പക്ഷേ ഒന്നും ശരിയാവില്ല എന്ന് എനിക്ക് മനസ്സിലായത് ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ ആയിരുന്നു, റൂമിലേക്ക് സ്നേഹപൂർവ്വം..

(രചന: J. K)

മോളെ അച്ഛൻ അവരോട് എന്താ പറയേണ്ടത്?? ഇതിപ്പോ ആ കുട്ടി എല്ലാം അറിഞ്ഞിട്ടല്ലേ ഇവിടേക്ക് ഒരു ആലോചനയുമായി വന്നത്.. തന്നെയുമല്ല നല്ല കൂട്ടുകാരാ നല്ല പേര് കേട്ട തറവാട്ടുകാര് “””

“”” അച്ഛാ ഇനിയും തറവാട് മഹിമ നോക്കണോ?? “”

എന്ന് മേഘ ചോദിച്ചപ്പോഴാണ് അയാൾ പറഞ്ഞതിലെ അബദ്ധം അയാൾക്ക് മനസ്സിലായത് പിന്നെ ഒന്നും പറയാൻ വന്നില്ല വേഗം അവിടെ നിന്നും പുറത്തേക്ക് നടന്നു…

അവൾ അല്പനേരം കൂടി ആ മുറിയിൽ കിടക്കയിൽ കണ്ണടച്ച് കിടന്നു… ഇപ്പോഴും തന്റെയുള്ളിൽ ഒരു ജീവന്റെ സ്പന്ദനം ഉണ്ടെന്ന് തോന്നിപ്പോയി ആാാ തോന്നലിൽ അവൾ ഞെട്ടി ഉണർന്നു…

പിന്നെ ആർത്തലച്ച് കരഞ്ഞ് കിടക്കയിലേക്ക് തന്നെ വീണു..
അല്ലെങ്കിലും കുറെ കാലമായി തന്റെ ജീവിതം ഇങ്ങനെയാണ് കണ്ണുനീര് മാത്രം..

അപ്പോഴേക്കും വന്ദനയും എത്തി. അവൾ വരുമ്പോൾ എന്തോ വല്ലാത്ത സമാധാനമാണ് തന്റെ മനസ്സിലുള്ളത് എല്ലാം തുറന്നുപറയാൻ കഴിയും മറ്റാരോടും പറയുന്നതിനേക്കാൾ..

“”” എടോ തന്റെ സമ്മതമില്ലാതെ ഞാൻ ഒരു കാര്യം ചെയ്യാൻ പോവാ “”‘

അതും പറഞ്ഞ് വന്ദന ഫോണെടുത്ത് ആരെയോ വിളിച്ചു ഹലോ ഒരു മിനിറ്റ് എന്ന് പറഞ്ഞ് ഫോൺ തന്റെ നേർക്ക് നീട്ടി ഒന്നും മനസ്സിലാകാതെ…..

അവളെ തന്നെ നോക്കി സംസാരിക്ക് എന്ന് പറഞ്ഞ് ഫോൺ കയ്യിൽ തന്നപ്പോൾ എന്തുവേണം എന്നറിയാതെ പകച്ച് ഫോൺ വേടിച്ച് ചെവിയോട് ചേർത്തു. അപ്പുറത്ത് നിന്ന് ഒരു ഹലോ കേട്ടു. അപ്പോഴേ ആളെ മനസ്സിലായിരുന്നു..

“” അനിരുദ്ധൻ “”

വന്ദനയെ നോക്കിയപ്പോൾ ശബ്ദമില്ലാതെ പറഞ്ഞു സംസാരിക്കു എന്ന്,

ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു ഒരു ഹലോ പോലും പറയാതെ അപ്പുറത്ത് നിന്ന് അനിരുദ്ധന്റെ സംസാരം കേട്ടു…

“”” എടോ വിവാഹം പെട്ടെന്ന് വേണം എന്നല്ല പക്ഷേ എനിക്ക് തന്നെ നഷ്ടപ്പെടാൻ വയ്യ അതുകൊണ്ട് എനിക്കൊരു ഉറപ്പു വേണം താൻ എന്റേതാവും എന്ന് അതുമാത്രം മതി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്

ഒരു വാക്കുകൊണ്ട് പോലും തന്നെ ഉപദ്രവിക്കാൻ ഞാൻ വരില്ല പക്ഷേ എല്ലാത്തിന്റെയും ഒടുവിൽ കിട്ടുന്ന ഉത്തരം എനിക്ക് തന്നെ നഷ്ടപ്പെട്ടു എന്ന് ആവരുത്..”””

അത്രയും കേട്ടിട്ടും അവൾ ഒന്നും മിണ്ടിയില്ല ആ ഇരിപ്പ് തന്നെയായിരുന്നു വന്ദന വേഗം അവളുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു എന്നിട്ട് അവളോട് ചോദിച്ചു..

“”” എന്താ മോളെ നിന്റെ തീരുമാനം ഇനി ഉള്ള കാലം ഈ ദുരന്തകഥയിലെ നായികയായി തുടരാൻ ആണോ ഭാവം?? “”

എന്ന്..

എല്ലാം അറിയുന്നവളാണ് വന്ദന അവൾ പോലും ഇങ്ങനെ പറയുന്നത് വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു ഒന്നും മിണ്ടാതെ അവൾ ജനലിന് അരികിൽ പോയി നിന്നു..

“” എടി എല്ലാത്തിലും നല്ലതും ചീത്തതും ഉണ്ടാകും ഈ മനുഷ്യന്മാരിലും അങ്ങനെയാ ഒരെണ്ണം ചീത്തയാണെന്ന് വെച്ച് എല്ലാവരും അതുപോലെ ആവണം എന്നില്ല ഞാൻ മനസ്സിലാക്കിയിടത്തോളം അനിരുദ്ധൻ ഒരു നല്ല ചെറുപ്പക്കാരൻ ആണ്..

ഈ പ്രായത്തിനിടയ്ക്ക് ആവോളം നീ അനുഭവിച്ചിട്ടുണ്ട് നിന്റെ മനസ്സിൽ അത് വലിയൊരു മുറിവായി തന്നെ അവശേഷിക്കുന്നുണ്ട് അത് ഉണക്കാൻ അനിരുദ്ധനേക്കാൾ നല്ലൊരു മരുന്ന് വേറെയില്ല… “”

അപ്പോഴും ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി നിന്നു മേഘ…
വന്ദന റൂമിൽ നിന്ന് ഇറങ്ങിപ്പോകുന്നത് അറിഞ്ഞിട്ടും അവളൊന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല..

ജനലിലൂടെ നോക്കിയ അവളുടെ മിഴികൾ ചെന്ന് നിന്നത് താഴെ പേരമരത്തിൽ ആരോ തൂക്കി വെച്ച തന്റെ വിവാഹ പൂമാലയിലാണ്..

കുറച്ചു മാസത്തെ പഴക്കം കാണും അതിന് ആകെ കരിഞ്ഞ് വികൃതമായിട്ടുണ്ട് തന്റെ ജീവിതം പോലെ…

കുറച്ചു മാസത്തിനു മുമ്പ് വന്ന കല്യാണ ആലോചനയായിരുന്നു അത്..

അരവിന്ദൻ “”’
ആള് കെഎസ്ഇബിയിൽ എൻജിനീയർ.. കാണാനും സുന്ദരൻ ഏറ്റവും അച്ഛനെ ആകർഷിച്ചത് അവർ വലിയ തറവാട്ട് മഹിമ ഉള്ളവരാണ് എന്നതായിരുന്നു അതുകൊണ്ടുതന്നെ വിവാഹം ഉറപ്പിക്കപ്പെട്ടു…
നിശ്ചയം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്കും കല്യാണം അങ്ങനെയായിരുന്നു തീരുമാനിച്ചത്…

കല്യാണ നിശ്ചയം കഴിഞ്ഞ് ഒന്നോ രണ്ടോ തവണ മാത്രമാണ് അവർ ഫോൺ ചെയ്തിരുന്നത്, അരവിന്ദൻ ആയിരുന്നില്ല ഫോൺ ചെയ്യാറ് അമ്മയായിരുന്നു എന്നിട്ട് അരവിന്ദന് കൊടുക്കാം എന്ന് പറഞ്ഞ് ആളുടെ കയ്യിൽ കൊടുക്കുകയായിരുന്നു എന്തെങ്കിലും ഒക്കെ ചോദിക്കും താനും എന്തെങ്കിലുമൊക്കെ പറയും..

ഒരുപക്ഷേ ആളുകളുടെ ഇടപഴകാനുള്ള ചമ്മൽ മൂലം ആകും എന്ന് കരുതി..

കൂട്ടുകാരികൾ പറഞ്ഞത് കേട്ട് വിവാഹവും ആദ്യരാത്രിയും എല്ലാം നാണത്തോടെ കാണുന്ന സ്വപ്നങ്ങൾ ആയിരുന്നു…

അറിഞ്ഞിരുന്നില്ല തനിക്കായി കരുതിവച്ച യാഥാർത്ഥ്യം ഭീകരമാണ് എന്ന്..

വിവാഹത്തിന്റെ അന്നുതന്നെ തോന്നിയിരുന്നു അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് എല്ലാവരും തന്നെ നിന്ന് എന്തൊക്കെയോ മറക്കുന്നത് പോലെ പക്ഷേ കാര്യമാക്കിയില്ല..

മുറിയിലേക്ക് വന്നയാൾ എന്നെ കണ്ടതും ഭ്രാന്തനെ പോലെ പറഞ്ഞത് ഈ മുല്ലപ്പൂവൊക്കെ അഴിച്ചിട്ട് വരാനാണ്..

ഞാൻ പേടിച്ചുപോയി അവിടുത്തെ ബഹളം കേട്ട് അയാളുടെ അമ്മയും മറ്റും അങ്ങോട്ട് ഓടി വന്നു അവർ എന്നോട് പറഞ്ഞത് അവൻ പറഞ്ഞതുപോലെ കേട്ടിട്ടില്ലെങ്കിൽ അവന് ചെറുതായി ദേഷ്യം വരും എന്നാണ്..

അവർ പറഞ്ഞത്ര നിസ്സാരമട്ടിൽ എനിക്ക് സംഭവത്തെ കാണാൻ കഴിഞ്ഞില്ല അയാൾ പറഞ്ഞതുപോലെ തന്നെ മുല്ലപ്പൂവ് എല്ലാം അഴിച്ചുവെച്ച് സാരിയും ഊരിവെച്ച് ഒരു സാധാരണ ഡ്രസ്സ് ഇട്ടു ഞാൻ റൂമിലേക്ക് ചെന്നു..

റൂമിലേക്ക് ചെന്നു എന്ന് പറയുന്നതിനേക്കാൾ എല്ലാവരും കൂടി എന്നെ അങ്ങോട്ട് തള്ളിവിട്ടു എന്ന് പറയുന്നതാകും ശരി.

“”” എനിക്കതിന്റെ മണം ഇഷ്ടമല്ല അതാണ്”” എന്ന് അപ്പോൾ അയാൾ ശാന്തനായി പറഞ്ഞു..

അതൊരു തുടക്കം മാത്രമായിരുന്നു പല സമയത്തും അയാൾക്ക് സ്വയം നഷ്ടപ്പെട്ട് അയാൾ അവിടെ പെരുമാറാറുണ്ട്…

എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ ഞാനിരുന്നു പിന്നീടാണ് അവരുടെ ഒരു അകന്ന ബന്ധുവിന്റെ അടുത്തുനിന്ന് മനസ്സിലായത് അയാൾക്ക് സ്വഭാവ വൈകല്യമാണ് എന്ന് ചില സമയത്ത് അയാൾക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെടും അത് പക്ഷേ അത്രമേൽ അടുപ്പമുള്ളവരോട് മാത്രമേ ഉള്ളൂവത്രേ… ഭാര്യ അമ്മ അവരോടെല്ലാം…

പലപ്പോഴും അയാൾ അതിനു മരുന്നും കഴിക്കുന്നുണ്ട്.. പുറത്ത് ഇങ്ങനെയൊരു സ്വഭാവം കാണിക്കാത്തത് കൊണ്ട് ആർക്കും ഇതിനെപറ്റി വലിയ ധാരണയില്ല അതുകൊണ്ടാണ് വിവാഹാലോചന വന്നിട്ട് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഒന്നും അറിയാതിരുന്നത്…

“” മോള് പേടിക്കണ്ട അവന്റെ ഇഷ്ടത്തിനങ്ങ് നിന്നാ മതി പിന്നെ പ്രശ്നമൊന്നുമില്ല എല്ലാം ശരിയായി വരും”””
എന്ന് അമ്മ പറഞ്ഞപ്പോൾ ഞാനും അങ്ങനെ സമാധാനിച്ചു എല്ലാം ശരിയാകും എന്ന്…

പക്ഷേ ഒന്നും ശരിയാവില്ല എന്ന് എനിക്ക് മനസ്സിലായത് ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ ആയിരുന്നു..

റൂമിലേക്ക് സ്നേഹപൂർവ്വം വിളിച്ചുകൊണ്ടുപോയി കട്ടിലിൽ ഇരുത്തി എന്റെ ചെവിയിൽ അയാൾ ചോദിച്ചു,

“”” ഇനി എന്റെ മോള് പറ ഈ കൊച്ചിന്റെ തന്ത ആരാണെന്ന്?? “”

അത് കേട്ട് ഞാൻ ആകെ തളർന്നുപോയി. ഞാൻ എന്താ മറുപടി പറയണ്ടത്… അപ്പോഴേക്കും അയാളുടെ ഭ്രാന്ത് പുറത്തു വന്നിരുന്നു അന്ന് എന്നെ ഉപദ്രവിച്ചതിന് കണക്കില്ല മാനസികമായി പോലും ഞാൻ ആകെ തകർന്നുപോയി. കരയാൻ പോലും വയ്യാതെ ഞാൻ അവിടെ നിന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ സ്നേഹം കാണിച്ചു വന്നിരുന്നു എന്നോട് പറഞ്ഞത് ഫ്രണ്ട്സുമായി കൂടി അല്പം മദ്യപിച്ചിരുന്നു അതിന്റെ ഹാങ്ങോവറിൽ ചെയ്തതാണ് നീ ക്ഷമിക്കണം എന്ന്….

നിർബന്ധിച്ച് ഒരു ഗ്ലാസ് പാലും കുടിപ്പിച്ചു… അതും കുടിച്ച് ക്ഷീണിച്ച ഞാൻ കിടന്നു പക്ഷേ അല്പം നേരം കഴിഞ്ഞപ്പോഴേക്ക് വല്ലാത്ത വയറുവേദന തുടങ്ങിയിരുന്നു അത് പതുക്കെ ബ്ലീഡിങ് ആയി.. എന്നെയും കൊണ്ട് എല്ലാവരും ചേർന്ന് ഹോസ്പിറ്റലിലേക്ക് പോയി…

ആ കുഞ്ഞ് അബോർഷൻ ആയി പോയി.
അയാളുടെ ഈ സ്വഭാവ വൈകൃതത്തിലും ഞാൻ ആശ്വസിച്ചത് എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഓർത്തായിരുന്നു..

സ്വാഭാവികമായ ഒരു അബോർഷൻ ആണെന്ന് വിചാരിച്ച എനിക്ക് തെറ്റി സ്വന്തം കുഞ്ഞല്ല എന്ന് വിശ്വസിച്ച അയാൾ തന്നെ ചെയ്ത് ഒരു കടുംകൈ ആയിരുന്നു അത്..

അത് വല്ലാത്ത ഷോക്കായിരുന്നു എനിക്ക് പിന്നീടവിടെ നിൽക്കാനോ അയാളോട് ക്ഷമിക്കാനോ തോന്നിയില്ല ഞാൻ വീട്ടിലേക്ക് പോന്നു…

അതിനുമുമ്പ് അയാളുടെ മെഡിക്കൽ റെക്കോർഡ്സിന്റെ എല്ലാം ഓരോ കോപ്പി ഞാൻ എടുത്തു വച്ചിരുന്നു അതുകൊണ്ടുതന്നെ ഡൈവോഴ്സ് വളരെ ഈസിയായി .

അതിനെല്ലാം സഹായിച്ചത് അയാൾ ആയിരുന്നു അനിരുദ്ധൻ വക്കീൽ..
സുമുഖനായ ഒരു ചെറുപ്പക്കാരൻ..
അയാളുടെ തന്ത്രപരമായ ഇടപെടൽ കാരണമാണ് ഡിവോഴ്സ് ഇത്രയും പെട്ടെന്ന് കിട്ടിയത് എന്ന് അച്ഛൻ പറഞ്ഞിരുന്നു..

അതുകഴിഞ്ഞ് എന്ന് ഒരു ദിവസം എന്നോട് അയാൾ പറഞ്ഞിരുന്നു അയാൾക്ക് എന്നെ വിവാഹം കഴിക്കാൻ ഇഷ്ടമാണ് എന്ന് ഈ രീതിയിൽ നിൽക്കുന്ന എനിക്ക് അയാളുടെ അങ്ങനെയൊരു പ്രൊപ്പോസൽ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല…

അന്നും എന്നോട് ആലോചിക്കാനാണ് പറഞ്ഞത്..
എനിക്കന്നു മറ്റൊരു ജീവിതത്തെ പറ്റി ആലോചിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല മനസ്സ് മുഴുവൻ മുറി പെട്ട ആ നാളുകളുടെ ഓർമ്മയിൽ
നടുങ്ങുകയാണ്..

ക്രമേണ വീട്ടുകാരും എന്നെ അറിയാവുന്നവരും മനസ്സിലാക്കിയവരും കൂടി നിർബന്ധിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് വേറെ മാർഗ്ഗമില്ലായിരുന്നു ഒരു പരീക്ഷണത്തിനു കൂടി നിന്നു കൊടുക്കുകയല്ലാതെ…

പക്ഷേ വിവാഹം കഴിഞ്ഞതോടെ എനിക്ക് മനസ്സിലായിരുന്നു എല്ലാവരും ഒരുപോലെയല്ല എന്ന്..
സ്നേഹം കൊണ്ട് എന്നെ പതിയെ കീഴടക്കാൻ അനിരുദ്ധന് കഴിഞ്ഞു..

എന്റെ മനസ്സിൽ ഏറ്റ മുറിവ് സാവധാനം കരിഞ്ഞു…

ഇന്ന് ഞാൻ ഏറെ സന്തോഷവതിയാണ് അന്ന് മോഹിച്ചിട്ടും നഷ്ടപ്പെട്ട ഭാഗ്യം ഇന്ന് വീണ്ടും എനിക്ക് ചേർന്നിരിക്കുന്നു..
ഞങ്ങളുടെ കുഞ്ഞ്….