ആ അപ്പൊ ഇനി കുട്ടികൾ ഉണ്ടാവും എന്ന് വലിയ പ്രതീക്ഷയൊന്നും വേണ്ട അല്ലേ, എന്ന് ചോദിച്ചപ്പോൾ ദിയ അവരുടെ..

(രചന: J. K)

“ആരാധിക “‘

ഒരു ചെവിയിൽ വെറ്റില വെച്ച് അടച്ച് മറുചേവിയിൽ കുഞ്ഞിന്റെ പേര് പറഞ്ഞ്, ദിയ ഇന്ദുവിനെ വിളിച്ചു ഇന്ദുവേട്ടത്തി എന്ന്..
ഇന്ന് ഓടിച്ചെന്ന് അവളുടെ കയ്യിൽ നിന്ന് കുഞ്ഞിനെ മേടിച്ചു..

അപ്പോഴേക്കും അവിടെ നിന്ന് അവളുടെ മാലതിയമ്മായി പറയുന്നുണ്ടായിരുന്നു,

“” ദിയെ ആ കുട്ടിക്ക് ചെറിയ കുട്ടികളെ ഒന്നും എടുക്കാൻ അറിയുന്നുണ്ടാവില്ല.. നീയതിനെ നിന്റെ അമ്മയുടെ കയ്യിലോട്ട് അങ്ങ് കൊടുക്ക്””

എന്ന്..

കുഞ്ഞിനെയും കയ്യിൽ വാങ്ങി അത് കേട്ട് ഇന്ദു ആ നിൽപ്പ് നിന്നു…

അറിയാം മാലതി അമ്മായിയുടെ സ്വഭാവം ആസ്ഥാനത്ത് കയറി ഓരോന്ന് പറയുന്നയാളാണ് പലപ്പോഴും ഇതിനുമുമ്പും തന്നെ കുത്തിനോവിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ എല്ലാവരുടെയും മുന്നിൽ നിന്ന് ഇങ്ങനെ പറഞ്ഞപ്പോൾ എന്തോ ഉള്ളൂ മുറിഞ്ഞ് നീറുന്ന പോലെ…

മിഴികൾ അപ്പോൾ തേടി പോയത് ബാലേട്ടനെയാണ് ഉമ്മറത്ത് എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട് ആള് ഞാൻ അങ്ങോട്ട് നോക്കിയത് കണ്ടതും ഒന്ന് കണ്ണ് ചിമ്മി കാണിച്ചു..

അപ്പോഴേക്ക് മഹേഷ് വന്നിരുന്നു എല്ലാത്തിനും ഇന്ദുവേടത്തി എന്ന് വിളിച്ച് പുറകെ നടക്കുന്നുണ്ട്..

അതൊന്നും കണ്ട് പിടിക്കാത്ത മട്ടിൽ മാലതിയമ്മായി അവിടെ ചെന്ന് എന്തൊക്കെയോ പറയുന്നുണ്ട്..

എന്തെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാവും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല അവരുടെ സ്വഭാവം അങ്ങനെയാണ് എന്തെങ്കിലും സന്തോഷപരമായി ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ അതിനിടയിൽ വെറുതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാകും…

“” ഇന്ദുവേടത്തി ഒന്നിങ്ങോട്ട് വന്നേ ഞാൻ ചെയ്തിട്ട് ശരിയാകുന്നില്ല കുഞ്ഞിന്റെ കണ്ണ് ഒന്ന് എഴുതിക്കൊടുത്തേ.. “”

എന്ന് പറഞ്ഞ് ദിയ വിളിച്ചപ്പോൾ അവൾക്ക് ഒരു കൊച്ചു കുഞ്ഞിന്റെ മുഖം പോലെ തോന്നി ഇന്ദുവിന്.. ചിരിയോടെ അവളുടെ മുറിയിൽ എത്തി കുഞ്ഞിന് കണ്ണെഴുതി കൊടുക്കുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു ഒപ്പം കണ്ണും..

അപ്പോഴേക്ക് തേടിപ്പിടിച്ച് അവിടെ എത്തിയിരുന്നു അമ്മായി..

“” അല്ല ഇന്ദുവിന്റെയും ബാലന്റെയും കല്യാണം കഴിഞ്ഞിട്ട് ഇതിപ്പോ എത്രാമത്തെ കൊല്ലാ?? “”

എന്നവർ മുനയോടെ ചോദിച്ചപ്പോൾ ശബ്ദം താഴ്ത്തി പറഞ്ഞു ഇരുപതാമത്തെ എന്ന്.. “”

“” ആ അപ്പൊ ഇനി കുട്ടികൾ ഉണ്ടാവും എന്ന് വലിയ പ്രതീക്ഷയൊന്നും വേണ്ട അല്ലേ?? “”

എന്ന് ചോദിച്ചപ്പോൾ ദിയ അവരുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു. അവൾ എന്തോ പറയാനാഞ്ഞതും അവളുടെ കൈ ഞാൻ മുറിച്ചു അപ്പോഴേക്കും മഹേഷ് അങ്ങോട്ട് എത്തിയിരുന്നു..

മഹേഷിന്റെ വലിയ മുറുകെ മുഖം കണ്ട് എന്തോ പേടി തോന്നി..

“”” നിങ്ങൾക്ക് എന്താണ് അറിയേണ്ടത് ഏട്ടന്റെയും ഏട്ടത്തിയുടെയും കുഞ്ഞിനേ പറ്റി ആണോ എങ്കിൽ കണ്ടോളൂ ഇതാ ഞാനാണ്.. ഈ നിൽക്കുന്ന ദിയയാണ്.. ഞങ്ങളുടെ ഇളയ അനിയൻ വിനുവാണ്… അല്ലാന്ന് നിനക്ക് തോന്നിയിട്ടുണ്ടോടി?? ”

ദിയയോട് ആണ് അവന്റെ ചോദ്യം ഇല്ലെന്ന് അവൾ തലയാട്ടി.. ഇനി മേലാൽ ഈ ജാതി വർത്താനവും കൊണ്ടുവന്ന ഇവിടെ ഒരു പരിപാടി നടക്കുകയാണ് നിങ്ങൾ അമ്മായിയാണ് എന്നൊന്നും ഞാൻ നോക്കില്ല..

എന്നും പറഞ്ഞ് എന്നെയും ഒന്ന് നോക്കി അവൻ പുറത്തേക്ക് നടന്നു മിഴി നിറഞ്ഞ് തൂവുന്നുണ്ടായിരുന്നു കുറച്ച് അപ്പുറത്തേക്ക് നോക്കിയപ്പോൾ ബാലേട്ടൻ എല്ലാം കണ്ട് ചിരിച്ചു നിൽക്കുന്നത് കണ്ടു…

പരിഭവത്തോടെ ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കി..

അതെ എന്റെയും ബാലേട്ടന്റെയും മക്കൾ…
ബാലേട്ടന്റെ കൈപിടിച്ച് പതിനേഴാം വയസിൽ ഞാൻ തറവാട്ടിലേക്ക് കയറി വരുമ്പോൾ ഈ കുഞ്ഞുങ്ങൾ എല്ലാം പൊടി കുഞ്ഞുങ്ങൾ ആയിരുന്നു..

ബാലേട്ടന്റെ അച്ഛൻ ആദ്യം വിവാഹം കഴിച്ചതിൽ ഉണ്ടായതാണ് ബാലേട്ടൻ ബാലേട്ടന്റെ അമ്മ മരിച്ചു അച്ഛൻ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു അമ്മയും വിനുവിനേ പ്രസവിച്ച അധികം താമസിയാതെ മരിച്ചു…

ചെറിയമ്മയുടെ മക്കളാണെങ്കിലും ബാലേട്ടൻ അങ്ങനെ ഒരിക്കൽ പോലും കരുതിയിട്ടില്ലായിരുന്നു അവരൊക്കെ ബാലേട്ടൻ സ്വന്തം കുഞ്ഞുങ്ങൾ തന്നെയായിരുന്നു…

അച്ഛനും കൂടി പോയതോടുകൂടി അവർക്ക് ബാലേട്ടൻ മാത്രമായി.. ഒരു വിവാഹത്തെപ്പറ്റി ചിന്തിക്കുമ്പോൾ ബാലേട്ടന്റെ ഉള്ളിൽ ആദിയായിരുന്നു വരുന്ന പെണ്ണും അവരെ അതുപോലെ കണ്ടില്ലെങ്കിൽ എന്ത് ചെയ്യും എന്നോർത്ത്..

പെണ്ണുകാണാൻ വന്നപ്പോഴേ പറഞ്ഞതും അതായിരുന്നു.. ഒരുപാട് സ്നേഹം ഒന്നും കൊടുക്കണം എന്ന് ഞാൻ പറയില്ല പക്ഷേ അവരെ കൂടി പരിഗണിക്കണം എന്ന്…

അതിനെനിക്ക് സമ്മതമാണ് എന്ന് പറഞ്ഞതുകൊണ്ട് മാത്രമായിരുന്നു ആ വിവാഹം നടന്നത്…

അമ്മ നഷ്ടപ്പെട്ട ആ കുഞ്ഞുങ്ങളുടെ കൈ എന്നെ പിടിച്ചു ഏൽപ്പിച്ചിട്ട് വലതുകാലു വച്ച് ആ വീട്ടിലേക്ക് കയറിയ അന്ന് ബാലേട്ടൻ പറഞ്ഞതാണ് ഇനി ഇത് നമ്മുടെ മക്കളാണ് എന്ന് അതിൽ പിന്നെ അങ്ങനെയല്ലാതെ കണ്ടിട്ടില്ല..

