തങ്ങളുടെ ആദ്യരാത്രി പാലുമായി ഗായത്രി മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ്..

മിഴി തോരാതെ
(രചന: Jolly Shaji)

കിടപ്പറയിലെ ആരണ്ടവെളിച്ചതിൽ
അവൻ അവളെ കാണുന്നുണ്ടായിരുന്നു..
ഒരുവശം ചെരിഞ്ഞു കിടക്കുന്ന അവളുടെ മിഴികൾ ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്..

ഓരോ ദിവസം കഴിയുമ്പോഴും സങ്കടം കുറയും എന്നോർത്തിട്ടു കൂടുകയാണ് കുറയുന്നില്ല..

എങ്ങനെ സങ്കടം ഇല്ലാതിരിക്കും..
അച്ഛന്റെയും അമ്മയുടെയും ഒറ്റമോൾ ആയിട്ടല്ലേ അവൾ വളർന്നത്…

ഒരുപാട് സ്നേഹിച്ച് കൊഞ്ചിച്ചാണ്
അവളുടെ അച്ഛനും അമ്മയും വളർത്തിയത്…

കല്യാണം ആലോചിച്ചു വന്നപ്പോൾ
അച്ഛൻ തന്നോട് ഒന്നേ ആവശ്യപ്പെട്ടിരുന്നുള്ളു…

“മോനെ കുറച്ചധികം ലാളിച്ചു വളർത്തിയതിന്റെ ചെറിയ കുറുമ്പുകൾ അവൾക്കുണ്ട്…. മോനവളെ ഞങ്ങൾ നോക്കും പോലെ നോക്കിക്കോളണം..

തെറ്റുകൾ കണ്ടാൽ ശാസിക്കണം, പക്ഷെ അവളുടെ മിഴികൾ നിറയാൻ ഇടകൊടുക്കരുത്…

പിന്നെ എന്റെ മോളെ എന്നും എനിക്ക് കാണണം… അതാണ് ഞാൻ ഇത്രയും അടുത്തേക്ക് തന്നെ അവളെ കെട്ടിക്കാൻ തീരുമാനിച്ചത്…

ഒരു ദിവസം നിങ്ങൾ ഇങ്ങോട്എങ്കിൽ അടുത്ത ദിവസം ഞങ്ങൾ അങ്ങോടു വരാം…. എന്റെ കണ്ണടയും വരെ എന്റെ മോളെ എനിക്ക് എന്നും കാണണം…”

ഇങ്ങനെ പറഞ്ഞ അച്ഛനാണ് കല്യാണത്തിന്റെ അന്ന് രാത്രിയിൽ തന്നെ ഈ ലോകം വിട്ടു പോയത്…

കല്യാണത്തിരക്കുകൾ കഴിഞ്ഞ് മകളുടെ ഓർമ്മയിൽ അച്ഛൻ അവളുടെ മുറിയിലെ ബെഡിൽ കിടക്കാൻ ചെന്നതാണ്…

ബെഡ്‌റൂമിലെ ലൈറ്റ് ഓഫ്‌ ആക്കിയതാണ് പെട്ടന്ന് ഷോക്ക് അടിച്ച് അദ്ദേഹം തെറിച്ചു വീണത് മകളുടെ കട്ടിലിന്റെ കാലിലേക്ക്…

ഒരലർച്ച മാത്രമേ ഉണ്ടായുള്ളു… അമ്മയും മറ്റുള്ളവരും ഓടി ചെന്നപ്പോളേക്കും ര ക്ത ത്തി ൽ കുളിച്ചു കിടക്കുന്ന അച്ഛൻ…

തങ്ങളുടെ ആദ്യരാത്രി… പാലുമായി ഗായത്രി മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ് ഫോൺ വന്നത്…

അന്ന് നിറഞ്ഞൊഴുകിയതാണ് ഈ മിഴികൾ പിന്നേ തോർന്നിട്ടേ ഇല്ല… ഇന്ന് അച്ഛന്റെ നാല്പത് ആയിരുന്നു… ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ഒരേമുറിയിൽ കല്യാണത്തിന് ശേഷം ഇന്നാണ്…

ശരത്തിന്റെ കൈകൾ മെല്ലെ അവളിലേക്ക്‌ നീണ്ടു ചെന്നു… അവൻ മെല്ലെ അവളുടെ തോളിൽ പിടിച്ച് അവളെ തിരിച്ചു കിടത്തി..

“ശരത്തേട്ടാ, എന്നോട് ദേഷ്യം ആണല്ലേ…”

“താൻ എന്താടോ പറയുന്നത് ഞാൻ എന്താ മനുഷ്യൻ അല്ലെ… എനിക്ക് മനസ്സിലാവും തന്റെ വിഷമം…”

“കല്യാണം കഴിഞ്ഞ് ഇന്നുവരെ ഭാര്യഭർതൃ ബന്ധം നടന്നിട്ടില്ല… എന്റെ വിധി ഏട്ടനും കൂടി…”

“ഗായത്രി സാഹചര്യം ഇങ്ങനെ ആയിട്ടല്ലേ…. അതൊക്കെ മനസ്സിലാക്കാൻ പറ്റില്ലെങ്കിൽ ഞാൻ പുരുഷൻ ആണോ…

എനിക്ക് നിന്റെ ഈ മിഴികൾ ഒന്ന് തോർന്നു കണ്ടാൽ മതി… നമുക്ക് ഇനിയും സമയം ഉണ്ടെടോ എല്ലാത്തിനും…”

“ശരത്തേട്ടാ നിങ്ങൾ എന്റെ പുണ്ണ്യമാണ്…”

“എടോ നിന്റെ അച്ഛൻ നിന്നേ എനിക്ക് തരുമ്പോൾ ഒന്നേ പറഞ്ഞിരുന്നുള്ളു നിന്നേ കരയിക്കരുതെന്നു….

ഞാൻ കാരണം ഒരിക്കലും ഈ മിഴികൾ നിറയില്ല… കരയരുത് എന്ന് ഞാൻ പറയില്ല പക്ഷെ മറക്കാൻ ശ്രമിക്കണം എല്ലാം…”

അവൾ അവന്റെ തോളിലേക്ക് വീണു…അവൾ അവനെ നെഞ്ചോടു ചേർത്തുപിടിച്ച് അവളുടെ മിഴികളിൽ അമർത്തി ചുംബിച്ചു..

അപ്പോഴും ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *