അയാളുടെ താലി ഏറ്റുവാങ്ങുമ്പോഴും അവൾക്ക് അറിയില്ലായിരുന്നു ഇനി അവളെ..

(രചന: ജ്യോതി കൃഷ്ണ കുമാർ)

ഫേസ് ബുക്കിൽ അവളുടെ പ്രൊഫൈൽ വീണ്ടും തിരഞ്ഞു…

“”ട്രാ വലർ ടു ഡെ സ്റ്റിനേഷൻ “”‘ അതായിരുന്നു ആ അകൗണ്ട്…

ഇല്ല കാണാൻ ഇല്ല.. അവൾ ബ്ലോ ക്ക് ചെയ്തിരിക്കുന്നു..

ഉള്ളിൽ നേർത്തൊരു നോവോടെ അവളുടെ നമ്പറിലേക്ക് വാട്സാപ്പിൽ മെസ്സേജ് അയക്കാൻ ശ്രെമിച്ചു അവിടെയും അവൾ ബ്ലോ ക്ക് ചെയ്തിരിക്കുന്നു..

സജിൻ ആകെ വിഷമത്തോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു..
ഒരു വർഷം മുൻപ് പ്രൊഫൈലിലേക്ക് അപ്രതീക്ഷിതമായി വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ്.. ഒരു ഫെ യ് ക്ക് ഐഡി ആയിരുന്നു അത്..

ആക്സെപ്റ്റ് ചെയ്യാതെ ഇങ്ങനെ കിടന്നിരുന്നു.. അപ്പോഴാണ് മെസ്സേജ് റിക്വസ്റ്റ് ഇൽ, ആ ഫെ യ് ക്ക് ഐഡി യിൽ നിന്നും ഒരു മെസ്സേജ് വന്നു കിടക്കുന്നത് കണ്ടത്..

സെന്റ് മേരീസ്ൽ പഠിച്ച സജിൻ അല്ലേ എന്നായിരുന്നു ചോദ്യം…

പരിചയമുള്ള ആരോ ആണ് എന്ന് മനസ്സിലാക്കി വേഗം റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തു…

അത് ആരാ എന്നറിയാൻ വല്ലാത്ത ആകാംക്ഷയായി ആ ഐഡിയിൽ നിന്ന് യാതൊരുവിധ ക്ലൂവും കിട്ടിയില്ല..

ആള് മൂന്നാല് ദിവസമായി ഓൺലൈനിൽ ഇല്ല എന്ന് മനസ്സിലായി..
ഫ്രണ്ട് റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തത് കാത്തിരുന്നു എന്തിനോ ഒരു ജിജ്ഞാസ ഉള്ളിൽ കയറി കൂടിയിരുന്നു….

പച്ച ലൈറ്റ് കണ്ടതും കേറി ഹൈ അയച്ചു..

ആൾ ഏറെ നേരം ആയും സീൻ ചെയ്യാഞ്ഞപ്പോൾ എന്തോ ഒരു നിരാശ..
അത്രമേൽ അതെന്നെ അത്ഭുതപ്പെടുത്തിയിരുന്നു അവൾ ആരാണെന്ന് അറിയണമെന്ന ആഗ്രഹം വല്ലാതെ ഉള്ളിൽ കയറി പറ്റിയിരുന്നു…

പെട്ടെന്നാണ് റിപ്ലൈ വന്നത്..
ആവേശത്തോടെ ഫോൺ എടുത്തു നോക്കി..

‘”എന്റെ സ്കൂളിൽ ജൂനിയർ ആയിരുന്നത്രെ അവൾ… പേര് അനഘ…. ഫോട്ടോ അയച്ചു തന്നപ്പോൾ എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ തോന്നി..

പിന്നെ ഇങ്ങനെ ഒരു ഫേ ക്ക് ഐഡി എന്തിനാ എന്ന് ചോദിച്ചപ്പോൾ ആദ്യം ഒന്ന് ചിരിച്ചു..

പിന്നെ പറഞ്ഞു ആരേം ഭയപ്പെടാതെ വായിൽ തോന്നുന്നതൊക്കെ എഴുതാൻ ആണ് എന്ന്..

അതിനൊരു ഫേ ക്ക് കുപ്പായം എന്തിനാ എന്ന് അറിയില്ലായിരുന്നു…

പിന്നെ അവൾ ഇടക്ക് ഓൺലൈനിൽ വരുമ്പോഴൊക്കെയും എനിക്ക് മെസ്സേജിട്ടു തുടങ്ങി.. നല്ലൊരു സൗഹൃദത്തിന്റെ തുടക്കം അവിടെയായിരുന്നു..

അവളുടെ ഫാമിലിയെ പറ്റി ചോദിക്കുമ്പോൾ ഒക്കെ അവൾ ഒഴിഞ്ഞു മാറി.. അച്ഛൻ അമ്മ അത്രയും പേരിൽ മാത്രം നിർത്തി..

അവളുടെ എഴുത്തുകൾ ഞാൻ പിന്നീടാണ് ശ്രെദ്ധിക്കുന്നത് അവയിൽ അത്രയും ഒരു ഭയം തങ്ങി നില്കും പോലെ..

ആരെയോ ഭയപ്പെട്ടോടുന്ന ഒരുവളെ എനിക്കതിൽ കാണാൻ കഴിഞ്ഞു..

ഒരിക്കൽ ഞാൻ അതിനെ കുറിച്ച് സൂചിപ്പിക്കുക കൂടി ചെയ്തു…

അപ്പോഴും എന്തൊക്കെയോ പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി… കൂടുതൽ ചോദിക്കുവാനും അവൾക്ക് ഇഷ്ടമില്ലാത്തത് പറയുവാനും ഞാൻ നിർബന്ധിച്ചില്ല….

ദിവസങ്ങൾ നീണ്ടു പോയി… ഒരു ദിവസം അവൾ വല്ലാതെ ഡിസ്റ്റർബ്ഡ് ആയ പോലെ എനിക്ക് തോന്നി…. അയച്ച വോയിസ് മെസ്സേജിൽ അവളുടെ ശബ്ദത്തിന് നല്ല ഇടർച്ച ഉണ്ടായിരുന്നു…

എന്താടോ “”””എന്ന് ചോദിച്ചപ്പോൾ

നമ്പർ തരാൻ പറഞ്ഞു അവൾ വിളിക്കാം എന്നും..

ഞാൻ വേഗം എന്റെ നമ്പർ കൊടുത്തു…

അപ്പൊ തന്നെ അവളുടെ കോൾ എന്റെ ഫോണിൽ വന്നിരുന്നു… അവൾ അവളുടെ കഥ എന്നോട് പറയാൻ തുടങ്ങി.. ഒരു പാവം നാട്ടിൻപുറത്തുകാരി.. കാണാൻ സുന്ദരി..

തന്നെക്കാൾ ഒരുപാട് പ്രായത്തിനുമൂത്ത ആളെ വിവാഹം കഴിക്കേണ്ടി വന്നു…
അയാൾ പണക്കാരൻ എന്നതായിരുന്നു അയാൾക്ക് അവളുടെ വീട്ടുകാരുടെ മുന്നിലുള്ള യോഗ്യത…

ഏറെ എതിർത്തിട്ടും……പഠിക്കണമെന്ന അവളുടെ ആഗ്രഹം പോലും നടക്കാതെ… അവൾക്ക് അയാളുടെ മുന്നിൽ കഴുത്ത് നീട്ടി കൊടുക്കേണ്ടിവന്നു …

അയാളുടെ താലി ഏറ്റുവാങ്ങുമ്പോഴും അവൾക്ക് അറിയില്ലായിരുന്നു ഇനി അവളെ കാത്തിരിക്കുന്നത് ഒരു ദുരിതപർവ്വം തന്നെ ആണെന്ന്…

സംശയം എന്ന രോഗം അയാളിൽ ഭ്രാന്തമായി തീർന്നിരുന്നു… അവളെ എങ്ങോട്ടും വിടാതെ അയാൾ ഒരു അടിമയെ പോലെ ആ വലിയ ബംഗ്ലാവിൽ അടച്ചുപൂട്ടി…

അതിനുള്ളിലെ സുഖസൗകര്യങ്ങൾ ആവോളം നുകരാം പക്ഷേ ഒരു അടച്ചിട്ട കിളി കുഞ്ഞ്ഞിനെ പോലെ ആയിരിക്കുമെന്ന് മാത്രം…

ലോകം കാണാൻ കൊതിച്ചവlൾക്ക് ചിറകു വെച്ച് പറക്കാൻ ആഗ്രഹിച്ചവൾക്ക് അതൊന്നും താങ്ങാൻ കഴിയുന്നതായിരുന്നില്ല…

അവിടെ അവൾ തീർത്തും ഒറ്റപ്പെട്ടു..

അവളുടെ പേര് എഴുതിയാൽ ഉള്ള ഭവിഷത്ത് അറിയാമായിരുന്നു… അതുകൊണ്ടുതന്നെ ഒരു ഫേ ക്ക് ഐഡി എടുത്ത് അവളുടെ ഉള്ളിലെ വിഷമം മുഴുവൻ അവൾ എഴുതി തീർത്തു…

അവിടെ അവർക്ക് ധാരാളം സുഹൃത്തുക്കളെ കിട്ടി… പക്ഷേ അവളുടെ ദുർവിധിയെ മുതലെടുക്കാൻ ശ്രമിക്കുന്നവർ ആയിരുന്നു അതിലേറെ പേരും ..

അത് തിരിച്ചറിഞ്ഞതും അവൾ ആ സുഹൃത്ത് ബന്ധങ്ങൾ എല്ലാം ഒഴിവാക്കി…

അപ്പോഴാണത്രെ എന്നെ കാണുന്നത്…
ഞങ്ങളുടെ സ്കൂളിലെ സ്റ്റുഡൻസ് സംഘടനയ്ക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കുമ്പോൾ അവളെന്നെ ശ്രദ്ധിച്ചിരുന്നത്രേ…

എന്റെ പ്രസംഗങ്ങളിൽ സ്ത്രീകൾ ഉന്നതിയിൽ എത്തുന്നതിന്റെ ആവശ്യകതകൾ നിറഞ്ഞുനിന്നിരുന്നു..

അതായിരുന്നത്രേ അവളെ സ്വാധീനിച്ചതും ഉന്നതിയിൽ എത്തണമെന്ന് അവളിൽ ഒരു മോഹം തളിരിട്ടതും…

എന്നെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം തോന്നിയത്രെ..

വീണ്ടും ആ തീപ്പൊരി പ്രസംഗങ്ങൾ കാതിൽ കേട്ടത്രേ… എന്നോട് സംസാരിക്കുമ്പോൾ ആ പഴയ ഊർജം അവളിൽ തിരികെ എത്താറുണ്ട് പോലും.. അതവളിൽ നല്ല മാറ്റങ്ങൾ സൃഷ്ടിച്ചുവത്രേ..

ഇപ്പോൾ അവൾ ഗർഭിണിയാണ്..
അതറിഞ്ഞു അവൾ വല്ലാത്ത ആഹ്ലാദത്തിൽ ആയിരുന്നു…. പെണ്ണിന് മാത്രം സ്വന്തമായ മാതൃത്വമെന്ന നിർവൃത്തിയിൽ… അയാളോട് ഏറെ പ്രതീക്ഷയോടെ ആണത്രേ അക്കാര്യം പറഞ്ഞത്..

അതിലും അയാൾ സംശയം പ്രകടിപ്പിച്ചപ്പോൾ ആകെ തളർന്നു പോയിരുന്നു ആ പാവം..

