വീട്ടിലെ കഷ്ടപ്പാടുകൾക്കും ശാസനകൾക്കും നടുവിൽ നിന്നും രക്ഷപെടാൻ വിവാഹം ആശ്വാസമായി കണ്ട ഒരു പെൺകുട്ടി..

(രചന: അഥർവ ദക്ഷ)

ഇഷ്ട്ടമാണ് പക്ഷേ…

അവൻ മെല്ലെ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി….. അരയാലിൽ ചുവട്ടിൽ തനിയെ ഇരിന്നുകൊണ്ട് ചുറ്റും സന്ധ്യയുടെ ചുവപ്പ് വർണ്ണം പടരുന്നത് അവൻ നോക്കിയിരുന്നു…..

ഏറെ നേരം ആ ഇരുപ്പു തുടർന്നു അതിനിടയിൽ പലവട്ടം അവൻ ഫോൺ കൈയ്യിലേക്ക് എടുത്തു….. അവളുടെ നമ്പർ എടുത്ത് അതിലേക്കു വെറുതെ നോക്കിയിരുന്നു…..

ഫോൺ ഗാലറിയിൽ ഇപ്പോളും താൻ സൂക്ഷിച്ചിരിക്കുന്ന അവളുടെ ഫോട്ടോയിലേക്ക് വെറുതെ നോക്കിയിരുന്നു…..നെഞ്ചിടിപ്പ് ഉയരുന്നത് അവൻ അറിഞ്ഞു…..

കുറേനാളത്തെ ചോദ്യത്തിനും വലിയ വഴക്കിനും ശേഷം അവൾ അവളുടെ ഫോട്ടോ തനിക്ക് നെൽകിയ ആ ദിവസം അവനു ഓർമ്മവന്നു…..

അന്ന് മുതൽ ഈ ഫോട്ടോയിലേക്ക് നോക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു പിടച്ചിലാണ്…..

ആരാണ് നി എനിക്കു പെണ്ണെ…. അമ്മയാണോ… സഹോദരിയാണോ…. അതോ പ്രണയണിയോ…. ഇതൊന്നും അല്ല ഒരു ബന്ധവും സങ്കൽപ്പിക്കാതെയുള്ള ഭ്രാന്തമായൊരിഷ്ട്ടം അതാണ്‌ നിയെനിക്ക്…

സ്വന്തമെല്ലാത്ത… ഒരിക്കലും സ്വന്തമാക്കുകയും ചെയ്യാത്ത ഒന്നിനോടു ഇത് പോലെ ഭ്രാന്തു തോന്നുമ്മോ അവനു തന്നെ അവൾ ഒരു അത്ഭുതമായിരുന്നു….

സമ്പത്തിനും പതവിക്കും പ്രതാപത്തിനും പിറകെ ഓടുന്ന അച്ഛനമ്മമാരുടെ ഏകമകൻ…. വീട്ടിലെ ഒറ്റ പെടലും ചെറിയ തെറ്റുകൾക്ക് പോലുമുള്ള കടുത്ത ശിക്ഷയും… പഠിത്തതിൽ മിടുക്കനല്ലാത്തതിന്റെ കുറ്റപ്പെടുത്തലും….

അതിൽ നിന്നൊക്കെ പാർഥിപ് എന്ന പാച്ചുവിന്…ഇടയ്ക്കെങ്കിലും ഒരു ആശ്വാസം
കിട്ടിയിരുന്നത് കഥകളുടെയും പാട്ടുകളുടെയും ലോകത്തേക്ക് ഊളിയിടുമ്പോൾ ആണ്……

ഒരിക്കൽ ഒരു കൗതുകത്തിനായി fb ഗ്രൂപ്പിൽ അവൻ ഒരു പോസ്റ്റ്‌ ഇട്ടു…. “നിങ്ങൾ നാളെ മരിക്കുമെന്നറിഞ്ഞാൽ ഇന്ന് നിങ്ങൾ എന്തു ചെയ്യും “രസകരമായ ഒരുപാട് കമന്റ്‌സ് വന്നെങ്കിലും അതിൽ അവനു വല്ലാത്ത ആകർഷണം തോന്നിയത് ഒരു മറുപടിയിൽ ആണ്….

“എന്റെ പ്രണയത്തെ തേടി ഞാൻ പോകും… ആ മിഴികളിൽ നോക്കി ഞാൻ ഉറക്കെ പറയും…. നിന്നെ ഞാൻ പ്രണയിക്കുന്നു വെന്ന്…. അന്നും ഇന്നും എന്റെ പ്രണയം നിയായിരുന്നു വെന്ന്….” ആന്മിക ആമി  എന്ന ഐഡിയിൽ നിന്നുമാണ് കമന്റ്‌….

വീണ്ടും ഉള്ള പോസ്റ്റു കളിലും മനസ്സിൽ തട്ടുന്ന കമന്റ്‌സുമായി അവൾ എത്തി…. അവളുടെ പ്രൊഫൈൽ കേറി നോക്കിയപ്പോൾ ആൾ ചില്ലറകാരിയല്ല നല്ല എഴുത്തുകാരിയാണ്….

റിക്വസ്റ്റ് അഴച്ചു കുറച്ചു ദിവസത്തിനുശേഷമാണ് അക്‌സെപ്റ്റ് ചെയ്തത്…. Hi.. അഴച്ചിട്ടൊന്നും ആൾ തിരിഞ്ഞു നോക്കിയില്ല പിന്നെ അവളുടെ കഥകൾ വായിച്ചു അതിനു അഭിപ്രായം പറഞ്ഞു തുടങ്ങിയപ്പോൾ അവൾ സംസാരിച്ചു തുടങ്ങി…..

അവൾ മാരീഡ് ആണ് ഒരു മോൾ ഉണ്ട്… എന്നൊക്കെ പറഞ്ഞു കൂടുതൽ അടുത്തപ്പോൾ ഒന്ന് മനസിലായി ഭർത്താവിന് അവൾ എഴുതുന്നതിനോടൊന്നും തീരെ താൽപ്പര്യം ഇല്ല…..

“കള്ളി പുള്ളി അറിയാതെയാണോ ഈ അക്കൗണ്ട് ” എന്നു ഒരിക്കൽ കളിയാക്കി ചോദിച്ചപ്പോൾ

“അതിലെന്താ മാഷേ തെറ്റ് ഇതെന്റെ കുഞ്ഞു ഇഷ്ടമല്ലേ ആർക്കും ഉപദ്രവമില്ലാലോ….”എന്നവർ തിരിച്ചു ചോദിച്ചു….

സത്യമാണ് അതിൽ എന്താ തെറ്റ് വീട്ടിലെയും വീട്ടുകാരുടെയും കാര്യങ്ങൾ കൃത്യമായി നോക്കുന്നുണ്ടവൾ…..

ഇല്ലാത്ത പ്രേണയത്തെ സങ്കൽപ്പിച്ചു കഥയെഴുതാൻ മിടുക്കി ആയിരുന്നു അവൾ തന്റെ സങ്കൽപ്പങ്ങളും അനുഭവങ്ങളും ആയിരുന്നു അവളുടെ കഥകൾ

ഇടയ്ക്ക് കുറെ ദിവസം അവളെ കാണാതായി അപ്പോളൊക്കെ മനസ്സ് ആസ്വാസ്‌ഥ മാകുന്നത് ഞാൻ അറിഞ്ഞു….. കുറച്ചു ദിവസത്തിനുശേഷം അവളുടെ അക്കൗണ്ട് വീണ്ടും ആക്റ്റീവ് ആയി

അന്നവൾ ഒരു കുഞ്ഞു കഥയുമായി ആണ് എത്തിയത്….. അത് വായിച്ചു കഴിഞ്ഞതും അവന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു….

“ആരാണ് കുട്ടി നീ..”വേഗം ഇൻബോക്സിൽ ചെന്ന് അവളോട്‌ തിരക്കി

“അതെന്താ മാഷേ അങ്ങനെ ചോദിച്ചേ….”

“പറ അതിലെ ആ കഥയിലെ ആ പെണ്ണ് അത് നീയല്ലേ….”അവൻ വീണ്ടും തിരക്കി

“ആണെല്ലോ…..”അവൾ മറുപടി തന്നു

പിന്നെ ഒന്നും ചോദിക്കാൻ അവനു തോന്നിയില്ല മനസ്സിൽ വല്ലാതെ കട്ടി വെച്ചപോലെ…വീട്ടിലെ കഷ്ടപ്പാടുകൾക്കും ശാസനകൾക്കും നടുവിൽ നിന്നും രക്ഷപെടാൻ വിവാഹം ആശ്വാസമായി കണ്ട ഒരു പെൺകുട്ടി…

അവളുടെ സ്വപ്നങ്ങൾ തച്ചുടയ്ക്കപ്പെട്ടു എന്നു മാത്രമല്ല… സ്വന്തം ഭർത്താവിനാൽ ഇടയ്ക്കിടെ ബലാൽക്കാരം ചെയ്യപ്പെടേണ്ടി കൂടി വരുന്നവൾ… തെറിവിളിക്കും അശ്ലീലം പറയിലിനും ഇടയിൽ ഗതികേട് ഒന്നുകൊണ്ട് മാത്രം ജീവിക്കേണ്ടി വന്നവൾ…..

അവളോട്‌ വീണ്ടും സംസാരിക്കാൻ ഇഷ്ട്ടം തോന്നി… അവളും അവന്നോട് സംസാരിച്ചു… ചേച്ചിയായിരുന്നിട്ടും പേരാണ് അവനവളെ വിളിക്കാൻ തോന്നിയത്…. ആമിയെന്ന് വിളിച്ചപ്പോൾ ഒരിക്കൽ അവൾ തിരുത്തി അച്ചു എന്നു വിളിക്കാൻ പറഞ്ഞു…..

കുഞ്ഞായിരുന്നപ്പോൾ അവളെ അങ്ങനെ ആ വിളിച്ചിരുന്നതത്രേ… ഇപ്പോൾ അങ്ങനെ വിളിക്കാൻ ആരും ഇല്ലെങ്കിലും ആ വിളി കേൾക്കാൻ കൊതിയാണെന്നവൾ പറഞ്ഞു…

അന്നുമുതൽ അവൾ അവന്റെ അച്ചുവായി അവൻ അവളുടെ പാച്ചുവും…..പരിഭവങ്ങളും പിണക്കങ്ങളും.. ഏറ്റ് പറച്ചിലുകളും… പരസ്പരം മറ്റാർക്കും പങ്കു വെച്ച് കൊടുക്കാൻ ഇഷ്ട്ടമല്ലാത്ത മനസ്സും ആ ബന്ധത്തെ കൂടുതൽ മനോഹരമാക്കി….

അവൻ കൊടുത്ത ധൈര്യത്തിന്റെയും പിന്തുണയുടെയും ബലത്തിൽ അവൾ  ഒരു ജോലി കണ്ടെത്തി…. അച്ഛന്റെ തണൽ പറ്റി മാത്രം ജീവിക്കരുത്ത് എന്ന അവളുടെ നിരന്തരമായ പറച്ചിലുകളും …

ഇന്നോളം കിട്ടിയിട്ടില്ലാത്ത കരുതലുകൾ ആവോളം അവൾ നെൽകിയപ്പോൾ അവനും ജീവിതത്തിൽ പച്ചപ്പിടിക്കാൻ തുടങ്ങി…

“ഇനി കുട്ടിക്ക് ഒരു കല്യാണമാകാലോ…. “എന്നവൾ വർഷങ്ങൾക്കിപ്പുറം തിരക്കിയപ്പോൾ തന്റെ മനസ്സിനൊപ്പം അവളുടെ മനസ്സും പിടയുന്നത് അവൻ അറിഞ്ഞു…..

ഇടയ്ക്കിടെ അവളുടെ അവകാശി താനോ തന്റെ അവകാശി അവളോ എല്ലാ എന്നു ഇരുവരും മറക്കുമായിരുന്നു….

പക്ഷെ തങ്ങളുടെ പേരില്ലാത്ത ഈ ഇഷ്ട്ടം….മാറ്റാരുടെയും സന്തോഷങ്ങൾ തല്ലി കെടുത്തില്ലന്ന് അവർ പരസ്പരം വാക്ക് കൊടുത്തിരുന്നു…

തനിക്ക് കൂട്ടിനായി ഒരാളെ വീട്ടുകാർ തേടുന്നത് അവളോട്‌ പറഞ്ഞപ്പോൾ നീണ്ട മൗനമായിരുന്നു അവളുടെ മറുപടി…..

“നമുക്ക് നേരിൽ കാണേണ്ടേ…..”അതിനുശേഷം അവൾ തിരക്കി…..

ഏറെ നാളായി താൻ അങ്ങോട്ടേക്ക് ആവിശ്യപെട്ടിരുന്നത് അവൾ ഇങ്ങോട്ട് പറയുന്നത് കേട്ടിട്ടും അന്നവന് പൂർണ്ണമായും സന്തോഷിക്കാനായില്ല…..

ഈ ക്ഷേത്രനടയിൽ വെച്ച് ആദ്യമായി കാണുമ്പോൾ മനസ്സിലെ പിടപ്പ് കൂടുന്നത് അവൻ അറിഞ്ഞിരുന്നു…… അന്ന് ആ ദിവസം മുഴുവൻ അവർ ഒന്നിച്ചായിരുന്നു പിരിയാൻ നേരം അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി…..

തന്റെ നെഞ്ച്പൊട്ടി പോകുമെന്ന് തോന്നിയവന്….. അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു…. ആ നെറ്റിയിൽ മെല്ലെ ചുണ്ടുകൾ അമർത്തി യാത്ര പറഞ്ഞു നടന്നകന്നു….. പാച്ചുവും അച്ചുവും പതിയെ അവരുടെ ഓർമ്മകൾ മാത്രമായി മാറുകയായിരുന്നു……

ശ്രെമിച്ചാൽ കാണാമായിരുന്നിട്ടും സംസാരിക്കാമായിരുന്നിട്ടും അവരുടെ ഇരുവരും അതിനു ശ്രെമിച്ചില്ല………

ഒരിക്കൽ മനസ്സിൽ ഒരു വസന്തമായി നിറഞ്ഞവൾ താനേ കൊഴിഞ്ഞു…… എങ്കിലും ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ ആ വസന്തം വീണ്ടും അവനിൽ നിറയാറുണ്ടായിരുന്നു…. അവളിലും അതങ്ങനെ ആകുമെന്ന് അവനുറപ്പായിരുന്നു……

പാച്ചു ഒരു ദീർഘ നിശ്വസത്തോടെ എഴുനേറ്റു നടന്നു….. അപ്പോളാണ് അവന്റെ ഫോൺ റിങ് ചെയ്തത് എടുത്തു നോക്കുമ്പോൾ നീതുവാണ് അവൾ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഇപ്പോൾ 6 മാസമാകുന്നു…

പക്ഷെ എപ്പോളും ഇടയ്ക്കിടെ വല്ലാത്തൊരു ശൂന്യത അനുഭവപ്പൊടുന്നത് എന്തു കൊണ്ടാണ് അവൻ സ്വയം ചോദിച്ചു…..

അങ്ങകലെ ഇരുട്ടിലേക്ക് നോക്കിയിരുന്ന് രണ്ടു കണ്ണുകൾ ഇറനണിയുന്നുണ്ടായിരുന്നു…..

“നിന്നോടുള്ള ഈ ഭ്രാന്തമായ ഇഷ്ടത്തിന്റെ പേരെന്താണ് പാച്ചു….. ”

അവൾ കണ്ണുകൾ തുടച്ചു കൊണ്ട് കൈയ്യിലിരിക്കുന്ന ഫോണിലേക്കു നോക്കി വേദന നിറഞ്ഞതെങ്കിലും ഒരു ചെറു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു കൂടെ ഒരായിരം ഓർമ്മകളും……