എന്റെ മോളെ സൈറയെ പെണ്ണ് കാണാൻ നാളെ ഒരു കൂട്ടർ വരുന്നുണ്ട്, ശേഷം അൽപ്പം..

പ്രണയം
(രചന: Noor Nas)

തട്ടുകടയിൽ നിന്നും വെള്ളത്തിന്റെ കൂടവുമായി ഇടവഴിയിലൂടെ ഏതോ ഒരു പഴയ മാപ്പിള പാട്ടും പാടിക്കൊണ്ട് വരുന്ന സലിം..

അവൻ ഉസൈൻ ഹാജിയുടെ വീടിന്റെ ഗേറ്റ് തുറന്ന് അടുക്കള ഭാഗത്തെ കിണർ ലക്ഷ്യമാക്കി നിങ്ങുബോൾ.

അവന്റെ കണ്ണുകൾ ആ വീടിന്റെ ഓരോ ജനലുകളും ഒപ്പിയെടുത്തുക്കൊണ്ടിരുന്നു

സലിം മനസിൽ ഇത് എവിടെ പോയി ഏതെങ്കിലും ഒരു ജനലിന്റെ അരികിൽ ഓളെ കാണേണ്ടതാണല്ലോ?

കൂടത്തിന്റെ കഴുത്തിൽ കയർ കുരുക്ക് ഇട്ട് അതിനെ കിണറ്റിലേക്ക് തള്ളി ഇടുബോളും. സൈറയെ തേടി അവന്റെ കണ്ണുകൾ നാല് പാടും പായുന്നുണ്ടായിരുന്നു..

ശ് ശ് എവിടന്നോ ഒരു ശബ്‌ദം…

സലിം മുകളിലേക്ക് നോക്കി വീടിന്റെ തട്ടിൻ പുറത്തെ കിളി വാതിലിലുടെ കൈ പുറത്തേക്കിട്ട് വീശി ക്കൊണ്ട് സൈറ

അവൾ ശബ്‌ദം താഴിത്തി പതുക്കെ.
നിങ്ങള് കുടവുമായി വേഗം നടനൊളിൻ നമ്മള് പിറകെ വന്നേക്കാം

സലിം ശരി എന്നപോലെ തലയാട്ടി ക്കൊണ്ട് സന്തോഷത്തോടെ കുടം കിണറ്റിന് മുകളിലേക്ക് വലിച്ചു കേറ്റി..

പാട്ടും പാടി ഗേറ്റിന് അരികിലേക്ക് നടന്നു പോകുബോൾ മുന്നിൽ സൈറയുടെ ബാപ്പ ഉസൈൻ ഹാജി. കൈയിൽ ഉള്ള കാലൻ കുടയുടെ മുന മണ്ണിൽ കുത്തി ഇറക്കി ക്കൊണ്ട് സലീമിനോട് ഗൗരവത്തിൽ.

ഡാ. അന്റെ മുതലാളി ബഷീർ ഉണ്ടോ കടേൽ?

സലിം. ഇല്ലാ ഓര് കടയിലെക്ക് ഉള്ള ചരക്ക് വാങ്ങിക്കാൻ ചന്തയിലേക്ക് പോയിരിക്കുകയാണ്. ഹാജിയാരെ.

ഉസൈൻ ഹാജി. ഉം നമ്മള് വൈകുനേരം അങ്ങോട്ട്‌ വരുന്നുണ്ട് എന്ന് ഓനോട്‌ പറഞ്ഞേക്ക്..

സലിം. ശെരി ഹാജിയാരെ.

ഗേറ്റ് കടന്ന് അകത്തേക്ക് പോകുന്ന ഹാജിയാർ കൂടവുമായി പുറത്തേക്ക് പോകുന്ന സലിം..

പെട്ടന്ന് പിറകിൽ നിന്നും ഗൗരവത്തിൽ.
ഡാ ഈ ഗേറ്റ് ആര് അന്റെ ബാപ്പ വന്ന് അടയ്ക്കുമോ.?

സലിം. ഇല്ലാ ഓര് മരിച്ചു ഇപ്പോ പള്ളികാട്ടിലാണ് വന്ന് അടക്കാൻ ഒരു സാധ്യതയുമില്ല.

ഡാ കാലൻ കൂട വീശിക്കൊണ്ട് ഹാജിയാര് സലീമിന് നേരെ ഒരടി വെച്ചപ്പോൾ കൂടവുമായി ഓടുന്ന സലിം..

