ആയിടെയാണ് നിധയുടെ ക്ലാസ്സിലേക്ക് പുതിയൊരു ഇംഗ്ലീഷ് സർ വന്നത്, നിധ പൊതുവെ ക്ലാസ്സിൽ..

(രചന: മെഹ്റിൻ)

2010-12 കാലം ,,, ഷവർമക്കും ബര്ഗറിനൊക്കെ പകരം വൈകുന്നേരങ്ങളിൽ പഫ്‌സും ലൈംഉം തകർത്താടിയിരുന്ന ഒരു പ്ലസ്ടു കാലം ……

നിദയും റിദയും പ്ലസ്ടു സയൻസിനാണ് പഠിക്കുന്നത് ,,, രണ്ടുപേരും വേറെ ഡിവിഷനിലായിരുന്നു ,,, ഒരേ ബസിലായിരുന്നു രണ്ടുപേരും പോയിരുന്നത് ,,, വൈകുന്നേരം സ്കൂൾ കഴിഞ്ഞാൽ രണ്ടുപേരും ബസ് സ്റ്റോപ്പിലേക്ക് പോവും

ബസ് സ്റ്റോപ്പിന്റെ കുറച്ചു അടുത്തായിട്ട് ഒരു kr ബേക്കറി ഉണ്ടായിരുന്നു ,,, മിക്ക ദിവസങ്ങളിലും അവിടെ പോയി പഫ്‌സും ലൈംഉം കഴിക്കൽ അവരുടെ ഒരു ശീലമായിരുന്നു

ആയിടെയാണ് നിധയുടെ ക്ലാസ്സിലേക്ക് പുതിയൊരു ഇംഗ്ലീഷ് സർ വന്നത് ,,, നിധ പൊതുവെ ക്ലാസ്സിൽ നല്ല അലമ്പായിരുന്നു ,,ഇംഗ്ലീഷാണെങ്കി ഇഷ്ടമില്ലാത്ത സബ്‌ജക്റ്റും പിന്നെ പറയണോ ,,,

സാർ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോ ക്ലാസ്സിൽ സംസാരിക്ക , സാറിന്റെ ചിത്രം വരക്ക ഇതൊക്കെ ആയിരുന്നു പരിപാടി അത്കൊണ്ട് തന്നെ നിധ സാറിന്റെ നോട്ട പുള്ളിയായിരുന്നു

പലപ്പോയും ക്ലാസ്സിൽ എണീറ്റു നിക്കലും , ക്ലാസിനു വെളിയിൽ നില്കാനൊക്കെ പറഞ്ഞു സാർ പണി തന്നു തുടങ്ങി ,,,, പിന്നെ സാറിനെ കാണുന്നതേ വെറുപ്പാണ് അല്ല പിന്നെ

അങനെയിരിക്കെ അന്നും വൈകുന്നേരം നിദയും റിദയും ബസ് വെയിറ്റ് ചെയ്തോണ്ടിരിക്കുന്ന സമയത് രണ്ടുപേർക്കും പഫ്‌സും ലൈംഉം കഴിക്കാൻ അതിയായ മോഹം ,,

പക്ഷെ രണ്ടാളുടെ കയ്യിലുള്ളതും കൂടെ കൂട്ടിയാൽ ആകെ 20 രൂപ മാത്രം ,,, കുറെ നേരത്തെ ആലോചനക്കൊടുവിൽ ലൈം മാത്രം കുടിക്കാം എന്ന് കരുതി രണ്ടാളും ബേക്കറിയിലേക്ക് പോയി …

ഇടകിടക് പോവുന്നത് കാരണം കടയുടമക് ഞങ്ങളെ നല്ല പരിചയമായിരുന്നു ,,, ബേക്കറിയിൽ കയറി കടയുടമക് നല്ലൊരു പുഞ്ചിരി നൽകി ഞങ്ങൾ അകത്തേക്ക് കയറിയതും കാണുന്നത് ഇംഗ്ലീഷ് സാറിനെയാണ്

സീറ്റെല്ലാം ഫുള്ളായിരുന്നു പിന്നെ ആകെയുള്ള രണ്ടു സീറ്റ്‌ സാറിന്റെ അടുത്തും ,,, വേറെ നിവൃത്തിയില്ലാത്തത് കൊണ്ട് ഞങ്ങൾ അവിടെ പോയിരുന്നു ,, സാറിനെ കൂടാതെ കോമ്മെർസിലെ ഒരു സാറും ഉണ്ടായിരുന്നു ..

സീറ്റിലേക്ക് ഇരിക്കാൻ പോയപ്പോ തന്നെ സാർ ; ആഹ് ആരിത് നിധയോ .. ഇതാരാ കൂടെ ..?

ഇത് റിദ ,, s2A യിലാണ് എന്നും പറഞ്ഞു രണ്ടുപേരും അവിടെ ഇരുന്നു ,,, അപ്പോയെക്കും ഓർഡർ എടുക്കാനുള്ള പയ്യൻ വന്നു ; ഇവിടെ എന്താ വേണ്ടത് ??

രണ്ടു lime നിധ മറുപടി നൽകി…

ലൈം മാത്രമാണോ കഴിക്കാനൊന്നും വേണ്ടേ ? വെറുപ്പിക്കൽ സാറിന്റെ വക ചോത്യമെത്തി

20 രൂപക്ക് 2 പഫ്‌സും ലൈംഉം തരാൻ ഇത് സാറിന്റെ അമ്മായപ്പന്റെ കടയാണോ എന്ന ചോദിക്കണം എന്നുണ്ടായിരുന്നു പിന്നെ സംയമനം പാലിച്ചു ; വേണ്ട ലൈം മാത്രം മതി

അതെന്ത നിങ്ങൾക് പഫ്‌സ് ഇഷ്ടമല്ലേ ?? ഇനി വീട്ടിലെത്തിയാലല്ലേ എന്തെങ്കിലും കഴിക്കാൻ പറ്റൊള്ളൂ ,,ബസ്സിലൊക്കെ തിക്കി തിരക്കി പോവാനുള്ളതല്ലേ എന്നൊക്കെ പറഞ്ഞു സാർ നിർബന്ധിക്കാൻ തുടങ്ങി.

കുഴപ്പമില്ല സാർ ഞങ്ങള്ക്ക് ലൈം മതി ( സാറിന്റെ കരുതലൊക്കെ കണ്ടപ്പോ ചെറുതായിട്ട് സാറിനോടുള്ള ദേശ്യമൊക്കെ മാറിട്ടോ )

പക്ഷെ സാർ വിടാൻ ഉദ്ദേശമുണ്ടായിരുന്നില്ല .. സാർ ഓർഡർ എടുക്കുന്ന പയ്യനോട് പറഞ്ഞു ; ഇവിടെ രണ്ടു പഫ്‌സും കൂടെ കൊടുത്തേക്ക്

സാറായിട്ട് ഓർഡർ ചെയ്ത സ്ഥിതിക് ഞങ്ങൾ പിന്നെ വേണ്ടന്ന് പറഞ്ഞില്ല ,, ന്തായാലും പഫ്‌സാണ് അതും ഓസിക്ക്. എന്നാലും സാറിനിത്ര സ്നേഹമൊക്കെ ഉണ്ടായിരുന്നോ ,, നാളെ തൊട്ട് സാറിന്റെ ക്ലാസ്സിൽ നല്ല കുട്ടിയാവണം

പിന്നീട് സാറിന്റെ വക പരിചയ പെടലായിരുന്നു വീട് എവ്ടെണ് ,, വീട്ടിലാരൊക്കെ ഉണ്ട് അങനെ ഒക്കെ. അപ്പോയെക്കും നല്ല ചൂട് പഫ്‌സും ലൈംഉം വന്നു ,, പിന്നെ ഒന്നും നോക്കിയില്ല ടേബിളിലുണ്ടായിരുന്ന സോസ് പഫ്സിന്റെ മേലെ നല്ലോണം അങ്ങ്‌ ഡെക്കറേറ്റ് ചെയ്തു

ഞങ്ങൾ കഴിക്കാൻ തുടങ്ങിയപ്പോയേക്കും സാറിന്റെ കഴിച്ചു കഴിഞ്ഞു ,,, എന്ന ok ഞങ്ങൾ ഇറങ്ങട്ടെ എന്ന് പറഞ്ഞു രണ്ടു സാറമാരും കൈ കഴുകാൻ പോയി

കൈ കഴുകി സാർ പൈസ കൊടുക്കാൻ പോയി ,, അപ്പോഴാണ് തലക്കടിയേറ്റതുപോലെ ഞങ്ങൾ ആ സത്യം മനസ്സിലാക്കിയത് ,, എന്താന്നല്ലേ സാർ അവരുടെ മാത്രം പൈസ കൊടുത്തു പോവുന്നു

