അപ്പോഴാണ് തൻ്റെ അമ്മയുടെ അടുത്ത് ഇരിക്കുന്ന അവളെ താൻ ശ്രദ്ധിക്കുന്നത്..

ഫലക്ക്: നക്ഷത്ര കണ്ണുള്ള പെണ്ണ്
(രചന: ©Aadhi Nandan)

സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലേക്കു അപ്പൂപ്പൻ്റെ കൈയും തൂങ്ങി പപ്പെ എന്ന് വിളിച്ചു ഒരു ആറ് വയസ്സുകാരി മുറ്റത്ത് എത്തിയിരുന്നു.

ഇടതൂർന്ന നീളൻ കറുത്ത മുടി ഇരു വശങ്ങളിലും പൊക്കി കെട്ടി വെളുത്തു തുടുത്ത കവിളുകളിലെ നുണ കുഴിക്കാട്ടി കുടു കുടെ ചിരിക്കുന്ന ഒരു ഓമന കുരുന്ന്.

വീടിനു അകത്ത് കേറി നന്ദൻ്റെ മുറിയിലേക്ക് പപ്പേ എന്ന് വിളിച്ചു ഓടിപ്പോയി അവൻ്റെ മടിത്തട്ടിൽ അവൾ സ്ഥാനമുറപ്പിച്ചു.

നൈന: “പപ്പേ എനിക്ക് എന്താ നൈന ഫലക്ക് എന്ന് പേര് വെച്ചത് എൻ്റെ ക്ലാസ്സിൽ ഉള്ള കുട്ടികൾക്ക് ഒക്കെ അച്ചമാരുടെ പേരാണല്ലോ അവസാനം എനിക്ക് മാത്രം എന്താ അമ്മടെ പേര് .”

നന്ദൻ: ” അതോ അത് എപ്പോഴും എൻ്റെ ഈ ചുന്ദരികുട്ടിയുടെ കൂടെ അമ്മ ഉണ്ടാകും എന്ന് ഓർക്കാനാ .

എന്ത് വന്നാലും എൻ്റെ നക്ഷത്ര കണ്ണുള്ള രാജകുമാരിയെ അമ്മ ചേർത്ത് പിടിക്കും എന്നുള്ള ഒരു ഉറപ്പാണ്. മനസ്സിലായോ എൻ്റെ കോച്ച് കാന്താരി…..”

നൈന: “പപ്പേ എനിക്ക് പപ്പേൻ്റെയും അമ്മൻ്റെയും ലൗ സ്റ്റോറി പറഞ്ഞു തരുവോ…. ഈ ഈ….”

കോചരി പല്ലുകളും മോണയും കാട്ടി നുന്നകുഴികൾ വിടർത്തി ചിരിച്ചു കൊണ്ട് അവൾ നിഷ്കളങ്കമായി നന്ദനെ നോക്കി.

ചിരിക്കുമ്പോൾ ചുരുങ്ങുന്ന അവളുടെ നക്ഷത്ര കണ്ണുകൾ ഒന്നൂടെ ആ പൈതളിൻ്റെ ഓമനത്തം കൂട്ടി…..

നന്ദൻ:” അയ്യട മോട്ടെന്ന് വിരിഞ്ഞില്ല അതിനു മുമ്പ് അവൾക്ക് ലൗ സ്റ്റോറി കേൾക്കനാണ് പൂതി..ഹും”

നൈന:” പറഞ്ഞുതാ ഇല്ലങ്കിൽ ഞാൻ ഒന്നും കഴിക്കുവോം ഇല്ലാ യൂണിഫോമും മാറുല്ല ഒന്നും ചെയ്യില്ല . അമ്മേ പറഞ്ഞു തരാൻ പറയ് …….”

ചിണുങ്ങി കരഞ്ഞ് കൊണ്ട് അവൾ വാശി പിടിച്ചു കൊണ്ടിരുന്നു.

നന്ദൻ:” ശെരി കരയാണ്ട് ഇരിക്ക് എൻ്റെ നൈനു ഞാൻ പറഞ്ഞു തരാം…”

കുഞ്ഞി നൈനുവിനെയും മടിയിലിരുത്തി നന്ദൻ്റെ മനസ്സ് പഴയ മനോഹരമായ തൻ്റെ പ്രണയ കാലത്തേക്ക് കുതിച്ചു.

സുന്ദരമായ പ്രഭാതങ്ങളിൽ ഒന്ന്. എന്നും അമ്പലത്തിൽ പോക്ക് പതിവുയുള്ള നന്ദൻ ഇന്നും പതിവ് പോലെ ക്ഷേത്രത്തിൽ എത്തി കണ്ണ് അടച്ചു പ്രാർത്ഥിക്കുന്ന സമയത്താണ്
പൂചാരി ഫലക്ക് മകം എന്ന് പേരെടുത്തു വിളിക്കുന്നത്.

