ഇനിയും ഈ ഇഷ്ടം കൊണ്ടു നടക്കാൻ വയ്യ, അവനെ മറ്റാരെങ്കിലും ഒന്നു നോക്കുന്നതു പോലും സഹിക്കാനാവാതെ മറ്റാർക്കും..

(രചന: Pratheesh)

എന്നും പപ്പ കാറിൽ സ്ക്കൂളിൽ കൊണ്ടാക്കുന്ന അവനോട് ആദ്യം തോന്നിയത് അസൂയയായിരുന്നു….., വക്കീലായ അച്ഛന്റെയും കോളേജ് പ്രൊഫസറായ അമ്മയുടെയും ഏക മകനാണവൻ…,

മെജോ ജോസഫ് പുല്ലെക്കാരൻ..! പുത്തനുടുപ്പുകളും വർണ്ണകുടയും ഷൂസ്സും ചേർന്ന പണത്തിന്റെ പത്രാസ്സും സൗന്ദര്യവും അവനെ ഒരോ ദിവസവും കൂടുതൽ സുന്ദരനാക്കി കൊണ്ടെയിരുന്നു….,

കൂടാതെ ക്ലാസ്സിൽ എന്നോടൊഴിച്ച് , മറ്റുള്ള സകല പെൺകുട്ടികളോടും അവൻ വർത്തമാനം പറയുന്നതും അവളുമാരോടൊത്ത് കളിചിരിയിൽ ഏർപ്പെടുന്നതും കാണുമ്പോൾ

അസൂയ മൂത്ത് അവനെയങ്ങ് കൊന്നു കളഞ്ഞാലോ എന്നു വരെ ഞാൻ ആലോജിച്ചു….,

അങ്ങിനെയിരിക്കെയാണ് ഒാർക്കാപ്പുറത്ത് അതു സംഭവിച്ചത്…., അന്നവന്റെ പിറന്നാളായിരുന്നു…,

രാലിലെ മിഠായിയുമായി വന്ന അവൻ ക്ലാസ്സിൽ ഏല്ലാവർക്കും മിഠായി വിതരണം ചെയ്യുന്നതിനിടെ…, അവൻ എന്റെ മുന്നിലെത്തിയതും ഞാൻ എഴുന്നേറ്റു നിന്ന് അവനെ തന്നെ നോക്കി കൊണ്ട് അവനു നേരെ കൈനീട്ടി…,

പക്ഷെ അവൻ എന്നെ ഒന്നു നോക്കിയതു പോലുമില്ല.., അവന്റെ ശ്രദ്ധമുഴുവൻ ആ കവറിലെ മുഠായിയിലായിരുന്നു..,

അവൻ മിഠായി എടുത്ത് എന്റെ കൈവെള്ളയിൽ വെച്ചു തന്നു… അതോടെ അവൻ എന്നെ ഒന്നു നോക്കുക പോലും ചെയ്യാത്തതിൽ അമർഷം പൂണ്ട്

അവനെ തല്ലി കൊല്ലാനുള്ള ദേഷ്യത്തോടെ അവൻ കൈയിൽ വെച്ചു തന്ന മുഠായിയിലെക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ എന്റെ കൈയിലെ മിഠായി അവനാണെന്നു സങ്കൽപ്പിച്ച് അമർത്തി ഞെരിച്ചു….,

ആ സമയം എന്റെ മനസ്സൊന്ന് ഞെട്ടി….!! തുടർന്ന് ഞാനെന്റെ കൈകളിലെക്കു നോക്കിയതും ഞാനൊന്നമ്പരന്നു…,

എന്റെ കൈകളിൽ മാത്രം രണ്ടു മുട്ടായികൾ…” ബാക്കി എല്ലാവരുടെ കൈകളിലും ഒാരോന്നും…, ആ വെപ്രാളത്തിനിടക്ക് ചിലപ്പോൾ അവനു തെറ്റിയതായിരിക്കാം…,

പക്ഷെ എനിക്കതു നൽകിയ സന്തോഷം ചെറുതായിരുന്നില്ല…, അവനറിയാതെ തനതാണെങ്കിലും ആ സംഭവത്തോടെ അവനെ കൊല്ലാനുള്ള തീരുമാനം ഞാൻ തൽക്കാലത്തേക്ക് മാറ്റി വെച്ചു……,

പിന്നെ അവൻ കാണാതെ അവനെ ഒളിച്ചു നിന്നു’ കാണുന്നതെന്റെ പ്രിയപ്പെട്ട വിനോദമായി…., സമയം കടന്നു പോയി…, വെക്കേഷനായതോടെ സ്ക്കൂളടച്ചു ഇനി പുതിയ സ്ക്കൂളാണ്…,

അവധിക്കാലമായതോടെ ഞാൻ അമ്മവീട്ടിലെക്കു പറിച്ചു നട്ടു…, പക്ഷെ അവിടെ മനസ്സിൽ അവൻ മാത്രമായിരുന്നു…, വെക്കേഷൻ എങ്ങിനെയെങ്കിലും കഴിഞ്ഞു കിട്ടിയാൽ മതിയെന്നായ്…,

പക്ഷെ നാട്ടിലെ അമ്പലത്തിലെ ഉൽസവമായതോടെ ഞാൻ വീണ്ടും വീട്ടിലെത്തി….,

തുടർന്ന് ഉൽസവത്തിനു അമ്പലപ്പറമ്പിലെത്തിയ ഞാൻ അപ്പന്റെ കൂടെ ഉൽസവം കാണാൻ വന്ന അവനെ കണ്ടതും , നാണം കൊണ്ട് ഞാനമ്മയുടെ സാരിത്തുമ്പിലെക്ക് ഒാടിയൊളിച്ചു പിന്നെ

രണ്ടു മിനുട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പാളി നോക്കി മറ്റാരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി വീണ്ടും അമ്മയുടെ സാരിത്തുമ്പ് മറയാക്കി അവനെ ഒളിച്ചു നോക്കിയത് ഇന്നും ഒാർമ്മയുണ്ട്….,

അവനെന്ന സന്തോഷത്തിൽ മതിമറന്ന് ഉൽസവപ്പറമ്പിൽ നിന്നു കണ്ണിൽ കണ്ടതെല്ലാം വാങ്ങി തിന്നത് എന്നെ രണ്ടാഴ്ച്ച ആശുപത്രിയിലാക്കി…., എല്ലാവർക്കും സ്ക്കൂൾ തുടങ്ങി ഒരാഴ്ച്ചയായി അവനുള്ള സ്ക്കൂളിൽ പോകണമെന്ന ആഗ്രഹമെല്ലാം അതോടെ പൊട്ടി പൊളിഞ്ഞു പാളീസായി…..,

പക്ഷെ ദൈവം എനിക്കു വേണ്ടി മറ്റൊരൽഭുതം കാത്തു വെച്ചിരുന്നു.., ആശുപത്രിയിൽ നിന്നു വരുന്ന വഴി വീണ്ടും ഞാനവനെ കണ്ടു സെന്റ് മേരിസ്സ് സ്ക്കൂളിന്റെ സ്ക്കൂൾ ബസ്സിൽ അതൊടെ എന്റെ സ്വപ്നങ്ങൾ വീണ്ടും പുനർജ്ജനിക്കാൻ തുടങ്ങി…,

എനിക്കു തോന്നുന്നു ഈ അസുഖം വന്നതു തന്നെ അവൻ എവിടെ പഠിക്കുന്നു എന്നു എന്നെയറിക്കാനുള്ള ദൈവത്തിന്റെ സൂത്രമായിരുന്നെന്ന്…., എന്നെ മറ്റൊരു സ്ക്കൂളിൽ ചേർത്താനുള്ള അച്ഛന്റെയും അമ്മയുടെയും തീരുമാനം

ഞാൻ കുട്ടി നാഗവല്ലിയായി , എനിക്ക് സെന്റ് മേരിസ്സിൽ തന്നെ പോണന്നു ഞാൻ വാശിപ്പിടിച്ചു…., നകുലനായി അമ്മയും സണ്ണിയായ് അച്ഛനും രമ്യതക്കും പ്രശ്ന പരിഹാരത്തിനു വന്നെങ്കിലും

ഞാൻ സമ്മതിച്ചില്ല,…

അതിനിടയിൽ അച്ഛമ്മയുടെ ഒരു വാക്ക് എന്നെ സെന്റ് മേരിസ്സിൽ എത്തിച്ചു….,

അച്ഛമ്മ പറഞ്ഞു
അവൾക്കിഷ്ടമാണെങ്കിൽ , വാശിപ്പിടിക്കാതെ അവളു പോയിക്കൊളുമല്ലൊയെന്ന്,… അങ്ങിനെ അവസാനം ഞാൻ അവൻ പഠിക്കുന്ന സ്ക്കൂളിൽ തന്നെയെത്തി……! എന്റെ ഭാഗ്യമോ അവന്റെ നിർഭാഗ്യമോ ഞാനവന്റെ ക്ലാസ്സിൽ തന്നെയെത്തി…,

പിന്നെ അവനെ കണ്ടും അറിഞ്ഞും ഒരോ നിമിഷവും അവൻ എന്നിലൂടെ കടന്നു പോയി. അവനെ സ്നേഹിക്കാനും അവനോട് അടുപ്പം കൂടാനും വന്ന സ്ക്കൂളിലെ സകല ലവളുമാരെയും ഞാനോടിച്ചു വിട്ടു…,

അല്ല പിന്നെ ലവളുമാര് അങ്ങനെ അത്ര മിടുക്കികളാവണ്ട…., രണ്ടു ദിവസം കണ്ടു മൂന്നാം ദിവസം ലൈനാവാൻ ഇതെന്താ തമിഴ് സിനിമയോ….?

വന്ന എല്ലാ ലവളുമാരെയും കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ടു തന്നെ ഞാൻ പറഞ്ഞു…,

ഒരു നോട്ടം കൊണ്ടുപോലും അവനെ ആഗ്രഹിച്ചുന്ന് ഞാനറിഞ്ഞാൽ , നിന്റെ ഒക്കെ വീട്ടിൽ കേറി ഞാൻ വെട്ടും…..”
അല്ല പിന്നെ…, അതോടെ പെൺകുട്ടികൾക്കിടയിൽ അലിഖിതമായ ഭാഷയിൽ അവനെ എനിക്ക് കുറിക്കപ്പെട്ടു….,

അപ്പോഴും നമ്മുടെ കഥാനായകൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ലാട്ടോ.! ശരിക്കും പറഞ്ഞാൽ സ്ക്കൂൾ കഴിയുന്ന കാലം വരെയും എന്റെ പ്രണയത്തിന്റെ സുവർണ്ണക്കാല ഘട്ടമായിരുന്നു…,

അവന്നെന്ന എന്റെ സ്നേഹ നക്ഷത്രത്തിനു ചുറ്റും ഒരു പൂമ്പാറ്റയേ പോലെ ഞാൻ പാറി നടന്നു…, അവന്നെനെ കണ്ട ഭാവം നടിച്ചില്ലെങ്കിലും എന്റെ പകലുകളും രാത്രികളും നിറസ്വ്പനങ്ങളുടെ അക്ഷയഖനിയായി…,

എന്റെ ശരീരത്തിന്റെ ഒരോ അണുവിലും അവനെന്ന മന്ത്രണം പെയ്തിങ്ങി…., എന്റെ സ്വർഗ്ഗങ്ങൾ എന്റെ സ്വപ്നങ്ങളായി…., പകൽ മുഴവൻ അവനെ കണ്ടു കൊണ്ടും രാത്രികളിൽ സ്വപ്നങ്ങളായും പ്രണയമായ് അവൻ നിറഞ്ഞൊഴുകി…..,

പക്ഷെ…, ശരിക്കുള്ള ദുരന്തം വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ…, അവനെ പിൻ തുടർന്ന് കോളേജിലും എത്തിയെങ്കിലും അവിടം മുതൽ സ്ഥിതി ആകെ മാറിമറിഞ്ഞു…,

ഭംഗിയും സൗന്ദര്യവും പണവും പത്രാസ്സും സ്റ്റാറ്റസും ഒക്കെ ഒത്തിണങ്ങിയ ഒരുപാടു തരുണീമണികൾ അവനെ വലയം ചെയ്യാൻ തുടങ്ങി….,

