സ്വന്തം മകന്റെ കുഞ്ഞാണ് എന്നുള്ള പരിഗണന പോലും അവരാരും കൊടുത്തില്ല അവരെ സംബന്ധിച്ചിടത്തോളം..

(രചന: J. K)

“” നാളെയാ സ്കൂളിൽ നിന്ന് ടൂർ പോകുന്നതിന് പേരു കൊടുക്കേണ്ട അവസാനത്തെ ദിവസം…””

കിച്ചു വന്ന് പറഞ്ഞപ്പോൾ അത് കേൾക്കാത്തത് പോലെ നിന്നു അമൃത.. അവൻ പറയുന്നത് ശ്രദ്ധിക്കാത്തത് കൊണ്ടാവണം വീണ്ടും അവൻ പറഞ്ഞു,

“” എല്ലാവരും പോകുന്നുണ്ട് അമ്മേ എല്ലാവരും പൈസയും കൊടുത്തു കഴിഞ്ഞു ഇനി ഞാൻ മാത്രമേയുള്ളൂ… അമ്മയൊന്ന് ചെറിയച്ഛനോട് പറയുമോ? “”

അമൃതയ്ക്ക് ആകെക്കൂടി വല്ലായ്മ തോന്നി….

ഒരിക്കൽ അവൾ പറഞ്ഞതാണ് ഇത് സുജിത്തേട്ടനോട്. പക്ഷേ, പിന്നെ ചെറുക്കൻ ഇപ്പോൾ ടൂർ പോകേണ്ടതിന്റ കുറേയുള്ളൂ നാല് അക്ഷരം ഇരുന്നു പഠിക്കാൻ പറ ‘”

എന്നായിരുന്നു മറുപടി അത് പക്ഷേ കിച്ചുവിനോട് പറയാൻ വയ്യ അല്ലെങ്കിൽ അവർ തമ്മിലുള്ള അന്തരം വളരെ വലുതാണ് ഇനിയും അത് കൂട്ടാൻ വയ്യ…

“” കിച്ചു അവിടെ മേശയുടെ മുകളിൽ ദോശ അടച്ചുവച്ചിട്ടുണ്ട് വേണമെങ്കിൽ പോയി എടുത്ത് കഴിച്ചോ!”” എന്നും പറഞ്ഞ് കേൾക്കാത്ത ഭാവത്തിൽ അമൃത അപ്പുറത്തേക്ക് നടന്നു..

ആ കുഞ്ഞു മുഖത്ത് നിറയെ സങ്കടമാവും എന്നറിയാമായിരുന്നു പക്ഷേ തനിക്ക് അതിൽ ഒന്നും ചെയ്യാനില്ല… തന്റെ നിസ്സഹായതയോർത്ത് അവൾക്ക് ഒരു നിമിഷം തന്നോട് തന്നെ ദേഷ്യം തോന്നി….

ഓർമ്മകൾ പുറകിലേക്ക് പോയി..
അന്ന് ഗിരീഷേട്ടൻ വന്നു തന്റെ വീട്ടിൽ പെണ്ണ് ചോദിക്കുമ്പോൾ മനസ്സ് നിറയെ മോഹങ്ങൾ ആയിരുന്നു..

ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ ആയിരുന്നു ഗിരീഷേട്ടൻ കോളേജിലേക്ക് പോകുന്ന വഴിക്കാണ് തന്നെ കണ്ടു ഇഷ്ടപ്പെട്ടത്..

അങ്ങനെയാണ് അമ്മയെയും അച്ഛനെയും കൂട്ടി വീട്ടിൽ പെണ്ണുകാണാൻ വരുന്നതും.

എനിക്കും ഇഷ്ടമായിരുന്നു ആ ബന്ധത്തിന് അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ആ കല്യാണം നടക്കുകയും ചെയ്തു…

പക്ഷേ വിധി മറിച്ചായിരുന്നു തീരുമാനിച്ചിരുന്നത് കിച്ചുവിനെ പ്രസവിച്ച് വെറും രണ്ടു ആഴ്ച ആയപ്പോഴേക്ക് ഒരു ആക്സിഡന്റ് അതിൽ ഗിരീഷേട്ടനെ ഞങ്ങൾക്ക് നഷ്ടമായി…

അതോടെ എല്ലാവരും എതിരായിരുന്നു കിച്ചുവിന്റെ ജാതക ദോഷമാണ് ഗിരീഷേട്ടൻ ഞങ്ങളെ വിട്ടു പോകാൻ കാരണം എന്ന് പറഞ്ഞു ഗിരീഷേട്ടന്റെ വീട്ടിൽ അവനെ എല്ലാവരും വെറുത്തു..

മോനോടുള്ള അവരുടെ അവഗണന കാരണം അവിടെ നിൽക്കാൻ പോലും തോന്നിയില്ല സ്വന്തം മകന്റെ കുഞ്ഞാണ് എന്നുള്ള പരിഗണന പോലും അവരാരും കൊടുത്തില്ല അവരെ സംബന്ധിച്ചിടത്തോളം അവരുടെ മകന്റെ മരണത്തിന് ഉത്തരവാദിയായിരുന്നു എന്റെ പാവം മോൻ…

സഹിക്കാൻ വയ്യാതെ ആയപ്പോഴാണ് അവനെയും എടുത്ത് സ്വന്തം വീട്ടിലേക്ക് പോന്നത്…

അവിടെയും അവസ്ഥ മറിച്ച് ആയിരുന്നില്ല അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് ആരാണ് ഉള്ളത് എന്ന പതിവ് പല്ലവി തന്നെയായിരുന്നു അവിടെ നിന്നും കേൾക്കാൻ ഉണ്ടായിരുന്നത്…

അതുകൊണ്ടാണ് അവർ എന്റെ മനസ്സ് മാറ്റി മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരുന്നത്..

ആദ്യം ഒന്നും ഞാൻ സമ്മതിച്ചില്ല പിന്നെ അവർക്കും ഞാൻ ഒരു ബുദ്ധിമുട്ടാവും എന്ന് തോന്നിയ ഒരു അവസ്ഥയിൽ വേണം എന്ന് വച്ചിട്ടല്ലാതെ ആയിരുന്നു കല്യാണത്തിന് സമ്മതിച്ചത്..

“” സുജിത്, ഭാര്യ മരിച്ച് ഒരു മോളുണ്ട്.. ടൗണിൽ തന്നെ സ്വന്തമായി ബിസിനസ് ആണ് എന്ന് പറഞ്ഞ് ഒരു വിവാഹാലോചന വന്നു..

സ്വന്തമായി വീടും പണവും ഉള്ള ഒരാൾ കൂടുതലൊന്നും അച്ഛനും അമ്മക്കും നോക്കാൻ ഉണ്ടായിരുന്നില്ല..
ആ വിവാഹം നടന്നു..

പക്ഷേ അവിടെ എത്തിയപ്പോഴായിരുന്നു വലിയ പ്രശ്നം..

കിച്ചുവിനെ എന്ത് ചെയ്യും എന്ന്…
എന്റെ വീട്ടിൽ നിർത്താം എന്ന് വിചാരിച്ചാൽ,
അമ്മ പറയുന്നത് കേൾക്കാം എനിക്ക് വയ്യ നോക്കാനൊന്നും വയസ്സായി എന്ന്..

അച്ഛനും ആ പല്ലവി തന്നെ പിന്നെ അവിടെ നിർത്തി പോരാനും മനസ് വന്നില്ല അതുകൊണ്ടാണ് അവനെ കൂടെ കൂട്ടിയത്..

അങ്ങോട്ട് കൂട്ടിയത് സുജിത്തേട്ടനും വലിയ ഇഷ്ടമൊന്നും ആയിട്ടില്ല അതുകൊണ്ടുതന്നെ അവൻ ചെയ്യുന്ന ചെറിയ കുസൃതികൾ പോലും പെരുപ്പിച്ചു കാണിച്ച് എന്നോട് ഇങ്ങനെ ഓരോന്ന് പറയും…

അത് കേൾക്കുമ്പോൾ വല്ലാത്ത മനസമാധാനക്കേടാണ്.. സുജിത്തേട്ടന് ന ല്ല പാർഷ്യാലിറ്റി ഉണ്ടായിരുന്നു സ്വന്തം മകളെയും കിച്ചുവിനെയും തമ്മിൽ..

അവനും അത് അറിയാവുന്നതാണ് അതുകൊണ്ടുതന്നെ സുജിത്തേട്ടന്റെ അടുത്തേക്ക് ഒന്നിനും പോവില്ല പരാതിയും പ രിഭവവും ആവശ്യങ്ങൾ പറയുന്നതും എല്ലാം എന്റെ അടുത്താണ് അവർക്ക് രണ്ടുപേർക്ക് ഇടയിൽ പെട്ട് ഒന്നും ചെയ്യാനാവാതെ ഞാനും….

ഇത്തവണ ആ വശ്യം ടൂർ പോകണം എന്നാണ് അതിനായി രണ്ടായിരം രൂപ വേണം…

പലതവണ അവനോട് പ റഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ് അത് നടക്കില്ല വെറുതെ ഓരോ മോഹങ്ങൾ മനസ്സിൽ കയറ്റേണ്ട എന്ന് പക്ഷേ കുഞ്ഞല്ലേ അവനും അത് മനസ്സിലാകുന്നുണ്ടായിരുന്നില്ല…

രാത്രി കിടക്കുമ്പോൾ സുജിത്തേട്ടനോട് മെല്ലെ സൂചിപ്പിച്ചു അവന്റെ കാര്യം.. ആള് ദേഷ്യത്തോടെ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്..

“” തോന്നിയത് പോലെ ചെ ലവാക്കാൻ അവന്റെ തന്ത ഇവിടെ പണം സമ്പാദിച്ചു വെച്ചിട്ടില്ല എന്ന് എന്റെ മുഖത്ത് നോക്കി അയാൾ പറഞ്ഞു..

മരിച്ചുപോയവരെ പറ്റി അ പവാദം പറയുന്നത് കേട്ടു നിൽക്കാൻ പോലും എനിക്ക് ആവുന്നില്ലായിരുന്നു.. അപ്പോൾ തന്നെ അവനെയും വെച്ച് ഞാൻ അവിടെ നിന്നും ഇറങ്ങി ആ രാത്രി തന്നെ….

ഒന്ന് പിൻവിളി പോലും അയാൾ വിളിക്കില്ല എന്ന് അറിയാം.. കാരണം അ യാൾക്ക് അവിടെ പണി ചെയ്യാനും അയാളുടെ മോളെ നോക്കാനും ഒരാളെ മാത്രമേ വേണ്ടിയിരുന്നുള്ളൂ…

എന്റെ മോൻ അവിടെ ഒരു അധികപ്പറ്റായിരുന്നു..

മറ്റെങ്ങും പോകാനില്ലാത്തതുകൊണ്ട് സ്വന്തം വീട്ടിലേക്ക് തന്നെയാണ് ആദ്യം പോയത്..

അവിടെനിന്നും കുറെ ഉപദേശവും ചീത്തയും കേട്ടു..

“” നേരം വെളുക്കുന്നത് വരെ ഞങ്ങളെ ഒന്ന് സഹിക്കണം എന്ന് മാത്രമാണ് അവരോട് പറഞ്ഞത്…

ഗിരീഷേട്ടൻ ഉള്ളപ്പോൾ എന്റെ പേരിൽ കുറച്ച് സംഖ്യ ബാങ്കിലിട്ട് തന്നിരുന്നു.. കിച്ചുവിനു വേണ്ടി എന്തെങ്കിലും അത്യാവശ്യ കാര്യം ഉണ്ടെങ്കിൽ മാത്രം ചെലവാക്കുകയുള്ളൂ എന്ന് കരുതി ഞാൻ എടുത്തു വച്ച തുക..

അതിൽ കുറച്ചു എടുത്തു..
ചെറിയൊരു തയ്യൽ മെഷീൻ വാങ്ങി..
വീട്ടിലിരുന്ന് അത്യാവശ്യം തുന്നാൻ തുടങ്ങി.. ഭാഗ്യത്തിന് അടുത്തുള്ള ഒരു ഗാർമെന്റ്സിൽ അപ്പോഴേക്കും ജോലിയും ശരിയായി..

വലിയ കുഴപ്പമില്ലാതെ തട്ടിമുട്ടി പോകാനുള്ളത് അവിടെ നിന്നും കിട്ടും..

സ്വന്തമായി വരുമാനമൊക്കെ ആയതുകൊണ്ട് പിന്നെ അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല..
ഇപ്പോ ഏകദേശം ഞങ്ങളുടെ കാര്യങ്ങൾ ഭംഗിയായി നടക്കും.. ആരുടെയും ദുർമുഖം കാണേണ്ട കാര്യമില്ല…

കിച്ചു സന്തോഷവാനായിരുന്നു… എന്നാലും ഞാൻ അവനോട് എപ്പോഴും പറഞ്ഞുകൊടുക്കും സ്വന്തം കാലിൽ നിൽക്കണം അപ്പോഴേ ജീവിതത്തിൽ വിലയുണ്ടാവുള്ളൂ.. അല്ലെങ്കിൽ ആരും കൂടെ കാണില്ല സ്വന്തം അച്ഛനും അമ്മയും പോലും..