എന്തോ ഇന്ന് വരെ കേൾക്കാത്ത പേരായത് കൊണ്ടായിരിക്കണം കണ്ണുകൾ തുറന്നു ചുറ്റും നോക്കിയത് .

അങ്ങനെ കണ്ണുകൾ കൊണ്ട് പരുതുന്നതിന് ഇടയിലാണ് ഒരു ജോഡി നക്ഷത്ര കണ്ണുകളുമായി തൻ്റെ കണ്ണുകൾ കൊരുക്കുന്നത്.

ഒരിക്കലും ആ കണ്ണുകളുടെ കാന്തിക ശക്തിയിൽ നിന്നും പുറത്തു വരാതെ ഒരു മായലോകത്ത് ജീവിക്കാൻ തോന്നിയ നിമിഷങ്ങൾ.

അർച്ചന വാങ്ങി അവൾ മടങ്ങി പോയി. തിരിച്ചു താനും വീട്ടിലേക്ക് .പക്ഷേ ആ കണ്ണുകൾ മാത്രമാണ് മാനസ്സിൽ . മനസ്സിനെയും ബുദ്ധിയെയും ഒരു പോലെ മായാ വലയത്തിലാക്കിയ കണ്ണുകൾ.

തന്നെ തന്നെ നിയന്ത്രിക്കാനാകത്ത അവസ്ഥ. മനസ്സ് അവളുടെ നക്ഷത്ര കണ്ണുകളിൽ കുടുങ്ങി കിടക്കുന്നു.

വീട്ടിൽ എത്തി ഉമ്മറത്തേക്ക് കയറിയപ്പോൾ തന്നെ ഉള്ളിൽ ആരൊക്കെയോ ഉണ്ടെന്ന് മനസിലായി . വേഗം മുറിയിൽ പോയി മാറി വന്നു എല്ലാവരുടെയും കൂടെ പ്രാതൽ കഴിക്കാൻ ഇരുന്നു.

അപ്പോഴാണ് അച്ഛൻ്റെ സുഹൃത്തും കുടുംബവും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തന്നെ താമസമാക്കിയെന്നും അവരാണ് വന്നതെന്നും പറഞ്ഞു അച്ഛൻ ഓരോത്തരെയായി പരിചയ പെടുത്തി.

ഇത് ശ്രീധരൻ ഭാര്യ രാധാമണി പിന്നെ ഇതാണ് ഇവരുടെ ഏക മകൾ ഫലക്ക് ശ്രീധർ.

അപ്പോഴാണ് തൻ്റെ അമ്മയുടെ അടുത്ത് ഇരിക്കുന്ന അവളെ താൻ ശ്രദ്ധിക്കുന്നത് അമ്പലത്തിൽ വെച്ച് കണ്ട ആ നക്ഷേത്ര കണുള്ള പെൺകുട്ടി .

പിന്നെയാണ് താൻ അവളെ മൊത്തത്തിൽ നോക്കിയത്. വെളുത്ത നിറവും ചെറിയ നീല കല്ലുള്ള മുക്കുത്തിയും മുട്ടറ്റം മുടിയും ഉള്ള പെണ്ണ് .

പക്ഷേ അവളുടെ കണ്ണുകൾക്ക് എന്തെന്നില്ലാത്ത ആകർഷണ ശേഷിയാണ് .

ശ്രീധരൻ്റെ സംസാരമാണ് തന്നെ തിരിച്ചു അവളിൽ നിന്നും സ്വബോധത്തിലേക്കു എത്തിച്ചത്.

ശ്രീധരൻ: “അവളുടെ കണ്ണുകൾ കാരണമാണ് ഫലക്ക് എന്ന് പേര് ഇട്ടത് . നക്ഷത്ര കണ്ണുകൾ കാരണം . ഫലക്ക് എന്നൽ നക്ഷത്രം എന്നാണ് അർത്ഥം .”

പിന്നെ അവളും അവളെ തന്നെ പരിചയ പെടുത്തി ഇനി നാട്ടിലെ തന്നെ കോളേജിൽ എം. ബി. യെക്ക് പഠിക്കാൻ ചേർന്നു എന്നും അങ്ങനെ അങ്ങനെ അവളെ കുറിച്ച് തന്നെ ഒത്തിരി വചാലയാക്കുന്നവൾ.

താനും ഇടക്ക് തന്നെ തന്നെ അവൾക്കും പരിചയപെടുത്തി.

നന്ദഗോപാൽ എന്ന നന്ദൻ . സ്വന്തമായി ബിസിനസ് നടത്തുന്നു . അങ്ങനെ പറഞ്ഞും ചിരിച്ചും കളിച്ചും ഒത്തിരി സമയത്തിന് ശേഷം അവരും യാത്രയായി .

പക്ഷേ അപ്പോഴും തന്നെ തന്നെ അവളുടെ നക്ഷത്ര കണ്ണുകളിൽ നിന്നും വീണ്ടെടുക്കാൻ നന്ദന് സാധിച്ചിരുന്നില്ല.

സമയം പിന്നെയും തെന്നി നീങ്ങി എന്നാലും നന്ദൻ്റെ മനസ്സ് നിറയെ അവളുടെ നക്ഷത്ര കണ്ണുകൾ മാത്രം നിറഞ്ഞു നിന്നു.

അവസാനം രണ്ടും കൽപ്പിച്ചു അവളോട് തൻ്റെ പ്രണയം പറയാൻ തന്നെ നന്ദനും തീരുമാനിച്ചു.

അങ്ങനെ ഒരു തുണ്ട് കടലാസ്സ് അവൻ്റെ മനസ്സിൻ്റെ കണ്ണാടിടായി .

പിറ്റേന്ന് പതിവ് പോലെ അമ്പലത്തിൽ എത്തിയ അവൻ അവൾക്കായി തിരഞ്ഞു കൊണ്ടിരുന്നു. തൻ്റെ ലക്ഷ്യം കണ്ട സന്തോഷം അവൻ്റെ കണ്ണുകൾ പ്രകാശിച്ചു .

അവളെയും കൂട്ടി അമ്പലതിൻ്റെ കുള പടവിൽ എത്തി തൻ്റെ പോക്കെറ്റിൽ നിന്നും കടലാസ്സ് അവൾക്ക് നൽകി വായിക്കാൻ പറഞ്ഞു.

“എന്നോ എൻ്റെ ഹൃദയത്തെ തടവരക്കുള്ളിലാക്കി എൻ്റെ മനസ്സും കൊണ്ട് കടന്ന് കളഞ്ഞ ആ നക്ഷത്ര കണ്ണുകാരിയെ

ഈ ഹൃദയത്തിൻ ഉടമയായി എന്നെന്നേക്കും എൻ്റെ മാത്രമായി തീർക്കുവാൻ നിൻ സമ്മദ്ധത്തിനായി കാതോർക്കുന്നു ഞാൻ”

ഓരോ വാക്കുകൾ വായിക്കുമ്പോഴും അവളുടെ ആ നക്ഷത്ര കണ്ണുകൾ കൂടുതൽ കൂടുതൽ വികസിക്കുന്നതും ഇളം ചുവപ്പ് ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞതും മാത്രം മതിയായിരുന്നു

അവൾക്കും അവനോടുള്ള പ്രണയത്തിൻ്റെ തീവ്രത പരസ്പരം കൈമാറാനും തമ്മിൽ തമ്മിൽ മനസ്സിലാക്കാനും.

പിന്നീട് അങ്ങോട്ട് അവരുടെ പ്രണയകാലം തന്നെയായിരുന്നു. വീട്ടുകാർക്കും പൂർണ സമ്മതം.

അവളുടെ പഠനം പൂർത്തിയായാൽ കല്യാണം. അങ്ങനെ അങ്ങനെ അവർ അവരുടെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ കോർത്തിണക്കി ഒരു വസന്തകാലം തന്നെ തീർത്ത നാളുകൾ.

മുന്ന് വർഷങ്ങൾക്ക് ഇപ്പുറം ഗുരുവായൂർ നടയിൽ വെച്ച് അവളുടെ കൈയും എൻ്റെ കൈയും ചേർത്ത് വെക്കുമ്പോൾ ഇരു ശരീരവും ഒരു മനസ്സുമായി മാറി കഴിഞ്ഞിരുന്നു.

പിന്നെയും താങ്ങിയും ഇണങ്ങിയും പിണങ്ങിയും മുമ്പോട്ട് പോയികൊണ്ടിരുന്ന് .

അങ്ങനെ അങ്ങനെ നീണ്ട അഞ്ചു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഞങ്ങളുടെ ജീവിതത്തിലേക്ക് പിന്നെയും ഒരു വസന്തം സമ്മാനിച്ചു കൊണ്ട് ഒരു പുതു ജീവിയൻ അവളുടെ ഉതരത്തിൽ നാമ്പിട്ടു.

ഒത്തിരി ഒത്തിരി സന്തോഷവും കൊറച്ച് കൊറച്ച് മധുരത്തിൽ ചാലിച്ച വേദനകളും സമ്മാനിച്ച മധുര മനോഹരമായ ഒൻപത് മാസങ്ങൾ .

അങ്ങനെ പെട്ടന്ന് വന്ന വേദനയിൽ ആശുപത്രിയിൽ എത്തിച്ചു.

മണിക്കുറുകളുടെ കാത്തിരിപ്പിന് ശേഷം ഒരു വെള്ള പന്നി കെട്ടിൽ പൊതിഞ്ഞ മാലഖയെയും ഞങ്ങളുടെ പ്രണയത്തിൻ്റെ സമ്മാനമായി ലഭിച്ചു . അവളെ പോലെ തന്നെ നക്ഷത്ര കണ്ണുള്ള ഈ നന്ദൻ്റെ രാജകുമാരി .”

നൈന: “അയ്യോ പപ്പേ എന്തിനാ കരയുന്നെ . പപ്പ കരഞ്ഞാൽ അമ്മക്കും വിഷമാകുല്ലെ. മോളോട് അമ്മ പറഞ്ഞിട്ടുണ്ടല്ലോ. പപ്പയെ കരയിക്കരുതെന്ന്.”

നന്ദൻ:”അതോ പപ്പ മോളെ കിട്ടയ സന്തോഷം ഓർത്തു. അത് കൊണ്ട് കരഞ്ഞതാട്ടോ. ഇനി മോള് പോയി യൂണിഫോം ഒക്കെ മാറി അച്ഛമ്മയുടെ അടുത്ത് പോയി ഭക്ഷണം കഴിക്കൂ ചെല്ല് ചെല്ല്.”

മോള് ചാടി മുറിവിട്ട് ഓടവെ നന്ദൻ്റെ മനസ്സ് പിന്നെയും പുറകിലേക്ക് പാഞ്ഞു.

കൈയ്യിൽ കിട്ടിയ മാലാഖ കുഞ്ഞിനെ ഓമനിക്കവെ തൻ്റെ പ്രാണ്ണൻ്റെ പാതിയെ പറ്റിയും നന്ദൻ തിരക്കുന്നുണ്ടായിരുന്നു .

അതേ സമയം പുറത്തേക്ക് വന്ന ഡോക്ടർ പറഞ്ഞ വാർത്ത നന്ദനേ മേൽകീഴായി തൂക്കിയ അവസ്ഥയിലേക്ക് എത്തിച്ചു.

ഡോക്ടർ: “ഐ എം സോറി നന്ദൻ . ഹൈ കോംപ്ലിക്കേഷനും നിർത്താതെ ഉള്ള ബ്ലീഡിംഗ് എല്ലാം കാരണം മിസ്സിസ് നന്ദൻ്റെ ജീവൻ നിലനിർത്താനായിയില്ല.”

തളർന്നിരിക്കുന്ന നന്ദൻ്റെ മനസ്സിൽ അപ്പോഴും അവളുടെ നക്ഷത്ര കണ്ണുകൾ നിറഞ്ഞു വന്നു .

അവരുടെ പിഞ്ഞോമനക്കായി ഹൃദയത്തെ ഒരുക്കാൻ തന്നോട് പറയുന്ന ഒരു ജോഡി കണ്ണുകൾ .

നിറഞ്ഞ കണ്ണുകൾ തുടച്ചു ചിരിച്ചിരിക്കുന്ന അവളുടെ ഫോട്ടോയിൽ നോക്കി അവനും പുഞ്ചിരിച്ചു. ഒരിക്കലും മായാത്ത പുഞ്ചിരി അവനിലേക്ക് പകർന്ന് നൽകി ദൂരേക്ക് പോയി മറഞ്ഞ നക്ഷത്ര കണ്ണുള്ള നന്ദൻ്റെ മാത്രം പ്രണയം.

അവളുടെ കണ്ണുകളിൽ താൻ കണ്ട മായ ലോകം ഇന്ന് തന്നിക്കു മുമ്പിൽ കാണിച്ചു തരന്നുത് അവളുടെ തനി പകർപ്പായ തന്നിൽ നിന്നും ഉടലെടുത്ത പുതു ജീവനാണ്.

ഇനി അവൾക്കായുള്ള പാത തെളിക്കാൻ… എന്നും ഒരു താങ്ങായും തണലായും അവൾക്കുള്ള വിസ്മയ ലോകം തീർകാനാണ് നന്ദൻ്റെ മനസ്സും ജീവിതവും മുമ്പോട്ട് കുതിക്കുന്നത് .

തളർന്നു പോയാൽ എന്നും ഉയർത്തെഴുന്നേൽക്കാൻ അവളുടെ നക്ഷത്ര കണ്ണുകളുടെ തിളക്കം മാത്രം മതി.

എന്നും അവരുടെ കൂടെ ഒരു നിഴലായി നന്ദൻ്റെ നക്ഷത്ര കണ്ണുകാരിയും ഒപ്പം തന്നെ കാണും. മറ്റൊരു ലോകത്തിരുനുന്ന് അവരെ മാത്രം വീക്ഷിക്കുന്ന ഒരു ജോഡി കണ്ണുകൾ…

Leave a Reply

Your email address will not be published. Required fields are marked *