ആരുടെയോ കൈ ശരീരത്തിലൂടെ ഇഴയുന്നത് ഭൂവന അറിയുന്നത്, പെട്ടെന്ന് അവൾ ചാടി..

പ്രണയവസന്തം
(രചന: മഴമുകിൽ)

എന്നെ നിനക്ക് ഒരിക്കലും കിട്ടില്ല.. അങ്ങനെ നിന്റെ മുന്നിൽ തുണി അഴിക്കേണ്ടി വന്നാൽ പിന്നെ ഭൂവന ജീവിച്ചിരിക്കില്ല…….

എന്നെ നിനക്ക് കിട്ടില്ല സുധാകര… നീ ഇന്ന് വരെ കണ്ട പെണ്ണുങ്ങളെ പോലെ അല്ല ഈ ഭൂവന… അത് നീ മറക്കരുത്…

നിന്നെ വെറുതെ വിടാനോ അതിനാണോ ഞാൻ നിനക്ക് ഈ ചീത്തപ്പേര് വാങ്ങി തന്നത്… നിന്നെ എനിക്ക്.. വേണം.. നിന്റെ പൂർണ്ണ സമ്മതത്തിൽ നീ എന്റെ മുന്നിൽ വഴങ്ങി തരണം…

ഞാൻ ആഗ്രഹിച്ചതെന്തും ഞാൻ സ്വന്തം ആക്കിയിട്ടുണ്ട്.. നിന്നെയും അങ്ങനെ സ്വന്തം ആക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.. പക്ഷെ ഞാൻ ഇതുവരെ സ്വന്തം ആകിയവരെ പോലെ അല്ല നീ…

എന്നെ ഭയപ്പെടുന്നവരുടെ മുന്നിൽ വച്ചു നിയെന്നെ കൈ നീട്ടി അടിച്ചു… അന്ന് ഞാൻ കുറിച്ചിട്ടത…..

നിനക്കുള്ള എന്റെ കാത്തിരിപ്പു…. അതിനി എത്ര കാലം വേണമെങ്കിലും തുടരും.. പക്ഷെ നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.. നിന്നെ മുഴുവനായും എനിക്ക് വേണം…

നിന്നെ കരണത്തു ഞാൻ അടിച്ചത് നീ മാർക്കറ്റിൽ വച്ചു എന്റെ ശരീരത്തിൽ കൈവച്ചതിനാണ്…

പെണ്ണിന്റെ സമ്മതം ഇല്ലാതെ ആര് അവളുടെ ദേഹത്ത് കൈ വച്ചാലും അടി ഉറപ്പാണ് സുധാകര….. അതുകൊണ്ട് നീ എനിക്ക് ചീത്തപ്പേരുവാങ്ങി തന്നു എന്ന്‌ അഹങ്കരിക്കേണ്ട…….

ഞാൻ ആരാണെന്നും എന്താണ് എന്നും ഈ ചേന്നാട്ട് കാർക്ക് അറിയാം… അങ്ങനെ വെടക്കാക്കി തനിക്ക് ആക്കാം എന്ന് വിചാരിക്കേണ്ട ഇത് ആള് വേറെ ആണ്….. സുധാകരൻ ചെല്ല്…

ഇതാണ് ഭൂവന… ചെന്നട്ടുകരയിൽ വിശ്വത്തിന്റെയും ശ്യാമയുടെയും മൂത്ത മകൾ ഭൂവന..ഇളയവൾ ഭാമയും…

അച്ഛൻ വിശ്വത്തിന് തടി മില്ലിൽ ആണ് ജോലി… ഭാമക്ക് തൊഴിലുറപ്പ്…. ഭൂവന പി ജി കഴിഞു നിൽക്കുവാണ്..

നാട്ടിലെ പേരുകേട്ട വട്ടിപലിശ കാരൻ ആണ് സുധാകരൻ .. പുത്തൻ പണക്കാരൻ ആണ്.. നാട്ടിലെ പെൺപിള്ളേരുടെ മുഴുവൻ ഡീറ്റെയിൽസ് അയാളുടെ കയ്യിൽ ഉണ്ട്.

നാട്ടിലെ അറിയപ്പെടുന്ന cc tv ആണ്.. ഒത്തുകിട്ടിയാൽ ആരെയും ഒന്ന് രുചിച്ചുനോക്കും അങ്ങനത്തെ മുതലാണ്….

