പക്ഷേ പിന്നീടങ്ങോട്ട് രേവതിയുടെ കഷ്ടകാലം ആയിരുന്നു, അവിടെ മനസമാധാനമായി അവൾക്ക് ഒരു ദിവസം പോലും..

(രചന: J. K)

പ്ലസ് ടു പരീക്ഷയുടെ ഹാൾടിക്കറ്റ് മേടിച്ച് വരാം എന്ന് പറഞ്ഞ് പോയതാണ് രേവതി…. ആറു മണിയായിട്ടും കാണാഞ്ഞിട്ടാണ് ഫോണിൽ തപ്പി പിടിച്ച് അവളുടെ ടീച്ചറുടെ നമ്പർ കണ്ടുപിടിച്ച് അതിലേക്ക് സാവിത്രി വിളിച്ചത്…..

അവിടെ തിരക്കുണ്ടായിരുന്നുവോ ഇത്ര നേരമായും രേവതി വീട്ടിലെത്തിയിട്ടില്ല!!

എന്ന് പറഞ്ഞപ്പോൾ, ടീച്ചർ പറഞ്ഞു രേവതി മാത്രം ഹാൾടിക്കറ്റ് വാങ്ങാൻ എത്തിയില്ല എന്ന്….

ഹാൾടിക്കറ്റ് വാങ്ങേണ്ട അവസാന ദിവസം ഇന്നായതുകൊണ്ട് എല്ലാവരോടും ഇന്ന് നിർബന്ധമായി തന്നെ വരാൻ പറഞ്ഞിട്ടുണ്ട് പക്ഷേ രേവതി മാത്രമാണ് വരാത്തത് അതെന്തു പറ്റി എന്ന് ടീച്ചർ തിരിച്ചു ചോദിച്ചു….

സാവിത്രിക്ക് ഉത്തരമില്ലായിരുന്നു അവരുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി പ്രായം തികഞ്ഞ പെണ്ണാണ് ഇന്ന് ഹാൾടിക്കറ്റ് വാങ്ങാൻ പോയതിനുശേഷം അവളെ കാണാനില്ല എന്ന്…. സാവിത്രി ആകെ പേടിച്ച് കരയാൻ തുടങ്ങി…

ടീച്ചറെ ഉച്ചക്ക് ശേഷം ടിക്കറ്റ് കൊടുക്കും എന്നറിഞ്ഞു അവൾ ഇവിടുന്ന് രാവിലെ പോന്നതാണ് ഇപ്പോഴും ഇങ്ങോട്ട് എത്തിയില്ല അതാണ് ഞാൻ ടീച്ചറെ വിളിച്ചു ചോദിച്ചത്…

എന്ന് പറഞ്ഞപ്പോൾ ടീച്ചർക്കും രംഗം പന്തിയല്ല എന്ന് മനസ്സിലായിരുന്നു അവർ മെല്ലെ സാവിത്രിയെ സമാധാനിപ്പിച്ചു എന്നിട്ട് പറഞ്ഞു

സാരമില്ല നമുക്ക് അന്വേഷിക്കാം വല്ല കൂട്ടുകാരികളുടെ വീട്ടിലോ മറ്റോ പോയതാകും എന്ന് നിങ്ങൾ വിഷമിക്കാതെ ഇരിക്കുവെന്ന് പക്ഷേ ആശ്വാസവാക്കുകൾക്കൊന്നും സാവിത്രിയുടെ ഉള്ളിലെ തീ അടക്കാൻ കഴിയുന്നിലായിരുന്നു….

അവർ വേഗം കൂലിപ്പണിക്കായി പോയ തന്റെ ഭർത്താവിനെ വിളിച്ചുപറഞ്ഞു,

മോളെ കാണാനില്ല എന്ന വിവരം അയാളുടെ സ്വരം മാറുന്നതും ക്രമേണ ടെൻഷൻ വന്നു നിറയുന്നത് സാവിത്രിക്ക് സ്വരത്തിലൂടെ മനസ്സിലായിരുന്നു ഞാനിപ്പോൾ വരാം എന്ന് പറഞ്ഞ് അയാൾ ഫോൺ വെച്ചു….

പണിയെല്ലാം കഴിഞ്ഞ് ഷാപ്പിലേക്കൊന്ന് കയറിയതായിരുന്നു അയാളും… മറ്റുള്ളവരെപ്പോലെ മുഴുവൻ പൈസക്കൊന്നും കുടിക്കില്ല…

ചെറുതായി എന്തെങ്കിലും ഒക്കെ കഴിച്ച് ബാക്കി പണം മുഴുവൻ വീട്ടിൽ കൊണ്ട് കൊടുക്കും ആ പണംകൊണ്ട് വീട്ടിലെ എല്ലാ കാര്യങ്ങളും ഭംഗിയായി സാവിത്രി നടത്തുകയും ചെയ്യും…

മൂന്നു മക്കളായിരുന്നു അയാൾക്ക് മൂത്തവൻ രാഹുൽ പത്താം ക്ലാസ് പരീക്ഷ തോറ്റ് ഇപ്പോൾ ഒരു വർഷോപ്പിൽ ജോലിക്ക് പോവുകയാണ് രണ്ടാമത്തെ രേഷ്മ…

പഠിക്കാൻ വലിയ മെഡിക്കൽ എന്ന അല്ലാത്തതുകൊണ്ട് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പിന്നെ തുന്നലും മറ്റുമായി നടക്കുകയായിരുന്നു ഒരു നല്ല വിവാഹാലോചന വന്നപ്പോൾ അവളെയും കല്യാണം കഴിപ്പിച്ചു വിട്ടു പിന്നെ ഉണ്ടായിരുന്നത് രേവതിയാണ്…

മറ്റുള്ളവരെ അപേക്ഷിച്ചു അത്യാവശ്യം കുഴപ്പമില്ലാത്ത മാർക്കോട് കൂടി അവൾ പത്താം ക്ലാസ് പാസായി അത് ഏറെ സന്തോഷം നൽകിയിരുന്നു അവർക്കെല്ലാം…..

അതുകൊണ്ടുതന്നെ അവളെ ഇനിയും പഠിപ്പിക്കണം എന്നായിരുന്നു ചിന്ത പ്ലസ് ടുവിന് പറഞ്ഞയച്ചതും അത്കൊണ്ടാണ്….

പരീക്ഷ തുടങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസമേ ഉള്ളൂ ടിക്കറ്റ് വാങ്ങാൻ കുട്ടികളോട് എല്ലാം ചെല്ലാൻ പറഞ്ഞതാണ്… ഇതുവരെ സ്റ്റഡി ലീവ് ആയിരുന്നു അവൾ വീട്ടിൽ ഇരുന്ന് പഠിക്കുകയായിരുന്നു….

ഇന്ന് ഹാൾടിക്കറ്റ് വാങ്ങണം എന്ന് പറഞ്ഞു പോയ പെണ്ണാണ് ഇതുവരെ തിരിച്ചുവന്നില്ല എല്ലാവരുടെയും ഉള്ളിലൂടെ ഒരാന്തൽ കടന്നുപോയി….

നീലാണ്ടൻ വേഗം വീട്ടിലേക്ക് ഓടി അവിടെ സാവിത്രി കുഴഞ്ഞുവീണു കിടപ്പുണ്ട് അടുത്ത വീട്ടിലുള്ളവരൊക്കെ അവരുടെ ചുറ്റും കൂടിയിട്ടുണ്ട് നീലാണ്ടന് അതെല്ലാം കൂടെ കണ്ടപ്പോൾ തല ചുറ്റുന്നത് പോലെ തോന്നി അയാൾ അവിടെ ഇരുന്നു… എല്ലാം തകർന്നവനെപ്പോലെ….

ആരൊക്കെയോ നീലാണ്ടന്റെ അരികിൽ വന്ന് പറയുന്നുണ്ടായിരുന്നു നമുക്ക് പോലീസിൽ പരാതി കൊടുക്കാം എന്ന്….

പ്രായം തികഞ്ഞ പെൺകുട്ടിയല്ലേ ആരെങ്കിലും തട്ടിക്കൊണ്ടു പോവുകയോ മറ്റോ ചെയ്തതാണെങ്കിലോ എന്ന്… വല്ല ഏനക്കേടും സംഭവിക്കുന്നതിന് മുമ്പ് പോലീസുകാർ തിരഞ്ഞു കണ്ടെത്തിക്കോളും എന്ന്…

അതെല്ലാം കൂടി കേട്ട് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി അയാൾക്ക്..

“””ന്റെ മോളെ “””‘

എന്ന് പറഞ്ഞ് അയാൾ കരയാൻ തുടങ്ങി…

അയാളുടെ മകൻ അപ്പോഴേക്കും അവിടെ എത്തിയിരുന്നു…

“” നല്ല വിവരവും കിട്ടിയോടാ? “””

കൂട്ടത്തിൽ ആരോ ചോദിച്ചു രേവതിയുടെ കൂട്ടുകാരികളുടെ വീട്ടിലേക്ക് പോയതായിരുന്നു അവൻ വല്ല വിവരവും കിട്ടുമോ എന്നറിയാൻ അവർക്കാർക്കും അവളെ പറ്റി ഒരു അറിവും ഇല്ല എന്ന് അവൻ പറഞ്ഞു….

എന്ത് ചെയ്യണം എന്നറിയാതെ അവരെല്ലാം ഇരുന്നു..

പെട്ടെന്നാണ് നീലാണ്ടന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്.. അതെടുക്കാൻ അയാൾക്ക് എന്തോ പേടി തോന്നി. എല്ലാവരും നിർബന്ധിച്ചപ്പോൾ എടുത്തു അത് മകൾ രേവതി ആയിരുന്നു….

