കുത്തുവാക്കുകൾ കേട്ടു മടുത്തു, ഒടുവിൽ അവർ തന്നെ ഒരു ആശ്രമത്തിൽ കൊണ്ട്..

(രചന: മഴ മുകിൽ)

ഒരു റീ യൂണിയൻ ചടങ്ങു നടക്കുന്നു എന്നുപറഞ്ഞു രമേശൻ വിളിച്ചപ്പോൾ തന്നെ വിനയൻ ഒഴിഞ്ഞു മാറി…….

വേണ്ടടാ ഞാൻ ഇല്ല….. നീ എന്നെ ഒഴിവാക്കു… പ്ലീസ്….

പറ്റില്ല വിനയ നീയെന്തിനാ ഇങ്ങനെ എല്ലാരിൽ നിന്നും ഒഴിഞ്ഞു മാറുന്നത്…. ഞാൻ എന്തായാലും നീ വരുന്നുണ്ട് എന്ന് തന്നെ ഗ്രൂപ്പിൽ ആഡ് ചെയ്യും…..

രമേശ……

അപ്പോഴേക്കും മറുപുറം ഫോൺ കട്ടായി……

പിന്നെ ഒരു കാത്തിരിപ്പായിരുന്നു…… ജൂൺ പതിനൊന്നാവാൻ…. കലൻഡറിൽ ഓരോ ദിവസവും വട്ടംവരച്ചു മാറ്റി…. ഒടുവിൽ ആദിവസം വന്നെത്തി……

തലേ ദിവസം തന്നെ രമേശൻ വിളിച്ചു… ഞാൻ തിരുവനന്തപുരം വരാം എന്നിട്ട് നമുക്ക് ഒന്നിച്ചുപോകാം….. അല്ലെങ്കിൽ നീ എവിടേക്കെങ്കിലും മുങ്ങും……..

രാവിലെ റെഡിയായി നേരെ റെയിൽവേ സ്റ്റേഷനിൽ എത്തി.. കൃത്യസമയത്തു തന്നെ രമേശൻ എത്തി….

വർഷങ്ങൾക്കുശേഷം രമേശനെ കണ്ടപ്പോൾ വിനയന് വല്ലാത്ത സന്തോഷം തോന്നി…. രണ്ടുപേരും ഒരേ പ്രായം ആണെങ്കിൽ പോലുo.. വിനയനെ കണ്ടാൽ രമേശനെക്കാൾ പ്രായം കൂടുതൽ തോന്നിക്കും……

രമേശൻ വന്നപാടെ വിനയനെ കെട്ടിപ്പിടിച്ചു എത്ര കാലം ആയി കണ്ടിട്ട്………

വിനയനും തിരികെ അവനെ പുണർന്നു നിന്നു… രണ്ടുപേരും എത്ര ഏറെനേരം അങ്ങനെതന്നെ നിന്നു…

പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കുന്ന മറ്റു യാത്രക്കാർ അവരെയാണ് ശ്രദ്ധിക്കുന്നതെന്നുകണ്ടു രണ്ടുപേരും വേഗം അവിടെ നിന്ന് മുന്നോട്ടു നടന്നു…..

എന്തൊരു കോലം ആണെടാ ഇതു… നിന്നെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു…

വിഷയം മാറ്റാൻ എന്നവണ്ണം വിനയൻ രമേശനോട് റീയൂണിയനെ കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു….

എല്ലാ പേരും വരുമോ എവിടെയാണ് ഫംഗ്ഷൻ എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നത്…. അങ്ങനെ ഓരോനോരോന്നായി……..

മാർ ഗ്രിഗോറിയസ് കോളേജ്…. എന്ന ബോർഡ് വച്ച് കോളേജിനു മുന്നിലേക്ക് വണ്ടിയിൽ ചെന്നിറങ്ങുമ്പോൾ വിനയന്റെയും രമേശന്റെയും മനസ്സ് ഇരുപതു വർഷം പിന്നിലേക്ക് സഞ്ചരിച്ചു……………

അന്ന് ആദ്യമായി കോളേജിൽ ചേരാൻ വന്നതും…… കോളേജിലെ ഫസ്റ്റ് ഡേ തന്നെ സീനിയേഴ്സിന്റെ അടുത്തുനിന്ന് റാഗിങ്ങിന് ഇടയായതും..

പേടിച്ചരണ്ടു നിൽക്കുന്ന തന്റെ അടുത്തേക്ക് ഒരാൾ വന്നു കയ്യിൽ പിടിച്ചു… നിന്നു പേടിക്കാതെ ആണുങ്ങളെ പോലെ നിൽക്കെടാ അവന്മാര് റാഗ് ചെയ്യുന്നത് ഞാനൊന്നു കാണട്ടെ………

രമേശനും അപ്പോഴാണ് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയത്…. ആറടി പൊക്കവും ഒത്ത ശരീരവും പിരിച്ചു വെച്ച മീശയും ആയിട്ട് നിൽക്കുന്നു……..

ഗാംഭീര്യം തുളുമ്പുന്ന മുഖവുമായി ഒരുവൻ….. വിനയൻ…. അവന്റെ ആ രൂപവും മുഖഭാവവും ഒക്കെ കണ്ടു സീനിയേഴ്സ് വരെ പേടിച്ചുപോയി……

പിന്നീടങ്ങോട്ട് ക്ലാസിലെ ഏകദേശം പെൺകുട്ടികളും അവന്റെ പിന്നാലെയായിരുന്നു……..

പക്ഷേ അവൻ അങ്ങനെ ആരോടും വലിയ അടുപ്പമോ കൂട്ട് ഒന്നുംതന്നെ കാണിച്ചിരുന്നില്ല അവന്റെ ഏറ്റവും വലിയ മിത്രം ഞാനായിരുന്നു…….

ഇവിടെയും രമേശനും വിനയനും ഒന്നിച്ചായിരുന്നു…. വിനയന്റെയും രമേശന്റെയും ക്ലാസിൽ പഠിക്കുന്ന കുട്ടികളോടുപോലും സീനിയേഴ്സിന് സംസാരിക്കാൻ ഭയമായിരുന്നു…….

അങ്ങനെ ഇരിക്കുമ്പോഴാണ് മറ്റൊരു കോളേജിൽ നിന്ന് മാറിവന്നു തങ്ങളുടെ കോളേജിൽ ഞങ്ങളുടെ ക്ലാസ്സിൽ അവളെത്തുന്നത്……. ക്രിസ്റ്റീന………

ക്രിസ്റ്റീനയോടും സീനിയേഴ്സ് ആളറിയാതെ തന്നെ ഇടപെട്ടു…….. പക്ഷേ അപ്പോഴും അവിടെ വിനയൻ ആയിരുന്നു അവൾക്കും രക്ഷയായി എത്തിയത്……

ഞങ്ങളുടെ രണ്ടുപേരുടെയും കൂട്ടുകെട്ടി ലേക്ക് ക്രിസ്റ്റീന വളരെ വേഗമാണ് കടന്നു വന്നത്……..

എപ്പോഴൊക്കെയോ വിനയനെ നോക്കുന്ന ക്രിസ്റ്റീനയുടെ കണ്ണുകളിൽ പ്രണയത്തിന്റെ ലാഞ്ചന ഞാൻ കണ്ടു……. പക്ഷേ വിനയൻ അതൊന്നും തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല……

ഡിഗ്രി പഠനം ഒക്കെ ഏകദേശം സെക്കൻഡ് ഇയർ കഴിയാറായി…… ഒരിക്കൽ കോളേജിൽ പെട്ടെന്ന് സ്ട്രൈക് ഉണ്ടായി…….

അന്ന് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ സംഘം ചേർന്ന് അടിപിടിയായി…….

പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെയാണ് സമരത്തിനിടയിൽ നിന്ന് ആയുധങ്ങളുമായി കടന്നുകയറിയ ഒരു കൂട്ടം ആൾക്കാർ ക്യാമ്പസിലുള്ള കുട്ടികളെ ഉപദ്രവിക്കാൻ തുടങ്ങി…..

ആ കൂട്ടത്തിനും തിരക്കിനുമിടയിൽ ക്രിസ്റ്റീന എങ്ങനെയോ പെട്ടുപോയി….

സമരക്കാരിൽ ആരോ ഒരാൾ വലിച്ചെറിഞ്ഞ ആയുധം ക്രിസ്റ്റീന യുടെ തലയിൽ കൊണ്ട് അവൾ നിലത്തേക്ക് ഊർന്നുവീണു……. ആരൊക്കെയോ ചേർന്ന് അവളെ താങ്ങിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചു………

എല്ലാം കഴിഞ്ഞു വൈകുന്നേരത്തോടു കൂടി ആണ് രമേശും വിനയനും ഹോസ്പിറ്റലിൽ എത്തിയത്…….. വിനയൻ റൂമിന് അകത്തേക്ക് കയറിയില്ല രമേശൻ ആണ് അകത്തേക്ക് കയറിയത്…

തലയിൽ വലിയ ചുറ്റികെട്ടും ആയി കിടക്കുന്ന അവളെ രമേശൻ ഒന്ന് നോക്കി..

പക്ഷേ അവളുടെ നോട്ടം മുഴുവനും പുറത്തേക്ക് ആയിരുന്നു.. അതു മനസ്സിലാക്കിയ രമേശൻ വിനയനെ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുവന്നു..

എന്നാലും ഇത്രയും നേരമായിട്ടും ബാക്കി എല്ലാവരും വന്നു പോയിട്ടും നിങ്ങൾ മാത്രം എന്നെ കാണാൻ വന്നില്ല…..

ക്രിസ്റ്റീന അവളുടെ പരിഭവ ത്തിന്റെ പെട്ടി തുറന്നു….. രമേശൻ അവൾ പറയുന്നത് മുഴുവൻ ശ്രദ്ധാപൂർവ്വം കേട്ടിരുന്നെങ്കിലും വിനയൻ അതൊന്നും കേട്ട ഭാവം പോലും കാണിച്ചില്ല…..

ഒന്നുരണ്ടു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനുശേഷം ക്രിസ്റ്റീന വീണ്ടും കോളേജിൽ തിരിച്ചെത്തി…. അപ്പോഴേക്കും രമേശൻ ക്ലാസ്സിൽ ഉണ്ടായിരുന്നു വിനയനെ കാണാൻ കഴിഞ്ഞില്ല…………

ബ്രേക്ക്‌ടൈം ആക്കുന്നതിനു വേണ്ടി ക്രിസ്റ്റീന കാത്തിരുന്നു…. ക്ലാസ്സ് കഴിഞ്ഞ് മാം ക്ലാസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ അവൾ ഓടി രമേശൻ അടുത്തേക്ക് വന്നു… എന്തുപറ്റി രമേശ് വിനയൻ എന്താ വരാത്തത്….

അപ്പോഴാണ് രമേശൻ അവളോട് എല്ലാകാര്യങ്ങളും പറഞ്ഞത്…

അന്ന് സ്ട്രൈക്ക് നടന്ന ദിവസം ക്രിസ്റ്റീനയെ അന്വേഷിച്ച് അവിടേക്ക് വന്ന രമേശനും വിനയനും കാണുന്നത് മുറിവ് പറ്റിയ അവളെയും എടുത്തുകൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുന്ന ആൾക്കാരെയാണ്…….

ആ ബഹളത്തിനിടയിൽ നിന്നുതന്നെ ക്രിസ്റ്റീനയെ ഉപദ്രവിച്ച ആളിനെ കണ്ടു പിടിക്കുകയും അവിടെ കൂട്ടതല്ലു നടക്കുകയും ചെയ്തു…..

അന്നത്തെ ആ സംഭവത്തിൽ വിനയനെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്……

രമേശനിൽ നിന്നറിഞ്ഞ കാര്യങ്ങൾ കേട്ട് ക്രിസ്റ്റീന വായും തുറന്നിരുന്നു….

