പക്ഷേ ആസ്വാഭാവികത തോന്നിയത് ഏടത്തിയമ്മയ്ക്ക് സുമേഷേട്ടനോടുള്ള പെരുമാറ്റം കണ്ടിട്ടാണ് എപ്പോഴും സുമേഷിന്റെ..

(രചന: J. K)

രാജിയുടെ വിവാഹം കഴിഞ്ഞ്ഞിട്ടിപ്പോൾ…. മൂന്നുമാസമായി അവളുടെ ഭർത്താവിന്റെ വീട്ടിൽ അമ്മായിയമ്മയും ഒരു ഏട്ടത്തിയും പിന്നെ സുമേഷിന്റെ അനിയനും മാത്രമാണ് ഉള്ളത്

പലപ്പോഴും രാജി ശ്രദ്ധിച്ചിട്ടുണ്ട് സുമേഷിനോട് വിനയ ഏടത്തിയമ്മക്ക് ഉള്ള ഒരു പ്രത്യേക സ്വാതന്ത്ര്യത്തെ പറ്റി…

3 ആൺകുട്ടികൾ ആയിരുന്നു സുമേഷിന്റെ അമ്മയ്ക്ക് മൂത്തയാൾ രാജേഷ് മരിച്ചിട്ട് നാലഞ്ചു വർഷം കഴിഞ്ഞു…

ഏഴു വയസ്സുള്ള ഒരു മോളും ഉണ്ട് അവർക്ക് അവര് ഇവിടെ തന്നെയാണ് സുമേഷേട്ടന്റെ വീട്ടിൽ എപ്പോഴെങ്കിലും വീട്ടിലേക്ക് പോകും അപ്പോൾ തന്നെ തിരിച്ചു വരും…

മകന്റെ കുഞ്ഞിനെ അമ്മയ്ക്ക് ഭയങ്കര കാര്യമാണ് അവരെ കൂടുതൽ ഒന്നും അവളുടെ വീട്ടിൽ പോയി നിൽക്കാൻ സമ്മതിക്കില്ല

അപ്പോഴേക്ക് വിളിച്ചു വരുത്തും അമ്മ മകൻ പോയതിന്റെ ദുഃഖം മറക്കുന്നത് പലപ്പോഴും മകന്റെ കുഞ്ഞിനെ കണ്ടിട്ടാണെന്ന് തോന്നിയിട്ടുണ്ട്…

പക്ഷേ ആസ്വാഭാവികത തോന്നിയത് ഏടത്തിയമ്മയ്ക്ക് സുമേഷേട്ടനോടുള്ള പെരുമാറ്റം കണ്ടിട്ടാണ് എപ്പോഴും സുമേഷിന്റെ കാര്യങ്ങളിൽ കൂടുതൽ ഇടപെടും….

രാജി എന്തെങ്കിലും ചെയ്തു കൊടുക്കുന്നതിനു മുന്നേ തന്നെ കയറി അവർ ചെയ്യും..

ഇത് പലപ്പോഴും രാജിയിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു പിന്നെ വിചാരിച്ചു മകന്റെ സ്ഥാനത്ത് കാണുന്നത് കൊണ്ടായിരിക്കാം താൻ വന്നിട്ട് വെറും മാസങ്ങളല്ലേ ആയുള്ളൂ എത്രയോ കാലം മുന്നേ വന്നതാണ് ഏടത്തിയമ്മ ഇവിടെ.

അപ്പോ അവരായിരിക്കുമല്ലോ മുന്നേ ഇവർക്ക് എല്ലാം ചെയ്തു കൊടുത്തിരുന്നത് ഇപ്പോഴും അത് തുടരുകയാവും എന്നൊക്കെ വിചാരിച്ചു സമാധാനിച്ചു…..

എങ്കിലും അത് ഒരു കരട് പോലെ ഉള്ളിൽ കിടന്നിരുന്നു സുമേഷേട്ടനോട് പറയാനും പേടി.

എന്താണ് വിചാരിക്കുക എന്നറിയില്ലല്ലോ ഒന്നാമത് ഏട്ടൻ ഇല്ലാത്തതിന്റെ വിഷമം മോളെ അറിയിക്കാതെ സുമേഷേട്ടനും അനിയനും അമ്മയും എല്ലാവരും ചേർന്ന് കൊണ്ട് നടക്കുകയാണ്…

ഇനി അതിനിടയിൽ താനും കൂടി എന്തെങ്കിലും പറഞ്ഞാൽ അത് എങ്ങനെ എടുക്കും എന്ന് അറിയില്ല പൂർണമായും സുമേഷേട്ടനെ മനസ്സിലാക്കിയിട്ടും ഇല്ല ആള് കാണുമ്പോൾ പാവമാണ് പക്ഷേ വീട്ടുകാരെയൊക്കെ ഭയങ്കര ഇഷ്ടമാണ്…

അതുകൊണ്ട് പേടിച്ച് രാജി ഒന്നും ചോദിക്കാനും പറയാനും നിന്നില്ല…

വിവാഹം കഴിഞ്ഞാൽ പല വീടുകളിലേക്കും വിരുന്നു വിളിക്കുന്ന ഒരു പതിവുണ്ട് അവർ നല്ല ആഹാരസാധനങ്ങൾ എല്ലാം ഉണ്ടാക്കി വെച്ചിരിക്കും

എന്നിട്ട് രണ്ടു പേരെയും ഉണ്ണാൻ വിളിക്കും ഒരുമിച്ച് ചെന്ന് അവരുടെ വിരുന്ന് സ്വീകരിച്ചു അവരുടെ അനുഗ്രഹവും വാങ്ങി വീട്ടിലേക്ക് തിരിച്ചു പോരും…

സുമേഷേട്ടന് എന്നും ജോലിയുണ്ടായിരുന്നത് കാരണം ഞായറാഴ്ചകളിൽ മാത്രമാണ് ഇപ്പോൾ വിരുന്നിന് പോകാറുള്ളത് അതുകൊണ്ടുതന്നെ എല്ലാവരും വിളിച്ചു തീർന്നിട്ടില്ല ആയിരുന്നു ഇത്തവണയും ഞായറാഴ്ച പോകാനുണ്ടായിരുന്നു….

“””സുമേഷേ ചിന്നുമോൾക്ക് അവളുടെ അമ്മുമ്മയെ കാണണമെന്ന് നീ ഒന്ന് ഞങ്ങളെ കൊണ്ട് വിടുമോ??””

ഇന്ന് ഞായറാഴ്ച രാവിലെ പോകാൻ വേണ്ടി വേഗം പണികൾ ഒരുക്കുന്ന എന്റെ മുന്നിൽ വന്നു നിന്ന് സുമേഷേട്ടനോട് ഏടത്തിയമ്മ ചോദിച്ചു….

അത്യാവശ്യം ദൂരം ഉണ്ടായിരുന്നു വിരുന്നിനു പോകേണ്ട വീട് ഏടത്തിയമ്മയുടെ വീടും വേറെ റൂട്ടാണ്… അതും ഒരുപാട് ദൂരമുണ്ട്…

അവരെ സുമേഷേട്ടൻ കൊണ്ട് വിടാൻ നിന്നാൽ തീർച്ചയായും ഞങ്ങൾ അവിടെ എത്താൻ വൈകും എന്നുള്ള കാര്യം ഉറപ്പായിരുന്നു…

അതുകൊണ്ട് ഞാൻ സുമേഷേട്ടനോട് പറഞ്ഞു അയ്യോ നമുക്ക് പോണ്ടേ എന്ന്…

“””” ഞാനൊരു ഓട്ടോ വിളിച്ചു തരാം ഏടത്തി അതിൽ പൊയ്ക്കോളൂ ഞങ്ങൾക്ക് ഒരിടം വരെ പോകാനുണ്ട്”””” എന്ന് വളരെ മാന്യമായി തന്നെയാണ് സുമേഷേട്ടൻ പറഞ്ഞത് പക്ഷേ അത് അവരെ എടുത്തത് വേറെ രീതിയിലായിരുന്നു..

അവരത് മനപ്പൂർവ്വം പ്രശ്നമാക്കി അവർക്കറിയുന്ന കാര്യമായിരുന്നു ഞങ്ങൾക്ക് പോകാനുണ്ട് എന്ന് എന്നിട്ടും വെറുതെ അവർ ഉറക്കെ കരയാനും ഓരോന്ന് വിളിച്ചുപറയാനും തുടങ്ങി…..

ഇത് കേട്ടപ്പോൾ സുമേഷേട്ടന് ആകെ ദേഷ്യം പിടിച്ചു എന്നോട് പറഞ്ഞു നീ അവരോട് വിളിച്ചിട്ട് ഞങ്ങൾ വരുന്നില്ല എന്ന് പറഞ്ഞേക്ക് എന്ന്…..

അവരെല്ലാം റെഡിയാക്കി വച്ചു കാണും എനിക്ക് വിളിച്ചു പറയാൻ പറ്റില്ല എന്ന് ഞാനും പറഞ്ഞു….

“””” നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സുമേഷ് നിനക്ക് ഒരു പെണ്ണ് വന്നാൽ പിന്നെ എന്നെ അടിച്ചു പുറത്താക്കും എന്ന്

ഇപ്പോൾ കണ്ടില്ലേ അവളുടെ ഇഷ്ടം മാത്രമാണ് ഇവിടെ നടക്കുന്നത് ഞാൻ ആരുമില്ലാത്തവൾ അല്ലേ എന്നോട് എന്ത് വേണമെങ്കിലും ആവാമല്ലോ എന്നൊക്കെ പറഞ്ഞ് അവർ ഉറക്കെ നിലവിളിക്കാൻ തുടങ്ങി….