ഇടയ്ക്കു ഒരിക്കൽ ഭാമക്കോപം ഭുവനയും കൂടി മാർകെറ്റിൽ പോയി.. അവിടെ വട്ടി പലിശ പിരിക്കുന്നതിന്റെ ഇടയിൽ…

കടയിലേക്ക് കയറിയ ബുവനയെയും ഭാമയെയും സുധാകരന്റെ ഗുണ്ടകൾ പിടിച്ചു മാറ്റി നിർത്തി…..ഭുവനയുടെ കയ്യിൽ പിടുത്തമിട്ട ഗുണ്ടയെ ഭൂവന പിടിച്ചു തള്ളി അത് ഇഷ്ടപെടാത്ത സുധാകരൻ….

അതെന്താടി നിന്റെ ശരീരത്തിൽ കൈ വച്ചാൽ നീ തല്ലുമോ…

കോളേജിൽ അഴിഞ്ഞാടി നടന്ന നിനക്കൊക്കെ എന്താടി അത്രക് പൊള്ളാൻ അവളൊരു ശീലവതി വന്നേക്കുന്നു അതും പറഞ്ഞു സുധാകരൻ ഭുവനയുടെ തോളിൽ ഒന്ന് അമർത്തി പിടിച്ചു…

ഒരു ശബ്ദം മാത്രെ കേട്ടുള്ളു സുധാകരൻ നിലത്തു കിടക്കുന്നു… കരണം പുകയുമാര് അടി ആയിരുന്നു വെച്ച് നിലത്തേക്കു വീണുപോയി.. മാർകെറ്റിൽ സകല ആൾക്കാരും ആ കാഴ്ച്ച കണ്ടു….

കോരിത്തരിച്ചു… അത്രക്കും സുധാകരനെ കൊണ്ട് പൊറുതി മുട്ടിയിരുന്നു…… അന്നുണ്ടായ അപമാനം അയാളെ അത്രക്ക് ചൊടിപ്പിച്ചിരുന്നു……..

അതിന്റെ പ്രതികാരം എന്നവണം കിട്ടുന്ന അവസരങ്ങളിൽ എല്ലാം അയാൾ അവളെയും കുടുംബത്തെയും ശല്യം ചെയ്തുകൊണ്ടിരുന്നു…

ഒടുവിൽ പൊറുതി മുട്ടി ഭൂവന അടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകി.. പുതിയ എസ് ഐ ചാർജ് എടുത്തിട്ട് അന്വേഷണം ഊർജിതം ആക്കാമെന്നു അറിയിച്ചു…..

ഈ എസ് ഐ എന്നാണാവോ ചാർജ് എടുക്കുന്നത്….. കുറച്ചു ദിവസം ആയി ഞാൻ ഒരു പരാതിത്തന്നിട്ടു ഇങ്ങനെ കേറി ഇറങ്ങി നടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയി..

ആർക്കാ രവി ഇത്രേം ക്ഷമ ഇല്ലാത്തതു…. അകത്തെ മുറിയിൽനിന്നും ഘന ഗംഭീരമായ ശബ്ദം കേട്ടു ഭൂവന അകത്തേക്കുനോക്കി…

സാർ ഈ കുട്ടി ഒരു പരാതി തന്നിരുന്നു… അതിന്റെ ബാക്കി നടപടി ക്രമങ്ങൾ എന്തായി എന്ന്‌ അറിയാൻ വന്നതാണ്…..

അതിന്റെ ഒച്ചപ്പാട് ആണോ….. ഈ കേട്ടത്..

ഞാൻ ഒരു പരാതി കൊടുത്തിട്ടു ഒരു മാസമായി ഇതുവരെ അതിനു നടപടി ഇല്ല..

അതിനെ കുറിച്ച് അന്വേഷിക്കാൻ വരുമ്പോൾ ഒക്കെ ഓരോ മുരട്ട് ന്യായം പറഞ്ഞു തിരിച്ചയക്കും ഇന്ന് എനിക്കൊരു തീരുമാനം അറിയണം ഇല്ലാതെ ഞാൻ പോകില്ല…

എന്താ രവി…. ഇതെന്താടാ ഒരുപരാതി കിട്ടിയിട്ട് ഒരുമാസമായി നടപടി ഇല്ലെന്നു വച്ചാൽ…

സാർ സ്റ്റേഷൻ ചാർജ് ജോണി സാർ നു ആണ്.. സാർ ആണെങ്കിൽ ഈ പരാതിക്കാരന്റെ അടുത്ത ആളാണ് അതുകൊണ്ടാണ് ഈ കേസ് ഇങ്ങനെ നീണ്ടുപോയത്……

കൊള്ളാല്ലോടോ തന്റെ ജോണി മോൻ പുരാണം…….

എന്നാൽ പിന്നെ കൊച്ചിവിടെ ഇരിക്ക്…. ആ മറ്റവനേം പൊക്കി ഞങ്ങൾ ഇങ്ങു വരാം…..

ഭൂവന യുടെ മുന്നിൽ വന്നു നിൽക്കുന്നവനെ അവൾ ഒന്ന് നോക്കി ആറടി പൊക്കത്തിലും വണ്ണത്തിലും നെഞ്ചും വിരിച്ചു മീശയും പിരിച്ചു… ഒരു സുന്ദരൻ.. അവളുടെ കണ്ണുകൾ അറിയാതെ നെയിം ബോർഡ്‌ലക്കുനീങ്ങി രുദ്രദേവൻ………

പത്തു മിനിറ്റ് കഴിയും മുൻപേ പൊടി പറത്തിക്കൊണ്ട് പോലീസ് ജീപ്പ് സ്റ്റേഷനു മുന്നിൽ വന്നു നിന്നു… അതിൽ നിന്നും കോളറിൽ വലിച്ചു പിടിച്ച് സുധാകരനെ ഇറക്കി കൊണ്ടു വരുന്നു…

അവനെ കൊണ്ടുവന്ന നേരെ തള്ളിയിട്ട് രുദ്രൻ കസേരയിൽ അമർന്നിരുന്നു…… രവിയെ കൊണ്ട് പെറ്റീഷൻ എടുപ്പിച്ചു അത് വായിച്ചു…

അപ്പോ സുധാകരൻ ഈ നാട്ടിലെ ഒരു ചട്ടമ്പി ആണല്ലേ… കൊള്ളാമല്ലോ താൻ…

ഇനി മേലിൽ താൻ ഈ കൊച്ചിനെ പിന്നാലെ നടന്ന ഇവളെ ശല്യപ്പെടുത്താൻ പാടില്ല…

എന്നാലും ഒരുത്തനെ കൈനീട്ടി അടിക്കുന്നത് മോശമായ കാര്യമാണല്ലോ കൊച്ചേ…

എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തിൽ സ്പർശിച്ച അതിനാണ് ഞാൻ ഇവനെ അടിച്ചത്.. അതാരായാലും അതിനു മാറ്റമൊന്നുമില്ല..

കൊച്ച് ആളു കൊള്ളാമല്ലോ പോലീസ് സ്റ്റേഷനിൽ നിന്നാണ് വെല്ലുവിളി…

എന്തായാലും ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാംകൊച്ചു പൊയ്ക്കോ…

എന്റെ പേര് കൊച്ച് അല്ല ഭൂവന അതാണ്…

നീ കൊള്ളാമല്ലോ ടീ പെണ്ണേ കാന്താരി മുളകിന്റെ എരിവ് ആണ് നിനക്ക്….. രുദ്രൻ മനസ്സിൽപറഞ്ഞു….

സുധാകരനെ നല്ലവണ്ണം വിരട്ടിയാണ് രുദ്രൻ പറഞ്ഞയച്ചത്…. കവലയിൽ വെച്ച് തന്നെ മറ്റുള്ളവരുടെ മുന്നിലൂടെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റിയത് സുധാകരനു വലിയ അപമാനം ആയിപ്പോയി…..

വർക്കിയുടെ കള്ളുഷാപ്പിൽ ഇരുന്ന് ആവശ്യത്തിന് കള്ളു വലിച്ചു കയറ്റുമ്പോൾ അയാളുടെ മനസ്സിൽ അതുമാത്രമായിരുന്നു ചിന്ത….. ഭൂവനയോടുള്ള പ്രതികാരം അയാളുടെ മനസ്സിൽ നിറഞ്ഞു കൊണ്ടിരുന്നു…….

ഭുവനക്കു കോഴ്സ് കംപ്ലീറ്റ് ചെയ്തതിന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ യൂണിവേഴ്സിറ്റിയിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു..