അതുകൊണ്ട് രമേശന് ചിരിവന്നു.. എടി നീ ഇങ്ങനെ വായും തുറന്നിരിക്കേണ്ട കാര്യമൊന്നുമില്ല….അവനു നിന്നോട് മുടിഞ്ഞ പ്രേമം ആണ്……

അതും കൂടി കേട്ടപ്പോൾ ക്രിസ്റ്റീന യുടെ കണ്ണുകൾ രണ്ടും പുറത്തേക്ക് ഉന്തി വന്നു…

ആ കണ്ണ് രണ്ടും ഇപ്പോൾ താഴെ വീഴും അല്ലോ പെണ്ണെ……. ഞാൻ പറഞ്ഞത് സത്യം ആടി അവന് നിന്നോട് മുടിഞ്ഞ പ്രേമം ആണ്….

ഈ പതിനാല് ദിവസം എങ്ങനെ തള്ളിനീക്കി എന്ന് ഇരുവർക്കും പറയാൻ അറിയില്ല …..

സസ്പെൻഷൻ പിൻവലിച്ചു വിനയൻ ക്ലാസിലേക്ക് വരുന്നതിനത്തിന്റെ അന്ന്… ക്രിസ്റ്റീന യെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുന്നതിനായി അവളുടെ പപ്പയും ആങ്ങളയും വന്നു…..

വിനയ് നോട് ഒരു വാക്കുപോലും പറയാൻ കഴിയാതെ അവൾ അവർക്കൊപ്പം പോയി…. ഏകദേശം ഒരാഴ്ചയോളം കഴിഞ്ഞാണ് ക്രിസ്റ്റീന വീണ്ടും കോളേജിലേക്ക് എത്തിയത്……

അവളുടെ വരവും കാത്തിരുന്ന വിനയനെ അവൾ വന്നതിനുശേഷം കണ്ട ഭാവം കാണിച്ചില്ല……

എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് മറ്റേതൊഒരു ലോകത്ത് എന്ന പോലെ ആയിരുന്നു അവൾ… അവളുടെ കളിയും ചിരിയും പ്രസരിപ്പും എല്ലാം എങ്ങോ പോയി…

ഒരുദിവസം ക്ലാസ്സ് കഴിഞ്ഞു കോളേജിന് പുറത്തേക്കിറങ്ങാൻ തുടങ്ങിയ ക്രിസ്റ്റീനയെ വിനയൻ നിർബന്ധപൂർവ്വം ബൈക്കിൽ കയറ്റി കൊണ്ടുപോയി ..

അവന്റെ ഒപ്പം ബൈക്കിൽ ഇരിക്കുമ്പോൾ അവൻ തന്നോട് ചോദിക്കാൻ പോകുന്ന ചോദ്യങ്ങളും അതിന് തന്റെ പക്കലുള്ള മറുപടിയും എല്ലാം ഓർത്തപ്പോൾ ക്രിസ്റ്റീന യുടെ കണ്ണുകൾ നിറഞ്ഞു തൂവി……….

കടൽ തീരത്തിന് അടുത്തുള്ള മണൽത്തിട്ടയിൽ അവന്റെ ഒപ്പം ഇരിക്കുമ്പോൾ….. അവളുടെ കണ്ണുകൾ എന്തെന്നറിയാതെ പെയ്തുകൊണ്ടേയിരുന്നു….

എന്തിനാ ക്രിസ്റ്റീന നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് …… ഒരു കൂട്ടം ആഗ്രഹിക്കാതെ ഇരുന്ന എന്നെ നീ പിന്നാലെ നടന്ന സ്നേഹിച്ചിട്ട് ഇപ്പോൾ എന്തിനാണ് ഈ തിരിഞ്ഞുനടത്തം….

അവൾക്ക് പറയുന്നതിന് വാക്കുകളില്ലായിരുന്നു ഗദ്ഗദം തൊണ്ടയിൽ കുടുങ്ങി…….. എന്റെ അമ്മച്ചി മരിച്ചു വിനയ…

അന്ന് അപ്പച്ചനും ആങ്ങളയും എന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നത് അതിനാണ്.. ഹാർട്ട് അറ്റാക്ക് ആയിരുന്നു… എന്റെ അമ്മച്ചിയുടെ അവസാനത്തെ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം……..

