്താ പരിപാടി…?”
തന്റെ പ്ലെയ്റ്റിലേപുട്ടിനുമുകളിലേക്ക് കടലക്കറി ഒഴിച്ചുകൊണ്ട് ജാൻവി ജാനകിയെ നോക്കി.
“എന്ത് പരിപാടി പതിവ് വീക്കെൻഡ് പോലെ ഇന്നും നമുക്ക് ഇവിടിരുന്നു വല്ല ഫോണിലും കുത്തികളിക്കാം….”
“അതല്ലെടാ നമ്മളിപ്പോ കുറച്ചായില്ലേ പുറത്തോട്ടൊക്കെ ഒന്ന് ഇറങ്ങിയിട്ട് രാവിലെ മുതൽ ഓഫീസിൽ വൈകിട്ട് വീട് ഇതല്ലേ ഇപ്പോ നമ്മുടെ ലോകം.”
മടുപ്പോടെയുള്ള അവളുടെ വാക്കുകൾ കേട്ട് ജാനകി കഴിപ്പ് മതിയാക്കി കഴിച്ച പാത്രവുമായി കിച്ചണിലേക്ക് നടന്നു.
ഇതേ സമയം അവൾ ഒന്നും പറയാതെ പോകുന്നത് കണ്ട ജാൻവി ഒന്ന് ദീഘമായി നിശ്വസിച്ചു കൊണ്ട് കഴിപ്പ് തുടർന്നു.
“ഡീ…. മതി കഴിച്ചത് പെട്ടന്ന് ഡ്രസ്സ് മാറ്റിവാ നമുക്ക് പുറത്ത് പോകാം….”
“ശെരിക്കും ”
“ആണ് പെണ്ണേ…..”
എന്ന് പറഞ്ഞുകൊണ്ടവൾ ജാൻവിയെനോക്കാതെ റൂമിലേക്ക് കയറി.
ബീച്ചിന്റെ ഓരം ചേർത്തിട്ട സിമന്റ് ബെഞ്ചിൽ ഇരുന്നുകൊണ്ട് ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുന്നവളുടെ ചുണ്ടിൽ പറ്റിയിരിക്കുന്നു ഐസ്ക്രീം കണ്ട് ജാനകി അത് തന്റെ കയ്യാൽ തുടച്ചുമാറ്റിക്കൊണ്ട് ദൂരേക്ക് നോക്കിഇരുന്നു.
“ജാനു…. നീ… Ok അല്ലേ….”
“എന്ത് പറ്റി പെട്ടന്ന് ഇങ്ങനെ ചോദിക്കാൻ…ഞാൻ ok അല്ലെന്ന് നിനക്ക് തോന്നിയോ….”
“ഹേയ്… അങ്ങനൊന്നുല്ല
പക്ഷേ എന്തോ കുറച്ചു ദിവസമായി നീ എന്നോട് എന്തോ ഒരു അകലം കാണിക്കുന്നത് പോലെഎനിക്കൊരു തോന്നൽ …”
“അകലം കാണിക്കുന്നപോലെയോ ഞാനോ…. അതും നിന്നോട് എനിക്കതിന് കഴിയും എന്ന് തോന്നുന്നുണ്ടോ…പെണ്ണേ….
ഇതൊക്കെ നിന്റെ വെറും തോന്നലാണ് ”
“ഉവ്വ് ….. കഴിഞ്ഞ മൂന്ന് വർഷമായിട്ട് ഒരേമനസ്സുമായി ഒരു മുറിയിൽ സുഹൃത്തുക്കളെന്നതിലുപരി കൂടപ്പിറപ്പുകളായി കഴിയുന്നവരാ നമ്മൾ ആ… എനിക്ക് നിന്നിലെ ചെറിയ മാറ്റത്തിന്റെ കാരണം പോലും തിരിച്ചറിയാൻ കഴിയില്ല എന്ന് തോനുന്നുണ്ടോ നിനക്ക്…..
നിനക്കറിയാമോ എത്രദിവസമായി നീ റൂം മാറിയിട്ട്എന്ന് …
ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്‌തോ?
അത് കൊണ്ടാണോ നീ എന്നോട് ഈ അകലം കാണിക്കുന്നത്….”
