ശാന്ത മരുമക്കൾക്ക് അമ്മായിയോടുള്ള സ്നേഹം നോക്കി കണ്ടു സംത്രിപ്തയായി..

കൂട്ടിരിപ്പ്
(രചന: രുദ്ര രുദ്രാപ്രിയ)

എന്റെ അമ്മേ അമ്മക്ക് ഇതൊക്കെ കണ്ടിട്ട് നാണം വരുന്നില്ലേ…….

എന്തിനാടി എനിക്ക് നാണം…. ഞാൻ എന്റെ നല്ല പ്രായത്തിൽ ഇതിലും നന്നായി ആഹാരം കഴിച്ചതാ…… അതുകൊണ്ട് എനിക്ക് ഇതൊന്നും പുത്തരി അല്ല…

ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്ന ശാന്തയെ നോക്കി മരുമകൾ കളിയാക്കി…

അടുത്ത ബെഡിൽ കിടക്കുന്ന അറുപതു വയസു പ്രായമുള്ള അമ്മച്ചി രാത്രിയിൽ കപ്പയും മീൻകറിയും കൂട്ടി കുഴച്ചു ചോർ കഴിക്കുന്നത്‌ കണ്ട മരുമകൾ വേണി പൊടിയരി കഞ്ഞി ഗ്ലാസിലേക്ക് പകരുമ്പോൾ പറഞ്ഞ കമെന്റ് ആണ്…

വേണിയുടെ അമ്മായിഅമ്മയാണ് ശാന്ത… ശാന്തക്കു സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്….

അറ്റാക്ക് ആയിട്ടാണ്വ ശാന്തയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തത്ന്… പിന്നെ കൗണ്ട് കുറഞ്ഞു ഓരോരോ അസൗഖങ്ങൾ തലപൊക്കി…

രണ്ടുദിവസം ശാന്തമ്മക്ക് ഉറക്കം ആയിരുന്നു… അതുകഴിഞ്ഞു പതിയെ പതിയെ റിക്കവർ ആകാൻ തുടങ്ങി…… ഭക്ഷണം മാത്രം കഴിക്കില്ല…… അതിനു നിർബന്ധിക്കാതിരുന്നാൽ സന്തോഷം….

രാത്രിയിൽ ശാന്തക്കു ഉറക്കം കുറവാണെങ്കിലും മകൾ ഗീതക്ക് നല്ലോണം ഉറക്കം ഉണ്ട്……

അമ്മക്ക് കൂട്ടിരിക്കാൻ വന്ന ഗീത ഉച്ചക്ക് ഊണും കഴിച്ചു കിടന്നതാണ്…. രാത്രിയിൽ ശാന്ത തനിയെ വാങ്ങി വച്ചിരുന്ന കഞ്ഞി എടുത്തു കുടിച്ചിട്ട്.. മകളെ ദയനീയമായി നോക്കി….

സിസ്റ്റർ കൊടുത്ത ഗുളികയും കഴിച്ചു ശാന്ത കിടന്നു… രാവിലെq അഞ്ചുമണിക്ക് തന്നെ സിസ്റ്റർ എത്തി എല്ലാപേരെയും ഉണർത്തി ഓരോരുത്തർക്കായി മെഡിസിൻ കൊടുത്തു….

കൂട്ടിരിപ്പുകാർ ഓരോരുത്തരായി ഫ്രഷ് ആയി ഫ്ലാസ്കും തൂക്കു പത്രങ്ങളും ആയി ചായവാങ്ങാനും പലഹാരം വാങ്ങാനും ആയി പോയി… അപ്പോഴും ഗീത ഉറക്കത്തിൽ ആണ്…

ഏകദേശം എട്ടു മണിയോട് കൂടി അടുത്ത ബെഡിൽ കിടക്കുന്ന ഉമ്മ ശാന്തയുടെ അടുത്തേക്ക് വന്നു… മോൾ ഉറങ്ങാൻ തുടങ്ങിയിട്ട് ഒന്നര ദിവസം ആയില്ലേ….. വിളിക്കുന്നില്ലേ….

അപ്പോഴേക്കും തട്ടലും മുട്ടലും കേട്ട് ഗീത ഉണർന്നു……….

പതിവ് പരിശോധന കഴിഞ്ഞു ചില ടെസ്റ്റുകൾക്ക് എഴുതി ഡോക്ടർ പോയി……

ഗീത ഓടിനടന്നു ടെസ്റ്റ്‌കൾ ചെയ്യിച്ചും അമ്മയുടെ കാര്യങ്ങൾ നോക്കിയും അങ്ങനെ നേരം കടന്നുപോയി…..

രാത്രിയിൽ അമ്മക്ക് ദോശയും ചമ്മന്തിയും വാങ്ങി കൊടുത്തു ഗീത ചോറും കഴിച്ചു….. കിടന്നുറങ്ങി…. വെളുപ്പിന് ഗീത എപ്പോഴോ ഒന്ന് ഉണർന്നു..

സാധാരണ പതിവില്ലാത്തതാണ് കൂട്ടിരിപ്പിനു വന്നത് മുതൽ അമ്മ എണീറ്റിട്ടു വില്ച്ചുണർത്തും ഇന്ന് ആ പതിവ് തെറ്റി…. ഗീത നോക്കുമ്പോൾ അമ്മക്കിടക്കുന്ന കട്ടിൽ ശൂന്യം അമ്മയെ കാണാനില്ല…

ഗീത ചാടി എണീറ്റു നേരെ ബാത്‌റൂമിന്റെ ഭാഗത്തേക്ക്‌ പോയി നോക്കി അവിടെ കാണുന്നില്ല…. വാർഡിലെ ബാക്കി ഉള്ളവരും നേഴ്സ് മാരും അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമായി…..

ഗീത ഇപ്പോൾ തളർന്നു വീഴും എന്നാ അവസ്ഥയായി.. ഒടുവിൽ അര മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ അടുത്ത വാർഡിലെ ഒഴിഞ്ഞ കട്ടിലിൽ നിന്നും അമ്മയെ കണ്ടുകിട്ടി……

എന്നാലും എന്റെ അമ്മച്ചി പേടിപ്പിച്ചു കളഞ്ഞല്ലോ….. അമ്മച്ചി എങ്ങനെ ഇവിടെ എത്തി……. ഒരു നേഴ്സ് ശാന്തയോടു ചോദിച്ചു…..

ആ ചോദ്യം ശാന്തക്കു അത്ര പിടിച്ചില്ല… എനിക്കെങ്ങനെ അറിയാം… ഞാൻ ഇവിടെ എങ്ങനെ എത്തി…..

അമ്മ ഇനി രാത്രിയിൽ ഉറക്കത്തിൽ എഴുനേറ്റു നടന്നോ…..ഗീത പകുതിയിൽ നിർത്തി..

ഓ ഇനി നി അങ്ങനെ കൂടെ പറഞ്ഞോ..ശാന്ത ഗീതയോടു ദേഷ്യപ്പെട്ടു….

എന്റെ സിസ്റ്റർ ഇനി വല്ലതും ചോദിച്ചാൽ അമ്മ പറയും അമ്മയെ ആരൊക്കെയോ മനഃപൂർവം ഇവിടെ കൊണ്ട് കിടത്തിയത് ആണെന്ന് അങ്ങനത്തെ മുതലാണ്…..

ഇന്ന് അമ്മക്കൊപ്പം കൂട്ടിരിക്കുന്നത് മരുമകൾ വേണിയാണു… വേണി നേരത്തെ തന്നെ എത്തി…..

ഗീത പോകും മുന്നേ വേണിക്ക് കിടക്കാനായി അടുത്ത് തന്നെ ആൾ ഒഴിഞ്ഞ ബെഡ് റെഡി ആക്കി…….

ടി ഈ ബെഡ് ഷീറ്റ് ബെഡിൽ വച്ചേക്കാം ഇല്ലെങ്കിൽ ആരെങ്കിലും നേരത്തെ സീറ്റ്‌ പിടിക്കും.. ഒരു എട്ടു മണി ആകുമ്പോൾ നീ ഷീറ്റ് അവിടെ വിരിച്ചു കിടക്കണം കേട്ടോ…. വേണി എല്ലാം കേട്ട് തലയാട്ടി…..