രാവിലെ എഴുന്നേറ്റ് വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയതിനുശേഷം അവൾ ബാഗുമായ ഇറങ്ങി…

കവലയിൽ വന്നു ടൗണിൽ ബസ് കയറി പോകുന്ന ഭൂവനയെ സുധാകരന്റെ ശിങ്കിടി മാരിൽ ആരൊ കണ്ടു……

സ്റ്റേഷനിൽ ഇരിക്കുമ്പോഴും രുദ്ര നിന്റെ മനസ്സിൽ ഭൂവനയുടെ മുഖം ഇങ്ങനെ മിന്നി മറഞ്ഞു കൊണ്ടിരുന്നു…

അമ്മയും രുദ്രനും മാത്രമടങ്ങുന്ന ഒരു കൊച്ചു കുടുംബം കുറേക്കാലമായി പെണ്ണുകെട്ടാൻ അതിനെക്കുറിച്ച് അമ്മ പറഞ്ഞു കൊണ്ടിരിക്കുന്നു…. ഒരുപാട് പെൺകുട്ടികളെ കാണാൻ പോയെങ്കിലും രുദ്രന് ആരെയും ഇഷ്ടപ്പെട്ടില്ല….

പക്ഷെ ആ കാന്താരിയെ കണ്ടപ്പോൾ മുതൽ എന്തോ ഒരു ഇളക്കം ഉണ്ട് മനസ്സിൽ വീണ്ടും കാണാൻ തോന്നുന്നു.. അവളുടെ കണ്ണിലുകളിലെ ദേഷ്യം… മൊത്തത്തിൽ കൊള്ളാം… രുദ്രന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു

യൂണിവേഴ്സിറ്റിയിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങി അടുത്ത ബസിൽ തന്നെ ബുവന കയറി.. ബസിൽ ഒന്നോ രണ്ടോ ആളുകൾ മാത്രെ ഉണ്ടായിരുന്നുള്ളൂ…

സൈഡ് സീറ്റിൽ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ നിന്ന് ആരുടെയോ കൈ ശരീരത്തിലൂടെ ഇഴയുന്നത് ഭൂവന അറിയുന്നത്…

പെട്ടെന്ന് അവൾ ചാടി എഴുന്നേറ്റു പിന്നിലേക്ക് നോക്കി. അപ്പോൾ അവിടെ ഇരുന്ന് വഷളൻ ചിരിയോട് ചിരിക്കുന്ന സുധാകരനെ ആണ് കണ്ടത്…

നീ രാവിലെ ടൗണിലേക്ക് വരുന്ന വിവരം ഞാൻ അറിഞ്ഞടി അതുകൊണ്ട് തന്നെയാണ് നിന്റെ പിന്നാലെ വച്ച് പിടിച്ചത്…

പക്ഷേ ഇത്രയും ഒതുക്കത്തിൽ നിന്നെ കിട്ടും എന്ന് കരുതിയതെ ഇല്ല……….

ഭൂവന വേഗം കണ്ടക്ടർ നോട് കാര്യം പറഞ്ഞു… അപ്പോഴേക്കും അടുത്ത സ്റ്റോപ്പ്‌ എത്തിയിരുന്നു അവിടെ നിന്നും കയറിയവർ മുഴുവൻ സുധാകരന്റെ ശിങ്ങിടികൾ ആയിരുന്നു..

യാത്രകാരെയും കണ്ടക്ടർ ഡ്രൈവർ എല്ലാരേയും അവന്മാർ പേടിപ്പിച്ചു നിർത്തി….

ഭുവനയുടെ കൈ പിന്നിലേക്ക് ചേർത്തു വച്ചു സുധാകരൻ ലോക് ആക്കി… അവളുടെ മാറിൽ നിന്നും ചുരിദാർ ഷാൾ നിലത്തേക്കു ഊർന്നുവീണു……

സുധാകരന്റെ കണ്ണുകൾ കൊതിയോടെ നോക്കി…..മുഖം വെട്ടിതിരിച്ചു….

ടൌൺ വരെ പോകേണ്ട അത്യാവശ്യം ഉള്ളതുകൊണ്ട് രവിയെയും കൂട്ടി ഇറങ്ങിയതാണ് രുദ്രൻ.. പകുതിക്കുവച്ചു നോക്കുമ്പോൾ റൗടികളെ പോലെ തോന്നിപ്പിക്കുന്ന കുറച്ചാളുകൾ ബസിലേക്ക് തള്ളി കേറുന്നു..

സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാരെ കൂടാതെ ബസ് മുന്നോട്ടു എടുക്കുന്നു.. എന്തോ ആസ്വഭാവികത തോന്നിയാണ് ബസിന്റെ പിന്നാലെ വച്ചു പിടിച്ചത്….

വണ്ടി സടൻ ബ്രേക്ക്‌ ഇട്ടു നിന്നു… സുധാകരൻ തെറിച്ചു വീണു…..

ഏതു മറ്റവൻ ആണേടാ വണ്ടിവട്ടം ചാടിച്ചേ…. ചോദിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങാൻ തുണിഞ്ഞ ശിങ്ങിടികളിൽ ഒരാൾ അടിയേറ്റ് പിന്നിലേക്ക് വീണു….

ബസിലേക്ക് കയറിയ രുദ്രൻ കാണുന്നത് കരഞ്ഞു വീർത്ത കണ്ണും അടികൊണ്ടു ചുവന്ന കവിളും ചോര പൊട്ടി ഒലിക്കുന്ന ചുണ്ടുമായി നിൽക്കുന്ന ഭൂവനയെ ആണ്…

അവളുടെ മുഖം അവനെ കണ്ടതും നാളത്തേക്ക് ഊർന്നു കിടക്കുന്ന ഷോളിൽ ആയിരുന്നു…..

രുദ്രൻ വേഗം ഷാൾ എടുത്തു അവളെ പുതപ്പിച്ചു….. കൈകളിലെ കെട്ടു അഴിച്ചു മാറ്റി…… തകർച്ചയിൽ അവൾ രുദ്രന്റെ മാറിലേക്ക് വീണുപോയി…

അവളെയും ചേർത്തു പിടിച്ചു രുദ്രൻ ജീപ്പിനടുതേക്ക് പോയി… തിരികെ വന്നു കയ്യിൽകിട്ടിയവൻ മാരെ ഒക്കെ ശെരിയാക്കി…. എല്ലാവനെയു കൊണ്ട് രവി ബസ് സ്റ്റേഷനിലേക്ക് എടുപ്പിച്ചു…

രുദ്രൻ ജീപ്പിലേക്ക് കയറുമ്പോൾ ഭൂവന വേഗം മുഖം അമർത്തി തുടച്ചു…
താൻ ഇത് എവിടെ പോയതാ….
ഞാൻ യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതാ….

ഇനി അവനെക്കൊണ്ട് ഒരു ശല്യവും അല്ല അവൻ ഇനി ഒരു പെണ്ണിനോടും മോശമായി ഒരു വാക് പോലും പറയില്ല അത് ഞാൻ തരുന്ന വാക്കാണ് കേട്ടോ…..

സ്റ്റേഷനിൽ കൊണ്ടുപോയി അവളിൽ നിന്നും പുതിയ പരാതിയും എഴുതി വാങ്ങി….

പിന്തിരിയാൻ നേരം ഭൂവന ഒന്നുകൂടി ആഞ്ഞു സുധാകരന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു… ഇനി നീ അനുവാദം ഇല്ലാതെ ഒരു പെണ്ണിനേയും തൊടരുത്……

കണ്ടു നിന്ന രവി ഉൾപ്പെടെ ഉള്ള പോലീസ്കാർ ഒന്ന് ചിരിച്ചു…

അവളെ തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു രുദ്രൻ……ദിവസങ്ങൾ കടന്നുപോയി.. സുധാകരന്റെ പേരിൽ പലപ്പോഴായി കിട്ടിയ പരാതികൾ എല്ലാം ചേർത്തു വച്ചു കേസ് സ്ട്രോങ്ങ്‌ ആക്കി….

രുദ്രൻ അവനെ ജയിലിൽ അടച്ചു……. പുതിയ എസ് ഐ യുടെസ്റ്റേഷൻ ഭരണത്തെ കുറിച്ച് നാട്ടിൽ മുഴുവൻ നല്ലതേ പറയാൻ ഉള്ളു….

ഒരു ദിവസം മുറ്റത്തു ഒരു കാർ വന്നു നിന്നു.. അതിൽ നിന്നും പ്രായമായ ഒരു സ്ത്രീ പുറത്തേക്കു ഇറങ്ങി… അവരുടെപിന്നാലെ രുദ്രനും….