ഇത്രദിവസവും നെഞ്ചിൽ കെട്ടിനിർത്തിയ സങ്കടങ്ങൾ ഒന്നൊഴിയാതെ അവൾക്ക് മുന്നിൽ തുറന്ന് വിട്ടുകൊണ്ടവൾ ജാനകിയെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ ചുമലിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു.
“ജാൻ… നീ എന്തൊക്കെയാ ഈ പറയുന്നത് അങ്ങനൊന്നുവല്ല.
നീ.. എന്നോടല്ല ഞാൻ നിന്നോടാ തെറ്റ് ചെയ്തത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്….
ആ തെറ്റ് നിന്റെ ജീവിതം നശിപ്പിക്കാതിരിക്കാനാ ഞാൻ ഇങ്ങനൊക്കെ ചെയ്തത്..”
എന്ന് പറഞ്ഞുകൊണ്ട് അവളുടെ പുറത്ത് പതിയേ തലോടി ആശ്വസിപ്പിക്കുമ്പോൾ ജാനകിയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
“നീ..എന്തൊക്കെയാ ഈ.. പറയുന്നത് നീ എന്നോട് തെറ്റ് ചെയ്തെന്നോ…”
അവൾ പറഞ്ഞത് മനസ്സിലാകാതെ ജാൻ സംശയത്തോടെ ചോദിച്ചു.
“ഹാ… അതേ…ഞാൻ ഞാൻ നിന്നോട് ഒരു….”
പറയാൻ വന്നത് പാതിയിൽ നിർത്തി തന്റെ മുന്നിൽ തലകുനിച്ച് തെറ്റുകാരിയെപോലെ നിൽക്കുന്ന കൂട്ടുകാരിയെകണ്ടവൾ സംശയത്തോടെ അവളേ സൂക്ഷിച്ചു നോക്കി.
“ജാൻ നീ… നീയെന്നെ തെറ്റ് ധരിക്കരുത്..”
“നീയെന്തൊക്കെയാ ഈ പറയുന്നത് ഞാനെന്തിനാ നിന്നെ തെറ്റ് ധരിക്കുന്നത്”
“നിനക്കറിയാലോ ജീവിതത്തിൽ ഇന്നേവരേ എനിക്ക് ആരോടും പ്രണയംപോയിട്ട് ഒരു അട്രാക്ഷൻപോലും തോന്നിയിട്ടില്ലെന്ന്…
പക്ഷേ…എനിക്കിപ്പോ ഒരാളോട് പ്രണയം തോന്നുന്നുണ്ട് ”
“അത് ശെരി അതായിരുന്നോ കാര്യം….ഇതിലിപ്പോ ഞാൻ എന്ത് തെറ്റ് ധരിക്കാനാ….
നിനക്ക് നല്ലൊരു ജീവിതം കിട്ടുന്നതിൽ എനിക്കെന്താടാ ഒരു പ്രശ്നം…ഇതെന്താ നീയെന്നോട് നേരത്തേ പറയാതിരുന്നത് ?
ഇതിപ്പോ ഞാൻ അങ്ങോട്ട് ചോദിച്ചത് കൊണ്ടല്ലേ നീ.. പറഞ്ഞത് അല്ലായിരുന്നെങ്കിൽ നീ ഇപ്പഴും ഇതെന്നോട് പറയില്ലായിരുന്നു അല്ലേ….
ഇതറിഞ്ഞാൽ നിന്നെക്കാൾ കൂടുതൽ ഞാനായിരിക്കില്ലേ പെണ്ണേ സന്തോഷിക്കുന്നത്….”
പരിഭവത്തോടെ തന്നോട് ചേർന്നിരിക്കുന്നവളേകണ്ട ജാനകിനിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു.
“അല്ല… എന്താ ആളുടെ പേര്…..”
കയ്യിലിരുന്ന ഐസ്ക്രീം ജാനകിക്ക് നേരെ നീട്ടിക്കൊണ്ട് ജാൻവി പുഞ്ചിരിയോടെ ചോദിച്ചു.