ഞാൻ പറഞ്ഞതിൽ അപ്പോഴും എനിക്ക് തെറ്റൊന്നും തോന്നിയില്ല കാരണം എന്നോ വിളിച്ചു പറഞ്ഞതാണ് ഇന്ന് ഞങ്ങൾ വരും എന്ന്…

എന്തായാലും അവർ ഞങ്ങൾക്കുള്ളതെല്ലാം ഒരുക്കി കാണും. എന്നിട്ട് പെട്ടെന്ന് വിളിച്ച് ഞങ്ങൾ വരുന്നില്ല എന്ന് പറയുന്നത് അവർക്കും ഞങ്ങൾക്കും എത്ര ബുദ്ധിമുട്ടുണ്ടാകും…

സുമേഷേട്ടൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി എനിക്ക് സങ്കടമോ ദേഷ്യമോ നീ രാശി എന്തൊക്കെയോ കലർന്ന ആകെ വല്ലാതെ ആയിരുന്നു ഞാൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി കട്ടിലിൽ കിടന്നു…
മിഴികൾ ഇങ്ങനെ നിറഞ്ഞു വരുന്നുണ്ടായിരുന്നു…

ഇതിനിടയിൽ അവർ എന്റെ മുറിയിലേക്ക് വന്നു ഏടത്തിയമ്മ..

എന്നിട്ട് എന്നോട് പറഞ്ഞു എല്ലാവരും പറഞ്ഞതായിരുന്നു സുമേഷിനോട് എന്നെ വിവാഹം കഴിക്കാൻ..

അന്ന് ഞാനാണ് സമ്മതിക്കാതിരുന്നത്..
അന്ന് ഞാൻ സമ്മതിച്ചിരുന്നെങ്കിൽ ഇന്ന് നിന്റെ ഈ അഹങ്കാരം ഇവിടെ ആർക്കും കാണേണ്ടി വരുമായിരുന്നില്ല…

കേട്ടപ്പോൾ ഞാൻ ആകെ തകർന്നുപോയി. എന്തോ ഒരു അധികപ്പറ്റ് മാതിരി അവരെന്നെ പറഞ്ഞു…

സുമേഷേട്ടന്റെ ഫോണിലേക്ക് വിളിച്ചു ഞാൻ ഇപ്പോൾ തന്നെ ഇവിടേക്ക് വരണം എന്ന് പറഞ്ഞു…

അവർ പറഞ്ഞതും വെച്ച് ഞാൻ സുമേഷേട്ടനോട് ചോദിച്ചു…. അപ്പോഴേക്കും അവർ പ്ലേറ്റ് മാറ്റിയിരുന്നു…

“”” ഞാൻ എപ്പോഴാടീ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത് എന്നായി…

സുമേഷേട്ടൻ ശുദ്ധനാണെന്നും ഇവരുടെ സൂക്കേടും എനിക്ക് അന്നേരം മനസ്സിലായി..

രണ്ടും കൽപ്പിച്ച് ഞാൻ തുറന്നു തന്നെ പറഞ്ഞു, ഇവരിവിടെ ഉണ്ടെങ്കിൽ ഞാൻ ഇവിടെ നിൽക്കില്ല എന്ന്…

ഒടുവിൽ എല്ലാവരും ഇടപെട്ടു… ഏടത്തിയമ്മ അവരുടെ വീട്ടിൽ കൊണ്ടു നിർത്താൻ തീരുമാനമായി… അവിടെ അനിയനും അമ്മയും മാത്രമേ ഉള്ളൂ അനിയൻ ദുബായിലാണ് കല്യാണവും കഴിച്ചിട്ടില്ല…

വല്ലപ്പോഴും മാത്രം ഇങ്ങോട്ട് വരാൻ നിൽക്കാം എന്ന് എല്ലാവരും അവരോട് പറഞ്ഞു…

എല്ലാവരുടെയും മുന്നിൽ പാവമായി അവർ അഭിനയിച്ചു ഞാൻ ക്രൂരയും ആയി…വന്നു കയറിയപ്പോൾ ഏടത്തിയമ്മയെ അവിടെ നിന്നും പറഞ്ഞുവിട്ട ക്രൂര എങ്കിലും എനിക്ക് മനസ്സമാധാനം ആയിരുന്നു എന്റെ ജീവിതം ഓർത്ത്…

ചിലരുണ്ട് ഇതുപോലെ മറ്റുള്ളവരുടെ മുന്നിൽ സഹതാപ തരംഗം സൃഷ്ടിച്ച് മുതലെടുക്കുന്നവർ അവർക്ക് മുന്നിൽ ഒന്ന് കണ്ണടച്ചു കൊടുത്താൽ നഷ്ടം നമുക്ക് മാത്രമായിരിക്കും…