അവർക്കൊക്കെ ഇടയിൽ പണം കൊണ്ടും സൗന്ദര്യം കൊണ്ടും ഒന്നുമല്ല ഞാനെന്ന തിരിച്ചറിവ് കുറേശെയായി ഞാനവനിൽ നിന്നു പിൻ വലിയാൻ തുടങ്ങി…,,

അവൻ വരുന്നതു കാണുമ്പോൾ അവനെ നോക്കി അവർ ഹാൻസം
ജെന്റിൽ ക്യൂട്ട് സ്മൈയിൽ ” എന്നിങ്ങനെ കമന്റ്സ് പറയുന്നതു കേൾക്കുമ്പോൾ എന്റെ ചങ്കിടിക്കും…..

എന്റെ തോന്നലാണോന്നറിയില്ല
ഒരോ ദിവസം കഴിയും തോറും അവന്റെ സൗന്ദര്യം കൂടി കൂടി വന്നു അതിനനുസരിച്ച് പെൺപടകളുടെ എണ്ണവും കൂടി….,

ഒരു മെഷീൻ ഗൺ കിട്ടിയിരുന്നെങ്കിൽ എല്ലാറ്റിനേയും ഞാൻ വെടിവെച്ചു കൊന്നേന്നെ…., അതിനിടയിൽ എന്റെ എല്ലാ പ്രതീക്ഷകൾക്കു മുകളിലും കരി നിഴൽ വീഴ്ത്തി മറ്റൊന്നു കൂടി ഞാനറിഞ്ഞു

കോളേജ് ബ്യൂട്ടിയായ ആൻഡ്രിയ ഐസ്സക്കിന് അവനോടു പ്രണയമാണെന്ന വാർത്ത., ഡോക്ടർ ദമ്പതിമാരായ ഐസ്സക്കിന്റെയും എലിസബത്തിന്റെയും ഏക മകളാണവൾ.,

അവർ ഞായറാഴ്ച്ചകളിൽ പള്ളിയിൽ വെച്ചു കാണാറുണെന്നും പരസ്പരം സംസാരിക്കാറുണ്ടെന്നുമുള്ള അറിവ് എന്റെ എന്റെ സ്വപ്നങ്ങൾക്കു മേലുള്ള അവസാന ആണിയായിരുന്നു,

പഴയ സ്ക്കൂൾ മെജോയിൽ നിന്ന് അവൻ വളരെ അകലെ എത്തിയിരിക്കുന്നു എന്നു വേദനയോടെ ഞാൻ മനസ്സിലാക്കി.,

അവരുടെ വീട്ടുകാർ തമ്മിൽ പരസ്പരം അറിയാമെന്നതും ഒരേ വിഭാഗത്തിൽ പെടുന്നവരാണെന്നും എനിക്കു മനസ്സിലായി…,

പാവം ഒരു സ്ക്കൂൾ മാഷിന്റെ മകൾക്ക് അവരെയൊന്നും വെല്ലാനുള്ള കഴിവില്ലെന്നു മനസ്സിലായതോടെ എന്റെ മോഹങ്ങളെ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു….,

പക്ഷേ…, രണ്ടു ദിവസം കഴിഞ്ഞാൽ അവന്റെ പിറന്നാളാണ്, അവസാനമായി എല്ലാം പറഞ്ഞവസാനിപ്പിക്കാൻ ഞാനാ ദിവസം തന്നെ തിരഞ്ഞെടുത്തു.,

ഇനിയും ഈ ഇഷ്ടം കൊണ്ടു നടക്കാൻ വയ്യ..,
അവനെ മറ്റാരെങ്കിലും ഒന്നു നോക്കുന്നതു പോലും സഹിക്കാനാവാതെ…, മറ്റാർക്കും അവനെ വിട്ടു കൊടുക്കാനാവിതെ…,
അവനില്ലാതൊരു ലോകത്തെപറ്റി ഒന്നു ചിന്തിക്കാൻ പോലുമാവാതെ…, നീറി നീറി ഇനിയെത്ര നാൾ…?

പറയാതെ നഷ്ടപ്പെടുന്നതിനേക്കാളും നല്ലത്

പറഞ്ഞശേഷവും., ഇഷ്ടമല്ലെങ്കിൽ.,

അറിഞ്ഞു കൊണ്ട് തന്നെ നഷ്ടപ്പെടുത്താം എന്നു ഞാനും തീരുമാനിച്ചു., അന്ന് രാവിലെ എല്ലാം അവനോടു തുറന്നു പറയാൻ തീരുമാനിച്ച്

ഉള്ളതിൽ ഏറ്റവും നല്ലതായ വെള്ള ചുരിദാറും ധരിച്ച് വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ
ഞാൻ തന്നെ നട്ടുവളർത്തിയ എന്റെ വീട്ടുമുറ്റത്തെ റോസ്ച്ചെടിയിൽ നിന്ന് അവനു നൽകാൻ ഒരു റോസ്സാപ്പൂവും പൊട്ടിച്ചെടുത്താണ് കോളേജിലെക്കു പോന്നത്.,

പക്ഷെ.., കോളേജിലെത്തിയതും കൈയ്യിൽ ഒരു കെട്ടു റോസ്സാപ്പൂക്കളുമായ് ആൻഡ്രിയ അവനെ പ്രൊപ്പോസ് ചെയ്യാൻ പോവുകയാണ് എന്ന വാർത്തയാണ് എനിക്കു കേൾക്കേണ്ടി വന്നത്.,

അതിനായ് അവൾ തിരഞ്ഞെടുത്തതും അതെ ദിവസം ആയതോടെ അതു വരെ ആശ്വാസമായി കൂടെയുണ്ടായിരുന്ന ഈശ്വരൻ പോലും തന്നെ കൈവിട്ടു വെന്ന് ഞാൻ വേദനയോടെ ഒാർത്തു,

ആൻഡ്രിയ അവനെ പ്രൊപ്പോസ് ചെയ്യുമ്പോൾ ഇടാൻ വാങ്ങിയ പന്ത്രണ്ടായിരം രൂപയുടെ ചുരിദാറിനും ആ റോസ്സാപ്പൂകെട്ടിനും മുന്നിൽ തന്റെ വെള്ള ചുരിദാറും റോസ്സും പിന്നെയും നിറം മങ്ങുന്നതവൾ അറിഞ്ഞു.,

അതോടെ അവൾ കൈയ്യിലെ റോസ്സാപ്പൂ തിരിക്കെ ബാഗിലെക്കു തന്നെ വെച്ചു., കൈയെത്തും ദൂരത്ത് തന്റെ സ്വപ്നങ്ങൾ പൊട്ടി തകരുന്നത് വേദയോടെ നോക്കി നിൽക്കാൻ മാത്രെ എനിക്കായുള്ളൂ.

അവൻ ഗ്രൗണ്ടിനടുത്തുണ്ടെന്നറിഞ്ഞ ആൻഡ്രിയയും അവളുടെ കൂടെ ഒരു പടയും അങ്ങോട്ടേക്ക് നീങ്ങി.,

പോണ്ടാ, പോണ്ടാ, എന്നു തോന്നിയെങ്കിലും മനസ്സു സമ്മതിച്ചില്ല.,

അവർക്കെല്ലാം പിറകിലായി ആ രംഗം കാണാൻ ഞാനും നടന്നു., പോകും വഴി അതുവരെയും ബാഗിലൊളിപ്പിച്ച റോസ്സാപ്പൂ പുറത്തെടുത്ത് അവസാനമായി ഒന്നു കൂടി നോക്കി സൈഡിലെക്ക് എറിഞ്ഞു കളഞ്ഞു.,

അവൾ നടന്ന് അവനു മുന്നിലെത്തിയതും….,
അവൻ അവളെ ചിരിച്ച മുഖത്തോടെ വരവേറ്റതും., തുടർന്നവൾ ഫ്ലവർ അവനു നേരെ നീട്ടിപ്പിടിച്ചതും,

ആ രംഗം കാണാനുള്ള മനക്കരുത്തില്ലാതെ ഞാൻ തിരിഞ്ഞു നിന്ന് കണ്ണുകൾ അടച്ചു തല താഴ്ത്തി.,

