എന്ത് ചെയ്യും വയസ്സാം കാലാത്ത് അച്ഛന്റെ ഓരോരോ, ഒരുത്തന്‍ അങ്ങനെ പറഞ്ഞു നിര്‍ത്തി നല്ല പ്രായത്തില്‍ ഞാന്‍..

രണ്ടാം കെട്ട്
(രചന: അന്ന മരിയ)

രണ്ടാം കെട്ട് അഥവാ രണ്ടാം കല്യാണം അഥവാ രണ്ടാം വിവാഹം. അങ്ങനൊരു തീരുമാനം ഒരാള്‍ തന്റെ അമ്പതാം വയസ്സില്‍ എടുക്കുക എന്ന് പറഞ്ഞാല്‍ ആവതില്ലാത്തവന്‍ യുദ്ധത്തിന് ഇറങ്ങുന്നതിനു തുല്യമാകും.

അത് മറ്റൊന്നും കൊണ്ടല്ല,,, ഒരുപാട് എതിര്‍പ്പുക്കള്‍ നാല് ഭാഗത്ത് നിന്നും വരും.

അതിനെയൊക്കെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകുക എന്ന് പറഞ്ഞാല്‍ നോട്ട് ഈസി. എനിക്ക് നാല് മക്കളാണ്. രണ്ട് പെണ്ണും രണ്ട് ആണും.

ഇതില്‍ ഏറ്റവും വലിയ പ്രശ്നം ഇളയ മകന്‍ കല്യാണം കഴിച്ചിട്ടില്ല. അവന്‍ കല്യാണം കഴിക്കാതെ ഞാന്‍ കല്യാണം കഴിക്കുന്നത് ശരിയല്ല എന്നൊരു തോന്നല്‍ എനിക്കുമുണ്ട്.

പക്ഷെ ആള് സ്മാര്‍ട്ട്‌ ആണ്,, മിക്കവാറും വീടുകളില്‍ ഇളയ സന്താനത്തെ കൊഞ്ചിച്ചു വഷളാക്കിയ പോലെ ഇവന്റെ കാര്യത്തില്‍ സംഭവിച്ചില്ല.

അതുകൊണ്ട് തന്നെ അവന് അവന്റെതായ ഒരു വ്യക്തിത്വം വന്നിട്ടുണ്ട്. ആള്‍ക്ക് ജോലിയുണ്ട്. അത്ര വലിയ കാര്യമില്ലെങ്കിലും ഉണ്ട്. അവനത് നന്നായി കൊണ്ട് നടക്കുന്നുമുണ്ട്.

ഇക്കാര്യം ആദ്യം അവതരിപ്പിച്ചത് അവനോടാണ്,, അവന്‍ അത് വളരെ പോസ്സിട്ടിവ് ആയി കണ്ടു,, അതിന്റെ കൂടെ ഒരുന ഉപദേശവും.

എല്ലാവരും ഇതെ അഭിപ്രായം പറയണമെന്നില്ല. എല്ലാടത്ത് നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചോ എന്ന്. അത് അവന്‍ പറയാതെ എനിക്കറിയാലോ.

അവന്റെ സൈഡില്‍ നിന്ന് കിട്ടീത് ഒരു ബോണസ് മാത്രമാണ്. പക്ഷെ ഇക്കാര്യം വളരെ ഗൌരവമായി ചിന്തിക്കാന്‍ തുടങ്ങി. എന്തായാലും ഓരോ ദിവസവും വയസ്സാവുകയാണ്.

അപ്പോപ്പിന്നെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഒരാള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ നാളെ മരുമക്കളുടെ പ്രാക്ക് കേള്‍ക്കേണ്ടി വരും. അത് വേണ്ട,, അതിനും നല്ലത് ഇപ്പൊ ഉണ്ടാകാന്‍ പോകുന്ന യുദ്ധം ഏത് വിധേനയും ജയിക്കുന്നതാണ്.

എല്ലാം വിട്ടു കൊടുത്താല്‍ അവസാനം പാപ്പരാകും. എപ്പോഴും നീക്കിയിരിപ്പ് കാണണമെന്ന് കാരണവന്മാര്‍ പറയുന്നത് കേള്‍ക്കാം. അങ്ങനെ നീക്കിയിരിപ്പ് ഇല്ലാത്തത് കൊണ്ട് പല സുഹൃത്തുകളും ഇപ്പൊ വീട്ടില്‍ അധികപ്പറ്റാണ്.

ആ അവസ്ഥ വേണ്ട. ഇതിപ്പൊ പ്രശ്നം ഒരാളെ കണ്ടെത്തണം എന്നുള്ളതാണ്. ഒരു രണ്ടാം കല്യാണം നോക്കുന്ന ആരും നിലവില്‍ കാണുന്നില്ല. ആളെ കണ്ടു പിടിക്കണം.

ദിവസേന അതിനുള്ള അന്വേഷണമായി. അപ്പോഴാണ്‌ അറിയുന്നത് നാല്പത് തൊട്ട് മുകളിലേയ്ക്ക് ഒരു നിര ലേഡീസ് ഉണ്ട് സെക്കന്റ് മാരിയേജ് നോക്കുന്നു.

പക്ഷെ അവര്‍ക്കും ഡിമാന്റ് ഉണ്ട്. ഏറിയ പങ്കും ഒറ്റയ്ക്ക് താമസിക്കണം എന്നാണ് പറയുന്നത്. വീട്ടില്‍ സമാധാനം വേണം.

മക്കള്‍ വന്നു പൊക്കോട്ടെ ഒരു കുഴപ്പവുമില്ല. പക്ഷെ ഒരുമിച്ചു പറ്റില്ല. അതെങ്ങനെ ശരിയാകും,, ഒരുമിച്ച് നിക്കുന്ന മക്കളെ ഇതിന്റെ പേരില്‍ പറഞ്ഞ് വിടാന്‍ പറ്റുമോ. അത് പറ്റില്ല.

മക്കള് കൂടെ വേണം. ഒന്നും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയിട്ടുള്ള പരിപാടി വേണ്ട. ദിവസങ്ങള്‍ മുന്നോട്ടു പോകുംതോറും നിരാശ വരാന്‍ തുടങ്ങി.

അങ്ങനെ ഒരു കാര്യം ആഗ്രഹിച്ചു ചിന്തിച്ചും പോയി. എവിടെയും എത്തുന്നുമില്ല. അങ്ങനെ ഒരു ദിവസം ഇക്കാര്യം മൂത്ത മകനും ഭാര്യയും അറിഞ്ഞു. അവന്റെ ഏതോ ഫ്രണ്ട് ഒറ്റിയതാണ്.

അവനുള്ളത് പിന്നെ കൊടുക്കാം. ഞെട്ടിക്കാന്‍ വന്ന മകനെ ഞെട്ടിച്ചു കൊണ്ട് ഞാന്‍ നിലപാട് പറഞ്ഞു. ഞാന്‍ രണ്ടാം കല്യാണം നോക്കുന്നുണ്ട്. പറ്റാത്തവര്‍ക്ക് ഇവിടുന്നു മാറാം.

ആ ഞെട്ടിക്കല്‍ എല്ലാവര്‍ക്കും ഉള്ള ഞെട്ടിക്കല്‍ ആയി മാറി. ശരിക്കും എല്ലാവരും ഒന്ന് ഞെട്ടി.

പിന്നെ ദിവസേന വീട്ടില്‍ യുദ്ധമാണ്. നേരത്തെ പ്രതീക്ഷിച്ചത് തന്നെയാണ്,, തുടങ്ങാന്‍ വൈകി എന്ന് മാത്രം. സാരമില്ല,, എന്തൊക്കെ വന്നാലും വച്ച കാലു മുന്നോട്ടു തന്നെ.

അല്ലെങ്കില്‍ വെറുതെ നാണക്കേട്‌ ആകും. മാത്രമല്ല ഇങ്ങനൊരു കാര്യം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലല്ലോ.

മാത്രമല്ല ഒറ്റപ്പെട്ട ഒരാള്‍ക്ക് ജീവിതം കൊടുക്കുക കൂടിയാണല്ലോ. അപ്പോപ്പിന്നെ ചെയ്യുന്നത് തന്നെയാണ് ശരി. അതിപ്പോ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പിന്മാറാന്‍ പാടില്ല.

സംഭവം സീരിയസ് ആയതോടെ മൂത്തവന്‍ വീട് മാറി. അവന്‍ വാടകയ്ക്ക് പോയി. അവനാണ് നഷ്ടം. ഇനി മാസംമാസം വാടക കൊടുക്കണം.

ഇതുവരെയുള്ള ലൈഫ് റൂട്ടീന്‍ മുഴുവന്‍ മാറും. ഇവരൊക്കെ ആരോടാ ഈ വാശി കാണിക്കുന്നത്. അതെന്തിനാണ്,, വാശി കാണിക്കുന്നത് നല്ലത് നേടാന്‍ വേണ്ടിയാവണം.

അക്കാര്യത്തില്‍ ശരി എന്റെ പക്ഷത്താണ്. ഞാന്‍ നേരിന് വേണ്ടി വാശി കാണിച്ചു നില്‍ക്കുന്നതാണ്. പോയവര് പോട്ടെ,, പതിയെ തിരിച്ചു വന്നോളും.

മൂത്തവന്റെ പാത പിടിച്ചു രണ്ടാമത്തവനും മാറി. പെണ്മക്കള്‍ രണ്ടെണ്ണം വരാനുണ്ട്. ദൈവമേ,, പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരുമോ. ഇവരിങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും. വയസ്സാം കാലാത്ത് അച്ഛന്റെ ഓരോരോ,, ഒരുത്തന്‍ അങ്ങനെ പറഞ്ഞു നിര്‍ത്തി.

നല്ല പ്രായത്തില്‍ ഞാന്‍ കല്യാണം കഴിക്കാന്‍ ചിന്തിച്ചത് കൊണ്ടും കല്യാണം കഴിച്ചത് കൊണ്ടുമാണല്ലോ ഇവനൊക്കെ ഉണ്ടായത് തന്നെ. ആ എന്നോട് ഇവനൊക്കെ ആക്രോശിക്കുന്നോ.

ബ്ലഡി ഗ്രാമ വാസി. ഒറ്റ ഒരെണ്ണത്തിനെ ഞാന്‍ ഈ വീട്ടില്‍ നിര്‍ത്തില്ല. എല്ലാത്തിനേം ഇറക്കി വിടും. അതിന്ഇനി ഒരുത്തന്‍ കൂടിയല്ലേ ഇറങ്ങാന്‍ ബാക്കിയുള്ളൂ. ബാക്കി രണ്ടെണ്ണം പോയല്ലോ.

ഇനി ഇളയവന്‍ ഒരുത്തനല്ലേ ഉള്ളൂ. അവനെ ഇറക്കി വിടേണ്ട കാര്യമില്ലല്ലോ. അവനെക്കൊണ്ട് വേറെ പ്രശ്നം ഇല്ലല്ലോ. ഇറങ്ങി പോയ മൂത്തവന്‍ ദേ ഒരു ദിവസം കേറി വരുന്നു.

കൂടെ എന്റെ കുറച്ചു കൂട്ടുകാരും. എന്നെ ഉപദേശിക്കാന്‍ ആളെ വിളിച്ചു കൊണ്ട് വന്നതാണ്‌. എന്ത് കാര്യത്തിന്,,, എന്റെ കാര്യം ആലോചിക്കാനും തീരുമാനികാനും എനിക്കറിയാലോ. ആരെടാ ഇവരൊക്കെ.

വന്നവര്‍ക്കൊക്കെ എന്നെ നന്നായി അറിയാം. ഒന്നും ചിന്തിക്കാതെ ഒരു തീരുമാനം എടുക്കില്ല. അപ്പൊ ഇതും നന്നായി ആലോചിച്ച് തന്നെ എടുത്തതാകും എന്ന് അവര്‍ക്കറിയാം.

അവര്‍ വന്നു ഗൗരവമായി കുറെ സംസാരിച്ചു. ഞാന്‍ എല്ലാത്തിനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

അവസാനം അവര്‍ കുറെ ഫോട്ടോസ് കാണിച്ചു. അതില്‍ ഒരെണ്ണം സെലക്ട്‌ ചെയ്യാന്‍ പറഞ്ഞു. ശ്ശെടാ,, കല്യാണത്തില്‍ നിന്ന് പിന്തിര്‍പ്പിക്കാന്‍ വേണ്ടി കൊണ്ട് വന്നവര്‍ കല്യാണം നടത്തിപ്പ് ഏറ്റെടുക്കുന്നു.

ഇവരെയൊക്കെ വിളിച്ച ഞാന്‍ ശശിയായല്ലോദൈവമേ എന്ന് അവരെ വിളിച്ചോണ്ട് വന്ന ചേട്ടന്‍ ചിന്തിച്ചു കാണും. വന്നവരില്‍ ഒരാള്‍ ചേട്ടന്റെ തോളത്ത് കൈ ഇട്ട് പുറത്തേക്ക് പോയി.

“ മോനെ,, അച്ഛനും വേണ്ടേ ജീവിതം”
അയാളുടെ കൈ തട്ടി മാറ്റിയ ശേഷം ചേട്ടന്‍ അയാളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ അച്ഛന്‍ പുറത്ത് ചെന്നു.

ഒരു അടി പ്രതീക്ഷിച്ചു ചെന്ന ഞാന്‍ കണ്ടത് മൂന്നു പേരും വട്ടത്തില്‍ നില്‍ക്കുന്നതാണ്. പിന്നെ അത് ത്രികോണ രൂപത്തില്‍ ആയി. വട്ടമായാലും ത്രികോണമായാലും അച്ഛന്‍ കെട്ടും. അത് ഞാന്‍ ഉറപ്പിച്ചു.

അത് ഉറപ്പിക്കാന്‍ കാരണം അച്ഛനോട് ഒച്ച വച്ച മൂത്ത ചേട്ടന്റെ കരണത്ത് അച്ഛന്‍ പടോ എന്നൊരെണ്ണം പൊട്ടിക്കുന്നത് കണ്ടിട്ടാണ്… എല്ലാവരും ഒന്ന് ഞെട്ടി.. അച്ഛന്‍ കെട്ടട്ടെ ന്നേ… അച്ഛനും വേണ്ടേ ജീവിതം…