കുറച്ചുദിവസങ്ങളായി ഞാൻപോലുമറിയാതെ എന്റെ വിവാഹ കാര്യങ്ങളെല്ലാം തീരുമാനിച്ചു കഴിഞ്ഞിരുന്നു.. ഇവിടെ ഹോസ്റ്റലിൽ നിൽക്കുന്ന ഞാൻ ഇതൊക്കെ എങ്ങനെ അറിയാനാണ്..

മനസമ്മതത്തിനുള്ള ഡേറ്റും കുറച്ചു എന്നെ കൂട്ടി കൊണ്ടുപോകുന്നതിന് വരാൻ ഇരിക്കുമ്പോഴാണ് അമ്മച്ചിയുടെ മരണം…..

എന്റെ തീരുമാനം ഒന്നും ചോദിക്കാതെ തന്നെ അവരെല്ലാം ഉറപ്പിച്ചു…… ഞാൻ ഇവിടുന്ന് പഠിത്തം മതിയാക്കി പോവുകയാണ് വിനയ് ഇത് നമ്മൾ തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കും…………

വിനയന് മറുപടിയൊന്നും പറയാൻ ഉണ്ടായിരുന്നില്ല….. അന്ന് തമ്മിൽ പിരിഞ്ഞതാണ് രണ്ടുപേരും…….

ഓർമ്മകളുടെ കുത്തൊഴുക്കിൽ നിന്നും വിനയൻ……. നീന്തിക്കയറി…….

പിന്നീടങ്ങോട്ട് തന്റെ ജീവിതത്തിൽ മറ്റൊരു പ്രണയം വേണ്ട എന്നുള്ള തീരുമാനത്തിൽ ആയി വിനയൻ.. അവന്റ പ്രണയമെന്നും ക്രിസ്ടീന ആയിരുന്നു…..

അവൾക്ക് പകർന്നു കൊടുക്കുന്നതിന് മാത്രമായി അവനവന്റെ പ്രണയം സൂക്ഷിച്ചു ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും……..

വർഷങ്ങൾക്കിപ്പുറം കൂടെ പഠിച്ച ഒക്കെ കണ്ടപ്പോൾ വിനയന് വല്ലാത്ത സന്തോഷം തോന്നി… എല്ലാവരും സെറ്റൾഡ് ആയി കഴിഞ്ഞിരിക്കുന്നു കുടുംബവും പ്രാരാബ്ധങ്ങളും ഒക്കെയായി…

പക്ഷേ വിനയൻ മാത്രം ഇപ്പോഴും ബാച്ചിലർ ആണെന്നറിഞ്ഞപ്പോൾ എല്ലാവരിലും അത്ഭുതമായിരുന്നു….

എല്ലാവരെയും കണ്ടു വിനയൻ പഴയ ഓർമ്മകൾ ഒക്കെ പുതുക്കി പക്ഷേ അപ്പോഴും അവൻ തിരഞ്ഞു കൊണ്ടിരുന്ന ഒരു മുഖം മാത്രം കണ്ടില്ല…..

പരിപാടികളൊക്കെ ഏകദേശം ആരംഭിച്ചപ്പോഴാണ് പുറത്തു നിന്ന് ഒരാൾ പെട്ടെന്ന് കയറിവന്നത്…………

എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് മാത്രമായിരുന്നു…. ക്രിസ്റ്റീന

വിനയന്റെ കണ്ണുകൾ രണ്ടും ആ രൂപത്തെ ആകമാനം നോക്കി… കണ്ണുകൾക്ക്‌ ചുറ്റും കറുപ്പ്‌ ബാധിച്ചിരിക്കുന്നു. കഴുത്തിൽ എല്ലുകൾ തെളിഞ്ഞു ഉന്തി നിൽക്കുന്നു….

പ്രാകൃത വേഷം……… വിനയനു വല്ലാത്ത സങ്കടം തോന്നി… റീ യൂണിയനു വരാൻ തോന്നിയ നേരത്തെ മനസാലെ ശപിച്ചു…….

ഓരോരുത്തരായി അവരവരുടെ സന്തോഷം പങ്കുവെച്ചു….. വിനയൻ ഒഴിഞ്ഞു മാറിയെങ്കിലും കോളേജിലെ പഴയ ഹീറോയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ എല്ലാവരും കാതോർത്തു…..

