ആദ്യത്തെ ദിവസം തന്നെ കുടിച്ചു കയറിവരുന്ന ഒരു ഭർത്താവിനെ സങ്കൽപ്പിക്കാൻ പോലുമാകു..

(രചന: J.K)

അവർക്ക് ഇതൊന്നും ഒരു പ്രശ്നം അല്ലാത്രേ “”” എന്ന് ബ്രോക്കർ രമണേട്ടൻ വന്ന് പറഞ്ഞത് ആശ്വാസത്തോടെ നെഞ്ച് തടവിയാണ് അച്ഛൻ കേട്ടത്..

അച്ഛന്റെ ഏറ്റവും വലിയ ഖേദം അതായിരുന്നു എന്റെ വിവാഹം..
ജന്മനാ ഒരു കാലിനു നീളം കുറവായിരുന്നു.. അതിന്റെ പേരിൽ ഇത്തിരി ഒന്നുമല്ല അനുഭവിച്ചിട്ടുള്ളത്…

“”‘ചട്ടുകാലി എന്ന് കൂടെ പിറപ്പുകൾ പോലും കളിയാക്കുമ്പോൾ കൂടെ നിന്നിട്ടുള്ളത് അച്ഛനും അമ്മയും മാത്രമാണ്..

മറ്റാരേക്കാളും വാത്സല്യവും സ്നേഹവും അവർ എനിക്ക് തന്നിരുന്നു..
അതായിരുന്നു ഈ ലോകത്ത് ജീവിക്കാൻ എന്നെ പ്രേരിപ്പിച്ച ഏക കാര്യം…

സ്കൂൾ ജീവിതം പോലും ഈ കളിയാക്കലിന്റെ പേരിൽ അവസാനിപ്പിച്ചു..

ഓരോ കളിയാക്കലുകളും വീണ്ടും വീണ്ടും എന്നെ ഒന്നിനും കൊള്ളാത്ത വികലാംഗ ആക്കി… മനസ്സും ശരീരവും ഒരുപോലെ തളർത്തി….

ഒരു ചേച്ചിയും ചേട്ടനും വിവാഹം കഴിച്ചു….. ഇനി ഒരനുജത്തി കൂടി..

വികലാംഗയെ കല്യാണം കഴിക്കാൻ ആരും എത്തിയില്ല.. പകരം അവൾക്ക് ആലോചനകൾ ധാരാളം വന്നു

“”ലീനയുടെ കഴിയാതെ എങ്ങനെയാ “” എന്ന് പറഞ്ഞ് അച്ഛൻ അതൊക്കെ മടക്കി.. ഫലത്തിൽ ഞാൻ അവളുടെ ശത്രുവായി..

ഞാൻ കാരണം ആണ് അവളുടെ ജീവിതം കൂടി തകരുന്നത് എന്ന് അവൾ പറഞ്ഞു… അവൾക്കു വേണ്ടി ഞാൻ അച്ഛനോട് വാദിച്ചു…

ഒടുവിൽ അവളുടെ വിവാഹം ഉറപ്പിക്കാൻ തീരുമാനിച്ചു.. അവൾക്ക് കൂടി ബോധിച്ച ഒരു ആലോചന വന്നപ്പോൾ അവളുടെ കല്യാണം തീരുമാനിച്ചു… നടത്തി കൊടുത്തു…

അതോടെ വീട്ടിൽ ഞാൻ തനിച്ചായി.. ഒപ്പം ചേട്ടന്റെ ഭാര്യയും.. ഏടത്തി എന്ന് ഞാൻ വിളിക്കുന്നുണ്ടെങ്കിലും അവർ എന്നെ ശത്രുവിന്റെ സ്ഥാനത്താണ് കണ്ടിരുന്നത്..

തരം കിട്ടുമ്പോഴൊക്കെ അവർ എന്റെ വൈകല്യത്തെ ഓർമ്മപ്പെടുത്ത്തിയിരുന്നു.. കുത്തി നോവിച്ചിരുന്നു..