“ജാൻ നീ…വിചാരിക്കുന്നത് പോലെ അല്ല ഞാൻ ഇഷ്ട്ടപെടുന്നത് ഒരു പെൺകുട്ടിയെ ആണ്….”
“പെൺകുട്ടിയോ….”
കേട്ടത് വിശ്വസിക്കാൻ കഴിയാതെയവൾ ജാനാകിയെ തുറിച്ചു നോക്കി.
“ജാൻ….. നീയെന്നെ വെറുക്കരുത് എനിക്ക് എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ട…. Ilove you ”
പെട്ടന്നുള്ള ജാനകിയുടെ തുറന്നുപറച്ചിൽകേട്ടവൾ ഞെട്ടലോടെ അവളേ തുറിച്ചു നോക്കി.
“ജാനു….”
ജാനകിയുടെ അവസ്ഥ മനസ്സിലാക്കിയ ജാൻവി സമനില വീണ്ടെടുത്തുകൊണ്ട് അവൾക്കരികിലേക്ക് ചേർന്നിരുന്നുകൊണ്ട് നേർമ്മയായി വിളിച്ചു.
“ഉം….. ”
എന്നാൽ തന്റെ കൈകളാൽ മറച്ചു പിടിച്ച മുഖം ഉയർത്താതെ തന്നെയവൾ അതേ ഇരുപ്പ് തുടർന്നുകൊണ്ട് പതിയേ മൂളി.
എപ്പോഴും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നവളുടെ ഈ…. തളർന്ന ഭാവം ജാൻവിയെ വല്ലാതെ വേദനിപ്പിച്ചു.
“ജാനു നിന്നെപരിചയപെട്ടഅന്ന് മുതൽ ഞാൻ നിന്നെ ശ്രെദ്ധിച്ച്തുടങ്ങിയതാണ്.
പുരുഷന്മാരോടുള്ള നിന്റെ വെറുപ്പ്
അത് എത്രമാത്രം ഉണ്ടെന്ന് എനിക്കറിയാം…..
അത്പോലെ നിന്റെ അമ്മയെ നീ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നെന്നും… ഇപ്പോ എത്രമാത്രം മിസ്സ് ചെയ്യുന്നുണ്ടെന്നും നിന്നെക്കാൾ നന്നായി എനിക്കറിയാം…”
“ജാൻ… അതൊക്കെ സത്യമാണ് എന്ന് കരുതി നിന്നോടുള്ള എന്റെ പ്രണയം അത്.. അതൊരിക്കലും കള്ളമല്ല…..
നീയെന്ന് വച്ചാൽ എനിക്ക് അത്രമാത്രം പ്രധാനപ്പെട്ടതാണ്. ഒരുപക്ഷേ എന്റെ അമ്മയോളം അതല്ലെങ്കിൽ അതിനേക്കാൾ ഉപരി ഞാൻ നിന്നെസ്നേഹിക്കുന്നുണ്ട് അത്രയ്ക്ക് ഇഷ്ട്ട എനിക്ക് നിന്നെ…..സത്യം പറഞ്ഞാൽ നീയെന്ന് വച്ചാൽ എനിക്ക് ഭ്രാന്താണ്…”
ഒരു വല്ലാത്ത ഭാവത്തിൽ തന്നെനോക്കി പറയുന്നവളെ കണ്ട ജാൻവി പുഞ്ചിരിയോടെ അവളുടെ കയ്യിൽപിടിച് തനിക്കരികിലേക്ക് ചേർത്തിരുത്തി…
“ആരാ… പറഞ്ഞത് എന്റെ കൊച്ചിന് എന്നോട് പ്രേമമാണെന്ന്….”
“അത്… ഞാൻ… എനിക്ക് നീയില്ലാതെ ജീവിക്കാൻ….”
വിക്കിവിക്കി പറഞ് തലകുനിച്ച് കൊണ്ട് തന്നിൽ നിന്ന് അകന്നിരിക്കാൻ ശ്രെമിക്കുന്നവളെ കണ്ട ജാൻവി ഒരുകയ്യാൽ അവളേ ഒന്നുകൂടെ തന്നിലേക്ക് ചേർത്തിരുത്തിക്കൊണ്ട് ഒരു കയ്യാൽ തന്റെ ബാഗിൽ നിന്ന് ഒരു കുഞ്ഞ് പാസ്സ്പോർട്ട് സൈസ് ഫോട്ടോ പുറത്തേക്ക് എടുത്തു.
