അച്ഛനെ തിരിച്ച് വിളിക്കാൻ ഞാൻ തിരിഞ്ഞപ്പോൾ മഞ്ജു എൻ്റെ കൈയ്യിൽ പിടിച്ച് തടഞ്ഞു..

ഫാദേഴ്സ് ഡേ
(രചന: നവ്യ)

ഫാദേഴ്സ് ഡേ പ്രമാണിച്ച് അച്ഛനെ കെട്ടിപ്പിടിച്ച് ഫോട്ടൊ എടുത്ത് വാട്സപ്പ് സ്റ്റാറ്റസ് ആക്കി.

എല്ലാവരുടെ സ്റ്റാറ്റസിലും ഇന്ന് അച്ഛൻ്റെ ഫോട്ടോ തിളങ്ങി നിൽക്കുന്ന ണ്ടായിരുന്നു. പെട്ടെന്നാണ് ഇൻബോക്സിൽ എൻ്റെ സുഹൃത്ത് അരുണിൻ്റെ മെസേജ് വന്നത്.

“ഹരി… നീ ഭാഗ്യവാനാണടോ .. ഒരുമിച്ച് കെട്ടിപിടിച്ചിരിക്കാൻ ഒരച്ഛനും അമ്മയും ഉണ്ടല്ലോ. എനിക്കാണേൽ അച്ഛനെ കണ്ട ഓർമ്മയില്ല. അമ്മയാണെൽ 10 വയസുള്ളപ്പോൾ എൻ്റെ തനിച്ചാക്കി പോയി.

എപ്പോഴും അനാഥനാണെന്ന ബോധമുണ്ടെങ്കിലും ഇങ്ങനെയുള്ള ദിവസം എല്ലാവരുടേയും സ്റ്റാറ്റസൊക്കെ കാണുമ്പോൾ അറിയാതെയാണെങ്കിലും അച്ഛൻ കൂടെ വേണമെന്ന് ആഗ്രഹിച്ചു പോകുന്ന ടാ ….”

കണ്ണു നിറഞ്ഞാണ് ഈ മെസേജ് വായിച്ചു തീർത്തത്.

“സാരില്ലടാ …. അരുണേ.. നീ നാളെ വീട്ടിലേക്ക് വാ…. നിനക്ക് ഞാനൊരു സമ്മാനം വെച്ചിട്ടുണ്ട്. ” ഒരു സ്മയിലിയിൽ അവൻ റിപ്ലെ തന്ന് ചാറ്റ് അവസാനിപ്പിച്ചു.

നമ്മുടെ സന്തോഷം ചിലപ്പോൾ മറ്റുള്ളവർക്ക് വിഷമമായിരിക്കും സമ്മാനിക്കുന്നത്. ചിലർ എല്ലാ കൊണ്ടും ഭാഗ്യവാൻമാരായാൽ ചിലർക്ക് പറയാൻ നഷ്ടങ്ങൾ മാത്രമായിരിക്കും.

കാല ചക്രവാളത്തിൻ്റെ കറക്കത്തിൽ കുറേ വർഷങ്ങൾ കടന്നു പോയി….

” അമ്മേ….ഇങ്ങോട്ട് വാ….. ഈ ഷൂ ഇട്ട് താ…” മോൻ്റെ ശബ്ദമാണ് നിങ്ങൾ ഇപ്പോൾ കേട്ടത്… ”

ദേ.. മനുഷ്യ ,നിങ്ങൾ മോൻ വിളിച്ചത് കേട്ടില്ലെ, ആ ഷൂ നിങ്ങൾക്കൊന്ന് ഇട്ടു കൊടുത്താൽ എന്താ നൂറു കൂട്ടം പണി കഴിഞ്ഞു വേണം എനിക്ക് ഓഫീസിലെത്താൻ…

അടുക്കളപ്പണിയൊക്കെ കഴിഞ്ഞാൽ നിങ്ങളെ അച്ഛൻ്റെ കാര്യം നോക്കണം.”….. അവൾ ശബ്ദം കടുപ്പിച്ച് എന്നെ ക്രൂരമായൊന്നു നോക്കി.

