ആകെക്കൂടി ആറുമാസമാണ് സ്വന്തം ഭർത്താവിന്റെ കൂടെ താമസിച്ചിട്ടുള്ളത് അതുകഴിഞ്ഞ് അയാൾക്ക് സൂക്കേട് വന്ന്..

(രചന: J. K)

“”മോന് പ്ലസ് ടു വിന് നല്ല മാർക്ക്‌ ണ്ട് ട്ടൊ “””

രാഘവന് സന്തോഷം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. അയാൾ തന്റെ കൂട്ടരോടൊക്കെ ചെന്നു പറഞ്ഞു തന്റെ മകന് പ്ലസ്ടുവിന് കിട്ടിയ നല്ല മാർക്കിനെ പറ്റി..

എല്ലാവരും വായോ ഇന്ന് ചെലവ് എന്റെ വകയാണ് എന്ന് പറഞ്ഞ് അയാൾ കള്ളുഷാപ്പ് എന്നെഴുതിയ ഇടത്തേക്ക് നടന്നു…

അയാളുടെ കൂട്ടുകാർ പരസ്പരം നോക്കി അലിവോടെ ചിരിച്ചു…

കാരണം അയാൾ അവർക്ക് അറിയാമായിരുന്നു അയാളുടെ ലോകം പോലും ആ കുട്ടി ആണെന്ന്… ആ കുഞ്ഞിനു വേണ്ടിയാണ് അയാൾ ജീവിക്കുന്നത് എന്ന്…

അയാൾ വാങ്ങിക്കൊടുത്ത കള്ളൂകുപ്പിയും പിടിച്ച് അയാളുടെ നിറഞ്ഞ സന്തോഷത്തെ അവർ നോക്കി കണ്ടു….

കുടുംബം നോക്കി പ്രായം കഴിഞ്ഞു പോയവനാണ്..

താഴെ നാല് പെങ്ങമ്മാരായിരുന്നു അവരെയെല്ലാം ഒരു കുറവും വരാതെ കല്യാണം കഴിപ്പിച്ചു വിട്ടു പിന്നെയും അവരുടെ ഓരോ ആവശ്യങ്ങളും നിവർത്തിച്ചു കൊടുത്തു അപ്പോഴേക്ക് അമ്മ കിടപ്പിലായി പെങ്ങന്മാർക്ക് ഒന്നും അമ്മയെ നോക്കാൻ സമയമില്ല…

അവർക്കൊക്കെ അവരുടെ ജീവിതമായിരുന്നു വലുത് എങ്കിലും ഇടയ്ക്ക് എന്തെങ്കിലുമൊക്കെ ആവശ്യത്തിന് ഏട്ടന്റെ അരികിൽ ഓടിയെത്തും അത്രമാത്രം…

അമ്മയ്ക്ക് എണീറ്റ് സ്വന്തം കാര്യം നോക്കാൻ പോലും വയ്യാതെയായി…
സ്വന്തമായി ഒന്ന് കുളിക്കാനോ എന്തിന് ബാത്റൂമിൽ പോയാൽ അത് വൃത്തിയാക്കാൻ പോലും കഴിഞ്ഞില്ല…

എല്ലാം ചെയ്തുകൊടുത്തത് രാഘവനാണ് യാതൊരു മടിയും കൂടാതെ അമ്മയുടെ കൂടെ തന്നെ അയാൾ നിന്നു…

ബാക്കിയുള്ള സമയങ്ങളിൽ എന്തെങ്കിലും ജോലിക്ക് പോകും അപ്പോഴേക്കും ആകെ മൂത്രത്തിൽ കുതിർന്നു കിടപ്പുണ്ടാവും അമ്മ..

യാതൊരു സങ്കോചവും കൂടാതെ തന്നെ അയാൾ അതെല്ലാം വൃത്തിയാക്കും.. ഒരിക്കൽപോലും അതിന്റെ പേരിൽ അമ്മയോട് ദേഷ്യപ്പെട്ട് കണ്ടിട്ടില്ല..

അമ്മ ഉള്ളത് അയാൾക്കൊരു ബലം ആയിരുന്നു. അമ്മ പോയതിൽ പിന്നെയാണ് അയാൾ വല്ലാണ്ട് ഒറ്റപ്പെട്ടത് അങ്ങനെയാണ് തനിക്കൊരു കൂട്ട് വേണം എന്ന് തോന്നിത്തുടങ്ങിയത്…

പെങ്ങന്മാർ ആ വഴിക്ക് വന്നില്ല അയാളുടെ കാര്യങ്ങൾ ഒന്നും അന്വേഷിച്ചില്ല തങ്ങളുടെ തലയിൽ അതൊരു ഭാരമായി കൂടുമോ എന്ന് കരുതി അവരെല്ലാം അവിടേക്കുള്ള വരവേ നിർത്തി…

അയാളുടെ തൊട്ടടുത്ത വീട്ടിൽ തന്നെ വളരെ ചെറുപ്പത്തിൽ വിധവയായ ഒരു സ്ത്രീ ഉണ്ടായിരുന്നു തന്റെ നാലോ അഞ്ചോ മാസം പ്രായമായ മോനേയും കൊണ്ട്…

ആരോരുമില്ലാതെ ആ മോനെ വളർത്താൻ തന്നെ അവർ വളരെ കഷ്ടപ്പെട്ടിരുന്നു.. അവർക്ക് ആകെ ഉണ്ടായിരുന്നത് വയസ്സായ ഒരു അമ്മ മാത്രമായിരുന്നു..

അതിൽ പാവം തോന്നിയാണ് അവൾക്ക് ഒരു
ജീവിതം കൊടുക്കാം എന്ന് രാഘവൻ പറഞ്ഞത്…

രാഘവന് ആരോരും ഇല്ലായിരുന്നു അതുകൊണ്ടുതന്നെ അവരുടെ കുടുംബം മുഴുവൻ രാഘവൻ ഏറ്റെടുക്കുകയായിരുന്നു വേറെ മാർഗ്ഗമില്ലാതെ അവരും ആ വിവാഹത്തിന് സമ്മതിച്ചു തന്റെ സ്വന്തം മോനെ പോലെ നോക്കിക്കോളാം ആ കുഞ്ഞിനെ എന്ന് രാഘവൻ പറഞ്ഞിരുന്നു….

അത് അക്ഷരംപ്രതി അയാൾ അനുസരിക്കുകയും ചെയ്തു…

രാഘവൻ അവരെ ഏറ്റെടുത്തു.. ആ കുഞ്ഞിനെ സ്വന്തം മകനെപ്പോലെ നോക്കാൻ തുടങ്ങി അവളോട് പറഞ്ഞിരുന്നു ഇനി ഒരു കുഞ്ഞു വേണ്ട നമ്മുടെ സ്നേഹം ആ കുഞ്ഞിന് പകുത്തു പോയാലോ തന്റെ ഈ കുഞ്ഞ് മാത്രം മതി എന്ന്….

ആ കുഞ്ഞിന് കുഞ്ഞൂട്ടൻ എന്ന് പേരുവച്ചത് പോലും അയാൾ ആയിരുന്നു…

രാഘവൻ ഒരു അത്ഭുതമായിരുന്നു അവൾക്ക്….

ആകെക്കൂടി ആറുമാസമാണ് സ്വന്തം ഭർത്താവിന്റെ കൂടെ താമസിച്ചിട്ടുള്ളത് അതുകഴിഞ്ഞ് അയാൾക്ക് സൂക്കേട് വന്ന് മരിക്കുകയായിരുന്നു അയാൾ ഒരിക്കൽ പോലും രാഘവന്റെ പോലെ ആയിരുന്നില്ല….

ഇത്ര സ്നേഹം അവൾ അനുഭവിച്ചിട്ടെ ഇല്ലായിരുന്നു… അവളുടെ അമ്മയെയും അയാൾ പൊന്നുപോലെ നോക്കി ഒപ്പം ആ കുഞ്ഞിനെ തലയിലും താഴ്ത്തും വയ്ക്കാതെ വളർത്തി…

അവന് സ്വന്തം അച്ഛൻ തന്നെയായിരുന്നു രാഘവൻ അല്ല എന്ന് പറയാൻ അവന്റെ അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു നിന്റെ സ്വന്തം അച്ഛനാണ് എന്ന് തന്നെ അവനോട് പറഞ്ഞു….

കുഞ്ഞിന് രാഘവൻ എന്നു പറഞ്ഞാൽ ജീവനായി… രാഘവൻ ഒന്ന് പുറത്തേക്കിറങ്ങുമ്പോൾ പോലും ആ കുഞ്ഞിന്റെ കൈപിടിക്കും… അവൻ കൂടെ കാണും….

ഓരോ ക്ലാസിലും ആ കുഞ്ഞ് നല്ല മാർക്ക് വാങ്ങി ജയിക്കുന്നതിൽ പരം സന്തോഷം രാഘവന് വേറെ ഒന്നും ഉണ്ടായിരുന്നില്ല…

ഇപ്പോൾ പ്ലസ്ടുവിന് ഉയർന്ന മാർക്ക് വാങ്ങി ജയിച്ചപ്പോഴും രാഘവന് നിലത്തൊന്നുമല്ലായിരുന്നു..

അങ്ങനെയിരിക്കുമ്പോഴാണ് അയാളുടെ ഒരു പെങ്ങൾ അവകാശം വേണം എന്ന് പറഞ്ഞ് വന്നത് അവർക്ക് എല്ലാമുള്ള അവകാശം മുന്നിൽ കൊടുത്തതാണ്….

ആകെ രാഘവന് കിട്ടിയത് ഇരിക്കുന്ന കൂരയും അതിന്റെ ഇട്ടവട്ടം സ്ഥലവും മാത്രമായിരുന്നു ബാക്കിയുള്ളതെല്ലാം പെങ്ങന്മാർക്ക് വീതിച്ചു കൊടുത്തതാണ്….

തരില്ല ഇതെല്ലാം എന്റെ മകൻ ഉള്ളതാണ് എന്ന് പറഞ്ഞപ്പോൾ അവർക്ക് ദേഷ്യം പിടിച്ചു……

“””‘ആരുടെ മകൻ കണ്ടവള് മാരുടെ കുട്ടി എങ്ങനെയാ നിങ്ങളുടെ മകൻ ആവുന്ന എന്ന് ചോദിച്ചു അവർ…

കുഞ്ഞൂട്ടൻ അതൊരു പുതിയ അറിവായിരുന്നു അയാൾ തന്റെ അച്ഛനല്ല എന്ന് അവൻ ആകെ തകർന്നു പോയി അത് കണ്ട് രാഘവനും…

“”””മകനാവാൻ സ്വന്തം ചോരയിൽ ജനിക്കണം എന്നില്ല അല്ലെങ്കിൽ തന്നെ രക്തബന്ധത്തിന് ഒരു അർത്ഥവുമില്ല..

. ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്റെ സ്വന്തം ചോരയായിരുന്ന നിങ്ങൾ എന്നെ പാടെ ഉപേക്ഷിക്കുമോ ഞാനൊരു ബാധ്യതയാകും എന്ന് കരുതി ഈ വഴിക്ക് തിരിഞ്ഞു നോക്കാത്തവരല്ലേ നിങ്ങൾ അതിനേക്കാൾ എനിക്കിഷ്ടം ഇവരെയാണ്””””

എന്ന് പറഞ്ഞ് അവരെ നിഷ്കരണം അവിടെ നിന്നും പറഞ്ഞയച്ചു രാഘവൻ…

അവർക്കെതിരെ കുറെ ശാപവാക്കുകൾ ചൊരിഞ്ഞ് അവർ അവിടെ നിന്നും പോയി…
പക്ഷേ അപ്പോഴും രാഘവന്റെ ശ്രദ്ധ മുഴുവൻ തകർന്നിരിക്കുന്ന മകനിൽ ആയിരുന്നു….

അവന്റെ അമ്മയും അവനോട് എന്തു പറയണം എന്നറിയാതെ നിൽക്കുകയായിരുന്നു…

“””‘കുഞ്ഞൂട്ടാ… ഇന്ന് സ്നേഹത്തോടെ വിളിച്ചപ്പോഴേക്ക് ഓടിച്ചെന്നിരുന്നു മകൻ..

“” ദേഷ്യം ഉണ്ടോടാ അച്ഛനോട്””” എന്ന് ചോദിച്ചപ്പോൾ… കരച്ചിലോടെ നിഷേധിച്ചു ആ മകൻ…

“””നിക്കങ്ങന്യാ ദേഷ്യപ്പെടാൻ പറ്റുക.. ന്റെ അച്ഛനല്ലേ….”””’

എന്നുപറഞ്ഞാൽ മനസ്സുനിറഞ്ഞ നിൽക്കുകയായിരുന്നു അന്നേരം രാഘവനും ഭാര്യയും…

ഒപ്പം കുഞ്ഞൂട്ടൻ ഇത്ര കൂടി പറഞ്ഞിരുന്നു..

“””” അച്ഛൻ പറഞ്ഞത് നേരാ മകനാവാൻ സ്വന്തം ജോലിയിൽ പിറക്കണം എന്നൊന്നുമില്ല ഇങ്ങനെ ചങ്ക് പറിച്ച് സ്നേഹിച്ചാൽ മാത്രം മതി”””” എന്ന്…

അത് കേട്ട് മിഴികൾ നിറഞ്ഞ് അവനെ ഇറുകി പുണർന്നിരുന്നു രാഘവൻ….

അതെ അപൂർവ്വം ചില ബന്ധങ്ങൾ നമുക്കും വേണു കിട്ടാറുണ്ട് രക്തബന്ധത്തേക്കാൾ മനോഹരമായവ അടുപ്പമേറിയവ..

അവയൊന്നും നഷ്ടപ്പെടാതെ അതെ ആഴത്തിൽ നമുക്ക് ജീവിതാവസാനം വരെ കൊണ്ടുപോകാൻ കഴിയട്ടെ… രാഘവന്റെയും മകന്റെയും പോലെ….