എട്ടുമണി കഴിഞ്ഞപ്പോൾ സെക്യൂരിറ്റി വന്നു ആണുങ്ങളെ എല്ലാം വാർഡിന് പുറത്താക്കി……

ശാന്തയുടെ ബെഡിന്റെ നേരെ എതിരെ കിടക്കുന്ന സ്ത്രീയുടെ രണ്ടു മരുമക്കൾ വന്നു……

കൂട്ടിരിപ്പുകാരാണ് വന്ന ഉടനെ കൂട്ടത്തിലെ മൂത്ത മരുമകൾ തല മുടി വാരി കെട്ടിവെച്ചു….. അമ്മായി അമ്മക്ക് ഭക്ഷണം ഒക്കെ കൃത്യമായി കൊടുത്തു…..

നിങ്ങൾ കഴിക്കു പിള്ളേരെ…….

അമ്മ കഴിച്ചിട്ട് ഞങ്ങൾ കഴിച്ചോളാം….. ശാന്ത മരുമക്കൾക്ക് അമ്മായിയോടുള്ള സ്നേഹം നോക്കി കണ്ടു സംത്രിപ്തയായി…

ആ പെൺപിള്ളേർ പാവം ആണെന്ന് തോന്നുന്നു….. വേണിയും അവരെ നോക്കി ചിരിച്ചു……….

അൽപനേരം കഴിഞ്ഞു അതിൽ ഒരാൾ വേണിയുടെ അടുത്തെത്തി.. ചേച്ചി ഫോൺ ചാർജർ ഒന്ന് തരുമോ…

വേണി വേഗം ചാർജർ അവൾക്കു കൊടുത്തു……… മരുമക്കൾ രണ്ടുപേരുംകൂടി അമ്മയ്ക്ക് സിസ്റ്റർ വന്ന് ട്രിപ്പ് ഇട്ടു പോയതിനുശേഷം കഴിക്കുവാനുള്ള നടപടിക്രമങ്ങൾലേക്ക് കടന്നു……. പൊതികൾ എല്ലാ നിവർത്തിവെച്ചു….

ദോശയും സാമ്പാറും രസവടയും എല്ലാം കൂടി ചേർത്ത് വച്ച നല്ല പോളിംഗ് ആയിരുന്നു…….

രണ്ടുപേരും കാര്യമായി മൊബൈലിൽ നോക്കി വർത്തമാനം പറഞ്ഞ് ആസ്വദിച്ചാണ് കഴിക്കുന്നത്….

വാർഡിലെ ഏകദേശം പേരുടെയും ശ്രദ്ധ അവരുടെ നേർക്കായിരുന്നു കാരണം അത്രയ്ക്കുണ്ട് അവരുടെ സംസാരത്തിൽ ഒച്ച……

ഏകദേശം അരമണിക്കൂർ കഴിഞ്ഞ്….. റൗണ്ട്സിനു പോയ ഒരു സിസ്റ്റർ അവിടേക്കു വന്നു….. അപ്പോഴേക്കും മരുമക്കൾ രണ്ടുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു മൊബൈലിൽ കുത്തി ഇരിക്കുകയായിരുന്നു……

നിങ്ങൾ രണ്ടുപേരും സുലോചന അമ്മയുടെ ബൈ സ്റ്റാൻഡേർഴ് സ് ആണോ……

അതേ സിസ്റ്റർ ഞങ്ങൾ രണ്ടുപേരും ആണ് കൂട്ടിരിക്കാൻ വന്നത്….

നന്നായി ട്രിപ്പ് തീർന്ന എത്ര നേരമായി നിങ്ങൾ രണ്ടുപേരും ഇരുന്നിട്ട് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല…… ട്രിപ്പ് തീർന്നു കഴിഞ്ഞാൽ ബ്ലഡ് മുകളിലേക്ക് കയറും എന്ന് നിങ്ങൾക്ക് അറിയില്ലേ….രണ്ടു പേരുണ്ടായിട്ടും ഇതൊന്നും നോക്കാൻ നിങ്ങൾക്ക് വയ്യേ…

എന്തിനാണ് ഇങ്ങനെയുള്ള പ്രഹസനങ്ങൾക്ക് വേണ്ടി ഇവിടെ വരുന്നത്….. സിസ്റ്റർ അതും പറഞ്ഞ് ദേഷ്യത്തിൽ അവരെ ഒന്ന് കടുപ്പിച്ചു നോക്കി അവിടെ നിന്നും പോയി…

രണ്ടുപേരുടെയും മുഖം മ്ലാനമായി…..

