സാറിന് റിട്ടയർ ചെയ്തു കഴിഞ്ഞപ്പോൾ കുറച്ചു മാനസിക സംഘർഷം അങ്ങനെ ട്രീറ്റ്മെന്റിൽ..

ഗുരു ദക്ഷിണ
(രചന: മഴ മുകിൽ)

രണ്ടുമൂന്നു ദിവസം ആയി എല്ലാപേരും അയാളെ ആ റെയിൽവേ സ്റ്റേഷനിൽ കാണുന്നുണ്ട്.. ഇടയ്ക്കു ചിലപ്പോൾ ഇംഗ്ലീഷ് പേപ്പർ വായിച്ചു കൊണ്ടിരിക്കും…

ചിലപ്പോൾ ആരുടെ എങ്കിലും ലഗ്ഗേജ് ചുമന്നു പോകുന്നത് കാണാം… മുഷിഞ്ഞ വേഷം ആണെങ്കിലും എന്തോ ഒരു പ്രതേകത അയാളിൽ ഉണ്ടായിരുന്നു………

തൃശ്ശൂർ നിന്നും തിരുവനന്തപുരതേക്കുള്ള യാത്രയിൽ ആണ്…. രവി അയാളെ കാണാൻ ഇടയായത്…..

റെയിൽവേ സ്റ്റേഷനിലെ തണുത്ത ബെഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു അയാൾ…. അയാളെയും കടന്നു രവി മുന്നിലേക്ക്‌ നടന്നു… പെട്ടെന്ന് ഒന്ന് തിരിഞ്ഞു ആ കിടക്കുന്ന ആളിന്റെ അടുത്തേക്ക് എത്തി….

ക്ഷീണം കാരണം കുറിക്കിയ കണ്ണുകളും വിശപ്പും ദാരിദ്ര്യവും വിളിച്ചോത്തുന്ന ശരീരവും…. അനുസരണ ഇല്ലാതെ വളർന്നു കിടക്കുന്ന താടിയും മീശയും…

ഒന്നുകൂടി രവി സൂക്ഷിച്ചു നോക്കി.. എവിടെയോ കണ്ടു മറന്ന മുഖമാണ്.. പക്ഷെ എവിടെ ആണെന്ന് എത്ര ഓർത്തിട്ടും പിടികിട്ടിയില്ല…

രവി.. പേഴ്സ്ൽ നിന്നും നൂറ്‌ രൂപ എടുത്തു അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ തിരുകി വച്ചു അവിടെ നിന്നും പോയി…. ബാക്കി യാത്രയിൽ ഉടനീളം ആ മുഖം രവിയെ അലട്ടിക്കൊണ്ടിരുന്നു…..

നേരെ ഹിൽ പാലസ് ഹോട്ടലിന് മുന്നിൽ വന്നിറങ്ങി റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു….

റിസപ്ഷൻ എത്തിയതും ഫോണിൽ കാൾ വന്നു… അളിയാ നി ഇതു എവിടെ ആണെടാ… എത്ര നേരമായി നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു….

മറുപ്പുറത്തു നിന്നും റോഷന്റെ പരാതിയുടെ ഭാണ്ഡം തുറക്കും മുന്നേ രവി അത്‌ അടപ്പിച്ചു.. ഞാൻ ഇവിടെ ഹോട്ടലിൽ എത്തി.. താഴെ റിസപ്ഷനിൽ നിൽക്കുവാണ്…

അളിയാ നിയിത് നേരത്തെ പറയാത്തത് എന്താ. ഞാൻ ഇതാ വരുന്നു നി അവിടെ നില്ക്കു.. അതും പറഞ്ഞു റോഷൻ ഫോൺ കട്ട് ചെയ്തു താഴേക്കു വന്നു…..

റോഷനെ കണ്ട പാടെ രവി അവനെ കെട്ടിപ്പിടിച്ചു… എത്ര കാലം ആയെടാ ഒന്നു നേരിൽ കണ്ടിട്ട്….. നിന്നെയൊക്കെ ഒന്നു കാണാൻ ഇതുപോലെ ഓരോ ഫങ്ക്ഷൻ വക്കേണ്ട അവസ്ഥ ആയി….

നീ വാ നമുക്ക് മുറിയിലേക്ക് പോകാം.. ഇപ്പോൾ തന്നെ ആൾക്കാർ കൂടുതൽ ആണ്…. ഇനിയും പത്തിരുപതു പേര് വരാൻ ഉണ്ട്… കോളേജ് മീറ്റ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്….

അതുപോട്ടെ ഫാമിലിയൊക്കെ സുഖമായിരിക്കുന്നോ……..

എല്ലാരും സുഖമായിരിക്കുന്നു…..

പിന്നെ നമ്മുടെയൊക്കെ പണ്ടത്തെ പ്രേമ ഭാജനങ്ങൾ വന്നിട്ടുണ്ട് അന്നൊക്കെ ഇവളു ടെയൊക്കെ പിന്നാലെ നടക്കുമ്പോൾ എന്തായിരുന്നു….

ഇപ്പോൾ കാണണം തനി വീട്ടുകാരി മാർ… എല്ലാo കേറി വണ്ണവും വച്ചു.. ഒന്നിനെയും കണ്ടാൽ മനസിലാവില്ല…

അത്രക്ക് മാറി… ജീവിതം അവരെ മാറ്റിയെടുത്തു… എന്നാലും പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ വല്ലാത്ത സന്തോഷം ആണ് മനസ്സുനിറയെ……

ലിഫ്റ്റിൽ നിന്നും ഇറങ്ങി പാർട്ടി ഹാളിലേക്ക് നടക്കുമ്പോൾ ഓർമ്മകളുടെ കുത്തൊഴുക്കിൽ ആയിരുന്നു റോഷനും രവിയും…..

കഴിഞ്ഞ കാലത്തെ കലാലയ ജീവിതത്തിന്റെ ഓർമ്മകളിൽ ഇരുവരുടെയും മനസു തിങ്ങി നിറഞ്ഞു…..

എല്ലാ മുഖങ്ങളിലും കൗതുകം ഒളിപ്പിച്ചു വച്ചിട്ടുണ്ട്….. പഴയ മുഖങ്ങളിൽ നിന്നും എത്ര വ്യത്യസ്തമാണ് പുതിയ രൂപങ്ങൾ….

പരിപാടികൾ എല്ലാം പ്ലാന്നീട് ആണ്.. നമ്മുടെ ബാച്ചിലെ ഒന്നു രണ്ടു സാർ, ടീച്ചർ ഒക്കെ ഉണ്ട്.. കയ്യിൽ കോൺടാക്ട് ഉള്ളവരെ അറിയിച്ചിട്ടുണ്ട്…

പിന്നെ നമ്മുടെ ഡിപ്പാർട്മെന്റ് ഹെഡ് സ്വാമി സാർ… സാറിനെ കുറച്ചു കാലങ്ങൾ ആയിട്ട് കാണാനില്ല… പാലക്കാട് നിന്നും ഒരു ഒന്നര വർഷം മുൻപ് കാണാതായതാണ്..

സാറിന് റിട്ടയർ ചെയ്തു കഴിഞ്ഞപ്പോൾ കുറച്ചു മാനസിക സംഘർഷം അങ്ങനെ ട്രീറ്റ്മെന്റിൽ ആയിരുന്നു… ഒടുവിൽ ആരോടും മിണ്ടാതെയും..

പുറത്തേക്കു ഒന്നും ഇറങ്ങാതെയും മെന്റലി ഡൌൺ ആയിരുന്നു…. ഒരിക്കൽ ആരോടും പറയാതെ എവിടേക്കോ പോയി…. കുറെ നാളായിട്ട് പിന്നെ അന്വേഷണം ഒന്നുമില്ല..

സാറിന്റെ വൈഫ്‌ മരിച്ചു..മക്കൾ സ്റ്റേറ്റ്സ്ൽ ആണ്… പിന്നെ ആരും അത്രേം പ്രാധാന്യം കൊടുത്തില്ല… എല്ലാരുടെയും കാര്യം അങ്ങനെ ഒക്കെ തന്നെയാണ്…….

രവിയുടെ ചിന്ത റെയിൽവേ സ്റ്റേഷനിൽ വച്ചുകണ്ട ആ ആളിൽ തന്നെ ആയിരുന്നു……

എന്താടാ നീ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്… ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ…..

എന്തായാലും നീ ഒന്നു ഫ്രഷ് ആയി റസ്റ്റ്‌ എടുക്കു.. ഇന്നിപ്പോൾ ഇത്രേം നേരം ആയില്ലേ നാളെ ഇനി എല്ലാരേയും കാണാം…. നിനക്ക് നല്ല ക്ഷീണം ഉണ്ട്…. രണ്ട് ദിവസം ആയി തുടങ്ങിയ യാത്ര ആണ്….

ട ഞാൻ റെയിൽവേ സ്റ്റേഷനിൽ വന്നപ്പോൾ ഒരാളെ കണ്ടു.. കുറച്ചു നേരം ഞാൻ നോക്കി നിന്നു… എവിടെയോ ഞാൻ കണ്ടു മറന്ന മുഖം ആണ്.. എത്ര ആലോചിച്ചിട്ടും എനിക്ക് ആ മുഖത്തിന്റെ ഉടമയെ മനസിലായില്ല…

പക്ഷെ ഇപ്പോൾ നീ സ്വാമി സാറിനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്കൊരു സംശയം… ഞാൻ കണ്ട ആൾ സ്വാമി സാർ ആണോ എന്ന്…..

പക്ഷെ സാറിന്റെ ആ പഴയ മുഖത്തിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട് ഞാൻ കണ്ടാ മുഖം..

ടാ രവി ശെരിക്കും നീ കണ്ടത് സാറിനെ ആണോ ഒന്നു ഓർത്തു നോക്കടാ…..

രവി കണ്ണുകൾ അടച്ചു…. കൈകൊണ്ടു നെറ്റി ഉഴിഞ്ഞു….. ഇല്ല മനസ്സിൽ വരുന്നില്ല….. മറവിയുടെ മാറലയിൽ കുടുങ്ങി കിടക്കുകയാണ് മനസ്. ഓർമ്മയുടെ ഒരു തരി വെട്ടം….പോലും ഇല്ല….

റോഷൻ നിന്റെ കയ്യിൽ സ്വാമി സാറിന്റെ ഫോട്ടോസ് എന്തെങ്കിലും ഉണ്ടോ… എനിക്ക് സാറിന്റെ മുഖം ഓർമ്മ വരുന്നില്ല…..

ഈ ഫങ്ക്ഷൻ എല്ലാപേരെയും അറേഞ്ച് ചെയ്യാൻ ഞാൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ കൃയേറ്റ് ചെയ്തിരുന്നു.. നിന്റെ നമ്പർ എന്റെ കയ്യിൽ ഉള്ളതുകൊണ്ട് ഞാൻ നിന്നെ അതിൽ ആഡ് ചെയ്തില്ല…

ആ ഗ്രൂപ്പിൽ എല്ലാപേരും അവരുടെ കയ്യിൽ ഉള്ള നമ്മുടെ കോളേജ് ഡേയ്‌സ് ലെ ഫോട്ടോസ് ഇട്ടിട്ടുണ്ട് അതിൽ ഡിപ്പാർട്മെന്റ് ഫോട്ടോയിൽ സ്വാമി സാറിനെ കാണാം……

റോഷൻ വേഗം രവിയെ ആ ഗ്രൂപ്പിൽ ആഡ് ചെയ്തു….

രവി അതിലെ ഫോട്ടോസ് അവനു കാണാൻ കഴിഞ്ഞില്ല… റോഷന്റെ ഫോൺ വാങ്ങി രവി ഓരോ ഫോട്ടോസ് ആയിട്ട് നോക്കാൻ തുടങ്ങി….

യൂണിയൻ തിരഞ്ഞെടുപ്പ്, കലോത്സവത്തിന് എടുത്ത ഫോട്ടോസ്, ഓണാഘോഷം, ടൂർ പോയപ്പോൾ എടുത്ത ഫോട്ടോസ്, അങ്ങനെ ഒരുപാട് ഓർമ്മകൾ നിറഞ്ഞ കുറെ ഏറെ ഫോട്ടോസ്….

കൂടെ പഠിച്ച സഹപാടിയുടെ ദാരുണ അന്ത്യം…. അതിന്റെ പേരിൽ ക്യാമ്പസിൽ നടന്ന സമരം….

പോലീസ് കാരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടിയത്…. അന്ന് അതിൽ പെട്ടു പരിക്ക് പറ്റിയവർ അങ്ങനെ ഒരുപാട് ഓർമ്മകൾ…

ഒടുവിൽ ഡിപ്പാർട്മെന്റ് ലീഡേഴ്‌സ് ന്റെ ഫോട്ടോസ്

നോക്കുമ്പോൾ അവന്റെ കണ്ണുകൾ ആ മുഖതിന് വേണ്ടി തിരഞ്ഞു… പരിചയം തോന്നിയ മുഖങ്ങളിൽ ഒന്നും താൻ കണ്ട മുഖം ഇല്ലായിരുന്നു… ഒടുവിൽ ദേവൻ പറഞ്ഞ ഇടതു തന്നെ എത്തി…….

സ്വാമിസാറിന്റെ മുഖം കണ്ടപ്പോൾഅവനു പെട്ടെന്ന് റെയിൽവേ സ്റ്റേഷനിൽ കണ്ട ആ ആളിനെ ഓർമ്മ വന്നു……

അതെ ഞാൻ കണ്ടത് നമ്മുടെ സ്വാമി സാറിനെ തന്നെ ആണ്… ഈശ്വരാ സാർ…. ഇവിടെ… ഇങ്ങനെ….

റോഷൻ നീ വേഗം വാ നമുക്ക് ഒരിടം വരെ പോകാം അത്യാവശ്യം ആണ്….. അതും പറഞ്ഞു രവി വേഗത്തിൽ ലിഫ്റ്റിന്റെ അടുത്തേക്ക് നീങ്ങി… റോഷൻ ഓടി അവന്റെ ഒപ്പമെത്തി…..

കാറിൽ ഇരിക്കുമ്പോ മുഴുവൻ പ്രാർഥന സാർ അവിടെ കാണണെ എന്നായിരുന്നു…..

എടാ നിനക്ക് ഉറപ്പാണോ അത്‌ സാർ ആണെന്ന്……..റോഷൻ വളരെ സങ്കടത്തോടെ ആണ് അത്‌ ചോദിച്ചത്…

ആ ഫോട്ടോസ് കാണും വരെ എനിക്ക് ആ ആളിനെ എവിടെയോ കണ്ട പരിചയം മാത്രെ ഉണ്ടായിരുന്നുള്ളു… പക്ഷെ ഇപ്പോൾ ഉറപ്പാണ് അത്‌ സാർ തന്നെ ആണ്…..

ശെരിക്കും കാറിൽ പറക്കുകതന്നെ ആയിരുന്നു…. റെയിൽവേ സ്റ്റേഷൻ എത്തിയതും കാർ പാർക്കു ചെയ്തു രണ്ടുപേരും ഇറങ്ങി ഓടി…

ആ സിമന്റ്‌ ബെഞ്ചിന്റെ അടുത്തേക്ക് വന്നു….. ഇല്ല സാർ അവിടെ ഒന്നുമില്ല… അടുത്തുള്ള കടക്കാരനോട് ചോദിച്ചപ്പോൾ…..

രാവിലെ മുതൽ അവിടെ കാണാൻ ഇല്ല എന്ന മറുപടി ആണ് കിട്ടിയത്…. രണ്ടും മൂന്നും പ്ലാറ്റ് ഫോം കയറി ഇറങ്ങി…… അപ്പോഴാണ്……….. അഞ്ചാം നമ്പർ ഫ്ലാറ്റ് ഫോമിൽ ഒരു ആൾകൂട്ടം കണ്ടത്..

രണ്ടുപേരും അവിടേക്കു ചെന്നു നോക്കുമ്പോൾ….. കണ്ട കാഴ്ച….. ശരീരം തണുത്തു മരവിച്ചു മരിച്ചു കിടക്കുന്ന സ്വാമി സാറിനെ ആണ്…….

ഉറങ്ങുകയാണെന്നാണ് കരുതിയത്.. ഇടയ്ക്കു ആരോ ഒരാൾ ആഹാരം വാങ്ങി കൊണ്ട് വച്ചിട്ട് വിളിക്കുമ്പോൾ ആണ്…. അനക്കം ഇല്ലാതെ കിടക്കുന്നതു… ശ്രദ്ധിച്ചത്……

റോഷനും രവിയും ചേർന്നു കാറിൽ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ മരിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞു…..

ഒടുവിൽ ഫങ്ക്ഷൻ അറ്റൻഡ് ചെയ്യാൻ വന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ട സാറിന്റെ മരണത്തിൽ പങ്കുചേരുവാൻ ആണ് കഴിഞ്ഞത്….

തങ്ങളുടെ ഗുരുവിന്റെ പാദത്തിൽ പൂക്കൾ അർപ്പിച്ചു ഓരോരുത്തരും വണങ്ങി…….

അവരുടെ മഹത്തായ ഗുരു ദക്ഷിണ അത്‌ നൽകി എല്ലാ പേരും ചേർന്നു ബാഷ്പാഞ്ജലി അർപ്പിച്ചു….. അദ്ദേഹത്തെ യാത്രയാക്കി……

Leave a Reply

Your email address will not be published. Required fields are marked *