അയാളിത് എന്ത് കൊലച്ചതിയാണ് ചെയ്തത് നമ്മുടെ പൈസക് കഴിക്കാനായിരുന്നോ അയാളിത്ര നേരം നമ്മളെ നിർബന്ധിച്ചത്

ഇനിയിപ്പോ എന്ത് ചെയ്യും ,,, വായയിൽ വന്ന തെറിയൊക്കെ അങ്ങേരെ വിളിച്ചു ,, ഇനിയിപ്പോ ഇവിടെ പത്രം കഴുകി ഇരിക്കേണ്ടി വരോ

ഏതു നേരത്താണാവോ കാലമാടന്റെ സീറ്റിൽ പോയി ഇരിക്കാൻ തോന്നിയത് ,, ഇനിയിപ്പോ എന്ത് ചെയ്യും. രണ്ടുപേരും കൈ കഴുകി മുതലാളിയുടെ അടുത്ത പോയി നിഷ്കു ആയി കാര്യങ്ങൾ അവതരിപ്പിച്ചു

അത് സാരമില്ല മക്കളെ നിങ്ങൾ ഇവിടെ വരുന്നവരല്ലേ പിന്നെ തന്ന മതി എന്ന് കടയുടമ പറഞ്ഞപോയ ഞങ്ങള്ക് ശ്വാസം നേരെ വീണത്

പിന്നീട ബസ്സിൽ മുഴുവൻ സാറിനെ പ്രാകി കൊണ്ടിരിക്കയിരുന്നു. അടുത്ത ദിവസം ക്ലാസ്സിൽ എത്തിയ ഞാൻ എല്ലാരോടും നടന്ന കാര്യങ്ങൾ അങ്ങ് അവതരിപ്പിച്ചു ,, എല്ലാം കേട്ട ക്ലാസ് കൂട്ടച്ചിരിയായി

അങനെ ഇംഗ്ലീഷ് പിരീഡായി ,, സാർ വന്നു ,, ഇന്നലത്തെ ദേഷ്യം കാരണം ഞാൻ സാറിനെ മൈൻഡ് ചെയ്യാൻ പോയില്ല. കുറച്ചു കഴിഞ്ഞു സാർ പറയാൻ തുടങ്ങി ; ഇന്നലെ നിധയും ഫ്രണ്ടും ബേക്കറിയിലുണ്ടായിരുന്നു

സാർ പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ ഞങ്ങളെ ക്ലാസ്സിലെ ഹസ്ന ചോദിച്ചു ; എന്നാലും സാർ ഇന്നലെ എന്ത് പണിയ കാണിച്ചത് ,,, ക്ലാസ്സിൽ വീണ്ടും ചിരി തുടങ്ങി

സാർ ; എന്താ എല്ലാരും ചിരിക്കൂന്നേ എന്താ സംഭവം

ഹസ്ന അപ്പോയെക്കും എല്ലാ കാര്യങ്ങളും സാറിനോട് പറഞ്ഞു

എല്ലാം കേട്ട് കഴിഞ്ഞപ്പോ സാറിന് ഞങ്ങളോട് സഹതാപം തോന്നി ,,, എന്റെ അടുത്തു വന്നു സോറി ഒക്കെ പറഞ്ഞു ,, ഇതിനു പകരമായിട്ട് ഒരു ദിവസം ബേക്കറിയിൽ കൊണ്ടുപോവാമെന്നും പറഞ്ഞു ,,

അത് കേട്ടപ്പോ പിന്നെ ഞാൻ ദേഷ്യമൊക്കെ മാറ്റി its ok എന്നും പറഞ്ഞു …. പിന്നീടൊരുദിവസം ഞങ്ങള്ക് സാർ പഫ്‌സ് വാങ്ങി തരികയും ചെയ്തു …

അപ്പൊ പറഞ്ഞു വരുന്നത് ആരെങ്കിലും കഴിച്ചോ കഴിച്ചോ എന്ന് പറയുമ്പോ കയ്യിൽ പൈസ ഉണ്ടെങ്കിൽ മാത്രം കഴിക്കുക ,, അല്ലെങ്കി പത്രം കഴുകേണ്ടി വരും .. അനുഭവം ഗുരു…

Leave a Reply

Your email address will not be published. Required fields are marked *