ഒന്നു ഞാനുറപ്പിച്ചു അടുത്ത അഞ്ചോ പത്തോ നിമിഷത്തിനുള്ളിൽ അത്രയും കാലം ഹൃദയത്തിൽ സൂക്ഷിച്ച ആ വിളക്കണയാൻ പോകുന്നു…, യാതൊരു ബുദ്ധിമുട്ടും കൂടാതെ പണത്തിന്റേയും പാരമ്പര്യത്തിന്റെയും ബലത്തിൽ അവളവന്നെ സ്വന്തമാക്കുന്നു….,

ഒരു കെട്ട് റോസ്സാപ്പൂവും ഇഷ്ടമാണ് ” എന്ന ഒരു വാക്കു കൊണ്ടും…., മറഞ്ഞു നിൽക്കുവാണെങ്കിലും അവർ സംസാരിക്കുന്നത് എനിക്കു കേൾക്കാവുന്ന ദൂരത്താണു ഞാൻ…,

ഫ്ലവർ അവനു നേരെ നീട്ടി അവൾ പറഞ്ഞു…,

ഐ ലൗ യൂ മെജോ…, ഐ എം റിയലി ലൗ യൂ…!

അതോടെ ഞാന്നെന്റെ കണ്ണുകൾ കണ്ണീരിൽ ചേർത്തുമുക്കി അടച്ചു…, എന്റെ ഹൃദയത്തിൽ ആ സമയം മരണത്തിന്റെ തണുപ്പു പടർന്നു…., ഹൃദയം മരണം ഉറപ്പിച്ച നിമിഷം…,

അവന്റെ ചിരി ഞാൻ കേട്ടു..,
അവളുടെ ശബ്ദവും,

അവൾ പറഞ്ഞു…,

ഐ എം നോട്ട് ജോക്കിങ്ങ്., ഐ എം റ്റൂ സീരിയസ് മെജോ,

പിന്നെയും അവൻ ചിരിച്ചു., എന്നിട്ട് ഒന്നുകൂടി അവളോട് ചേർന്നു നിന്ന് തന്റെ ഇരു കൈയ്യും കൊണ്ട് അവളുടെ തോളിൽ പിടിച്ച് അവനവളോട് പറഞ്ഞു.,

നിന്റെ സ്നേഹം സത്യമായിരിക്കാം.., പക്ഷെ എനിക്കൊരാളെ ഇഷ്ടമാണ്., വെറും ഒരു ഇഷ്ടമല്ല എന്റെ ജീവന്റെ അവസാന നിമിഷം വരെ ചേർത്തു വെക്കാനുള്ള ഒരിഷ്ടം.” തുടങ്ങിയത് പ്രേമമായിട്ടൊന്നുമല്ല ഒരു പ്രത്യേക ഇഷ്ടമായിട്ട് ഒരു കൗതുകമായിട്ട്.,

പിന്നെ എപ്പോഴോ ആ മുഖം മറ്റെല്ലാ മുഖങ്ങളെയും മറി കടന്ന് എന്നുള്ളിൽ കയറി ഒളിച്ചു, മനസ്സൊന്ന് ഉലഞ്ഞെങ്കിലും അതു കേട്ടതും ആൻഡ്രിയ ചോദിച്ചു ആരാണാഭാഗ്യവതി…..?

അവൻ പറഞ്ഞു അവൾക്കിഷ്ടമാണെങ്കിൽ അവളല്ല ഭാഗ്യവാൻ ഞാനാണ്..” ”

അവൻ തുടർന്നു, ഇതു പോലെ ഒരു പിറന്നാളിന്റെ അന്നായിരുന്നു എന്റെ ഇഷ്ടം ആദ്യമായി ഞാനവളെ അറീച്ചത് അത് എല്ലാവർക്കും അന്ന് ഒരു മിഠായി വീതം കൊടുത്തപ്പോൾ അവൾക്കു മാത്രം

ഞാൻ രണ്ടെണം ” കൊടുത്തിട്ടായിരുന്നു,

അതു കേട്ടതും അതുവരെയും കണ്ണടച്ചു നിന്ന ഞാനൊന്ന് ഞെട്ടി.! അതുവരെയും വേദനയുടെ മാത്രം സ്വന്തമായിരുന്ന കണ്ണീർ ഒറ്റ നിമിഷം കൊണ്ട് സന്തോഷത്തിന്റെതായി,

എന്നിട്ടും സംശയങ്ങൾ വഴിമാറിയില്ല,
അത് ഞാൻ തന്നെയാണോ….?
അതോ….?