അച്ഛന് ജോലിക്ക് പോകാൻ വയ്യാതെയായി… ഏട്ടൻ കുടുംബഭാരം ഏറ്റെടുത്തു.. അതോടെ എന്റെ കഷ്ടകാലം വീണ്ടും ആരംഭിച്ചു… ഒരു വറ്റു പോലും കുത്ത് വാക്ക് കേൾക്കാതെ ഇറക്കാൻ കഴിഞ്ഞില്ല…

“”” ഞാനും എന്റെ മക്കളും അനുഭവിക്കേണ്ട വകയാണ്… ഒരുത്തി തിന്നു തീർക്കണേ”””

എന്ന് പറഞ്ഞ് എന്റെ കണ്ണിൽ നിന്നും അവർ കണ്ണീരു വരുത്താത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല..

പാവം അച്ഛനും അമ്മയും അത് കേട്ട് നിസ്സഹായരായി നിന്നു..

പുറത്ത് ജോലിക്ക് പോകാനും മറ്റും എനിക്കും കഴിയുന്നുണ്ടായിരുന്നില്ല.. വൈകല്യമുള്ളവൾ ആയി പോയില്ലേ…
ഒന്നിനും കഴിവില്ലല്ലോ എന്ന് ഓർത്ത് ഉരുകി…

അങ്ങനെയിരിക്കുമ്പോഴാണ് ഈ ആലോചന വരുന്നത്.. പിന്നീടങ്ങോട്ട് അച്ഛനുമമ്മയും നിലത്ത് ഒന്നും അല്ലായിരുന്നു….

വയ്യാത്ത അച്ഛൻ എവിടെനിന്നൊക്കെയോ ഒപ്പിച്ച് ഇത്തിരി സ്വർണ്ണം എന്റെ കയ്യിലും കഴുത്തിലും ഇട്ടു തന്നിരുന്നു…

ഒത്തിരി ഒന്നുമില്ലെങ്കിലും തന്ന ഇത്തിരി പൊന്നിന്റെ പിറകിൽ വയ്യാത്ത അച്ഛന്റെ കഠിനാധ്വാനം ഉണ്ട് എന്ന് അറിയാമായിരുന്നു…

എന്നെപ്പോലൊരു പെണ്ണിനെ കല്യാണം കഴിക്കാൻ തയ്യാറായതും.. കല്യാണ ചെക്കൻ ഒന്ന് വന്ന് കണ്ടിട്ടില്ല എന്നുള്ളതും എനിക്ക് അത്ഭുതമായി തോന്നി..

എന്തായാലും എനിക്ക് വേറെ വഴിയില്ലായിരുന്നു ഈ കല്യാണത്തിന് ഒരുങ്ങുക അല്ലാതെ.. കാരണം ഒട്ടും എന്നെ ആഗ്രഹിക്കാത്ത ഒരു വീട്ടിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത് എന്ന പൂർണബോധ്യം എനിക്കുണ്ടായിരുന്നു..

വിവാഹത്തിന്റെ നാളിലാണ് അയാളെ ഞാൻ ആദ്യമായി കാണുന്നത്…

തടിച്ചു കുറുതായി ഒരു മനുഷ്യൻ..
കാണുമ്പോൾ തന്നെ എന്തോ ഭീകരത തോന്നി എനിക്ക്…

“”” വേണ്ടിയിരുന്നില്ല “”” എന്ന് ഒരു പാവം അയാളുടെ മുഖത്ത് ഉള്ളതുപോലെ എനിക്ക് തോന്നി…

താലികെട്ടും സദ്യയും കഴിഞ്ഞ് അയാളുടെ വീട്ടിലേക്ക് പോയി.. ചെറിയൊരു ഓടിട്ട വീടായിരുന്നു..
അകമാകെ അലങ്കോലപ്പെട്ടു കിടക്കുന്നു..

അയാൾക്ക് പറയത്തക്ക ബന്ധുക്കളോ മറ്റു ആരും ഉണ്ടായിരുന്നില്ല.. അയാളുടെ വീട് വരെ എന്റെ ബന്ധുക്കൾ അനുഗമിച്ചു വന്നിരുന്നു..

അതുകഴിഞ്ഞ് എന്നെ അവിടെ ആക്കി അവർ പോയി… അച്ഛനും അമ്മയ്ക്കും വരാൻ കഴിയാത്തത് കൊണ്ട് അവർ വന്നിരുന്നില്ല..

അവിടെ എന്നെ തനിച്ചാക്കി പോയപ്പോൾ കൊണ്ടുവന്ന നട തള്ളിയ പോലൊരു തോന്നലായിരുന്നു എനിക്ക്..
അവർ എല്ലാം പോയതിനു പുറകെ

അയാളും ഇറങ്ങി പോയി എങ്ങോട്ടോ..
കുറെ നേരം അവിടെ തന്നെ തറഞ്ഞു നിന്നു പിന്നെ മെല്ലെ അകത്തേക്ക് ഒരു മുറിയിലെക്ക് കയറി…

അലങ്കോലപ്പെട്ടു കിടക്കുന്ന മുറിയുടെ മൂലയിൽ നിറച്ചു മ ദ്യകുപ്പികൾ ആയിരുന്നു..

എന്തോ ആ വീടിന്റെ അന്തരീക്ഷവും അയാളുടെ ഇറങ്ങിപ്പോക്കും എല്ലാം വല്ലാത്തൊരു ഭീതി എന്നിൽ നിലനിർത്തി..

നേരം രാത്രിയോടടുത്തതും അയാൾ കയറി വന്നിരുന്നു.. കുടിച്ച് നാലുകാലിൽ..

ആദ്യത്തെ ദിവസം തന്നെ കുടിച്ചു കയറിവരുന്ന ഒരു ഭർത്താവിനെ സങ്കൽപ്പിക്കാൻ പോലുമാകുമായിരുന്നില്ല..

എല്ലാം കണ്ട് തറഞ്ഞു നിന്നു.. അയാൾ വന്നതും മുറിയിലേക്ക് കയറി.. അവിടെ ഇരുന്ന മ ദ്യക്കുപ്പിയിൽ ബാക്കിയുണ്ടായിരുന്നത് കൂടി എടുത്ത് വായിലേക്ക് ഒഴിക്കുന്നത് കണ്ടു..
അത് കഴിഞ്ഞ് വന്നത് നേരെ എന്റെ അടുത്തേക്ക് ആയിരുന്നു..

കഥയുടെ തട്ടി മറിഞ്ഞു വീഴാൻ പോയ ആളെ കടന്നുപിടിച്ചു..

“”” നീ ആരാടീ എന്നെ പിടിക്കാൻ “” എന്ന് പറഞ്ഞ്, ഭയപ്പെട്ട് അയാളെ തന്നെ നോക്കി നിന്നിരുന്ന എന്റെ കവിളിലേക്ക് അയാൾ ആഞ്ഞടിച്ചു അപ്പോഴേക്കും..

പെട്ടെന്നുള്ള അടിയിൽ ഞാൻ വേച്ചു പോയിരുന്നു എന്തിനാണ് പോലുമറിയാതെ ഞാൻ പേടിച്ചുപോയി..

അയാൾ മാനസിക വൈകല്യത്തിന് ഉടമയായിരുന്നു.. മറ്റുള്ളവരെ വേദനിപ്പിച്ച് സന്തോഷം കണ്ടെത്തുന്ന തരം മനോരോഗി..

പിന്നീടുള്ള എന്റെ ദിവസങ്ങൾ നരക തുല്യമായിരുന്നു.. അയാളുടെ കോടൂര പീഡനം സഹിച്ചു..

ഒരു പെണ്ണ് എന്ന പരിഗണന പോലും ഇല്ലാതെ അയാൾ പെരുമാറി.. ഒരു മൃഗത്തെ പോലെ ഭോ ഗി ച്ചു.. എന്താ ചെയ്യേണ്ടത് എന്ന് പോലും നിശ്ചയം ഇല്ലായിരുന്നു…

എന്റെ ദേഹത്ത് മുഴുവൻ അയാളുടെ ക്രൂരതയുടെ പാടുകൾ നിറഞ്ഞുനിന്നിരുന്നു..

വീട്ടിലേക്ക് ഇനിയൊരു മടങ്ങി പോക്കിന് ധൈര്യം പോരായിരുന്നു. അവസാനമായി ജീവിതം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു…

ജീവിക്കാൻ മോഹം ഉണ്ടെങ്കിൽ കൂടി..
എവിടെയും ഒരു താങ്ങും ഇല്ലായിരുന്നു…
എല്ലാവർക്കും ഒരു ബാധ്യതയായിരുന്നു..

എങ്ങോട്ടും പോകാനുമില്ല.
അങ്ങനെയുള്ളവരുടെ മനസ്സിലേക്ക് എളുപ്പം വരുന്ന വഴി ആണല്ലോ ജീവിതം അവസാനിപ്പിക്കുക എന്നത്…

അയാളുടെ വീടിനടുത്തുള്ള പുഴയിലേക്ക് നടന്നു.. എടുത്തു ചാടുമ്പോഴും പ്രാർത്ഥിച്ചത് അടുത്ത ജന്മം എങ്കിലും ഒരു നല്ല ജീവിതം തരണേ എന്നായിരുന്നു..

മരിച്ചില്ല.. ആരൊക്കെയോ രക്ഷിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു.. അവിടെനിന്നും ഒരു കൗൺസിലിംഗ് ക്ലാസ് അറ്റൻഡ് ചെയ്തിരുന്നു..

അതെടുത്ത മാഡം ചോദിച്ചു,
ആ ത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച്.. എന്റെ വൈകല്യവും.. താങ്ങായി ഒരാൾ ഇല്ലാത്തതും കാരണമായി പറഞ്ഞു..

പിന്നീട് അവർ എനിക്ക് കാണിച്ചത് കുറെ വീഡിയോസ് ആയിരുന്നു..
കയ്യില്ലാത്ത..കാലില്ലാത്ത… കണ്ണില്ലാത്ത ഒരുപാടുപേർ ജീവിതത്തിൽ വിജയത്തിൽ എത്തിയതിന്റെ..

എന്റെ വൈകല്യം അവർക്കെല്ലാം മുന്നിൽ ഒന്നും അല്ലായിരുന്നു.. എന്നിട്ടും ചെറുപ്പം മുതൽ എനിക്ക് ഒന്നും ചെയ്യാൻ ഇല്ല അല്ലെങ്കിൽ എന്നെക്കൊണ്ട് ഒന്നും കഴിയില്ല എന്ന്

വിശ്വസിച്ച ഞാൻ ജീവിച്ചു
ആ ഒരു നിമിഷം മാത്രം സ്വയം സഹതപിക്കുന്നത്തിനു പകരം ഞാൻ സ്വയം ലജ്ജിച്ചു..

എനിക്ക് സ്വയം ചെയ്യാനാകുന്ന നിരവധി തൊഴിലുകളെ പറ്റി അവർ എനിക്ക് പറഞ്ഞു തന്നു..

അവിടുന്ന് അവർ മനസ്സിലാക്കി തന്നിരുന്നു എന്റെ കാലിന് അല്ലായിരുന്നു വൈകല്യം പകരം എന്റെ മനസ്സിൽ ആയിരുന്നു എന്ന് .

സ്വന്തം കാലിൽ നിൽക്കാൻ മനോധൈര്യം ആർജിച്ച ഒരു പുതിയ പെണ്ണായിട്ടായിരുന്നു ആ പടി ഇറങ്ങിയത്..

ഇന്ന് ചർക്ക ക്ലാസ്സിൽ ഞാൻ നെയ്തു കൂട്ടുന്ന കൈത്തറി സാരികൾക്ക് വിപണിയിൽ ഏറെ ആവശ്യക്കാർ ഉണ്ടത്രേ…

വൈകി കിട്ടിയ ഈ വിവേകം കുറച്ചു നേരത്തെ കിട്ടിയിരുന്നെങ്കിൽ… എന്ന് മാത്രമേ ഇപ്പോൾ ചിന്തിക്കാറുള്ളൂ..
അച്ഛനും അമ്മയും ഇപ്പോൾ എന്റെ കൂടെയുണ്ട്…

സന്തോഷം മാത്രമേ ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഉള്ളൂ.. മനോ വൈകല്യമുള്ള അയാളോട് അന്നേ വിടപറഞ്ഞിരുന്നു…

ഇനി ജീവിക്കണം ഒരു പെണ്ണായി തന്നെ…

Leave a Reply

Your email address will not be published.