വിശ്വവും ശ്യാമളയും പുറത്തേക്കിറങ്ങി വന്നു… വന്ന അതിഥികളെ മനസിലാക്കാതെ നിന്നു..

അവരുടെ മുഖഭാവം മനസിലാക്കി രുദ്രൻ സംസാരിച്ചു…തുടങ്ങി .

ഞാൻ രുദ്രൻ ഇവിടെ സ്റ്റേഷനിൽ എസ് ഐ ആണ്…. ഇത് എന്റെ അമ്മ പദ്മ….. ഞങ്ങൾ വന്നത്….

സാർ ഇരിക്കണം… വിശ്വവും ശ്യാമളയും അതിഥികളെ സ്വീകരിച്ചു…

ഞങ്ങൾ ഇവിടുത്തെ കുട്ടിയെ കാണാൻ വന്നതാണ് എന്റെ മോനു വേണ്ടി അവളെ ആലോചിക്കാൻ..

ഇവിടെ വന്നപ്പോൾ മുതൽ അവന്റെ നാവിൽ നിന്നും കേൾക്കുന്ന പേരാണ് ഭൂവന……. നിങ്ങൾക്കും സമ്മതം ആണെങ്കിൽ നമുക്ക് നോക്കാം….

ഇങ്ങനെ ഒരു ആലോചന എന്റെ കുഞ്ഞിന്റെ ഭാഗ്യം ആണ്.. അവളെ വിളിക്കാം അവളുടെ അഭിപ്രായം അറിയേണ്ടേ….

അപ്പോഴേക്കും തൊടിയിൽ അല്ലറ ചില്ലറ പണികൾ കഴിഞ്ഞു ഭൂവന അവിടേക്കു വന്നു…. പാവാടയും ഷർട്ടും ആണ് വേഷം.. പാവാട തെരുത് ഇടുപ്പിൽ കുത്തിയിരിക്കുന്നു..

ഉമ്മറത്തു അതിഥികളെ കണ്ടു അവൾ പിന്നിലൂടെ പോകുവാൻ തുടങ്ങുമ്പോൾ ആണ് പദ്മ അവളെ അടുത്തേക്ക് വിളിച്ചത്…….

ഒരുവട്ടം രുദ്രന്റെ കണ്ണുകളുമായി അവളുടെ കണ്ണുകൾ ഉടക്കി…

അന്ന് ബസിൽ വച്ചു ആ നെഞ്ചിൽ ചേർന്നു നടക്കുമ്പോൾ കേട്ടതാണ് ആ ഹൃദയമിടിപ്പ്……. എന്തോ…. കാണുമ്പോൾ ഉള്ളം വല്ലാതെ തുടി കൊട്ടുന്നു…….

മോളെ പെണ്ണ് ആലോചിച്ചു വന്നതാണ്… മോൾക്ക്‌ സമ്മതം ആണോ……
അതിനു അവൾ ഒന്ന് പുഞ്ചിരിച്ചു……

രുദ്രന്റെ രോമം നിറഞ്ഞ മാറിൽ ചേർന്നു കിടക്കുമ്പോൾ തനിക്കു കിട്ടിയ ജീവിതം ഓർത്തു അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു… അവന്റെ നെഞ്ചിൽ അവൾ പതിയെ ചുണ്ടുകൾ ചേർത്തു……….

എന്താണ് എന്റെ കാന്താരിക്ക് പെട്ടെന്ന് ഒരു വിഷമം…. ഭൂവന അതിനു കണ്ണുകൾ പതിയെ ചിമ്മി കാട്ടി….. അവന്റെ ചുണ്ടിൽ പതിയെ ചുംബിച്ചു…. എന്നാൽ നമുക്ക് ഒരു റൗണ്ട് കൂടി പോയാലോ……

ഈ രുദ്രേട്ടൻ……

ഇങ്ങോട്ട് വാടി പെണ്ണെ…..രുദ്രൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ട് ചുണ്ടുകൾ പതിയെ നുണഞ്ഞു.. അവൻ വീണ്ടും അവളിൽ ആഴ്‌നിറങ്ങി പ്രണയത്തിന്റെ ഒരു വസന്തം കൂടിതീർത്തു…….

Leave a Reply

Your email address will not be published.