അത് ജാനകിയുടെ കയ്യിലേക്ക് വച്ചു കൊടുക്കുമ്പോൾ അവൾക്കറിയാമായിരുന്നു ജാനകിയുടെ യഥാർത്ഥ പ്രശ്നത്തിന്റെ പരിഹാരമാണ് ആ…
ഫോട്ടോ എന്ന്.
തന്റെ കയ്യിലിരുന്ന ഫോട്ടോ കണ്ടവൾ പൊട്ടികരഞ്ഞുകൊണ്ട് ജാൻവിയെ കെട്ടിപിടിച്ചുകൊണ്ടവളുടെ കഴുത്തിൽ മുഖംപുഴ്ത്തി പൊട്ടിക്കരഞ്ഞു.
അവളേ സ്വസ്ഥമായി കരയാൻ വിട്ടുകൊണ്ടവൾ ജാനകിയുടെ മുതുകിൽ പതിയേ തലോടി.
അല്പം കഴിഞ്ഞതും പൊട്ടികരച്ചിൽ പതിയേ ഏങ്ങലടിയാവുന്നതും നേർത്ത് ഇല്ലാതാവുന്നതും അറിഞ്ഞവൾ ജാനകിയെ പതിയേ തന്നിൽ നിന്നും അടർത്തി മാറ്റി.
“ചില സമയത്ത് നമ്മുടെ ബുദ്ധി ഇങ്ങനെയാ ചില കാര്യങ്ങളിൽ ക്ലാരിറ്റി തരാതെ നമ്മളെ ഒന്ന് വട്ടം കറക്കും അത് പോലെ ഒരു സംഭവമാണ് എന്റെ ജാനൂട്ടിക്കും പറ്റിയത് അല്ലാതെവേറൊന്നും അല്ല….
ഇപ്പോ മനസ്സിലായോ നിനക്കെന്നോട് തോന്നിയ വികാരം എന്താണെന്ന് ”
“ഉം…”
കയ്യിലിരുന്ന ഫോട്ടോയിലേക്ക് നോക്കികൊണ്ടവൾ പതിയേ മൂളി.
“നിന്റെ അമ്മ ഗായത്രിയുടെ അതേ മുഖച്ചയയുള്ള എന്നെ നീ ആ.. സ്ഥാനത്ത് നിന്ന് തന്നെയാ ഇഷ്ടപെട്ടത്…
ചിലപ്പോ ഈ.. ഫോട്ടോ എന്റെ കയ്യിൽ എത്തിയില്ലായിരുന്നെങ്കിൽ നീ പറഞ്ഞത് പോലെ ഞാൻ നിന്നെ തെറ്റ് ധരിച്ചേനെ.ഒരു ഫ്രണ്ട് എന്നതിലുപരി നിനക്കെന്നോട് മറ്റൊരിഷ്ട്ടം ഉണ്ടോ എന്ന് ഞാൻ പോലും സംശയിച്ചുപോയ ഒരു സമയത്തിലാണ് നിന്റെ ലാപ്ടോപ്പിൽ ഈ ഫോട്ടോ ഞാൻ കാണാൻ ഇടയായത്.
അപ്പോഴാണ് എനിക്ക് മനസ്സിലായത് നീ എന്നെ ഇത്രമാത്രം ഇഷ്ടപെട്ടതിന്റെ കാരണം.
അതിപ്പോ നീ ചിന്തിച്ചു വച്ചത് പോലെ ഉള്ള ഒരു ഇഷ്ട്ടമല്ല…. പക്ഷേ അങ്ങനൊരു ഇഷ്ടം നിനക്ക് എന്നോട് ഉണ്ടെന്ന്തോന്നാൻ കാരണം എന്താണെന്ന് അറിയാവോ….
ഞാൻ നിന്നിൽ നിന്ന് എന്നന്നേക്കുമായി അകന്ന് പോകുമോ എന്നഭയമാണ്.
പിന്നേ നിനക്ക് ഒപോസിറ്റ് സെക്സിനോട് ഇഷ്ടം തോന്നാതിരുന്നതിന്റെ കാരണം….
അത് നിന്റെ അച്ഛനോടുള്ള നിന്റെപേടി തന്നെയാണ് കാരണം.
ഓർമ്മവച്ചനാൾമുതൽ അച്ഛൻ അമ്മയെഉപദ്രവിക്കുന്നത് കണ്ട് വളർന്ന നിനക്ക് അച്ഛൻ മാത്രമല്ല എല്ലാപുരുഷന്മാരും ഒരുപോലെ ആണെന്ന് തോന്നി.
ആ..ഒരു ഭയം നിന്റെ മനസ്സിൽ പതിയേഉറഞ്ഞുപോയി.
അത് പതിയേ അവരോടുള്ള വെറുപ്പായി മാറി. ഏതൊരു പുരുഷനും നിന്റെ അച്ഛനെ പോലെ ആണെന്ന് നീ ചിന്തിച്ചു കൂട്ടി.
നിന്റെ അച്ഛൻ നിന്റെ അമ്മയെ ഉപദ്രവിച്ചത് പോലെ നാളെ മറ്റൊരാൾ എന്നെ ഉപദ്രവിക്കുമോ എന്നുള്ള പേടിഅതാണ് നിനക്ക് എന്നോടുള്ള നേഹത്തിനു പ്രണയം എന്ന പേര് നൽകിയത്.
അല്ലാതെ എന്റെ ജാനുട്ടി ഒരു homosexual ഒന്നും അല്ലാട്ടോ…. ”
എന്ന് പറഞ്ഞുകൊണ്ടവൾ ജാനാകിയെ ചേർത്തു പിടിച്ചു.
താൻ കരുതിയതെല്ലാം തന്റെ വെറും തെറ്റ് ധാരണ ആണെന്ന് തിരിച്ചറിഞ്ഞവൾ പെയ്തൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞ മനസ്സുമായി ജാൻവിയുടെ നെഞ്ചോട് ചേർന്നിരുന്നു.
ഒരുപാട് കാലത്തെ അവളുടെ മനസ്സിലെ സങ്കടങ്ങൾ അവസാനിപ്പിക്കാൻ ഒരു പരുതിവരെ തനിക്ക് കഴിഞ്ഞു എന്നും ബാക്കിഇല്ലാതാക്കാൻ അരവിന്ദിനുകഴിയുമെന്ന് ചിന്തിച്ചു കൊണ്ടവൾ ഒന്ന് പുഞ്ചിരിച്ചു.
സത്യത്തിൽ അന്നവൻ തന്നോട് ഇഷ്ടമാണെന്നല്ല പറഞ്ഞത് ജാനകിയെതനിക്ക് ഇഷ്ടമാണെന്നും അവളോട് അതെങ്ങനെ പറയുമെന്നും പറഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കുമെന്നും തന്നോട് അഭിപ്രായം ചോദിച്ചതായിരുന്നു ആ പാവം . പക്ഷേ അത് കേട്ടോണ്ട് വന്ന ജാനകി അവൻ തന്നെ പ്രപ്പോസ് ചെയ്തതാണെന്ന് കരുതി അവനേ നന്നായി പെരുമാറി വിട്ടു.
പാവം പ്രപ്പോസ് ചെയ്യുന്നതിന് മുന്നേ കാമുകിയുടെ കയ്യിൽ നിന്ന് തല്ല് വാങ്ങാനായിരുന്നു അവന്റെ യോഗം.
അവൾ തല്ലിയിട്ടും അവളോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തന്നോടവൻ പറഞ്ഞപ്പോൾ അതേ പറ്റി അവന് വേണ്ടി സംസാരിക്കാനാണ് താനിന്ന് അവളുമായി പുറത്തേക്ക് വന്നത്. പ്രശ്നങ്ങളെല്ലാം തീർന്ന സ്ഥിതിക്ക് ഇരുവർക്കും നല്ലൊരു ജീവിതം ഉണ്ടാകും എന്ന് ചിന്തിച്ചുകൊണ്ടവളും ജാനാകിയെ ചേർത്തു പിടിച്ചു