കുറച്ചു ദുരം നടന്നപ്പോൾ ഇടവഴിയിലെ ചുമരിന് അരികിൽ. ഏതോ ഒരു പാഴ് പുല്ല് കൈയിൽ പിടിച്ച്
കഷ്ണമാക്കി കഷ്ണമാക്കി സമ്മയം കൊല്ലുന്ന സൈറ..

സലീമിനെ കണ്ടതും കൈയിലെ പുല്ല്
വലിച്ചെറിഞ്ഞു ക്കൊണ്ട് സൈറ ചൂടായി

എവിടെയായിരുന്നു നിങ്ങള്.

സലിം പിറകിൽ ഒന്നു നോക്കി ശേഷം
അവളോട്‌ വരുന്ന വഴിയിൽ അന്റെ ബാപ്പ ഉണ്ടല്ലോ. അങ്ങേര് നമ്മുടെ മുന്നിൽ ഒരു മല പോലെ വന്ന് നിന്നു..

നമ്മടെ പാതി ശ്വാസം പോയി..

അന്റെ ബാപ്പാക്ക് ഒന്നു ചിരിച്ചാൽ എന്താടി ഉഫ് എജാതി ജാഡ എന്റെ പൊന്നോ.?

സൈറ. ബാപ്പയുടെ ചിരി കാണാനാ നിങ്ങള് ബന്നേ അപ്പോ എന്നെ കാണാൻ അല്ല.?

സലിം കാണാൻ മാത്രമല്ലെ പറ്റുന്നുള്ള ഒന്നു മനസ് നിറഞ്ഞു സംസാരിക്കാൻ പറ്റുന്നുണ്ടോ നമ്മക്ക്.

സലീമിന്റെ വിഷമം കണ്ടപ്പോൾ സൈറ. അതിനാ നമ്മൾ നിങ്ങളോടു പറയുന്നേ ഒരു മൊബൈൽ വാങ്ങിക്കാൻ.
അതാവുമ്പോ ഇഷ്ട്ടം പോലെ ചാറ്റാലോ.?

സലിം വാങ്ങണം എന്നുണ്ട് സൈറെ അതിന് ഒത്തിരി കാശ് ആവുലെ തട്ടു കടയിൽ പൊറോട്ട അടിക്കുന്ന എന്റെ കൈയിൽ എവിടെയാ കാശ്..?

ഇന്നി കിട്ടുന്ന കാശൊക്കെ ചേർത്ത് വെച്ച് ഒരണം വാങ്ങിക്കാ എന്ന് വെച്ചാൽ.
എന്റെ പിശുക്കൻ മുതലാളി ശെരിക്കും ശമ്പളം തരേണ്ട..

ചോദിച്ചാ പറയും ലീവിന് നാട്ടി പോകുബോ ഒന്നിച്ചു തരാമെന്ന്…

പിന്നെ ചുറ്റുപാടും ഒന്നു നിരീക്ഷിച്ച ശേഷം സലിം നാണത്തോടെ നിന്റെ വിരലിൽ ഞാൻ ഒന്നു തൊട്ടോട്ടെ ഹേ?

സൈറ. എന്തിന്

സലിം നമ്മുടെ പ്രണയത്തിന് എത്രത്തോളും ചൂട്‌ ഉണ്ടെന്ന് അറിയാനാ.

സൈറ. നമ്മുടെ പ്രണയത്തിന്റെ ചൂട്‌ എന്റെ വിലുകളിലാണോ ?

സലിം പ്ലീസ് ഒന്നു ഇവിടെ വെക്കന്നെ

ചുമരിൽ അമർന്ന സൈറയുടെ അഞ്ചു വിരലുകൾ. അതിൽ ഒരണത്തിലേക്ക് സലീമിന്റെ വിരൽ വിറയലോടെ നിങ്ങുബോൾ.

ചുമരിന് അപ്പുറത്തും നിന്നും ബഷീറിന്റെ വിളി ഡാ ഇബിലിസെ വെള്ളത്തിനു പോയ നീ അവിടെ പെറ്റ് കിടക്കുകയാ വേഗം ബാ ബലാലെ ഇങ്ങോട്ട്.

പേടിച്ച് പിൻവലിഞ്ഞ സലീമിന്റെ വിരൽ കൂടെ സൈറയോട് വേഗം പൊക്കോ.

നമ്മുക്ക് നാളെ കാണാം.. മാവിൽ മുക്കി തിളയ്ക്കുന്ന എണ്ണ ചട്ടിയിലേക്ക് ബ്ലേഡ് പോലെ മുറിച്ച പഴ കഷണങ്ങൾ. എറിയുന്ന സലിം

അവന്റെ ദേഷ്യം നിറഞ്ഞ കണ്ണുകൾ മുതലാളിയിൽ ആയിരുന്നു..
ഒരു സ്പർശന സുഖത്തിനു പാര വെച്ച തെണ്ടി മുതലാളി…

അവന്റെ മനസിൽ ഇപ്പോൾ അവൻ എണ്ണയിൽ എറിയുന്ന ഓരോ കഷ്ണം പഴവും അവന്റെ മുതലാളി ആയിരുന്നു…

പിറ്റേന്ന് രാവിലെ തട്ടു കടയിലെ തറയിൽ അമ്മർന്ന ഉസൈൻ ഹാജിയരുടെ കാലൻ കുടയുടെ മുന..

ബഷീർ . തൊള്ളിൽ ഇട്ട തോർത്തു ക്കൊണ്ട് ബെഞ്ചിൽ ഒന്നു തുടച്ച ശേഷം ഇരിക്കണം ഹാജിയാരെ.. ഹാജിയാർ ബെഞ്ചിൽ ഒന്നു അമ്മർന്നു ഇരുന്ന ശേഷം ബഷീറിനോട്.

ബഷീറേ നാളെ നമ്മക്ക് കുറച്ചു പലഹാരങ്ങൾ വേണമല്ലോ.

ബഷീർ വിനയത്തോടെ വിട്ടിൽ വല്ല വിരുന്നുക്കാരും.?

ഉസൈൻ ഹാജി. ഹാ ഉണ്ടെന്ന് കുട്ടിക്കോ
എന്റെ മോളെ സൈറയെ പെണ്ണ് കാണാൻ നാളെ ഒരു കൂട്ടർ വരുന്നുണ്ട്.

ശേഷം അൽപ്പം ഗമയിൽ ഹാജിയാർ ചെക്കൻ അങ്ങ് ഗൾഫിലാണ് പോരാത്തതിന് പേര് കേട്ട തറവാട്ക്കാരും എല്ലാം എന്റെ മോളുടെ ഭാഗ്യം അല്ലെ ബഷീറേ..

അതും പറഞ്ഞ് സലീമിനെ നോക്കുന്ന ഹാജിയാർ..

അതെ എന്ന അർത്ഥത്തിൽ തലയാട്ടുന്ന തന്റെ മുതലാളിയെ കണ്ടപ്പോൾ. ദേഷ്യത്തോടെ തട്ട് കടയിൽ നിന്നും കൂടവുമെടുത്തു പുറത്തേക്ക് ഓടുന്ന സലിം..

അവൻ ഓടി ഇടവഴികളിൽ കൂടി ഹാജിയരുടെ വിട് ലക്ഷ്യമാക്കി.

സലിം ദുരെന്ന് ഓടി വരുന്നത് കണ്ടാവണം വീടിന്റെ ഓരോ ജനലുകളും അടച്ചു ക്കൊണ്ട് വീടിന് അകത്ത് നെട്ടോട്ടം ഓടുന്ന സൈറ.

അവളുടെ മനസിലെ പ്രണയത്തിന് മേൽ ഗൾഫ് എന്ന മോഹം താഴ്ത്തി കെട്ടിയ തിരശീലകൾക്ക് മുന്നിൽ കൈയിൽ കൂടവുമായി പകച്ചു നിൽക്കുന്ന സലിം.

ഒരുപാട് നേരം അവൻ അവിടെ കാത്തിരുന്നു സൈറയുടെ ഒരു വിളിക്കായി സലിം മുകളിലേക്ക് പ്രതീക്ഷയോടെ നോക്കി തുറന്നിട്ടിരിക്കുന്ന തട്ടിൻ പുറത്തെ ആ കിളി വാതിൽ.

അവന്റെ മുഖത്ത് സന്തോഷത്തിന്റെ വെളിച്ചം ഒടുവിൽ ആ സന്തോഷത്തെയും തല്ലിയണച്ചു ക്കൊണ്ട് ആ വാതിലും അടഞ്ഞു….

സലിം കൂടം ആ മുറ്റത്തെക്ക് വലിച്ചെറിഞ്ഞ ശേഷം എങ്ങോട്ടന്നില്ലാതെ ഓടി.

പക്ഷെ ആ ഓട്ടം തട്ടു കടയിലേക്ക് ആയിരുന്നില്ല ചതിക്കപ്പെട്ടവരുടെ ലോകത്തേക്ക് ആയിരുന്നു അവന്റെ ആ ഓട്ടം..

Leave a Reply

Your email address will not be published. Required fields are marked *