ചാറ്റ് ചെയ്യുന്നതിനിടയിൽ വിവാഹ സങ്കല്പ്പത്തിനെക്കുറിച്ച് പറയുന്നതിനിടയിൽ സിദ്ധാർത്ഥ് ദയയോട്..

ദയ
(രചന: മീനു ഇലഞിക്കല്‍)

അമ്മേ ഞാനിറങ്ങു വാ …

ദേ, പോകുന്ന തൊക്കെ കൊള്ളാം ,തെരുവിൽ കഴിയുന്നവരുടെ ക്ഷേമം അന്വേഷിക്കാനാണോ അതോ ഓഫിസിലേക്കാണോ ?.

അമ്മ അകത്ത് നിന്ന് ഉറക്കെ ചോദിച്ചു. ?

രാവിലെ തന്നെ അമ്മയുമായി ഒരു ഉടക്കുണ്ടാക്കണ്ട എന്ന് കരുതി ദയ അതിന് മറുപടി പറഞ്ഞില്ല .

പേര് പോലെ തന്നെയാണ് ദയയുടെ മനസ്സും ..
സ്വന്തം സൗഭാഗ്യത്തിൽ സന്തുഷ്ടയും അതുപോലെ കഷ്ടപ്പെടുന്നവരുടെ വേദനയിൽ താങ്ങും തണലുമായി നിൽക്കുന്നവളുമാണ് ..

ഒരു ദിവസം ആരെയങ്കിലും സഹായിച്ചില്ലങ്കിൽ അവൾക്ക് ഉറക്കം വരില്ല എന്നാണ് അവളുടെ അമ്മയുടെ കളിയാക്കൽ .

പക്ഷെ ഇതൊന്നും പ്ലാൻ ചെയ്തു ചെയുന്നതല്ല എല്ലാം അവളിലേക്ക് തന്നെ വന്ന് ചേരുന്നതാണ് …

ഇന്ന് ഇനി എന്താ നിയോഗം എന്ന് അവർക്ക് തന്നെ അറിയില്ല .

ഓഫീസിലേക്ക് പോകുന്ന വഴിയിൽ ബസിലിരുന്ന് പുറം കാഴ്ചകളിൽ മുഴുകിയിരുന്നപ്പോഴാണ്. ഫോൺ റിങ്ങ് ചെയ്തത്.

പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് Call വന്നത് എങ്കിലും അവൾ ഫോണെടുത്തു.
ഞാൻ സിദ്ധാർത്ഥ് ..

ദയയല്ലേ ?

അതേ .. ഞാൻ സ്യാന്തനം ഫെയ്സ് ബുക്ക് ഗ്രൂപ്പീന്ന് വിളിക്കുകയാ ,

നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് എ ബി നെഗറ്റീവ് അല്ലേ ?

അതേല്ലോ! … ഇപ്പോൾ ഫ്രീ ആണെങ്കിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ഒന്ന് വരാൻ കഴിയുമോ ? ഒരു ആക്സിഡന്റ് കേസാണ്.

എമർജൻസി കേസാണോ? അതെ വളരെ എമർജൻസിയാണ് ശരി വരാം . ഓഫീസിൽ വിളിച്ച് ലീവ് പറഞ്ഞിട്ട് അവൾ മെഡിക്കൽ കോളേജിലേക്ക് പോയി .

ബ്ലഡ് കൊടുത്ത് പുറത്തിറങ്ങിയപ്പോൾ പുഞ്ചിരിയോടെ സിദ്ധാർത്ഥ് അവളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു. ദയ വളരെ നന്ദി ,വലിയ ഉപകാരം

ഹോ ,നന്ദി പറയണ്ട കാര്യം ഒന്നുമില്ല .അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. ആ ശരി ആയിക്കോട്ടെ … അവനും ചിരിച്ചു

എങ്കിൽ വരുനരുക്ക് ഓരോ കോഫി കുടിക്കാം .
ഓഫിസിൽ ഹാഫ് ഡേ ലീവ് പറഞ്ഞിട്ടാ വന്നത് പോയിട്ട് കുറച്ച് തിരക്കുണ്ട്.

ആ ദിവസം അങ്ങനെ കഴിഞ്ഞു. പീന്നീട് ഇടയക്ക് ഒക്കെ സിദ്ധാർത്ഥിന്റെ വാട്ട്സപ്പ് സന്ദേശം അവളെ തേടി വരാറുണ്ടായിരുന്നു , അങ്ങനെ അവർ നല്ല സുഹൃത്തുക്കളായി മാറി ..

അന്നൊരു ബുധനാഴ്ചയായിരുന്നു ക്ലൈന്റ് മീറ്റിങ്ങ് ഉണ്ടായിരുന്നത് കൊണ്ട് ജോലി കഴിഞ്ഞ് സിദ്ധാർത്ഥ് ഓഫിസിൽ നിന്ന് ഇറങ്ങിയപ്പോൾ രാത്രി 12 .30 ആയി പുറത്ത് നല്ല മഴയാണ് കാർ പോർച്ചിനടുത്തേക്ക് നടന്നപ്പോഴാണ് ദയയുടെ കാൾ വന്നത് .

“ഉദ്യോഗത്തോടെ അവൻ ഫോണെടുത്തു”

സിദ്ധാർത്ഥ് ഒരു ഹെൽപ്പ് ചെയ്യാമോ ?
അമ്മ ഒന്നു വഴുതി വീണുതലയ്ക്ക് നല്ല മുറിവ് പറ്റി ,നല്ല ബ്ലീഡിങ്ങ് ഉണ്ട് , ഒന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകാനാ ..വണ്ടിയൊന്നും കിട്ടുന്നില്ല.

ഒന്നു വരാൻ പറ്റുമോ?

സിദ്ധാർത്ഥ് എത്തുമ്പോഴേക്കും അമ്മ അവശനിലയിലായിരുന്നു ,പെട്ടെന്ന് തന്നെ ഡിസ്റ്റിട്രിക്ട് ഹോസ്പിറ്റലിൽ എത്തിച്ചു .
ഒരാഴ്ച കഴിഞ്ഞാണ് അമ്മയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തത് .

സിദ്ധാർത്ഥ് രാവിലെയും വൈകിട്ടും ഹോസ്പിറ്റലിൽ പോകുമായിരുന്നു. ദയയുടെ അമ്മയ്ക്ക് സിദ്ധാർത്ഥിനെ വളരെയേറെ ഇഷ്ടമായി .

ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള പിള്ളേരെ കാണാൻ തന്നെ കിട്ടില്ല എന്ന് അമ്മ അവളോട് പറയുകയുണ്ടായി ..

ഇതേ സമയം സിദ്ധാർത്ഥിന്റെയുള്ളിൽ അവളോടുള്ള സൗഹൃദം ഒരു പ്രണയമായ് വളർന്നു ..

ചാറ്റ് ചെയ്യുന്നതിനിടയിൽ വിവാഹ സങ്കല്പ്പത്തിനെക്കുറിച്ച് പറയുന്നതിനിടയിൽ സിദ്ധാർത്ഥ് ദയയോട് ഇഷ്ടം തുറന്നു പറഞ്ഞു .

“ആർ യു സീരിയസ്”

വെരി സീരിയസ് ,ഐ ലവ് യു.

സിദ്ധാർത്ഥ് നാളെ ഒന്ന് കാണണം ,നമ്മുക്ക് ഒരിടം വരെ പോകാനുണ്ട് എന്നിട്ട് പറയാം . പിറ്റേന്ന് ദയയെ കാണുന്നത് വരെ സിദ്ധാർത്ഥിന്റെയുള്ളിൽ ആകാംക്ഷയായിരുന്നു.

എവിടേക്കാ പോകേണ്ടേ .?
മൊട്ട കുന്നുകളും ,തേയിലക്കാടുകളും ,കാപ്പി തോട്ടങ്ങളും നിറഞ്ഞ ഹൈറേഞ്ച് ഏരിയയിലേക്ക് കാറ് വളവ് തിരിഞ്ഞു .

ഏലക്കാടുകളിൽ നിന്നുള്ള സുഗന്ധം അവരുടെ മൂക്കിലേക്ക് ഇരച്ചു കയറി.’

പ്രകൃതി രമണിയമായ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷമുള്ള ആശ്രയ ഭവൻ എന്ന ബോർഡ് വെച്ച ഗെയിറ്റ് കടന്ന് ഒരു പഴയ കെട്ടിടത്തിന്റെ മുറ്റത്ത് കാറു നിന്നു.

വരു .. അവൾ സിദ്ധാർത്ഥിനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി .. അവിടുത്തെ കാഴ്ച സിദ്ധാർത്ഥിനെ തെല്ലൊന്നു അമ്പരപ്പിച്ചു ..

വാർദ്ധക്യത്തിലും ശാന്തത നിറഞ്ഞ കണ്ണുകളുമായി സ്നേഹത്തോടെ ,ദയയെ ഓടി വന്ന് കെട്ടിപ്പിടിക്കുന്ന ഒരു കൂട്ടം അമ്മമാർ ..
അപ്പോഴെക്കും വീൽചെയർ സ്വയം ഉരുട്ടി ഒരു യുവാവ് അവരുടെ സമീപത്തേക്ക് വന്നു .

ഇത് ദീപക് ഇദ്ദേഹത്തിന്റെ താണ് ഈ ആശ്രയ ഭവൻ ..

അതിശയിക്കേണ്ട പല നല്ല മനസ്സുകളുടെയും സഹായമാണ് മക്കളുപേക്ഷിച്ച ഈ അമ്മമാരുടെ ജീവിതവും ,സന്തോഷവും നിലനിർത്തി പോരുന്നത് .

എനിക്ക് പറ്റിയ ഒരു കൈയ്യബദ്ധമാണ് ആക്സിഡന്റിന്റെ രൂപത്തിൽ ദീപക്കിനെ ഈ വീൽചെയറിലാക്കിയത് …

എന്നെ പോലൊരാളിന്റെ സഹായം ഇല്ലെങ്കിൽ ദീപക്കിന് അധികകാലം മുന്നോട്ട് പോകാനാവില്ല. .

ഈ വളരെ ചെറിയ ജീവിതത്തിനിടയിൽ നമ്മളെക്കൊണ്ട് നിരാശ്രയർക്ക് ഒരു ഉപകാരമാവുമെങ്കിൽ അതല്ലേ ഏറ്റവും വലിയ പുണ്യം …

അങ്ങനെ വിശ്വസിക്കുന്നവളാണ് ഞാൻ , മുന്നോട്ടു തുടർന്നുള്ള എന്റെ ജീവിതം ദീപക്കിന് ഒരു തുണയാകണം എന്നാണ് എന്റെ ആഗ്രഹം ..

അത് പറഞ്ഞ് അവൾ ദീപകിന്റെ കൈ മുറുകെ പിടിച്ചു . അവിടെ നിന്നിറങ്ങുമ്പോൾ സിദ്ധാർത്ഥ് പുഞ്ചിരിച്ച് കൊണ്ട് മനസ്സിൽ പറഞ്ഞു .
ഇവൾക്കീ പേരേ ചേരു ,ദയ….

Leave a Reply

Your email address will not be published.