കുടുംബക്കാരുടെ നിർബന്ധം കൊണ്ട് അവന്റെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം..

ചിലങ്ക
(രചന: അഭിരാമി അഭി)

അവർ വാകമരചുവട്ടിലെ സിമന്റ് ബഞ്ചിൽ ഇരിക്കുകയായിരുന്നു. അവളുടെ മിഴികൾ കരഞ്ഞു കലങ്ങിയിരുന്നു.

അവളുടെ ചുണ്ടുകൾ വിതുമ്പി കൊണ്ടിരുന്നു. അവൻ പിന്നെയും അവളെ കുറ്റപ്പെടുത്തികൊണ്ടിരുന്നു.

എടി…. അവൻ ദേഷ്യത്തിൽ വിളിച്ചു. അവൾ കരഞ്ഞുകലങ്ങിയ മിഴികൾ ഉയർത്തി അവനെ നോക്കി. സത്യം പറ നീ ആരെ വിളിച്ചോണ്ട് ഇരുന്നു?

അവൻ അലറി. ഞാൻ ആരെയും വിളിച്ചില്ല ശിവ… അഞ്ജലി ആരെയോ വിളിക്കുവാരുന്നു. അവൾ വിതുമ്പി.

എനിക്ക് നിന്നെ വിശ്വാസം ഇല്ല ചിലങ്ക. നീയും എന്നെ ചതിക്കും. ഇനി എന്റെ മുന്നിൽ വന്നു പോകരുത്.

അവൻ ദേഷ്യത്തിൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോണത് നോക്കി അവൾ നിന്നു.

എന്തിനടി ഇങ്ങനെ കരയുന്നത്?? അതും നിന്നെ ഇത്ര മോശമായി കാണുന്ന, വിശ്വാസം ഇല്ലാത്ത ഇവന് വേണ്ടി.

അവളുടെ അരികിൽ വന്നിരുന്ന അഞ്ജലി അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു. ചിലങ്ക വേഗം കണ്ണീർ തുടച്ചു. എന്റെ ശിവ ഒരു പാവം ആണെടാ.

അവനെന്നെ വിശ്വാസം ഇല്ലാഞ്ഞിട്ട് ഒന്നുമല്ല. അവന്റെ ഉള്ളിലെ ഭയം ആണ് അവനെ ഇങ്ങനെ ആക്കിയത്. അവളുടെ ആ വാക്കുകൾ അഞ്ജലിയിൽ കൗതുകം ഉണർത്തി.

ഇത്രെയൊക്കെ ആയിട്ടും നിനക്കെങ്ങനെ കഴിയുന്നു അവനെ ഇങ്ങനെ സ്നേഹിക്കാൻ?

അത്ഭുതത്തോടെ അവൾ ചോദിച്ചു. ഒരു വാടിയ പുഞ്ചിരിയോടെ ചിലങ്ക പറഞ്ഞുതുടങ്ങി. ശിവയെ ഹൈസ്കൂൾ മുതലേ എനിക്കറിയാം.

അച്ഛനമ്മമാരുടെ ഒറ്റമകൻ. സന്തോഷകരമായ കുടുംബജീവിതം. വളരെപെട്ടന്നായിരുന്നു അവന്റെ ജീവിതം ഇരുട്ടിലേക്ക് വഴുതി വീണത്.

അയൽവീട്ടിൽ താമസത്തിനു വന്ന ബാങ്ക് ജീവനക്കാരനുമായി ഉള്ള ശിവയുടെ അമ്മയുടെ അടുപ്പം അവരൊന്നിച്ച് നാടുവിട്ട ശേഷം ആയിരുന്നു എല്ലാവരും അറിഞ്ഞത്.

ആ സംഭവം ശിവയെയും അച്ഛനെയും വല്ലാതെ തളർത്തി കളഞ്ഞു. ശിവയുടെ അച്ഛൻ ഒരു സ്ഥിരം മ ദ്യപാനി ആയിമാറി.

ശിവയിൽ പഴയ ഉത്സാഹം ഒന്നും ഇല്ലാതായി. അവസാനം കുടുംബക്കാരുടെ നിർബന്ധം കൊണ്ട് അവന്റെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.

അതോടെ ശിവ അച്ഛനിൽ നിന്നും അകന്നു. അവൻ ഹോസ്റ്റൽ ജീവിതം തുടങ്ങി. പിന്നീടുള്ള കൂട്ടുകെട്ടുകൾ ശിവയെ നശിപ്പിച്ചു. അവൻ മ ദ്യപാനവും തല്ലും വഴക്കും ഒക്കെയായി.

പണ്ട്മുതലേ ശിവയെ സ്നേഹിച്ചിരുന്ന എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അത്. ഒരിക്കൽ ഇഷ്ടം തുറന്നുപറഞ്ഞ എന്റെ കവിളിൽ ശിവയുടെ കൈ പതിഞ്ഞു.

എന്നിട്ടും പിന്മാറാതെ ഞാൻ അവന്റെ പിന്നാലെ നടന്നു. ലോകത്തിലെ മുഴുവൻ സ്ത്രീകളെയും അവനു വെറുപ്പായിരുന്നു. ആ ദേഷ്യമെല്ലാം അവൻ എന്നോട് തീർത്തു.

ഒടുവിൽ എപ്പോഴോ അവൻ എന്നെ സ്നേഹിച്ചു തുടങ്ങി. പിന്നെ ശിവയുടെ ലോകം തന്നെ ഈ ചിലങ്ക ആയിരുന്നു. എനിക്കുവേണ്ടി അവൻ മാറിതുടങ്ങി.

ഇതാണ് അഞ്ജു എന്റെ ശിവ. ഇനി പറ ഞാൻ അവനെ ഉപേക്ഷിക്കണോ?? നിറമിഴികളോടെ ചിലങ്ക ചോദിച്ചു. അഞ്ജലിയുടെ മിഴികളും നിറഞ്ഞിരുന്നു. സോറി ഡാ അവൾ പറഞ്ഞു.

അവസാന പിരീഡ്നുള്ള മണിമുഴക്കം അവരുടെ സംസാരം മുറിച്ചു.

ക്ലാസ്സിൽ ഇരിക്കുമ്പോഴും ചിലങ്കയുടെ മിഴികൾ പുറത്തെവിടെയോ ശിവയ്ക്കായി പരതി നടന്നു. ക്ലാസ്സ്‌ കഴിഞ്ഞു അഞ്ജലിയുടെ കയ്യും പിടിച്ചോടുകയായിരുന്നു ചിലങ്ക.

എവിടെയും അവളുടെ മിഴികൾ ശിവയെ തേടിക്കൊണ്ടിരുന്നു. ഒടുവിൽ നിരാശയായി പുറത്തേക്ക് വരുമ്പോൾ കണ്ടു പ്രധാനകവാടത്തിൽ ബൈക്കിൽ ഇരിക്കുന്നശിവയെ.

അവളെതന്നെ നോക്കിഇരുന്ന അവന്റെ ചുണ്ടിൽ അപ്പോൾ തെളിഞ്ഞ പുഞ്ചിരി ആയിരുന്നു.

അഞ്ജലിയുടെ കൈ വിട്ട് ഓടി അരികിലെത്തിയ ചിലങ്കയെ നോക്കി ഒരുകള്ള ചിരിയോടെ അവൻ ഒരു കണ്ണിറുക്കി കാട്ടി അവളെ നെഞ്ചോട് ചേർത്തു.

ചിലങ്കയപ്പോൾ വീണ്ടും അറിയുകയായിരുന്നു എത്ര കരയിപ്പിചാലും തന്നെമാത്രം സ്നേഹിക്കുന്ന തന്റെ ഭ്രാന്തൻ ചെക്കനെ . അതു കണ്ട അഞ്ജലിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *