സാറേ ഒരു പ്രായപൂർത്തിയായ പെണ്ണിനെ തോന്നുംപോലെ അങ്ങ് വിളിച്ച കൊണ്ട് പോകുകയാണോ എന്നെല്ലാം..

(രചന: J. K)

“” ഞാൻ…. എന്നെ ഇവിടെ നിന്ന് പറഞ്ഞയക്കാതിരുന്നൂടെ””

അത് പറയുമ്പോൾ സാന്ദ്രയുടെ മുഖം കുനിഞ്ഞിരുന്നു അവൾ കരയുകയാണെന്ന് മനസ്സിലായതും ഡോക്ടർ നിവേദ് അവളെ തന്നെ നോക്കി..

“”എടോ ഇതൊരു മെന്റൽ ഹോസ്പിറ്റലാണ് അസുഖമുള്ളവരെ മാത്രമേ ഇവിടെ താമസിപ്പിക്കാൻ കഴിയു… തന്റെ അസുഖം പൂർണമായും ഭേദമായി വീട്ടിൽ അറിയിക്കുകയും ചെയ്തു അവർ വന്നാൽ അവരുടെ കൂടെ പോകാം തനിക്ക്…”””

“”‘ അവിടെ എന്നെ കൊണ്ടുപോകാൻ താല്പര്യമുള്ള ആരും തന്നെ ഇല്ല ഇനി വന്നാലും ഒരു ശല്യം ആയിട്ട് മാത്രേ അവർ കരുതു… ഇവിടെ ഞാൻ എന്ത് ജോലി വേണമെങ്കിലും ചെയ്തോളാം എന്നെ പറഞ്ഞയക്കാതിരുന്നൂടെ??””

അപേക്ഷ പോലെ അവൾ ചോദിച്ചപ്പോൾ എന്തുവേണമെന്ന് അറിയാതെ ഇരുന്നു ഡോക്ടർ പിന്നെ മെല്ലെ ഞാനൊന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞു തൽക്കാലത്തേക്ക് അവളെ ഒഴിവാക്കി….

മൂന്നുവർഷം മുമ്പാണ് അവളെ ഇവിടെ കിട്ടുന്നത്.. വീട്ടുകാർ തന്നെയാണ് കൊണ്ടുവന്ന് ആക്കിയത്..

അതിൽ പിന്നെ ഇവിടുത്തെ ഫീസിനുള്ള പണം അയയ്ക്കും എന്നല്ലാതെ അവളെ കാണാനോ മറ്റോ ആയി ആരും തന്നെ ഈ വഴിക്ക് വന്നിട്ടില്ല അത്ഭുതം തോന്നിയിരുന്നു ഒരു പതിനേഴു കാരിയോട് എന്താണ് വീട്ടുകാർ ഇങ്ങനെ എന്ന്….

ഏതോ ഒരു ചെക്കനെ ആത്മാർത്ഥമായി പ്രണയിച്ചു പാവം… പക്ഷേ അയാൾ വളരെ വിദഗ്ധമായി അവളെ വഞ്ചിച്ചിട്ട് കടന്നുകളഞ്ഞു അതിൽ പിന്നെയാണ് അവൾക്ക് സ്വയം നഷ്ടപ്പെടാൻ തുടങ്ങിയത് സമനില നഷ്ടപ്പെട്ടത്….

ഇതൊരിക്കലും ഒരു ഭ്രാന്താശുപത്രിയുടെ അറ്റ്മോസ്ഫിയർ ആവരുത് എന്ന് നിവേദ് ഡോക്ടർക്ക് നിർബന്ധമുണ്ടായിരുന്നു…

അതുകൊണ്ടുതന്നെ വരുന്ന രോഗികളെയെല്ലാം അത്രയും ശ്രദ്ധാപൂർവ്വമാണ് ചികിത്സിച്ചിരുന്നത് അതിപ്പോൾ പണം തരുന്നവരാണെങ്കിലും ശരി റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരാണെങ്കിലും ശരി..

അതിനിടയിൽ ഒക്കെ തീർത്തും വ്യത്യസ്തമായിരുന്നു സാന്ദ്രയുടെ കാര്യം കാണാൻ ഭംഗിയുള്ള ഒരു കുട്ടി… നിവേദിന് അവളോട് അപ്പോൾ മുതൽ സഹതാപമായിരുന്നു ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ട് മാത്രം അവൾക്ക് സംഭവിച്ച വിധിയോർത്ത്….

അതുകൊണ്ടുതന്നെ എന്തോ ഒരു ഇഷ്ടവും അവളോട് കൂടുതലായി ഉണ്ടായിരുന്നു…
ഒരുപാട് അടുക്കാൻ ശ്രമിച്ചു അപ്പോൾ അറിഞ്ഞു, അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ് എന്ന്..

വളർന്നത് മുഴുവൻ അമ്മയുടെ അനിയത്തിയുടെ കൂടെയാണ് അവർക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല അവളെ ഏറ്റെടുക്കാൻ വേറെ വഴിയില്ലാത്തതുകൊണ്ട് ചെയ്തതാണ്..

ആരും ചേർത്തുപിടിക്കാൻ ഇല്ലാത്തതുകൊണ്ടാവണം കോളേജിൽ അവളോട് സ്നേഹം പറഞ്ഞു വന്ന ഒരുവനെ വല്ലാതെ അങ്ങ് വിശ്വസിച്ചു പോയത്..
എല്ലാം അവനായി നൽകിയത്..

കാര്യം കഴിഞ്ഞപ്പോൾ അവൻ മെല്ലെ കൈമലർത്തി… പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയി…

സാന്ദ്രയ്ക്ക് അത് പക്ഷേ താങ്ങാനായില്ല അവളുടെ കുഞ്ഞു മനസ് എപ്പോഴും അവൾക്ക് കൈ മോശം വന്നു… ആത്മഹത്യാ പ്രവണതയും ഉപദ്രവ മനോഭാവവും എല്ലാം കൂടി വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവളെ ഇവിടെ കൊണ്ടുവന്നപ്പോൾ…

നഴ്സുമാരോട് അവളെ ചേർത്ത് പിടിക്കാൻ പറഞ്ഞു എപ്പോഴും അവളുടെ കൂടെ ആളെ നിർത്തി കരയുമ്പോൾ അവളെ സമാധാനിപ്പിച്ചു ഓരോ വീഴ്ചയിലും ഇവിടെ എല്ലാവരും അവൾക്ക് താങ്ങായി നിന്നു..

മെല്ലെ ഇവിടുത്തെ കുട്ടിയായി മാറി സാന്ദ്ര എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി…..

ഇപ്പോ മുഴുവനായും നോർമലായി അതുകൊണ്ട് ആണ് വീട്ടിലേക്ക് ഇൻഫോം ചെയ്തത് വന്നു കൊണ്ടുപോയിക്കോളാൻ….

അവൾ പറഞ്ഞത് ശരിയായിരുന്നു അവിടെ ആർക്കും അവൾ ചെല്ലുന്നത് വലിയ താല്പര്യമുള്ള കാര്യം ഒന്നുമല്ല ആദ്യമേ അങ്ങനെയായിരുന്നു പിന്നെ ഭ്രാന്തുള്ളവളെ ചികിത്സിച്ചു ഭേദമായി വരുന്നവളെ കൊണ്ടുപോകുന്ന കാര്യത്തിൽ എത്രത്തോളം താല്പര്യമവർ കാണിക്കും എന്നത് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ…

കൊണ്ടുപോകാൻ എത്താൻ പറഞ്ഞ ദിവസം അവർ വന്നിരുന്നു അവളുടെ ചെറിയമ്മയും ഭർത്താവും കൂടെ…

ഒട്ടും താല്പര്യമില്ലാത്തത് പോലെ അവർ പെരുമാറുന്നുണ്ട്.. കുറച്ചുനേരം അതെല്ലാം നോക്കി നിന്നു അവളെ വിളിക്കാൻ പറഞ്ഞു… നിറ കണ്ണുകളോടെ സാന്ദ്ര വന്നു
അവരുടെ മുന്നിൽ ഒതുങ്ങി നിന്നു…

അവളുടെ നിൽപ്പും ഭാവവും എല്ലാം കണ്ടു നെഞ്ചുവിങ്ങുന്നത് പോലെ അവരുടെ കൂടെ അവൾ പോയി കാറിൽ കയറുമ്പോഴും ദയനീയമായി എന്നെ നോക്കുന്നുണ്ടായിരുന്നു….

എന്തോ ആ കുഞ്ഞുമുഖം എന്ന വല്ലാതെ ശല്യം ചെയ്തുകൊണ്ടേ ഇരുന്നു…

എന്റെ അമ്മയും അതുപോലെയായിരുന്നു ഇടയ്ക്ക് ശാന്തമായിരിക്കും ചിലപ്പോൾ പൊട്ടിത്തെറിക്കും ചിലപ്പോൾ ഉപദ്രവിക്കും…

അച്ഛൻ ഉപേക്ഷിച്ചു പോയതിനുശേഷം ആണ് അമ്മ എങ്ങനെ ആയത് എന്ന് ആരോ പറഞ്ഞു കേട്ടിരുന്നു…

എനിക്ക് അമ്മയെ എന്തുചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു ഒറ്റമുറി വീട്ടിൽ ഞാനും അമ്മയും എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി ആരുടെയൊക്കെയോ കാരുണ്യത്തിൽ ഭക്ഷണം കഴിച്ചു ചിലപ്പോൾ എന്റെ തലയിൽ തലോടി കരയും ചിലപ്പോൾ എന്നെ അടുത്തേക്ക് പോലും വരാൻ സമ്മതിക്കാതെ ഉപദ്രവിക്കും ചിലപ്പോൾ ഉറക്കെ ഉറക്കെ പൊട്ടി കരയും…

ചിരിക്കും… അമ്മയ്ക്ക് ഓരോ സമയത്ത് ഓരോ ഭാവങ്ങൾ ആയിരുന്നു…

ഒരു ദിവസം രാവിലെ കണ്ടത് തൊട്ടടുത്തുള്ള പുഴവക്കിൽ മരിച്ചു വിറങ്ങലിച്ച് കിടക്കുന്നതാണ് രാത്രിയിൽ എപ്പോഴോ എണീറ്റ് പോയതാണ് ഞാൻ അറിഞ്ഞില്ല…
അല്ലെങ്കിലും ഒരു ആറുവയസ്സുകാരൻ എന്ത് ചെയ്യാനാണ്…

അതിൽ പിന്നെ വാശിയായിരുന്നു ആരോടൊക്കെയോ എന്തിനോടൊക്കെയോ…
ഒടുവിൽ അത് തീർത്തത് പഠിച്ച് ഒരു സൈക്യാട്രിസ്റ്റ് ആയിട്ടാണ്…

സ്വന്തം മനസ്സാന്നിധ്യം പോലെ നഷ്ടപ്പെട്ട് ആളുകളെ കാണുമ്പോൾ അവരിലൊക്കെ തന്റേ അമ്മ കുടിയിരിക്കുന്നത് പോലെ തോന്നും….
എല്ലാവരെയും ചികിത്സിച്ച് വീതം ആക്കുമ്പോൾ വല്ലാത്തൊരു സമാധാനമാണ് അമ്മ കൂടെയുള്ളതുപോലെ ഒരു സമാധാനം..

ഇന്നത്തെ ഓ പിയും റൗണ്ട്സിനു പോക്കും എല്ലാം കഴിഞ്ഞ് റൂമിൽ വിശ്രമിക്കുമ്പോൾ ഓർമ്മകൾ ഇങ്ങനെ പഴയകാലത്തേക്ക് ഓടിപ്പോയി… അല്ലെങ്കിലും ഇന്നലെ സാന്ദ്ര പോയത് മുതൽ മനസ്സ് ആകെ അസ്വസ്ഥമാണ്…

എപ്പോഴും ഒന്ന് ചെറുതായി മയങ്ങിപ്പോയി…
അമ്മയെപ്പോലെ പുഴയരികിൽ സാന്ദ്ര…
ഞെട്ടിവിറച്ച് എണീറ്റു..

വേഗം രജിസ്റ്ററിൽ നിന്ന് അവളുടെ അഡ്രസ് തപ്പി എടുത്ത് അപ്പോൾ തന്നെ പുറപ്പെട്ടു…

ഒരു ചെറിയ വീടായിരുന്നു. അവിടെ പോയി ബെല്ലടിച്ചപ്പോൾ ഇന്നലെ അവളെ കൊണ്ടുപോകാൻ വന്ന ആ സ്ത്രീ ഇറങ്ങി വന്നു…

“””ഡോക്ടറോ???””

എന്ന ഭാവത്തിൽ…

സാന്ദ്ര…?? “””

എന്ന് ചോദിച്ചപ്പോൾ ഒട്ടും താല്പര്യമില്ലാത്ത പോലെ പറഞ്ഞു അവിടെ പുറകുവശത്ത് എങ്ങാനും കാണും എന്ന്…

മെല്ലെ അവരുടെ സമ്മതവും വാങ്ങി പോയി നോക്കി അപ്പോൾ കണ്ടു അലക്ക് കല്ലിനുമേൽ എങ്ങോ മിഴിനട്ടിരിക്കുന്നവളെ….

മെല്ലെ അരികിൽ ചെന്ന് തോളിൽ കൈവച്ചപ്പോൾ തിരിഞ്ഞുനോക്കി എന്നെ കണ്ടതും പൊട്ടിക്കരഞ്ഞ് എന്റെ നെഞ്ചിലേക്ക് വീണു…

ഞാൻ വല്ലാതെ എങ്കിലും അവളെ ഞാൻ ചേർത്തുപിടിച്ചു എല്ലാം കണ്ടുകൊണ്ട് ആ സ്ത്രീ അപ്പുറത്ത് നിന്നിരുന്നു…

‘””ഞാൻ സാന്ദ്രയെ കൊണ്ട് പൊയ്ക്കോട്ടേ?? “”

എന്ന് ചോദിച്ചപ്പോൾ അവർ തട്ടിക്കയറാൻ വന്നു അതെന്ത് വർത്തമാനവാ സാറേ ഒരു പ്രായപൂർത്തിയായ പെണ്ണിനെ തോന്നുംപോലെ അങ്ങ് വിളിച്ച കൊണ്ട് പോകുകയാണോ എന്നെല്ലാം ചോദിച്ച്…

“” ഞാൻ വിവാഹം കഴിച്ചോളാം എന്റെ പെണ്ണായി കൊണ്ടുപോകാൻ പറ്റുമോ??? “”

എന്ന് ചോദിച്ചപ്പോൾ ആ സ്ത്രീയോടൊപ്പം അവളുടെയും മുഖത്ത് ഒരു നടുക്കം കണ്ടു…

അങ്ങനെയാണ് അവരുടെ തീരുമാനപ്രകാരം അവർ പറഞ്ഞ സമയത്ത് അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ വച്ച് കുറെ ആളുകളുടെ സാന്നിധ്യത്തിൽ എനിക്ക് അവളുടെ കഴുത്തിൽ താലികെട്ടെണ്ടി വന്നത്….

അവളുടെ മിഴികൾ അപ്പോഴൊന്നും തുറന്നിട്ടില്ല എന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു അവളെയും കൊണ്ട് കാറിൽ കയറി തിരികെ പോകാൻ നേരം, അവൾ എന്നോട് നന്ദി പറഞ്ഞു..

“”‘ ഈ താലി ഞാൻ തന്നെ അഴിച്ചുമാറ്റിക്കോളാം.. അവിടെ എന്തെങ്കിലും ഒരു ചെറിയ ജോലി തന്നാൽ മതി… ഇങ്ങനെയൊക്കെ ഉണ്ടായത് അവിടെ ആരും അറിയാതെ ഞാൻ സൂക്ഷിച്ചോളാം… എന്നെ രക്ഷിക്കാനായി ചെയ്തത് ഒരിക്കലും സാറിന് ഒരു ബുദ്ധിമുട്ട് ആവില്ല “””

എന്നെല്ലാം കൈകൂപ്പി പറഞ്ഞു…

“”” അഴിച്ചുമാറ്റാൻ അല്ല താലി ഞാൻ കിട്ടിയത് എന്റെ കൂടെ ജീവിക്കാൻ എന്നിത്തിരി ഗൗരവത്തോടെ പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്തേക്ക് ഞെട്ടി നോക്കിയിരുന്നു…

അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി ഞാൻ ഡ്രൈവിംഗ് തുടർന്നു…

അന്നേരം ഒരു പൊട്ടിയ പോലെ കണ്ണുനീരിലും അവൾ ചിരിക്കുന്നുണ്ടായിരുന്നു…