ഏകദേശം പതിനൊന്നു മണിയോടുകൂടി എല്ലാവരും കിടക്കാനുള്ള തയ്യാറെടുപ്പ് ആയി…

ആലോചന അമ്മയെ പുതപ്പിച്ചു നടത്തിയതിനുശേഷം മരുമകൾ രണ്ടുപേരും ഒരു കട്ടിലിൽ ഉറങ്ങാനായി കിടന്നു…. നാട്ടിലുള്ള സകലമാന ആളുകളുടെയും വിശേഷങ്ങൾ രണ്ടുപേരും വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു…….

കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും നേരെ എതിരെ ബെഡ്ഡിൽ കിടക്കുന്ന ചേച്ചി ചാടി എഴുന്നേറ്റ് ലൈറ്റിട്ടു…

നാട്ടുകാരുടെ മുഴുവൻ കാര്യം പറയണമെങ്കിൽ രണ്ടുപേരുംകൂടി പുറത്തോട്ട് പോയി നിന്ന് സംസാരിക്കണം…

ഇവിടെ സുഖമില്ലാതെ കിടക്കുന്ന ആൾക്കാരാണ്…..കുറെ നേരമായല്ലോ തുടങ്ങിയിട്ട് രണ്ടുംകൂടി….ഇതൊക്കെ എവിടുന്നു കുറ്റിയും പറിച്ചു വരുന്നോ എന്തോ…….

വേണി കട്ടിലിൽ മൊബൈലും പിടിച്ചു ഒരേ ഇരിപ്പ് തുടങ്ങി…..

ഇടയ്ക്കിടയ്ക്ക് തല പൊന്തിച്ചു നോക്കും ശാന്തമ്മ അവിടെത്തന്നെ ഉണ്ടോ എന്ന്…

ഇടക്കെപ്പോഴോ നോക്കുമ്പോൾ ശാന്തമ്മ കിടക്കുന്ന ബെഡ് ഒഴിഞ്ഞുകിടക്കുന്നു… വേണിയുടെ അടിവയറ്റിൽ നിന്നും ഒരു ആളൽ മുകളിലേക്ക് കയറി….

രണ്ട് ദിവസത്തിന് മുന്നേ അമ്മയെ ഒന്ന് കാണാതായതാണ്……

അതുപോലെ എങ്ങാനും അമ്മ എഴുന്നേറ്റു നടന്നതായിരിക്കുമോ.. ചിന്തകൾ പലവിധത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു വേണി വേഗം തന്നെ ചാടിയെഴുന്നേറ്റ് ചെരുപ്പുംഇട്ടും നേരെ പുറത്തേക്കിറങ്ങി ബാത്റൂമിന്റർ ഭാഗത്തേക്ക് ഓടി…

വേണി ചെല്ലുമ്പോൾ ശാന്തമ്മ ബാത്റൂമിൽ നിന്ന് പുറത്തേക്കിറങ്ങി വരുന്നു….

അമ്മ ഇതെന്ത് പരിപാടിയാ കാണിച്ചത് എന്നെ വിളിക്കാം ആയിരുന്നില്ലേ….

ഞാൻ വിചാരിച്ചു നീ ഉറങ്ങുന്ന എങ്കിൽ ഉറങ്ങട്ടെ എന്ന്.. ഞാൻ ഉറങ്ങി ഇല്ലായിരുന്നു അമ്മ അമ്മ ഇനി എന്നെ വിളിക്കാതെ ഇറങ്ങി വരരുത്….

പിന്നെ വേണിക്കു കിടന്നിട്ട് കിടപ്പു തന്നെ വരുന്നില്ല അവൾ എഴുന്നേറ്റിരുന്നു…

ചില അമ്മച്ചിമാർ രാത്രിയിൽ ഓടിനടന്ന് മൂത്രമൊഴിക്കുന്നു ബൈ സ്റ്റാൻഡേർഡ് ചേച്ചിമാർ കൂടെ ഓടുന്നുണ്ട്……

മോൾ എന്താ കിടക്കുന്നില്ലേ…. ഒരു ചേച്ചി വന്നു വേണിയോട് ചോദിച്ചു…

ഇല്ല ചേച്ചി അമ്മ ഉറങ്ങുന്നില്ല….ഇടയ്ക്ക് എങ്ങാനും എഴുന്നേറ്റു പോയാലോ അതുകൊണ്ട് ഞാൻ ഉറങ്ങുന്നില്ല….

മോൾ എന്തായാലും ഉറങ്ങാതെ ഇരിക്കുകയല്ലേ അപ്പോൾ എന്റെ അമ്മ ഇറങ്ങി ഓടി നടക്കുന്നുണ്ടോ എന്ന് ഒന്നു നോക്കി കൊള്ളണം…

അമ്മയ്ക്ക് ചെറുതായി ഓർമ്മക്കുറവുണ്ട് അമ്മ എഴുന്നേറ്റ് നടക്കുമെങ്കിൽ എന്നോട് പറയണം ഞാൻ ചിലപ്പോൾ കിടന്നാൽ ഉറങ്ങിപ്പോകും…..

അതിനു എന്താ ചേച്ചി ഞാൻ പറയാമല്ലോ.. വേണി ക്ലോക്കിലെ സൂചിയെ മാറിമാറി നോക്കിക്കൊണ്ടിരുന്നു…….

സമയം കടന്നു പോയ്ക്കൊണ്ടിരുന്നു ഏകദേശം വെളുപ്പാൻകാലം അഞ്ചുമണിയോടടുത്തു. ഇതിനിടയിൽ പത്ത് തവണ എങ്കിലും വേണി അമ്മയുമായി ബാത്റൂം ഭാഗത്തേക്ക് പോയിട്ടുണ്ടാകും….

പതിവുപോലെ അഞ്ചുമണിക്ക് ഇഞ്ചക്ഷൻ എടുക്കുന്നതിന് വേണ്ടി സിസ്റ്റർമാർ വന്നപ്പോഴേക്കും വെട്ടിയിട്ട വാഴ പോലെ വേണി ബെഡിലേക്ക് വീണു..

ഇനി എന്തായാലും എല്ലാവരും ഉണരുമല്ലോ അപ്പോൾ പിന്നെ അമ്മ ഇറങ്ങി ഒരിടവും പോകില്ല……

സുഖമായി രണ്ടുമണിക്കൂർ കിടന്നുറങ്ങി…. രാവിലെ ചേച്ചി വന്ന അപ്പവും മുട്ടക്കറിയും എല്ലാം വാങ്ങി വേണിയ്ക്ക് നൽകി…

നീ എന്താടി ഇന്നലെ ഉറങ്ങിയില്ലേ…മുഖം എല്ലാം എന്താ ഇങ്ങനെ ഇരിക്കുന്നത്.

ഇല്ല ചേച്ചി അമ്മ ഉറങ്ങിയില്ല അതുകൊണ്ട് ഞാനും ഉറങ്ങാതെ ഇരുന്നു…

എന്തായാലും ശരി നീ ഒരു കാര്യം ചെയ്യും കഴിച്ചിട്ട് പോകാൻ നോക്ക് ഇനി ഞാൻ ഇവിടെ നിന്നോളാം……..

പല്ലുതേച്ച് ഫ്രഷായി വന്ന വേണി അപ്പവും മുട്ടക്കറിയും എല്ലാം കഴിച്ചു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി……
പോകുന്നതിനു മുമ്പ് വാർഡിൽ ഉള്ള എല്ലാവരോടും ഓടിനടന്ന് യാത്ര ചോദിക്കാൻ വേണി മറന്നില്ല…….

തിരിച്ചു ഓട്ടോയിൽ വീട്ടിലേക്കുള്ള യാത്രയിൽ മുഴുവനും വേണി ഉറക്കമായിരുന്നു………

അടുത്ത ദിവസം ഗീത ചേച്ചി കാളിങ് എന്ന് കണ്ടു വേണി ആദ്യം ഒന്ന് ഞെട്ടി…..
ഇനി രാത്രിയിൽ കൂട്ടിരിക്കാൻ ആയിരിക്കുമോ…

വേണി കോൾ അറ്റൻഡ് ചെയ്തു…

ടി പെണ്ണെ… ഡോക്ടർ പറഞ്ഞു അമ്മയെ ഇന്ന് ഡിസ്ചാർജ് ചെയ്യുംഎന്ന്.. വേണിയുടെ വയറിൽ മഞ് വീണ സുഖo.. വേണി സന്തോഷത്തോടെ ഫോൺ വച്ചു…..

ഒരു കൂട്ടിരിക്കൽ അപാരത…..

Leave a Reply

Your email address will not be published. Required fields are marked *