“””അച്ഛാ ഇനി എന്നെ അന്വേഷിക്കേണ്ട എനിക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ഞാൻ നാടുവിട്ടു പോവുകയാണ്””””

എന്ന് പറഞ്ഞ് ഫോൺ കട്ടായി അവർ വീണ്ടും അതിലേക്ക് തിരിച്ചു വിളിക്കാൻ നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു…

ഇത്രയും നേരം തന്നെയും ഭാര്യയെയും തീരിച്ചതിന് അവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു നീലാ എല്ലാവരും പറഞ്ഞതിൽ പ്രകാരം അയാൾ പോലീസ് സ്റ്റേഷനിൽ പോയി കേസ് കൊടുത്തു…

പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പേരിൽ അവളുടെ കാമുകൻ എന്ന് പറയുന്നവനെ പോലീസ് പിടിച്ചു…

വീട്ടുകാരുടെ ഒപ്പം പോകാൻ പറഞ്ഞപ്പോൾ അവൾ അതിനു കൂട്ടാക്കിയില്ല തനിക്ക് തന്റെ കാമുകനും ഒത്തു ജീവിച്ചാൽ മതി എന്നു പറഞ്ഞു…

അവൾ വാശിപിടിച്ചു ഇത്രയും ചെറു പ്രായത്തിൽ അങ്ങനെ ഒന്നിന് അനുവദിക്കാൻ ആവില്ല എന്ന് പോലീസുകാർ തീർത്ത് പറഞ്ഞപ്പോൾ മറ്റ് പോംവഴി ഒന്നുമില്ലാതെ അവൾ അവരുടെ കൂടെ പോയി…

വീട്ടിലെത്തി മകളെ ഭേദ്യം ചെയ്യാൻ ഒരുങ്ങിയ സാവിത്രിയെ നീലാണ്ടൻ തടഞ്ഞു…

“”’ഇനി തല്ലിയിട്ടും കൊന്നിട്ടും എന്താ…. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചില്ലേ….””

ഒപ്പം അയാൾ മകളുടെ നന്ദിയും പറഞ്ഞു നാട്ടിൽ ഇറങ്ങി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അച്ഛനെ എത്തിച്ചതിന്.. എന്ത് കേട്ടിട്ടും അവൾക്കൊരു കൂസലും ഇല്ലായിരുന്നു…

നീലാണ്ടൻ പിന്നെ ചെയ്തത് ആ ചെക്കനെ പരാതിയില്ല എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറക്കുകയായിരുന്നു..

അവന്റെ വീട്ടുകാരെ പോയി കണ്ട് സംസാരിച്ചു അവരുടെ കല്യാണം നടത്താൻ ശ്രമിച്ചു….

അവർ അതിൽ നിന്ന് വിദഗ്ധമായി പിന്മാറിയപ്പോൾ നാട്ടുകാരെ കൂടെ കൊണ്ടുപോയി സംസാരിച്ചു….. ഗത്യന്തരമില്ലാതെ അവർക്കാ കല്യാണം നടത്തേണ്ടിവന്നു…

പക്ഷേ പിന്നീടങ്ങോട്ട് രേവതിയുടെ കഷ്ടകാലം ആയിരുന്നു.. അവിടെ മനസമാധാനമായി അവൾക്ക് ഒരു ദിവസം പോലും കഴിയാൻ പറ്റിയില്ല…

അമ്മായമ്മയും നാത്തൂന്മാരും കൂടെ അവളെ കൊല്ലാക്കൊല ചെയ്തു.. കൂടെ കുടിയനായ സ്വന്തം ഭർത്താവും…

ഒടുവിൽ സാഹിട്ട് നീലാണ്ടന്റെ കാൽച്ചുവട്ടിൽ തന്നെ എത്തി അവൾ…

സാവിത്രി നീലാണ്ടനോട് പറഞ്ഞു കേറ്റരുത് അവളെ എന്ന്….പക്ഷേ അപ്പോഴും അയാൾ പറഞ്ഞു നമ്മുടെ കുട്ടിയല്ലേ നമ്മൾ സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരാ സ്വീകരിക്കുക എന്ന്….

അപ്പോൾ മാത്രമായിരുന്നു തിരിച്ചറിഞ്ഞത് സ്വന്തം അച്ഛന്റെ വില…. താൻ കാണിച്ച ധിക്കാരത്തിന് തനിക്ക് നൽകേണ്ടിവന്നത് ആ പാവം അച്ഛന്റെ മനസ്സ് വിഷമിപ്പിച്ചതാണ്….

മാപ്പുപറഞ്ഞ് കരഞ്ഞ് അവളോട് നീലാണ്ടൻ ആവശ്യപ്പെട്ടത്, എഴുതാനുള്ള പരീക്ഷകൾ ഇനിയും പഠിച്ചു പോയി എഴുതാനാണ്…

അച്ഛൻ അമ്മ അവർക്കൊക്കില്ല മറ്റെന്തും.. ആരു കൈഞ്ഞാലും അവരുണ്ടാവും നമ്മുടെ ജീവിതത്തിൽ തണലായി…