ആദ്യരാത്രിയിൽ പാല്മായി കടന്നു ചെന്ന എന്റ് മുൻപിൽ കണ്ണുകൾ താഴത്തി ഉണ്ണിയേട്ടൻ, കൈയിലെ ഗ്ലാസ് ടേബിളിൽ വച്ച്..

(രചന: മിഴി മോഹന)

ഇന്നലെ വന്ന ആലോചനയും മുടങ്ങി അല്ലെ കൺമണി.. “” പഞ്ചായത്തു കിണറിന്റെ മുകളിൽ ഇരുന്നു പല്ല് തേയ്ക്കുന്നവൻ വായിൽ നിന്നും ബ്രഷ് എടുത്തു വെളുത്ത പത പുറത്തേക്ക് തുപ്പി .. “”

അതൊരു പുതുമയുള്ള കാര്യം അല്ലല്ലോ ഉണ്ണിയേട്ടാ.. “” ഇടുപ്പിലെ കുടം താഴേക്ക് വച്ചവൾ വെള്ളം വലിച്ചു കോരുമ്പോൾ ഒരു ഈർക്കിലി കമ്പ് കൊണ്ട് പല്ലിന്റെ ഇടയിൽ ഒന്ന് കുത്തി കൊണ്ട് അവളെ നോക്കി…

പുരോഗമനമൊക്കെ എല്ലവരുടെയും വാക്കിൽ മാത്രമേ ഉള്ളു കൺമണി കാര്യത്തോട് അടുക്കുമ്പോൾ പ്രവർത്തികമാക്കാൻ ഇമ്മിണി മടിക്കും എല്ലാവരും.. “”

ഇപ്പോൾ തന്നെ കണ്ടില്ലേ പഞ്ചായത്തിൽ നല്ലൊരു ജോലി അത് ഗവണ്മെന്റ് ജോലി ഉള്ള പെണ്ണ്… എത്ര നല്ല ആലോചന വന്നതാ നിനക്ക്.. “” പക്ഷെ… “”

ശങ്കരേട്ടനും നല്ല വിഷമം ഉണ്ട്.. അച്ഛൻ കാരണം ആണല്ലോ മകളുടെ കല്യാണം നടക്കാത്തതത് എന്നോർത്തുള്ള സങ്കടമാ അതിന്…. “””

മ്മ്ഹ.. “” ഉണ്ണിയേട്ടൻ ഓരോന്നും പതം പറഞ്ഞ് ഇരിക്കുമ്പോൾ ചിരിയോടെ കുടം നിറച്ചു ഞാൻ അത് ഇടുപ്പിൽ വച്ച് കൊണ്ട് വശത്തേക്ക് നോക്കി…

ഉണ്ണിയേട്ടന്റെ സുന്ദരി കുളിച്ചു കുട്ടപ്പി ആയി കിടപ്പുണ്ട്..”’

ഇന്നെന്താ ഉണ്ണിയേട്ടാ സുന്ദരിയെ നേരത്തെ കുളിപ്പിച്ചോ… “” ഇടത്തെ ഇടുപ്പിൽ കുടം വച്ച് കൊണ്ട് വലത്തേ കൈ കൊണ്ട് ആ മുചക്ര വണ്ടിയിൽ ഒന്ന് പിടിച്ചു ഞാൻ..

ഡി.. “” അത് വേണ്ട അത് വേണ്ട.. “” തൊട്ടു ചെളിയക്കരുത് എന്ന് പറഞ്ഞിട്ടില്ലേ നിന്നോട്.. “” ഉണ്ണിയേട്ടൻ ചാടി വന്നു കാവി കൈലി കൊണ്ട് ഞാൻ പിടിച്ച സ്ഥലം ഒന്ന് തുടച്ചു…

ഓ.. “” ലോകത്ത് എങ്ങും ആർക്കും ഓട്ടോ ഇല്ലാത്തത് പോലെ..’ പറ്റുമെങ്കിൽ ഈ പാട്ട വണ്ടിയും കൊണ്ട് ഒൻപത് മണി ആകുമ്പോൾ ഒന്ന് വാ എനിക്ക് സർവ്വേയ്ക്ക് പോകണം… “”

പറ്റില്ലെങ്കിൽ കവലയിൽ നിന്നും പിടിച്ചോളാം.. “” ചുണ്ട് ഒന്ന് കോട്ടി ഞാൻ..