വിനയൻ മൈക്ക് കയ്യിലെടുത്തു.. അവനെ കേൾക്കുന്നതിനായി ക്രിസ്ടീനയും കാതോർത്തിരുന്നു….

എന്നെക്കുറിച്ച് കൂടുതലായി ഒന്നും തന്നെ പറയാനില്ല ഒറ്റയ്ക്ക് ജീവിത തോണി തുഴയുന്നു…

അതിൽനിന്നും ഒരു മാറ്റം വന്നിട്ടില്ല…തോണിയിൽ സഞ്ചരിക്കുന്ന അതിനുവേണ്ടി ഒരു കൂട്ടുവേണമെന്ന് ഇതുവരെയും ആഗ്രഹിച്ചില്ല…..

ഇനിയങ്ങോട്ടും അങ്ങനെതന്നെയായിരിക്കും……… കാണാൻ കൊതിച്ചവരെയൊക്കെ കണ്ടു….. കൂടുതലായി ഒന്നുമില്ല……

അടുത്തതായി ക്രിസ്ടീനയുടെ ഊഴം ആയിരുന്നു…….. നാട്ടിൽ ഒരു ആശ്രമത്തിലാണ്……..

അവിടെവച്ചാണ് എന്നെ നമ്മുടെ കൂട്ടത്തിലൊരാൾ കാണുന്നത്… ഒരുപാട് നിർബന്ദിച്ചപ്പോൾ വരാതിരിക്കാൻ കഴിഞ്ഞില്ല…..

കാണാൻ കൊതിച്ച ഇത്രയും നാൾ ഞാൻ കാത്തിരുന്ന ഒരാളെ ഒരുനോക്ക് കാണുവാൻ വേണ്ടി വന്നതാണ്… കണ്ടു…. ഇതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല… എല്ലാരോടും നിറഞ്ഞ സ്നേഹം…..

വിവാഹo….. അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല.. കൂട്ടത്തിൽ ആരോചോദിച്ചു….

ഞാൻ പഠിത്തം നിർത്തി പോകുന്നത് തന്നെ അമ്മച്ചിയുടെ മരണം അറിഞ്ഞിട്ടാണ്…

വീട്ടുകാർ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാത്തതുകൊണ്ട്.. ഒരുപാട് കഷ്ടപ്പെട്ടു…

അപ്പച്ചൻ കൂടി പോയപ്പോൾ ആങ്ങളക്കു ഭാരമായി…. കുത്തുവാക്കുകൾ കേട്ടു മടുത്തു…….. ഒടുവിൽ അവർ തന്നെ ഒരു ആശ്രമത്തിൽ കൊണ്ട് ചെന്നാക്കി……… ഇപ്പോൾ സമാധാനം ഉണ്ട്…….

വിനയന്റെ കണ്ണുകൾ നിറഞ്ഞു…. അവളോടെന്തൊക്കെയോ ചോദിക്കാൻ ഉള്ളു തുടിച്ചു…… എല്ലാപേരും ഓരോരുത്തരോടായി വിശേഷം പങ്കുവയ്ക്കുമ്പോൾ….

അവളുടെ കയ്യും കൊരുത്തുപിടിച്ചു വിനയൻ ആ കോളേജിന്റെ വരാന്തയിലൂടെ നടന്നു…… മൗനം പോലും വാചാലം ആകുന്ന നിമിഷം….

കണ്ണുകൾ കഥപറഞ്ഞു…. ഇത്രയും കാലം പരസ്പരം പറയാതെ കാണാതെ മനസിന്റെ കോണിൽ ഒളിച്ച പ്രണയം രണ്ടുപേരും പറയാതെ പറഞ്ഞു…….

പരിപാടികൾ കഴിഞ്ഞു പിരിയാൻ നേരം വിനയന്റെ ഇടതുകയ്യിൽ ക്രിസ്ടീനയുടെ വലതു കൈ രമേശൻ തന്നെ ചേർത്തു വച്ചുകൊടുത്തു…. എല്ലാപേരെയും സാക്ഷിയാക്കി….

Leave a Reply

Your email address will not be published. Required fields are marked *