ദേ പോണട അപ്സരസ്സു, വെയ്റ്റിംഗ് ഷെഡിൽ നിന്നും ആരോ പറയുന്നു ഇന്നെവിടെ ആയിരുന്നു..

ഞാനറിഞ്ഞപ്രണയം
(രചന: Jolly Shaji)

ബസ് കവലയിൽ എത്തിയപ്പോൾ ഇരുട്ടായിരുന്നു… തുളസി വാച്ചിലേക്ക് നോക്കി ഏഴുമണി ആവുന്നേ ഉള്ളൂ…

നല്ല ഇരുട്ട്… മഴ പെയ്തു പോയതിന്റെ ലക്ഷണങ്ങൾ … താൻ അറിഞ്ഞേ ഇല്ല മഴ പെയ്തത്…

“ദേ പോണട അപ്സരസ്സു ” വെയ്റ്റിംഗ് ഷെഡിൽ നിന്നും ആരോ പറയുന്നു .

“ഇന്നെവിടെ ആയിരുന്നു ജോലി.. നല്ല ഷീണം ഉണ്ടല്ലൊ ”

തൊഴിലില്ലാ കൂട്ടങ്ങൾ എന്തൊക്കെയോ പിറുപിറുക്കുന്നു അവൾ തിരിഞ്ഞു പോലും നോക്കിയില്ല.. വേഗം നടന്നു…. അരമണിക്കൂർ അടുത്തു വേണം വീടെത്താൻ… എന്നും ഓട്ടോ വിളിക്കാൻ പറ്റില്ലല്ലോ…

അവൾ ഇരുളിലൂടെ വീട് ലക്ഷ്യമാക്കി നടന്നു… പിന്നിൽ കാൽപ്പെരുമാറ്റം കേട്ടിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല.. അവൾ നടത്തത്തിനു വേഗത കൂട്ടി…

“തുളസി, നീയെങ്ങോട്ടാ ഇത്ര വേഗത്തിൽ ”

പിന്നിൽ നിന്നും ചോദ്യം കേട്ടിട്ടും തുളസി വേഗം നടന്നു… ആ കാലടിയൊച്ച അടുത്തുവരികയാണ്…

“തുളസി ” പിന്നിൽ നിന്നും അവളുടെ കൈകളിൽ അയാൾ പിടിച്ചു…

“ശ്രീയേട്ടാ വിട്, എനിക്കു പോകണം ഇപ്പോൾ തന്നെ സമയം കുറേ ആയി ”

“എന്തായാലും ഇത്രയും താമസിച്ചില്ലേ എനിക്കു പറയാനുള്ളത് കൂടി കേട്ടിട്ട് പോയാൽ മതി ”

“ശ്രീയേട്ടാ ഞാൻ ചീത്ത പെണ്ണാണ് എന്നോട് മിണ്ടിയാൽ അത് ശ്രീയേട്ടന്റെ ഭാവിയെ ബാധിക്കും…. ഇനി ശ്രീയേട്ടൻ എന്റെ പിറകെ വരരുത്… ഇപ്പോൾ തന്നെ ആളുകൾ പറയുന്നത് ശ്രീയേട്ടൻ കേട്ടിരിക്കുമല്ലോ ….

ഞാൻ ചീത്ത ആണ്.. ഒരു പെൺകുട്ടിയുടെ അമ്മ… കുടുംബം പോറ്റാൻ അ വി ഹിതം നടത്തുന്നവൾ ”

“മതി മതി നിർത്തിയെക്കു… ഞാൻ ഇതൊന്നും ചോദിച്ചില്ലല്ലോ .. എനിക്കു എല്ലാകാര്യങ്ങളും അറിയാം. ആരെയും ബോധ്യപ്പെടുത്തുകയും വേണ്ട.. ”

“ശ്രീയേട്ടന് ആ പാവാടക്കാരി തുളസിയെ അല്ലെ അറിയൂ…. അതിനു ശേഷം ഉള്ളൊരു തുളസി ഉണ്ടായിരുന്നു… ആർക്കും അറിയാത്ത തുളസി ”

“മോളെ എന്നെ നീ കഥകൾ പറഞ്ഞു കേൾപ്പിക്കേണ്ട…. ആ പതിനഞ്ചുകാരിയിൽ നിന്നും ഇന്നത്തെ ഈ ഇരുപത്താറു കാരിയിലേക്കുള്ള നിന്റെ യാത്രയിൽ ഞാൻ നിന്റെ പിന്നാലെ ഉണ്ടായിരുന്നു ”

“ശ്രീയേട്ടാ… എന്താ ശ്രീയേട്ടൻ പറഞ്ഞു വരുന്നത്… ശ്രീയേട്ടന് എന്തറിയാം എന്നെ കുറിച്ച് ”

“എല്ലാം . നീയും സീതേച്ചിയും കോ യ മ്പത്തൂരിൽ തുണിമില്ലിൽ ജോലിക്ക് പോയപ്പോൾ മുതലുള്ള കഥകൾ എല്ലാം എനിക്കറിയാം ”

“ഞാൻ വിശ്വസിക്കില്ല… എന്നിട്ട് ഞാൻ ഇതുവരെ ഒന്നും അറിഞ്ഞില്ലല്ലോ ”

“നീയറിയാതെ നിന്നോട് കൂടെ ഞാൻ ഉണ്ടായിരുന്നു ”

സീതക്കു പതിനേഴും തുളസിക്ക് പതിനഞ്ചും വയസ്സ് ഉള്ളപ്പോൾ ആണ് അവരുടെ അച്ഛൻ തളർവാതം വന്നു കിടപ്പിലാകുന്നത്… സീത എട്ടാം ക്ലാസ്സിൽ പഠിത്തം നിർത്തിയതാണ്…

തുളസി പത്തിൽ പഠിക്കുമ്പോൾ ആണ് കൂലിപ്പണിക്കാരൻ ആയ അച്ഛൻ തളർന്നു വീഴുന്നത്… പത്തിൽ നല്ല മാർക്കോടെ തുളസി പാസ്സായി നിൽക്കുന്ന സമയം…

അയൽവാസി ആയിരുന്ന ശ്രീകുമാർ പ്രീഡിഗ്രി പഠിക്കുന്ന സമയം… ശ്രീകുമാറിന് തുളസിയെ ഭയങ്കര ഇഷ്ടം ആയിരുന്നു …

വൈകുന്നേരം അമ്പലത്തിൽ പോകുമ്പോൾ ശ്രീകുമാർ അവളെ നോക്കിനില്ക്കാറുണ്ട് വഴിയിൽ.. അവൾക്കും ആ നോട്ടം ഇഷ്ടം ആയിരുന്നു… പക്ഷെ ഒരിക്കപോലും അവർ ഇഷ്ടം തുറന്ന് പറഞ്ഞില്ല…

ആ സമയത്താണ് തുളസിയുടെ അച്ഛൻ വീഴുന്നത്… പൊതുവെ ശാന്ത പ്രകൃതിക്കാരിയായ അവരുടെ അമ്മയ്ക്കും ഒരു ജോലി പോലും അറിയാത്ത അവസ്ഥ….

അച്ഛനെ കുറേ ആശുപത്രികളിൽ ഒക്കെ കൊണ്ടുപോയി പക്ഷെ ജീവൻ മാത്രമായി ശരീരം തളർന്നു പോയി…

ആ സമയത്താണ് തുളസിയുടെ അപ്പച്ചിയുടെ വരവു…. നാട്ടിൽ പണ്ട് തുണി കച്ചവടത്തിന് വന്ന തമിഴനോടൊപ്പം ഒളിച്ചോടിയ അപ്പച്ചി…

അപ്പച്ചിയാണ് സീതയെയും തുളസിയെയും കോയമ്പത്തൂരിൽ തുണി മില്ലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു കൊണ്ടുപോയത്….

കഷ്ടപ്പാടായിരുന്നു ജോലി, നൂറിൽ അധികം ആളുകളോടൊപ്പം ഞെരുങ്ങി കൂടിയുള്ള താമസം, വായിൽ വെക്കാൻ കൊള്ളില്ലാത്ത ഭക്ഷണം…. ആകെ ബുദ്ധിമുട്ട് നിറഞ്ഞ മൂന്നാല് കൊല്ലങ്ങൾ..

അച്ഛനെ ചികിത്സിക്കണം വീട്ടിലെ ചിലവ് എല്ലാം നോക്കേണ്ടതിനാൽ അവർ അവിടെ പിടിച്ചു നിന്നു… വല്ലപ്പോളും അപ്പച്ചിയുടെ വീട്ടിൽ പോകുമ്പോൾ ആണ് നല്ല ഭക്ഷണം കഴിക്കുക….

അപ്പച്ചിയുടെ ഭർത്താവിന്റെ സഹോദരി പുത്രന് സീതയിൽ ഒരു നോട്ടം ഉള്ളതായി തോന്നിയപ്പോൾ അപ്പച്ചിയാണ് മുരുകനെ വിവാഹം കഴിക്കാൻ അവളെ പ്രേരിപ്പിച്ചത്…

തുണി കച്ചവടം ആയിരുന്നു മുരുകനും… അല്പം മ ദ്യ പാ നിയും… സീതക്കു അയാളെ അത്ര ഇഷ്ടം ആയില്ല…. പക്ഷെ വീടിനെകുറിച്ചു ഓർത്തപ്പോൾ അവൾ സമ്മതിച്ചു…

നാട്ടിൽ ആരും അറിയാതെ കല്യാണം കഴിഞ്ഞു..

അതോടെ അവൾ ജോലി നിർത്തി… തുളസി ഒറ്റക്കായി പിന്നെ.. ആദ്യമൊക്കെ അയാൾക്ക്‌ അവളെ ഇഷ്ടം ആയിരുന്നു… പിന്നീട് ചെറിയ കാരണങ്ങൾ പറഞ്ഞു വഴക്കു…

പുറത്തിറങ്ങിയാൽ സംശയം… ആരൊടും മിണ്ടരുത്… മ ദ്യ പി ച്ചു വന്നു ഉ പദ്രവം…. സീത എല്ലാം സഹിച്ചു… ആരൊടും പരാതി ഇല്ലായിരുന്നു അവൾക്കു…

വല്ലപ്പോഴും വീട്ടിൽ വരുന്ന തുളസിയെ സത്കരിക്കാൻ അയാൾക്കു ഭയങ്കര താത്പര്യം ആയിരുന്നു … അവളോടുള്ള പെരുമാറ്റത്തിലും ചെറിയ മാറ്റങ്ങൾ….

അപ്പോൾ ആണ് സീത ഗർഭിണി ആവുന്നത്…. അവൾ ഏറെ സന്തോഷിച്ചു…. അയാളിൽ മാറ്റം ഒന്നും ഇല്ലായിരുന്നു….

ഗർഭിണി ആയ അവളെ അയാൾ പലപ്പോളും തന്റെ ഇഷ്ടങ്ങൾക്കു വ ഴങ്ങാത്തത്തിന് ക്രൂ രമായി മ ർദിച്ചു… അവളുടെ വ യറ്റിൽ തന്റെ കു ഞ്ഞാണെന്ന പരിഹണന പോലും അയാൾ അവൾക്കു കൊടുത്തില്ല…

സീതക്കു പ്രസവം ആയപ്പോൾ തുളസിയാണ് നോക്കാൻ പോയത് …

വളരെ ബുദ്ധിമുട്ട് അനുഭവിച്ചു സീത ഒരു പെണ്കുഞ്ഞിന് ജന്മം കൊടുത്തു.. ആ കു ഞ്ഞിനെ പോലും അയാൾ ഒന്ന് നോക്കിയില്ല… അയാൾക്ക്‌ അപ്പോളും ആവശ്യം പെ ണ്ണിന്റെ ശ രീരം മാത്രം ആയിരുന്നു…

ഒരു രാത്രി അയാൾ തുളസിയുടെ മുറിയിൽ കയറി . നല്ല ഉറക്കത്തിൽ ആരോ തന്റെ അടുത്തു ഇരിക്കുന്നത് മനസ്സിലായ അവൾ ചാടി എണീക്കാൻ ശ്രമിച്ചു…

അയാൾ അവളുടെ വായ മൂടി പിടിച്ചു… അവൾ സർവശക്തിയും എടുത്തു അയാളെ മറിച്ചിട്ടു….

ശബ്‍ദം കേട്ട സീത റൂമിൽ വന്നപ്പോൾ കണ്ട കാഴ്ച്ച അവളെ ഞെട്ടിച്ചു…. തന്റെ അനുജത്തിയെ കീഴടക്കാൻ നോക്കുന്ന തന്റെ ഭർത്താവ്….

തലയിൽ ആഞ്ഞുള്ള അ ടി കൊണ്ട അയാൾ പെട്ടെന്ന് പിന്നോക്കം നോക്കി.. കയ്യിൽ ഉയർത്തിപ്പിടിച്ച ചി രവയുമായി സീത . …

“സീത… ”

അവൾ ആ വിളി കേട്ടില്ല വീണ്ടും അ ടിച്ചു, ആ അ ടിയിൽ അയാൾ വീ ണു പോയി… അവൾ വീണ്ടും വീണ്ടും അയാളെ അ ടിച്ചു…

“ചേച്ചി… മതി.. നിർത്തു… അയാൾ മ രിക്കും ”

തുളസി സീതയെ പിടിച്ചു നിർത്തി… അപ്പോളേക്കും അയാളിലെ ശ്വാ സം നി ലച്ചിരുന്നു….

പിന്നെ പോലീസ് ആയി കേസ് ആയി, സീത ജ യിലിലും…. മു ല കുടി മാറാത്ത കു ഞ്ഞിനേയും കൊണ്ടു ഒരു വെളുപ്പിനെ നാട്ടിൽ തുളസി ബസ് ഇറങ്ങി….

അന്നുമുതൽ അത് തുളസി പിഴച്ചു പ്ര സ വിച്ചിട്ടു ആ കുഞ്ഞിനേയും കൊണ്ട് വന്നിരിക്കുന്നു എന്ന പേരായി അവൾക്കു……

ഇപ്പോൾ കിങ്ങിണി മോളുടെ അമ്മയാണ് തുളസി…. അച്ഛൻ ഇപ്പോളും കിടപ്പിൽ തന്നെ…. അച്ഛനെയും അമ്മയെയും കുഞ്ഞിനേയും നോക്കാൻ വേണ്ടി തുളസി മാത്രം….

രാവിലെ ടൗണിലേക്കുള്ള ബസ്സിൽ കേറിയാൽ എട്ടുമണി ആകുമ്പോൾ അവൾ ആ ഫ്ലറ്റിൽ എത്തും… നാലു വീട്ടിലെ ജോലികൾ ഒരുദിവസം ചെയ്യും… ഭക്ഷണം ഏതെങ്കിലും വീട്ടിൽ നിന്നും കഴിക്കും…

അവിടെ നിന്നും കിട്ടുന്ന ഡ്രസ്സ്‌ ആണ് അവൾ ധരിക്കുന്നതു…. വൈകുന്നേരം ബസ്സ് ഇറങ്ങുമ്പോൾ എന്നും കേൾക്കാറുണ്ട് ഈ ചീത്തപ്പേര് വിളി… അവൾ കാര്യം അക്കാറില്ല…

സന്ധ്യ മയങ്ങിയാലും വീട്ടിലേക്കുള്ള യാത്ര അവൾ ഒരിക്കലും പേടിച്ചിട്ടില്ല.. കാരണം എന്നും തനിക്കു പിന്നാലെ ആ കാലടി ഒച്ച പിന്തുടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…

“തുളസി ഇതൊക്കെ അല്ലെ നിന്റെ കഥകൾ ”

“ശ്രീയേട്ടൻ എങ്ങനെ അറിഞ്ഞു എല്ലാം… നാട്ടുകാർക്ക്‌ മുഴുവൻ ഞാൻ പി ഴ ച്ചു പെ റ്റ വ ൾ ആണ്… ഏട്ടൻ മാത്രം ”

“എനിക്കു നിന്നെ വേണമായിരുന്നു… എന്റെ സ്വന്തം ആക്കാൻ… ഇനിയെങ്കിലും നിനക്ക് ഒന്ന് ജീവിക്കേണ്ടേ തുളസി ”

“ശ്രീയേട്ടാ അച്ഛനും അമ്മയ്ക്കും കിങ്ങിണി മോൾക്കും ഞാൻ അല്ലാതെ ആരാണ് ഉള്ളത് …പിന്നെ എന്നെ കൂടെ കൂട്ടിയാൽ ശ്രീയേട്ടനെ ആരും അംഗീകരിക്കില്ല ”

“എനിക്കു നാട്ടുകാരുടെ അംഗീകാരം വേണ്ട….. ഞാൻ ഇഷ്ട്ടപെട്ടതു നിന്നെ ആണ് … അന്നും ഇന്നും… ഞാനാഗ്രഹിച്ചതു നിന്നെ മാത്രം…. നിന്റെ പൂർണ്ണ സമ്മതത്തോടെ മാത്രം മതി എനിക്കു നിന്നെ ….

നിന്റെ മാതാപിതാക്കൾ എന്റെയും കൂടിയാണ്.. കിങ്ങിണി നമ്മുടെ കുട്ടിയായ് വളരും… ഇതൊക്കെ വിശ്വസിക്കാൻ പറ്റുമെങ്കിൽ ഞാൻ അമ്മയെ കൂട്ടി വരാം ”

“ശ്രീയേട്ടാ ഞാൻ എന്താ പറയുക ”

“നിന്റെ ഇഷ്ടം തുറന്ന് പറയാം… പ്രണയം ആയിരുന്നില്ല നമ്മൾ…. എനിക്കു ഇഷ്ടം ആയിരുന്നു നിന്നെ… ഇന്നും ഞാൻ ഇഷ്ടപെടുന്നു നിന്നെ ”

“ശെരി വീടെത്തി നീ പൊയ്ക്കോ ”

അവൾ മിറ്റത്തേക്കു കേറി പിന്നിൽ ആ കാലടിയൊച്ച അകന്നു പോകുന്നു… അവൾ തിരിഞ്ഞു നോക്കി… അവൻ ഇരുളിലേക്ക് മറയുന്നു…

ഞാൻ അറിഞ്ഞ എന്റെ പ്രണയം.. തുളസി നാണത്താൽ മെല്ലെ മുഖം താഴ്ത്തി….

Leave a Reply

Your email address will not be published. Required fields are marked *