ആദ്യ ഭാര്യ പക്ഷേ മരിച്ചതല്ല അവർ തമ്മിൽ എന്തോ കാരണം കൊണ്ട് പിരിഞ്ഞതാണ് ഒരു പെൺകുട്ടിയുണ്ട് അത് ഇയാളുടെ..

(രചന: J. K)

“”” നല്ല കൂട്ടരാ മോളെ ഒന്ന് സമ്മതിക്ക് എന്ന് പറഞ്ഞ് അമ്മ പുറകെ നടക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു. എന്ത് വേണം എന്നറിയാതെ അവൾ ഇരുന്നു.. “””

കണ്ണൻ അപ്പോഴേക്ക് ഉറക്കം പിടിച്ചിരുന്നു…
മെല്ലെ അവന്റെ അടുത്തുപോയി കിടന്നു..
മിഴികൾ ഇടതടവില്ലാതെ പെയ്യുന്നുണ്ടായിരുന്നു എന്തു ചെയ്യണം എന്തുവേണം ഒന്നും അറിയില്ലായിരുന്നു…

കിടന്നിട്ട് ഉറക്കം വരാതായപ്പോൾ മെല്ലെ എഴുന്നേറ്റ് മേശപ്പുറത്തിരിക്കുന്ന ഹരിയേട്ടന്റെ ഫോട്ടോ എടുത്തു നോക്കി ചിരിക്കുന്ന ആ മുഖം കാണെ വീണ്ടും മനസ്സ് നോവുന്നു…..

വിവാഹം കഴിഞ്ഞിട്ട് വെറും നാല് വർഷമാണ് ഒരുമിച്ചു ജീവിച്ചത് പക്ഷേ ഒരായുസ്സ് മുഴുവൻ സന്തോഷിക്കാനുള്ള ഓർക്കാനുള്ള വകകൾ തന്നിട്ടാണ് ആ മനുഷ്യൻ എന്നെ വിട്ടു പോയത്….

പ്രണയവിവാഹം എന്ന് പറയാൻ പറ്റില്ല എന്നെ കണ്ട് ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ വീട്ടിൽ വന്ന് വിവാഹമാലോചിക്കാൻ ഞാൻ തന്നെയാണ് ഹരിയേട്ടനോട് പറഞ്ഞത് അല്ലാതെ മരം ചുറ്റി പ്രേമത്തിന് താല്പര്യം ഇല്ല….. എന്ന്

അത് പറഞ്ഞ പ്രകാരം അനുസരിക്കുകയും ചെയ്തു അച്ഛനെയും കൂട്ടി വന്ന വീട്ടിൽ പെണ്ണ് അന്വേഷിച്ചു വീട്ടുകാർക്ക് വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല അങ്ങനെയാണ് ആ വിവാഹം നടന്നത്.

ആദ്യ മൂന്നുമാസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നു ഞാൻ ഗർഭിണിയാണ് എന്ന്… പിന്നെ സന്തോഷത്തിന് അതിരില്ലായിരുന്നു ഞങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പായിരുന്നു പിന്നീടങ്ങോട്ട്….

ഹരിയേട്ടൻ ആയിരുന്നു മോഹം ഒരു ആൺകുഞ്ഞ് വേണം ആദ്യം എന്ന് ഹരിയേട്ടന്റെ മനസ്സ് പോലെ തന്നെ മോനായി…

അവന്റെ ഓരോ പിറന്നാളും ഞങ്ങൾ ആഘോഷിച്ചത് ഉത്സവം പോലെ ആയിരുന്നു..

അവന്റെ മൂന്നാം പിറന്നാൾ അന്ന് കേക്ക് വാങ്ങാൻ വേണ്ടി പോയതായിരുന്നു ഹരിയേട്ടൻ വീട്ടിൽ എല്ലാവരും ക്ഷണിച്ചത് പ്രകാരം വന്നിരുന്നു

അതുകൊണ്ടുതന്നെ വേഗം പോയി വരാം എന്ന് പറഞ്ഞ് ബൈക്കും എടുത്ത് ഇറങ്ങിയതാണ് പിന്നെ കേട്ടത്, എന്തോ ആക്സിഡന്റ് പറ്റി ആള് ഹോസ്പിറ്റലിൽ ആണ് എന്നായിരുന്നു…

ഒന്നും പറ്റരുത് എന്ന് കരഞ്ഞു പ്രാർത്ഥിച്ചിട്ടാണ് ഹോസ്പിറ്റലിലേക്ക് ഓടിയത്..

അവിടെ എത്തിയപ്പോൾ തന്നെ എല്ലാവരും പറഞ്ഞു ഒന്നുമില്ല വീട്ടിലേക്ക് തന്നെ പോയ്ക്കോളൂ എന്ന് പക്ഷേ എനിക്കൊന്നു കാണണം പറഞ്ഞ് വാശിപിടിച്ചപ്പോൾ കൊണ്ടുപോയത് മോർച്ചറിയിലേക്ക് ആയിരുന്നു…

ആളെ അവിടെ നിന്ന് കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു അപ്പോൾ തന്നെ തളർന്നു വീണു…

ഓർമ്മകൾ ലക്ഷ്മിയുടെ മിഴികൾ നിറച്ചു എന്തുവേണം എന്നറിയാതെ അവൾ ഇരുന്നു ഇപ്പോൾ പുതിയൊരു വിവാഹാലോചന വന്നിട്ടുണ്ട് അയാളുടെയും രണ്ടാമത്തെ വിവാഹമാണ്….

ആദ്യ ഭാര്യ പക്ഷേ മരിച്ചതല്ല അവർ തമ്മിൽ എന്തോ കാരണം കൊണ്ട് പിരിഞ്ഞതാണ് ഒരു പെൺകുട്ടിയുണ്ട് അത് ഇയാളുടെ കൂടെയാണ്..

അവരൊന്നു വന്ന് കണ്ടിട്ട് പൊയ്ക്കോട്ടെ എന്ന് അമ്മ കാലുപിടിച്ചു പറഞ്ഞതുകൊണ്ടാണ് അവരുടെ മുന്നിൽ പോയി നിൽക്കാമെന്ന് പോലും സമ്മതിച്ചത് ഹരിയേട്ടൻ എന്നെ മനസ്സിൽ നിന്ന് പോയിട്ടില്ലായിരുന്നു….

വന്ന് കണ്ടപ്പോൾ തന്നെ അയാൾ എന്നോട് സംസാരിക്കണം എന്ന് പറഞ്ഞ് വന്നിരുന്നു എന്നോട് പറഞ്ഞു അയാളുടെ ഭാര്യക്ക് അയാളെ ഉൾക്കൊള്ളാൻ ആയില്ല എന്ന്…

അവളുടെ കൾച്ചറൽ എന്റേതും രണ്ടും വ്യത്യസ്തമാണ് എന്റെ ഇതിലേക്ക് ഞാൻ അവളെ തളച്ചിടാൻ ശ്രമിച്ചില്ല അവൾക്ക് ഇഷ്ടമുള്ളതുപോലെ പറന്നു പോകട്ടെ എന്ന് വിചാരിച്ചു പരസ്പരം സമ്മതത്തോടെ പിരിഞ്ഞു അത്രയേ ഉള്ളൂ…

പിന്നെ ഇപ്പോൾ ഒരു വിവാഹം വേണമെന്ന് തോന്നിയത് മകൾക്ക് വേണ്ടിയാണ്… അവൾക്കിപ്പോൾ 7 വയസ്സു കഴിഞ്ഞു. ഒരച്ഛന് എല്ലാം ചെയ്തു കൊടുക്കാവുന്ന പ്രായം അവസാനിക്കുന്നു…

ഇനി അവൾക്ക് വേണ്ടത് ഒരു അമ്മയുടെ അല്ലെങ്കിൽ ഒരു കൂട്ടുകാരിയുടെ പരിചരണമാണ്…

അവളുടെ അമ്മയോട് ഞാൻ സംസാരിച്ചു അവൾക്ക് താല്പര്യമില്ല മകളെ കൂടെ നിർത്താൻ താല്പര്യമില്ലാത്തവരുടെ കൂടെ എന്റെ മോളെ പറഞ്ഞയക്കാൻ എനിക്കും സമ്മതമല്ല..

അതാണ് ഞാൻ മറ്റൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചത്.. രണ്ടാം വിവാഹം മതി ഒരു കുഞ്ഞു ഉള്ള ആളു മതി എന്നൊക്കെ തീരുമാനിച്ചത് എന്റെ മാനസികാവസ്ഥ പൂർണമായും മനസ്സിലാക്കും അങ്ങനെയുള്ളവർ എന്ന് ഉറപ്പുള്ളതു കൊണ്ടാണ്….

തനിക്ക് പൂർണ്ണസമതമാണെങ്കിൽ മാത്രം അറിയിക്കാം… ഞാൻ ഒരാഴ്ച സമയം തരാ ആലോചിചോളൂ..”” അത്രയും പറഞ്ഞ് എന്നോട് ഒരു തീരുമാനമെടുക്കാനും പറഞ്ഞ് അയാൾ പോയി….

അമ്മയും എന്നോട് കുറെ സംസാരിച്ചു…
എത്രനാൾ നീ ഹരിയുടെ പേരും പറഞ്ഞ് വിഷമിച്ചിരിക്കും എന്ന്….

എന്നായാലും ഒരു വിവാഹത്തെപ്പറ്റി നിനക്ക് ചിന്തിക്കുക തന്നെ വേണം ഒറ്റയ്ക്ക് ജീവിക്കാം എന്നൊക്കെ പറയാൻ എളുപ്പമാണ് കുഞ്ഞേ…

ഓരോരുത്തരുടെ അനുഭവം വരുമ്പോഴാണ് അത് എത്ര ദിവസമാണ് എന്ന് മനസ്സിലാക്കുക ഒരുപക്ഷേ നാളെ ഞങ്ങൾ മരിച്ചു കഴിഞ്ഞാൽ നീ ഒറ്റപ്പെട്ടുപോയേക്കാം…

അല്ലെങ്കിൽ മരിക്കാൻ നേരത്തും നിന്നെ ഓർത്ത് ഞങ്ങൾക്ക് ഒരു സമാധാനവും കിട്ടാതെ വരാം….
ഞങ്ങൾക്ക് വേണ്ടി മോൾ ഒന്ന് ചിന്തിച്ചു നോക്കൂ… ഒരമ്മയുടെ ഭാഗത്തുനിന്ന്…

അപ്പോൾ മുതൽ ഇരുന്നു ആലോചിക്കുന്നതാണ് എന്തുവേണമെന്ന് അയാൾ എഡ്യൂക്കേറ്റഡ് ആണ് സെറ്റിൽഡാണ് പോരാത്തതിന് തന്റെ അവസ്ഥയും അയാൾക്ക് മനസ്സിലാക്കും

ഒരുപക്ഷേ മറ്റൊരു വിവാഹം ചെയ്താൽ എന്റെ മോനെ ഇവിടെ നിർത്തിയിട്ട് വേണ്ടിവരും പോകാൻ എല്ലാ കാലവും തനിക്ക് ഇതുപോലെ ഇവിടെ നിൽക്കാൻ കഴിയില്ല…

സെന്റിമെൻസ് ആലോചിച്ചിട്ടുണ്ടെങ്കിൽ ഒരുപക്ഷേ തന്റെ മകനെയും തനിക്ക് പിരിയേണ്ടി വരും… അതുകൊണ്ടാണ് അവൾ യേസ് പറയാൻ തീരുമാനിച്ചത്…..

ലളിതമായി അവരുടെ വിവാഹം കഴിഞ്ഞു ഹരിയേട്ടന്റെ വീട്ടുകാർ മുഴുവൻ ഉണ്ടായിരുന്നു അവരും പലപ്പോഴായി തന്നെ ഒരു വിവാഹത്തിന് നിർബന്ധിച്ചിട്ടുള്ളതാണ് ഇത്ര ചെറുപ്പത്തിൽ തന്നെ വൈധവ്യം ഏറ്റെടുത്ത് ജീവിത നശിപ്പിക്കരുത് എന്ന് പറഞ്ഞിട്ടുള്ളതാണ്…

വിവാഹം കഴിഞ്ഞതും എനിക്ക് മനസ്സിലായിരുന്നു അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്ന്…

എനിക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം ആ വീട്ടിൽ തന്നിരുന്നു… ഒരിക്കലും ഒരു രണ്ടാനമ്മയായി ഞാൻ അവിടെ മോളുടെ മുന്നിൽ ചിത്രീകരിക്കപ്പെട്ടില്ല….

അവളെ സ്നേഹിക്കാനും ശിക്ഷിക്കാനും ഉള്ള അധികാരം എനിക്ക് അവിടെയുണ്ടായിരുന്നു ഒരിക്കൽ അവൾ എന്തോ തെറ്റ് ചെയ്തതിന് അടിക്കാതെ നിന്ന് എന്നെ അദ്ദേഹം ചീത്ത പറഞ്ഞു…

യഥാർത്ഥ സ്നേഹം ഉണ്ടെങ്കിൽ ആവശ്യം നേരത്ത് ശിക്ഷിക്കുകയും ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു അതോടെ എനിക്ക് വല്ലാത്തൊരു ആത്മവിശ്വാസം വന്നു എന്റെ സ്വന്തമായി അവരെ സ്നേഹിക്കാൻ…

ഞങ്ങൾക്ക് ഇനിയൊരു കുഞ്ഞു വേണ്ട എന്ന് ഞങ്ങൾ പരസ്പരം എടുത്ത തീരുമാനമായിരുന്നു…

രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്… അവർക്ക് അച്ഛനെയും അമ്മയെയും വേണം…
അവരെ നന്നായി നോക്കി വളർത്തുക എന്ന് മാത്രമാണ് ഇനി ഞങ്ങളുടെ ലക്ഷ്യം…

അതോടെ ഞാൻ പഠിക്കുകയായിരുന്നു ജീവിതം പലപ്പോഴും നമ്മൾ തെളിയിക്കുന്ന ദിശയിലേക്ക് അല്ല പോകുക അത് അതിശയിലേക്ക് നമ്മളെ കൊണ്ടുപോവുകയാണ് ചെയ്യുക എന്ന് അപ്പോൾ നമ്മൾ ഓരോന്ന് പറഞ്ഞ വാശി പിടിച്ചിരുന്നാൽ ഒരുപക്ഷേ നഷ്ടം നമുക്ക് മാത്രമാകാം…

വിധി കാത്തുവെച്ചതെന്ന് അതനുസരിക്കുകയല്ലാതെ നമ്മൾക്കാർക്കും വേറെ വഴിയില്ലല്ലോ…