എന്തോ എല്ലാം കേട്ടത് എന്നിൽ അവളോട് സഹതാപം ആണോ സ്നേഹമാണോ സൃഷ്ടിച്ചത് എന്ന് എനിക്ക് വേർതിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല..

ആ ത്മഹത്യ ചെയ്യില്ല എന്നവൾ എനിക്ക് ഉറപ്പ് തന്നിരുന്നു…

എല്ലാവരും തളർത്താൻ ശ്രെമിച്ചവളുടെ ഉള്ളിൽ നിന്നും വന്ന ആ ഉറപ്പിന് യാതൊരു തളർച്ചയും ഇല്ലായിരുന്നു..

എന്തായാലും അവിടെ നിൽക്കാൻ ഒട്ടും വയ്യ എന്ന് തോന്നിയാൽ എന്നെ വിളിക്കാൻ മറക്കരുത് എന്നൊരു ഉറപ്പുകൊടുത്തു…

ഒരു വിളിപ്പുറത്ത് ഒരു നല്ല സുഹൃത്തായി ഞാൻ ഉണ്ടാകുമെന്ന്…

“”ചിലപ്പോൾ ഞാൻ വരും “”” എന്ന് പറഞ്ഞാണ് അന്ന് കട്ട് ചെയ്തതാണ് പിന്നീട് അവളെപ്പറ്റി ഒരു വിവരവുമില്ല.. എന്തുപറ്റി എന്ന് ഒരു നൂറാവർത്തി ഞാൻ എന്നോട് തന്നെ ചോദിച്ചു…

എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരിക്കുമോ..??

വെറുതെ ഒരു ഭയം ഉള്ളിൽ നിറഞ്ഞ് വന്നു..

പിറ്റേദിവസം ജോലിക്കു പോകാൻ നേരത്താണ് പേപ്പറിൽ അലസമായി നോക്കിയപ്പോൾ ഒരു വാർത്ത കണ്ടത്…

“””””സംശയത്തിന് പേരിൽ ഭർത്താവ് ഗർഭിണിയായ ഭാര്യയെ കൊ ല പ്പെടുത്തി””””

അത് അവളായിരുന്നു… പഠിക്കാൻ മോഹിച്ച സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ച ഒരു പാവം പെണ്ണ്…

ഒന്നിനും അവസരം നൽകാതെ ആ പൂമൊട്ട് വിടരാൻ പോലും അനുവദിക്കാതെ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു…

വിവാഹം കഴിഞ്ഞാൽ ജീവിതത്തിൽ എല്ലാമായി എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ ബുദ്ധിശൂന്യതയുടെ പുതിയ ഒരു ഇര ….

സ്ത്രീകളുടെ ജീവിതത്തിലെ അത്യന്തിക ലക്ഷ്യം വിവാഹമാണ് എന്ന് ഇപ്പോഴും കരുതുന്ന ചിലരുണ്ട്….

അവരെ കല്യാണം കഴിപ്പിച്ച് വിടുന്നതാണ് അച്ഛനുമമ്മയും എന്ന നിലയിൽ തങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് എന്ന് കരുതുന്നവർ…

വിവാഹം കഴിഞ്ഞാൽ മാത്രമേ സ്ത്രീ സുരക്ഷിതയാവൂ എന്ന് കരുതുന്നവർ..

അവരോട് പറയാനുള്ളത് ഒന്നേയുള്ളൂ മറ്റൊരാളുടെ കയ്യിലെ ആജ്ഞകൾ കുത്ത് വലിക്കുന്ന വെറും കളിപ്പാവകൾ ആക്കരുത് പെൺ കുഞ്ഞുങ്ങളെ… അവരെയും സ്വതന്ത്രമായി ജീവിക്കാൻ വിടണം..

അവർക്കും മറ്റുള്ളവരെപ്പോലെ അവകാശങ്ങളുണ്ട്….

Leave a Reply

Your email address will not be published.