അയ്യോ ഞാൻ വന്നോളമേ.. “” കൈ നീട്ടമല്ലേ അല്ലങ്കിലും കൺമണിയുടെ കൈ നീട്ടം എനിക്ക് പൊലിക്കും.. “” ഒരു ഓട്ടം കിട്ടിയ സന്തോഷത്തിൽ ഉണ്ണിയേട്ടൻ വല്ലാണ്ട് അങ്ങ് പൊക്കി പറയുമ്പോൾ ചിരിയോടെ മുകളിലേക്കു കയറി ഞാൻ….

അല്പം മുകളിൽ ആണേ വീട്.. “”” നാല് പാടും മലകൾ കൊണ്ട് നിറഞ്ഞ ഒരു കൊച്ച് ഗ്രാമം.. “” കുടിക്കാൻ ഉള്ള വെള്ളം കണി കാണണം എങ്കിൽ പഞ്ചായത്ത് കിണറ്റിൽ വന്ന് എത്തി നോക്കണം.. “”

പക്ഷെ നന്മയുള്ള നാട്ടുകാർ ആണ് ചുറ്റും കണ്ടില്ലേ ഉണ്ണിയേട്ടനെ തന്നെ.. “” ഓർമ്മ വച്ച നാൾ മുതൽ ആ വിരൽ തുമ്പിൽ പിടിച്ചു കൊണ്ട് സ്കൂളിൽ പോയ്കൊണ്ടിരുന്നത്.. “”

ഉണ്ണിയേട്ടൻ ഓരോ ക്ലാസും പഠിച്ച് തറമാക്കി പിന്നാലെ വരുമ്പോഴേക്കും ഞാൻ പ്ലസ്ടു കഴിഞ്ഞിരുന്നു….

ഇനി കൂടുതൽ പഠിച്ചാൽ ആ തല ചോറ് താങ്ങില്ല എന്ന് പറഞ്ഞ് ഉണ്ണിയേട്ടൻ പത്താം തരത്തിൽ പഠിത്തം നിർത്തി ഓട്ടോ ഓടിക്കാൻ തുടങ്ങുമ്പോൾ ഞാൻ ഡിഗ്രിക്ക് അഡ്മിഷൻ എടുത്തു…..

അച്ഛന്റെ ആഗ്രഹം ആയിരുന്നു ഞാൻ ഒരു ഗവണ്മെന്റ് ജോലിക്കാരി ആയി കാണണം എന്ന് വിവാഹ മാർകെറ്റിൽ എന്റെ വില എത്ര താഴെ ആയിരിക്കും എന്ന് അച്ഛന് ഊഹിക്കാവുന്നതെ ഉള്ളു..

അതായിരിക്കും അങ്ങനെ ഒരു മോഹം മനസിൽ കടന്നു കൂടിയത്.. എന്തായാലും അച്ഛന്റെ ആഗ്രഹം നടന്നു പക്ഷെ വിവാഹമെന്ന സ്വപ്നം എങ്ങും എത്താതെ ഇന്നും അവശേഷിക്കുന്നു…..

അപ്പോൾ നിങ്ങൾ വിചാരിക്കും എന്താണ് എനിക്ക് ഉള്ള കുറവ് എന്ന്.. “” സൗന്ദര്യം ഇല്ലേ ലൈസെൻസ് ഇല്ലാത്ത നാക്കില്ലേ നല്ല ജോലി ഇല്ലേ… പിന്നെ എന്താണ് കാരണം…..

കാരണം ആ വരുന്ന ആളാണ് എന്റെ അച്ഛൻ ശങ്കരൻ.. “” മൂന്നടി പൊക്കത്തിൽ കുറുകിയ മനുഷ്യൻ.. “””

ഇവനൊക്കെ കല്യാണം കഴിച്ചിട്ട് എന്തിനാ ഒന്നിനും കൊള്ളില്ല…കുഞ്ഞുങ്ങൾ പോലും ഉണ്ടാവില്ല എന്ന് വിധി എഴുതുയവർക്ക് മുൻപിൽ എന്റെ അമ്മയെ മൂന്നാം മാസം പുളി മാങ്ങാ തീറ്റിച്ചയാൾ.. “” എന്റെ സ്വത്ത്….

സാധാരണ മക്കൾ ആണ് അച്ഛൻ അമ്മമാരുടെ സ്വത്ത് എന്നാൽ എനിക്ക് ഇവിടെ നേരെ തിരിച്ചാണ്.. “”

ഓർമ്മ വച്ച നാൾ മുതൽ എനിക്കും ഉണ്ണിയേട്ടനും ഒപ്പം കളിക്കാൻ കൂടും അച്ഛനും…. ചിലപ്പോൾ അച്ഛൻ ആണെന്ന് പോലും മറന്നു പോകും ഞാൻ…. ഞങ്ങള്ക് ഒപ്പം തന്നെ പൊക്കത്തിൽ ഉള്ള മനുഷ്യനെ കാണുമ്പോൾ….

എല്ലാ ആഴ്ചയിലും എന്റെ ദേഹത്തെ നീളത്തിന്റെ അളവ് എടുക്കുന്ന അച്ഛനെ അമ്മ കളിയാക്കാറുണ്ടു.. അച്ഛന് ഭയം ആയിരുന്നു.. “”

ഞാനും അത് പോലെ ആകുമോ എന്ന്… അച്ഛനെക്കാൾ ഞാൻ പൊക്കം വച്ച ദിവസം… സന്തോഷം കൊണ്ട് കവലയിൽ കൊണ്ട് പോയി എനിക്കും ഉണ്ണിയേട്ടനും വയർ നിറച്ചു പൊറോട്ടയും ബീഫും വാങ്ങി തന്നു…

എന്റെ സ്കൂളിലും കോളേജിലും കൂട്ടുകാർ കളിയാക്കുമെന്ന് കരുതി അവിടേക്ക് എന്നും അമ്മയെ വിടാൻ ശ്രമിക്കുന്ന അച്ഛന്റെ മുൻപിൽ വാശി എടുത്തു കരയും ഞാൻ…. എല്ലാവരുടെയും മുൻപിൽ അഭിമാനത്തോടെ പറയും ഇത് എന്റെ അച്ഛനാണെന്ന്….

പഞ്ചായത്തിലെക്ക് പോകാൻ മുറിയിൽ നിന്നും ഒരുങ്ങി പുറത്തേക്ക് വരുമ്പോഴാണ് ഇഡലിയും സാമ്പാറും കൂട്ടി കുഴച്ചു ഒരു പിടി പിടിക്കുന്ന അച്ഛനെ കാണുന്നത്…

വലിയ കുട്ടി ആയത് ഒരു നിമിഷം മറന്നു കൊണ്ട് മുട്ടു കാലിൽ അച്ഛന് മുൻപിൽ ഇരിക്കുമ്പോൾ രാവിലത്തെ എന്റെ ആഹാരം സ്നേഹം ചാലിച്ചു എന്റെ വായിലേക്ക് തന്നു അച്ഛൻ…… അത് മതി ഇന്ന് ഒരു ദിവസം ഓടി നടന്നു ജോലി ചെയ്യാൻ എനിക്ക്…

കണ്ണാ.. “”

കണ്മണി എന്നും അച്ഛന് കണ്ണൻ ആണ്.. “” നിവർന്നു നിന്നു സാരി നേരെയാക്കുന്ന എന്നെ അച്ഛൻ  തല ഉയർത്തി വിളിച്ചു…

കണ്ണന് അച്ഛനോട് ദേഷ്യം ഉണ്ടോ.. “” അച്ഛൻ കാരണം അല്ലെ മോൾക്ക്…..