അവൻ തുടർന്നു.,

സ്ക്കൂൾ അടച്ചതോടെ അവളെ കാണാൻ എന്തു ചെയ്യണമെന്നറിയാതെ നിന്ന എന്റെ കുഞ്ഞുമനസ്സിലെ വിഷമത്തെ മറി കടന്ന്
അമ്പലത്തിലെ ഉൽസവത്തിനവൾ ഉറപ്പായും വരുമെന്നു തോന്നിയപ്പോൾ പപ്പയെയും നിർബന്ധിച്ച് കൊണ്ടുവന്ന് അവളെ കണ്ടിട്ടുണ്ട് ഞാൻ,

സെന്റ് മേരീസ്സ് സ്ക്കൂളിൽ പുതിയതായി ചേർന്നപ്പോ ആദ്യം തിരഞ്ഞത് ആ മുഖമായിരുന്നു, പക്ഷെ അവളെ മാത്രം കണ്ടില്ല,
സങ്കടപ്പെട്ടു കഴിയവേ

സ്ക്കൂൾ തുടങ്ങി പത്തു ദിവസത്തിനു ശേഷം ഒരു നിയോഗം പോലെ അവൾ എന്റെ ക്ലാസ്സിൽ തന്നെ വന്നു ചേർന്നു., പിന്നങ്ങോട്ട് സ്ക്കൂൾ മുതൽ ഇതു വരെ., വെക്കേഷനിൽ പലപ്പോഴും അവളെ കാണാൻ അവളുടെ വീട്ടിനു മുന്നിലെ പറമ്പിലെ മരത്തിൽ കയറി ഒളിച്ചിരുന്നിട്ടുണ്ട് ഞാൻ,

പക്ഷെ നമ്മുടെ കഥാനായികക്ക് ഇപ്പോഴും ഇതൊന്നും അറിയുക പോലുമില്ലാട്ടോ, ആ സമയം എന്റെ കണ്ണുകൾ ആനന്ദകണ്ണീരിൽ നിറഞ്ഞൊഴുകുകയായിരുന്നു.., നിർവൃതിയുടെ ഉച്ചിയിലായിരുന്നു ഞാൻ.,

എല്ലാം കേട്ട് ആശ്ചര്യത്തോടെ ആൻഡ്രിയ അവനെ നോക്കി നിൽക്കവേ അവൻ പറഞ്ഞു…,

ഇപ്പോൾ ഇവിടെ തന്നെയുണ്ടവൾ.!

അതും പറഞ്ഞ് ആൻഡ്രിയയെ നോക്കി ഒന്നു കണ്ണീറുക്കി കാണിച്ച് ആൻഡ്രിയയുടെ കൈകളിലെ പൂക്കെട്ട്

തന്റെ ഇടം കൈകൊണ്ട് വാങ്ങി മെല്ലെ ഇടം കൈയിൽ നിന്നു വലം കൈയിലെക്കു മാറ്റി പിടിച്ചു പുറം തിരിഞ്ഞു നിൽക്കുന്ന എന്നെ ലക്ഷ്യമാക്കി മുന്നോട്ടെക്കു നടന്നു., തുടർന്നെന്റെ മുന്നിലെത്തിയതും പൂക്കെട്ടെനിക്കു നേരെ നീട്ടി കൊണ്ടു പറഞ്ഞു……,

ഐ ലൗ യൂ………!!!! ആ പൂക്കെട്ടു അവനിൽ നിന്നു വാങ്ങുമ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്ന് എനിക്കു തോന്നി…,

തുടന്ന് എന്നെ അവന്റെ നെഞ്ചിലേക്കു ചേർത്തു നിർത്തിയപ്പോൾ എന്റെ സർവശക്തിയോടും കൂടി എന്റെ ഇരു കൈകളാൽ അവനെ ചേർത്തു പിടിച്ച് അവനെന്ന എന്റെ സ്വപ്നത്തെ കൈയ്യിലൊതുക്കി സ്വന്തമാക്കുകയായിരുന്നു ഞാൻ…..