ഈ മക്കളെ നെഞ്ചോട് ചേർത്ത് ഉറക്കിയപ്പോൾ അവർക്കായി വച്ചു വിളമ്പിയപ്പോൾ ഉരുളയൂട്ടിയപ്പോൾ ദൈവം തീരുമാനിച്ചു കാണും

ഇനി എന്തിനാണ് സ്വന്തമായി കുഞ്ഞുങ്ങൾ എന്ന് അതുകൊണ്ട് ആവാം സ്വന്തമായി കുഞ്ഞുങ്ങളെ തരാത്തത് ഇതുവരെയും അതൊരു കുറവായിട്ട് ഞങ്ങൾക്ക് തോന്നിയിട്ടില്ല കാരണം ഞങ്ങളുടെ ഇടവും വലവും അവർ രണ്ടുപേരും ഉണ്ടായിരുന്നു…

മഹേഷ് ഒരു കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞ് വന്നതും അവനെ മുഴുവനായും സപ്പോർട്ട് ചെയ്തത് ഞാനായിരുന്നു…

ബാലേട്ടനോട് അവന്റെ കാര്യം പറഞ്ഞപ്പോൾ ബാലേട്ടനും എതിർപ്പുണ്ടായിരുന്നില്ല അവന്റെ ജീവിതമാണ് അവൻ തീരുമാനിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത് ദിയയെ ഞങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചു…

അവളുടെയും സ്വഭാവം വ്യത്യസ്തമായിരുന്നില്ല അവൾ ഞങ്ങളെ സ്വന്തം അച്ഛനെയും അമ്മയെയും പോലെ കണ്ടു..

പിന്നെ അവളുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് വരേയ്ക്കും ആ കുഞ്ഞ് എന്റെ കയ്യിൽ തന്നെ ആയിരുന്നു.. പോകാൻ നേരം അവരോട് എല്ലാം യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി അമ്മായിയുടെ മുഖം അപ്പോഴും തെളിഞ്ഞിട്ടില്ലായിരുന്നു…

എങ്കിലും അത് കണക്കാക്കാതെ അവരോടും യാത്ര പറഞ്ഞ് ഇറങ്ങി..

ബാലേട്ടന്റെ ബൈക്കിനു പുറകിൽ കേറി..

“” എന്താ എന്റെ സുന്ദരി പെണ്ണിന്റെ മുഖത്ത് ഒരു വാട്ടം എന്ന് കണ്ണാടിയിൽ കാണുന്ന എന്നെ നോക്കി ചോദിച്ചു ബാലേട്ടൻ…
ഒന്നുമറിയാത്തതുപോലെ…

“” അയ്യോ ഒന്നും അറിയാത്ത ഒരു ഇളള കുഞ്ഞ് എന്ന് പറഞ്ഞ് ഞാൻ മുഖം വീർപ്പിച്ചു…

“” തനിക്ക് വിഷമമായോ എന്നായിരുന്നു അടുത്ത ചോദ്യം..

“” ആയിരുന്നു!! പക്ഷേ എന്റെ കുഞ്ഞു വന്ന് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എന്റെ വിഷമം മാറി.. “” എന്ന് പറഞ്ഞപ്പോൾ ആ മിഴികൾ നനയുന്നത് കണ്ണാടിയിലൂടെ എനിക്ക് കാണാമായിരുന്നു..

എന്നിട്ട് മെല്ലെ പറയുന്നത് കേട്ടു..

“” എടോ ഈ സ്വന്തം കുഞ്ഞ് എന്ന് പറയാൻ നമ്മടെ വയറ്റിൽ ജനിക്കണമെന്നൊന്നും ഇല്ല….
കർമ്മം കൊണ്ട് അത് അങ്ങനെ ആയാൽ മതി… എന്ന്…

ഒന്നൂടെ ചേർന്നിരുന്ന് ഞാനാ ദേഹത്തേക്ക് ചാഞ്ഞിരുന്നു.. പറഞ്ഞത് .. മുഴുവൻ സത്യമാണെന്ന തിരിച്ചറിവിൽ…