“നീ എന്തിനാ മഞ്ജു ചൂടാകുന്നേ… അച്ഛനെ എനിക്ക് കളയാൻ പറ്റില്ലല്ലോ.” ഞാൻ അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും നടക്കുന്നില്ല… ”

നിങ്ങളെ അച്ഛനെ കളയാൻ പറ്റില്ലെൽ കൊണ്ടുപോയി വൃദ്ധസദനത്തിലാക്ക്. അല്ലെൽ ഞാൻ പട്ടിണിക്കിട്ട് അ യാളെ കൊ ല്ലും.” മഞ്ജു പിന്നെയും പറഞ്ഞു.

ശരി ഞാനൊരു തീരുമാനത്തിലെത്താം. അച്ഛനെ ഇനിയും ഇവിടെ നിർത്തിയാൽ ശരിയാകില്ല. പക്ഷെ വൃദ്ധസദനത്തിലാക്കിയാൽ നട്ടുകാരെന്ത് പറയും.

സാരില്ല, കുറച്ച് ദൂരെ എവിടെയേലും ആക്കാം. അപ്പോൾ ആരും അറിയില്ല. ഞാൻ മനസിലുറപ്പിച്ചു.

പിറ്റേന്ന് തന്നെ ഞാൻ സ്ഥലം കണ്ടു പിടിച്ചു. അച്ഛനോട് ടൂർ പോകാനെന്ന് കള്ളം പറഞ്ഞ് ഞാനും മഞ്ജുവും മോനും യാത്രയായി.

സത്യം മനസിലായതോണ്ടാണോ അറിയില്ല അച്ഛൻ ഒന്നും മിണ്ടാതെ അനുസരിച്ച് എൻ്റെ കൂടെ വന്നു. ഞാൻ മഞ്ജുവിൻ്റെ മുഖത്തേക്ക് നോക്കി.

ഇത് വരെ കാണാത്ത ഒരു സന്തോഷം അവളുടെ അവളുടെ മുഖത്തുണ്ടായിരുന്നു.

ഓൾഡ് എയ്ജ് ഹോം കവാടത്തിലൂടെ കടന്ന് ഓഫീസിലിറങ്ങി സംസാരിച്ചു. മാനേജർ വരുവാനായി കാത്തു നിന്നു. മാനേജരെ കണ്ടതും ഞാനൊന്നു ഞെട്ടി. അതെ ഇത് അവൻ തന്നെ അരുൺ.

എന്നെ കണ്ടതും അവൻ ഓടി വന്നു കെട്ടിപ്പിടിച്ചു…. “ഹരി നീ എന്താ ഇവിടെ… എന്തെങ്കിലും സംഭാവന തരാൻ ആണോ…” അവൻ്റെ ചോദ്യം കേട്ട് ഞാനൊന്ന് ചൂളിപ്പോയെങ്കിലും പറഞ്ഞു.

“അല്ല ടാ… ഞാൻ അച്ഛനെ ഇവിടെ യാക്കാൻ വന്നതാ…” അരുൺ എന്നെയൊന്നു തുറിപ്പിച്ച് നോക്കി…

“ഞാനി സ്ഥാപനം നടത്തുന്നത് ആരും തുണയില്ലാതെ ആശ്രയമില്ലാത്തവരെ സംരക്ഷിക്കാനാണ് …

പക്ഷെ നിൻ്റെയടുത്ത് നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല ഹരി. അന്നൊരു ഫാദേഴ്സ് ഡേയ്ക്ക് നീ ഇട്ട സ്റ്റാറ്റസിന് ഞാൻ റിപ്ലെ തന്നത് ഓർമയുണ്ടോ. എവിടെ ഓർക്കാൻ,

ഓർമയുണ്ടേൽ നീയിന്നിവിടെ നിൽക്കില്ലല്ലോ? പിറ്റെന്ന് നീ ക്ഷണിച്ച് വീട്ടിലെത്തിയപ്പോൾ എന്നെ സ്വീകരിച്ചത് നിൻ്റെ അച്ഛനും അമ്മയുമായിരുന്നു.

അന്ന് മുതൽ അവരെന്നെ സ്വന്തം മോനെ പോലാണ് കണ്ട് സ്നേഹിച്ചത്.

ഇടയ്ക്ക് പഠനു മായ് ബന്ധപ്പെട്ട് ഞാൻ നാട് മാറിയപ്പോൾ കോണ്ടാക്ട് എവിടെ വെച്ചോ നഷ്ടമായി. ഹരീ…. നീ ഇങ്ങനെ ചെയ്യാൻ പാടില്ല. ”

ഇത്രയും ശക്തമായ അവൻ്റെ വാക്കുകൾ ചാട്ടവാറടി പോലെ എൻ്റെ മനസ്സിൽ പതിച്ചു.

“ഞാൻ നോക്കിക്കോളാമെടാ എൻ്റെ സ്വന്തം അച്ഛനായി .ഇറങ്ങി പോടാ…. നാണംകെട്ടവനെ…”

എന്ന് പറഞ്ഞ് അരുൺ എന്നെ തട്ടിമാറ്റി അച്ഛനെ കാറിൽ നിന്നിറക്കിയപ്പോൾ, എൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് അച്ഛൻ പോലും നോക്കിയില്ല.. തല കുനിച്ച് നടന്നു പോയ അച്ഛൻ്റെ കൈകൾ അരുൺ മുറുകെ പിടിച്ചിരുന്നു.

അച്ഛനെ തിരിച്ച് വിളിക്കാൻ ഞാൻ തിരിഞ്ഞപ്പോൾ മഞ്ജു എൻ്റെ കൈയ്യിൽ പിടിച്ച് തടഞ്ഞു…” ഹരിയെട്ടാ…. ആ നാ ശം എവിടെലും പോകട്ടെ…

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം തരിച്ചുനിന്നപ്പോൾ മോൻ എന്നെ വിളിച്ചു. ” അച്ഛാ ഒന്നിങ്ങ് വാ… നമുക്ക് ഒരു ഫോട്ടോ എടുക്കാം. ഇന്ന് ഫാദേൾസ് ഡേ ആണ്. എനിക്ക് സ്റ്റാറ്റസ് ഇടണം.”

മഞ്ജുവിൻ്റെ കൈ തട്ടിമാറ്റി കരണകുറ്റി നോക്കി ഒന്നു കൊടുത്തപ്പോൾ അവൾ ഒന്നു കറങ്ങിയെന്ന് തോന്നുന്നു. പക്ഷെ എൻ്റെ മനസിൽ നിന്ന് ഒരു ഭാരം ഇറങ്ങിയത് പോലെ.

“അരുൺ …. നിൽകൂ … അച്ഛനെ ഞാൻ തിരിച്ചു കൊണ്ടു പോകുന്നു. അച്ഛാ എനിക്ക് മാപ്പ് തരണം .”

അച്ഛൻ്റെ കാലിൽ വീണ് മാപ്പിരന്നു. പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ അച്ഛൻ്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

അച്ഛനെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു. ” അച്ഛാ ചിരിക്ക്, ഒരു ഫോട്ടോ എടുക്കാലൊ. ഇന്ന് ഫാദേഴ്സ് ഡേ യാ ണ്. ”

പുഞ്ചിരിച്ചു കൊണ്ട് അച്ഛൻ എൻ്റെ കവിളിൽ ഉമ്മ വെച്ചു… വർഷങ്ങൾക്ക് ശേഷമുള്ള ഉമ്മ….

കാറിനുത്തേക്ക് അച്ഛനെ കൂട്ടി നടക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. അരുൺ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു. കൈ വീശി അവൻ ഞങ്ങളെ യാത്രയാക്കി.

എൻ്റെ ശ്വാസം നിലയ്ക്കുന്നത് വരെ ഇനി അച്ഛൻ്റെ കൈകൾ ഞാൻ വിടില്ല. ഒന്നുകൂടി ഞാനച്ഛനെ ചേർത്ത് പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *