മലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത നടനാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും താരത്തിന്റെ സാന്നിധ്യമുണ്ടാകും. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരവും കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. താരത്തിനും ഭാര്യ അഗസ്റ്റീനയ്ക്കും നാലു മക്കളാണ് ഉള്ളത്. അതിൽ രണ്ടു കുഞ്ഞുങ്ങൾ ഇരട്ടക്കുട്ടികളുമാണ്. ഇരട്ടകളായ ഇവാനും, ജുവാനും, പിന്നെ ലൂക്കും, ജെയ്ക്കുമാണ് താരത്തിന്റെ മക്കൾ.
ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെയിരിക്കുമ്പോഴും തന്റെ വിശേഷങ്ങളെല്ലാം താരം ഇൻസ്റ്റാഗ്രാം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ലൂക്കിന്റെ ജെയ്ക്കിന്റെയും പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. അല്ലു അര്‍ജ്ജുന്റെ കട്ട ഫാന്‍സായ ഇരുവര്‍ക്കും അച്ഛന്‍ അജു ഒരുക്കിയത് അല്ലുവിന്റെ തീം കേക്കാണ്. നാലാം പിറന്നാളാണ് ഇരുവരും ആഘോഷിക്കുന്നത്. ജയ്‌ക്ക് അല്ലുഅർജ്ജുന്റെ ഫാനാണെന്നും അല്ലുവിന്റെ ഡാൻസ് വിഡിയോകൾ കണ്ട് അതിലെ സ്റ്റെപ്പുകൾ അനുകരിക്കുകയും ചെയ്യാറുണ്ടെന്നും താരം പറഞ്ഞിരുന്നു.
അതിനാൽ തന്നെ കുട്ടികൾക്ക് സർപ്രൈസ് നൽകാനായിട്ട് താരം അല്ലുഅർജ്ജുന്റെ തീമിന്റെ കേക്ക് ഒരുക്കിയത്. തനിക്ക് കുട്ടികളിൽ നിന്നു ബഹുമാനം കിട്ടാൻ താനും അല്ലുവും ഒന്നിച്ചുള്ള ചിത്രം കാണിക്കാറുണ്ടെന്നും താരം പറഞ്ഞു. വളരെ നാളുകള്‍ക്ക് മുന്നേ പകർത്തിയ അല്ലുവുമൊന്നിച്ചുള്ള ചിത്രവും താരം ഇതിനോടൊപ്പം പങ്ക് വെച്ചിട്ടുണ്ട്.
ഹാസ്യ താരമായി കയ്യടി നേടിയ താരം കമലയിലൂടെ നായകനായി എത്തി. സാജൻ ബേക്കറിയിലൂടെ താരം തിരക്കഥയിലേക്കും തിരിഞ്ഞിരിക്കുകയാണ്. നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. താരത്തിന്റെ മക്കൾക്ക് പിറന്നാൾ ആശംസകളുമായി ജയസൂര്യയുൾപ്പെടെ നിരവധി താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.