അയ്യേ എന്താ ഇത് ശങ്കരൻകുട്ടി കരയുവാ.. “” അച്ഛനോളം താഴ്ന്നു നിന്ന് ആ കണ്ണുനീർ ചിരിയോടെ തുടച്ചു ഞാൻ …””

അതെ ഏതേലും കോന്തനെ കെട്ടി അങ്ങു പോയാൽ ഇത് പോലെ അച്ഛന്റെ സ്നേഹം ചാലിച്ച ഉരുള കഴിക്കാൻ കഴിയുവോ എനിക്ക്…

എന്നാലും അച്ഛന്റെ പോക്കമില്ലായ്മ കാരണം അല്ലെ വരുന്ന ആലോചനകൾ എല്ലാം ഉഴപ്പി പോകുന്നത്..

“” ആ വരുന്നവർക്കും ഭയം കാണും അച്ഛനെയും അപ്പച്ചിയേയും പോലെ പൊക്കമില്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടാകുവോ എന്ന്.. “” ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാലം അതാണ്.. “” അച്ഛന്റെ കണ്ണിൽ രണ്ട് തുള്ളി കണ്ണുനീർ പൊലിഞ്ഞോ..

അങ്ങനെ ഭയം ഉള്ള ആരും എന്നെ കെട്ടണ്ട അച്ഛാ. “”ആരുടെ മുൻപിലും തല കുനിക്കാതെ നല്ല അന്തസായി ജീവിക്കാനുള്ള ജോലി എനിക്ക് ഇല്ലേ അത് മതി..”” ആത്മവിശ്വാസത്തോടെ ഞാൻ തല ഉയർത്തി പിടിക്കുമ്പോൾ അച്ഛന്റ് നെടുവീർപ്പു ഉയർന്നു പൊങ്ങി..

ആഹാ അച്ഛനും മോളും ഇവിടെ കിന്നരിച്ചു നില്കുന്നത്തെ ഉള്ളോ.. “” ആ ചെറുക്കൻ താഴെ കിടന്നു ബഹളം തുടങ്ങിയിട്ടുണ്ട് നിന്നെ കൊണ്ട് വിട്ടിട്ട് വേണം അവന് അടുത്ത ഓട്ടം പോകാൻ..

“” താഴെ നിന്നും പെറുക്കി കൊണ്ട് വന്ന കൊതുമ്പു കെട്ട് വരാന്തയിൽ ഇട്ടു കൊണ്ട് അമ്മ പറയുമ്പോഴേക്കും ഞാൻ  ഓടി കഴിഞ്ഞിരുന്നു..

അയ്യോ ഇന്ന് ഉണ്ണിയേട്ടന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കാം.. “” താഴേക്ക് ഓടി വരുമ്പോൾ തന്നെ കണ്ടു മൂട്ടിനു തീ പിടിച്ചത് പോലെ ഓട്ടോയും സുന്ദരിയെയും സ്റ്റാർട്ട്‌ ചെയ്തു നിൽക്കുന്ന ഉണ്ണിയേട്ടനെ…

പോകാം.. “” അകത്തേക്ക് കയറി പറയുമ്പോൾ ഒന്ന് ഇരുത്തി മൂളി ആശാൻ…

മ്മ്മ്.. “” കുത്തി വീർപ്പിച്ചിട്ട് ഉണ്ട് മുഖം.. “”” ഞാനും മൈൻഡ് ചെയ്യാതെ പുറത്തെക്ക് തന്നെ നോക്കിയിരുന്നു…

ഒരു പന്ത്രണ്ട് മണി ആകുമ്പോൾ സർവേ കഴിയും ഉണ്ണിയേട്ടൻ വരുവോ.. “” ഇറങ്ങുമ്പോൾ തന്നെ ചോദിച്ചു…

എനിക്ക് ഓട്ടം ഉണ്ട്.. “” നിന്നെയും കൊണ്ട് ഊര് ചുറ്റൽ അല്ല എനിക്ക് പണി.. “”

ചുമ്മാതെ അല്ലല്ലോ ചോദിക്കുന്ന കാശ് തരുന്നില്ലേ.. “” അറിയാവുന്ന പോലീസ് രണ്ട് ഇടി കൂടുതൽ തരും എന്ന് പറയുന്നത് പോലെയാ ഉണ്ണിയേട്ടൻ..

“” ചാർജ് കുറയ്ക്കുകയും ഇല്ല വിളിച്ചാൽ ഒടുക്കത്തെ ജാടയും… ഇന്നാ.. “” ആയത്തിൽ ആ കൈയിലേക് കാശ് എടുത്തു വച്ച് പോകുമ്പോൾ പുറകിൽ നിന്ന് ചെറിയ ചിരി കേൾകാം…

പക്ഷെ പറഞ്ഞത്‌ പോലെ ഒന്നും ആയിരുന്നില്ല സർവ്വേ കഴിഞ്ഞ് ജനൿഷനിൽ വരുമ്പോൾ കൃത്യം പന്ത്രണ്ട്മണിക്ക് തന്നെ ഉണ്ണിയേട്ടൻ ഹാജർ ആയിരുന്നു….

ആ ഓട്ടം പഞ്ചായത്തിലേക്ക് ആയിരുന്നില്ല വീട്ടിലേക് ആയിരുന്നു.. “” അച്ഛന്റെ പരിമിതികളെ മറന്നു കൊണ്ട് എന്നെ സ്വീകരിക്കാൻ ഒരാൾ വരുന്നു…. അയാൾക് മുൻപിൽ വീണ്ടും ചായ പാത്രവുമായി കടന്ന് ചെല്ലാൻ ആണ് ഈ പോക്ക്..

ലീവ് വിളിച്ചു പറഞ്ഞോ കണ്മണി.. “” ഉണ്ണിയേട്ടന്റെ ചോദ്യത്തിൽ അലസമായി ഒന്ന് മൂളി..

നിനക്ക് എന്താ ഒരു വിഷമം പോലെ.. “” പനി ഉണ്ടോ.. “” തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ഇല്ല എന്ന് തലയാട്ടി…

ഇത് മുടങ്ങും എന്നു പേടി ആണോ..” ഇല്ലെടോ.. “” ഇത് എല്ലാം അറിഞ്ഞു കൊണ്ടുള്ള ആലോചനയാണ്…

“” ഇടയ്ക്ക് ഞാൻ ശങ്കരേട്ടനെ കണ്ടപ്പോൾ ആളും വലിയ സന്തോഷത്തിൽ ആയിരുന്നു….. ഇത് നടക്കും കണ്മണി.. “”” ഉണ്ണിയേട്ടൻ തറപ്പിച്ചു പറയുമ്പോൾ മെല്ലെ ഒന്ന് ചിരിക്കുക മാത്രം ആണ് ഞാൻ ചെയ്തത്..

ഉണ്ണിയേട്ടൻ പറഞ്ഞത് പോലെ തന്നെ ആ കല്യാണം ഉറപ്പിച്ചു.. “” അച്ഛന്റെ മുഖത്തെ അതിരു കവിഞ്ഞ സന്തോഷം എന്നെ ഭയപെടുതുന്നുണ്ടങ്കിലും അത് പുറത്ത് കാണിച്ചില്ല….

നാളെ അയാൾ എന്റെ അച്ഛനെ ഉൾകൊള്ളുവോ എന്നൊക്കെയുള്ള ഭയം എന്റെ ഉറക്കം കെടുത്തി.. “” എന്നാലും അച്ഛന് വേണ്ടി കല്യാണ ദിവസം ചിരിച്ച മുഖത്തോടെ മണ്ഡപത്തിലേക് ഇറങ്ങി ഞാൻ….

പക്ഷെ അവിടെ എന്നെ വരവേറ്റത് അച്ഛന്റെ കരയുന്ന മുഖം ആയിരുന്നു.. കരഞ്ഞു കൊണ്ട് ആരുടെയൊക്കെയോ കാല് പിടിക്കുന്ന അച്ഛൻ..””

ഗൾഫിൽ നിന്നും വന്ന ചെറുക്കന്റെ അമ്മാവൻ ഇന്ന് ആണ് അച്ഛനെ നേരിൽ കണ്ടത്.. “” പറഞ്ഞ് കേട്ടപ്പോൾ ഇത്രയും ഉയരം കുറഞ്ഞ ആളാണ് അച്ഛൻ എന്ന് ധരിച്ചിരുന്നില്ല എന്ന് പോലും ..

“” ഇങ്ങനെയുള്ള അച്ഛന്റെ മകളെ വേണ്ട എന്ന് പെങ്ങളെ കൊണ്ട്  പറയിക്കാൻ അയാൾക് അധികം സമയം വേണ്ടി വന്നില്ല… “”

നിങ്ങൾ എല്ലാം നേരത്തെ അറിഞ്ഞിട്ട് അല്ലേ ഈ കല്യാണത്തിന് സമ്മതിച്ചത്… മുഹൂർത്ത  സമയത്ത് വാക്ക് തെറ്റിക്കിന്നത് തന്തയ്ക്ക് പിറന്നവർക്ക് ചേരുന്ന സ്വഭാവം അല്ല…. ഉണ്ണിയേട്ടന്റെ ശബ്ദവും അവിടെ ഉയർന്നു കേൾകാം…

അത്രയ്ക്ക് ദണ്ണം ഉണ്ടങ്കിൽ നീ അങ്ങ് കെട്ടട.. “” നീ വാ കൊച്ചനെ.. നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും…””

ആണെന്ന് പറഞ്ഞ് മീശ വച്ചവൻ അമ്മയ്ക്ക് പിന്നാലെ പോകുമ്പോൾ അച്ഛൻ അവർക്ക് പിന്നാലെ വേച്ചു വേച്ചു ഓടി…

അവർക്ക് മുൻപിൽ കൈ തൊഴുമ്പോൾ അച്ഛനെ ഓടി ചെന്നു തടഞ്ഞു ഞാൻ… “”

വേണ്ടച്ഛ ആർക്കു മുൻപിലും എന്റ് അച്ഛൻ തല കുനിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല.. “” വിവാഹം കഴിക്കുന്നത് ആണോ അച്ഛ ജീവിതത്തിലെ പ്രധാന കാര്യം..

” അവർക്ക് മുൻപിൽ നിന്നും അന്തസോടെ അച്ഛനെയും കൊണ്ട് മുന്പോട്ട് നടക്കുമ്പോൾ എന്റ് കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് നിന്നു അച്ഛൻ…

ആ നിമിഷം അച്ഛന്റെ കണ്ണുകൾ പോയത് ഉണ്ണിയേട്ടനിലേക് ആയിരുന്നു… “”

അച്ഛന്റ്റെ നോട്ടത്തിന് അർത്ഥം മനസിലായ ചില ബന്ധുക്കൾ  ആ തീരുമാനത്തെ ശരി വയ്ക്കുമ്പോൾ ചിലരിൽ നിന്നും മുറു മുറുപ്പുകൾ പുറത്തേക്ക് വന്നു…

പക്ഷെ അതിനെ എല്ലാം മറി കടന്ന് ആ മണ്ഡപത്തിൽ വച്ച് ഉണ്ണിയേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി…

ക്ഷമിക്കണം..”” ഞാൻ  സമ്മതം മൂളാൻ പാടില്ലായിരുന്നു.. അറിയാം പക്ഷെ ശങ്കരേട്ടന്റെ കണ്ണുനീരിന് മുൻപിൽ…. “”””” ആദ്യരാത്രിയിൽ പാല്മായി കടന്നു ചെന്ന എന്റ് മുൻപിൽ കണ്ണുകൾ താഴത്തി ഉണ്ണിയേട്ടൻ.. “”

കൈയിലെ ഗ്ലാസ് ടേബിളിൽ വച്ച് ചുവരിൽ നിന്നും സുന്ദരിയുടെ ചാവി കൈയിൽ എടുത്തു ഞാൻ…

നമുക്ക് ഒരു റൈഡ് പോയാലോ ഉണ്ണിയേട്ടാ.. “”””

ങ്‌ഹേ.. “” ചോദ്യത്തിന് അനുസരിച്ചു ചുണ്ട് ഉയർത്തി ഉണ്ണിയേട്ടൻ…

നമുക്ക് ആ കുന്നിനു മുകളിലേക്ക് പോകാം.. “” ആരും അറിയാതെ ഇരുട്ടിൽ കൂടി ഓട്ടോ മുൻപോട്ട് പോകുമ്പോൾ മുകളിലേക്കു കൈ ചൂണ്ടി ഞാൻ…

താങ്ക്സ്… “” മുകളിൽ എത്തിയതും കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ  പറയുമ്പോൾ ഉണ്ണിയേട്ടൻ തിരിഞ്ഞു നോക്കി…

ഇഷ്ടം ആയിരുന്നു ഉണ്ണിയേട്ടാ എനിക്ക്.. “” പക്ഷെ ഉണ്ണിയേട്ടനും മറ്റുള്ളവരെ പോലെ ആയിരിക്കും ചിന്തിക്കുന്നത് എന്ന് ഞാനും ധരിച്ചു..

“” ഓരോ ആലോചനകൾ മുടങ്ങുമ്പോൾ ശങ്കരേട്ടാ അവളെ എനിക്ക് തന്നു കൂടെന്ന് ചോദിക്കും എന്ന് കരുതി കാത്തിരുന്നിട്ടുണ്ട്.. “” പക്ഷെ ഈ മനസിൽ ഞാൻ ഇല്ലായിരുന്നു എന്ന് അറിയില്ലായിരുന്നു…

തെറ്റി.. “” എന്നും മനസിൽ നീ ആയിരുന്നു കൺമണി.. “ഉണ്ണിയേട്ടന്റെ വാക്ക് കേട്ടതും ഞാനും ഞെട്ടി ഒന്ന് നോക്കി ഞാൻ ..

മ്മ്ഹ്ഹ്… “” വീട്ടിൽ വറ്റാത്ത  കിണർ ഉണ്ടായിട്ടും എന്നും നിന്നെ കാണാനായി വേണ്ടി മാത്രം ആണ് ആ പഞ്ചായത്ത്‌ കിണറിന്റെ അടുത്തു സുന്ദരിയേ കുളിപ്പിക്കാൻ ഞാൻ വന്നിരുന്നത്..””

സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം അത് നിനക്ക് ഗവണ്മെന്റ് ജോലി കിട്ടിയ അന്നു കുഴിച്ചു മൂടി.. “” അങ്ങനെ പറയുന്നത് ശരിയല്ല മനസിൽ ഒളിപ്പിച്ചു വച്ചു.. ഒരിക്കലും നിനക്ക് ഞാൻ ചേരില്ല എന്ന് മനസിനെ പഠിപ്പിച്ചു……””

പക്ഷെ നീ ഒരു വാക്ക് നേരത്തെ പറഞ്ഞിരുന്നു എങ്കിൽ സുന്ദരിയുടെ പുറത്ത് കേറ്റി നിന്നെയും കൊണ്ട് എന്നെ പറന്നേനെ ഞാൻ….. “” ഹഹ.. ഉണ്ണിയേട്ടൻ ഉറക്കെ ചിരിക്കുമ്പോൾ ഞാനും അറിയാതെ ചിരിച്ചു പോയി….

കണ്മണി ഭാര്യ ആണെന്ന് കരുതി ഫ്രീ സർവീസ് ഒന്നും തരില്ല കേട്ടോ.. “” മീറ്റർ ചാർജ് കൃത്യമായി എണ്ണി തന്നിരിക്കണം കേട്ടല്ലോ… “”

സുന്ദരിയുമായി മുൻപോട്ട് പോകുമ്പോഴും പിശുക്കൻ ഉണ്ണിയേട്ടൻ പറഞ്ഞ് കൊണ്ടേ ഇരുന്നു….