ഒരുങ്ങികെട്ടി വന്നേക്കുവാ ആളെ മയക്കാൻ, ഇങ്ങേർക്ക് മൂക്ക് മുട്ടെ തിന്ന് വല്ല കൊടവയറും..

(രചന: ശിവാനി കൃഷ്ണ)

പാതിരാത്രി എക്സാം ടെൻഷൻ മൂത്ത് പ്രാന്ത് കേറി ഇനി ഷോക്ക് അടിച്ചാലെ അടങ്ങു എന്ന അവസ്ഥ വന്നപ്പോ എന്റെ വിറളി പിടിച്ച നടത്തം കണ്ട് മാതാശ്രീ വന്നു “മകളെ ശാന്തയാകൂ… എല്ലാം ശരിയാകും “എന്ന് പറഞ്ഞെന്ന് നിങ്ങൾ വിചാരിക്കരുത് സൂർത്തുക്കളെ…

“ഇവിടെ നിന്ന് ചാടി തുള്ളാതെ അവിടെ വല്ലോം പോയിരുന്നു രണ്ടക്ഷരം പഠിക്കാൻ നോക്ക് കൊച്ചേ..”ന്ന് പറഞ്ഞിട്ട് രൂക്ഷമായിട്ട് ഒരു നോട്ടം…

ഹെമ്മേ…പാവം പോരാളിയെ ഭദ്രകാളിടെ രൂപത്തിൽ കാണാൻ നൂറ്റിയൊന്ന് ശതമാനം പോലും താല്പര്യം ഇല്ലാത്തോണ്ട് “മെമ്മി കൂൾ ആവു… നെൻ പോണു “ന്ന് പറഞ്ഞു ഒരു ഓട്ടം വെച്ച് കൊടുത്തു…അല്ല പിന്നെ എന്നോടാ കളി.. ഹും…

ബുക്ക്‌ തുറന്ന് വെച്ചതും അതിലെ കോപ്രായങ്ങൾ കാൺകെ നിദ്രാദേവി എന്നേ മടിയിൽ കിടത്തി ആരീരാരം പാടി ഉറക്കി….

നീണ്ട ഉറക്കത്തിനിടയിൽ കട്ടത്താടിയുള്ള ആ ജിമ്മന്റെ താടി വലിച്ചു കളിച്ചു കവിളിൽ ഒരു ഉമ്മ കൊടുക്കാൻ ചുണ്ട് കൊണ്ട് ചെന്നതും നടുവിലെന്തോ വന്ന് വീണത് പോലെ… ആരും സംശയിക്കണ്ട… അത് തന്നെ…. പോരാളി വിത്ത്‌ ചൂൽ… ഒന്ന് ഇളിച്ചു കാട്ടി ഉമ്മറത്തു ചെന്ന്…

“മെമ്മി…. ഉമ്മറത്തേക്ക് ഒരു ചായ “എന്ന് സുരാജിനെ പോലെ നീട്ടി വിളിച്ചു പറഞ്ഞു കുറച്ച് കഴിഞ്ഞതും പിറകിൽ കാലടി ശബ്ദം…

“അതിനിടക്ക് ചായ ഇട്ടോ “എന്ന് ചോദിക്കാൻ വാ എടുത്തതും തലയിൽ കൂടി ഒരു ബക്കറ്റ് വെള്ളം… വിത്ത്‌ കുച്ച് കുച്ച് വാക്കുകൾ… ഈ ഗ്രാമവാസീസിന്റെ വെറും സിമ്പിൾ വാക്കുകൾ ഇല്ലേ…മ…ച്ച….ക… ലത് തന്ന

അത് കണ്ട് മുറുക്കാൻ ചവച്ചോണ്ട് മുപ്പത്തിരണ്ട് പല്ലും ഇല്ലാത്ത മോണയും കാട്ടി ചിരിക്കാൻ അമ്മമ്മ എന്ന് പറയുന്ന സ്നേഹസമ്പന്നയായ ഞങ്ങടെ നാട്ടിലെ നാലാളറിയുന്ന ബി ബി സി റാണിയും…

“അവൾക്ക് പേടി എന്നൊക്കെ അല്ലയോ പറഞ്ഞേ… അമ്പലത്തിൽ പോയൊരു ചരടൊക്കെ ജപിച്ചു കെട്ടട്ടെ ” കേട്ടതും പോരാളി അത് തന്നെ എന്ന് ഒരു നോട്ടവും…

എന്റെ കൃഷ്ണ… നിനക്ക് എന്നേ കാണണം എങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ… ഞാൻ അങ്ങ് വരില്ലേ എന്റെ കള്ളകണ്ണനെ കാണാൻ… അല്ലാതെ ഈ കള്ളമമ്മിസിന്റെ കൂട്ട് പിടിക്കണോ…. ഇന്ന് നിന്റെ വെണ്ണ ഞാൻ തിന്നോളും നോക്കിക്കോ…

ഓടി ചെന്നൊരു കാക്കക്കുളിയും കുളിച്ചു ഒരുങ്ങി വന്നപ്പോ ദെ നമ്മടെ കാരണവത്തി ചെകുത്താനിൽ നിന്ന് മാലാഖയിലേക്ക് രൂപം മാറി…

“ഇന്നാ ഈ പൈസ വെച്ചോ “

“മ്യമ്മി… ത്യാങ്കു… ഹിഹി “

“പോടീ…ഏത്‌ നാട്ടിലെ ഭാഷ ആണോ ഇത്… കേട്ടിട്ട് ശർദിക്കാൻ വരുന്നു “

“ആ അല്ലെങ്കിലും മൂക്കിൽ പല്ല് മുളയ്ക്കുന്നവർക്കൊക്കെ അസൂയയും കൂടുതലാണ്..”

“ഓ… കണ്ടേച്ചാലും മതി… നിന്ന് കറങ്ങാതെ പോയിട്ട് വാ “

“വോക്കെ…”

അങ്ങനെ നേരെ അമ്പലത്തിലേക്ക് വെച്ച് പിടിച്ചു…

ചരട് വാങ്ങാൻ സ്റ്റോറിൽ കേറിയപ്പോ ന്റെ പൊന്നുംകുരിശ് മുത്തപ്പാ…ദെ ഒരു ചന്ദനം തൊട്ട സേട്ടൻ…മ്മ്…നുണകുഴി ഒക്കെ ഉണ്ട്‌ കൊള്ളാം കൊള്ളാം..

അവ്ടെന്നു ഇറങ്ങി അകത്തേക്ക് നടന്നപ്പോ ന്റെ ഈശോയെ നിര നിരയായിട്ട് അങ്ങനെ ഇരിക്കുവല്ലേ…. ഇതെല്ലാം കൂടി ഞാൻ എപ്പോ സ്കാൻ ചെയ്തു തീരുമെന്റെ കൃഷ്ണാ…

ദിവസോം ഓരോന്നിനെ വീതം ഇങ്ങനെ നിർത്തിയാൽ ഡെയിലി ഞാൻ ഇങ് വരത്തില്ലായോ… ഇങ്ങനെ ലോട്ടറി അടിച്ചത് പോലെ തന്ന് കളയല്ലേ കള്ളത്തിരുമാലി…. കുഞ്ഞിമോൾക്ക് സമയം എടുത്തേ സ്കാൻ ചെയ്യാൻ അറിയൂ ന്ന് നിനക്ക് അറിയില്ലേ…

വായിനോക്കി വയർ നിറച്ചു അകത്തു ചെന്നപ്പോ കള്ളൻ കുളിച്ചൊരുങ്ങി സുന്ദരക്കുട്ടൻ ആയി നിപ്പുണ്ട്… എനിക്ക് നാളെ എക്സാം ആണെന്ന് വല്ല ബോധോം ഉണ്ടോ കള്ളകുരിപ്പേ അനക്ക്… പഠിക്കാൻ നോക്കിയിട്ട് ഈ പാട്ടത്തലയിൽ ഒന്നും കേറുന്നില്ല….

ആ കാലമാടൻ തെണ്ടി പ്രേമം ഒന്നും ശരിയാവില്ല ന്ന് പറഞ്ഞെന്നും വെച്ച് നിക്ക് അങ്ങ് മറക്കാൻ പറ്റുവോ… ഏഹ്.. ഇത് കൊള്ളാം…. പറച്ചിൽ കേട്ടാ പ്രേമിച്ചേ അടങ്ങു ന്ന് ശപഥം എടുത്ത് വേറെ ഒരു ചെക്കനും ഇല്ലാത്ത പോലെ അങ്ങേരെ പോയി പ്രേമിച്ചത് ആണെന്ന് തോന്നും… ഹും….

പാവം ഒരു മനുഷ്യകൊച്ചു… അറിയാതെ ഒന്ന് വീണ് പോയി… അങ്ങേർടെ ഒണക്ക മോന്ത കണ്ട് മയങ്ങി വീണതൊന്നുമല്ലല്ലോ ഇങ്ങനെ കിടന്ന് ഷോ കാണിക്കാൻ… അല്ലങ്കി തന്നെ നിനക്ക് അറിയാല്ലോ…

നിന്നോട് ചോയ്ച്ട്ടല്ലയോ അങ്ങേരോട് ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞത് തന്നെ… എന്നിട്ട് ഇന്നലെ വിളിച്ചപ്പോ പണയുവാ കാത്തിരിക്കണ്ട.. അങ്ങേര് വേറെ കെട്ടും ന്ന്…എങ്കിൽ അങ്ങേരേം കൊല്ലും ഞാനും ചാവും…എന്നിട്ട് നിന്റെ പേര് എഴുതി വെയ്ക്കും ഞാൻ കള്ളകണ്ണാ… നോക്കിക്കോ…

പാവം ഞാൻ… ഒരു ദിവസം കൊണ്ട് ക്ഷീണിച്ചത് കണ്ടാ…. അല്ലങ്കി മൂന്ന് നാല് പൊറോട്ട ഒക്കെ തിന്നുന്ന ഞാനാണ് ഇന്ന് രണ്ട് ചപ്പാത്തിയിൽ ഒതുക്കിയത്… എന്ത്‌ കൊണ്ടാന്നാ… വെറും സ്നേഹം…

എന്നാലും ന്റെ കണ്ണാ…ഇത്രേം നാളായിട്ട് ഞാൻ ഇങ്ങനെ പിറകേ നടന്ന് വളവളാന്ന് പറഞ്ഞിട്ടും അങ്ങേർക്ക് എന്നാ മനസിലാവാത്തെ…നിനക്ക് ഒന്ന് പറഞ്ഞു കൊടുക്കാൻ മേലെ…കുഞ്ഞോൾ പാവാന്നു…അതെങ്ങനെയാ… നിനക്ക് നിന്റെ കാമുകിമാരെ നോക്കാൻ പോലും നേരം കിട്ടുന്നില്ലല്ലോ…ഞാൻ പോണു… മിണ്ടില്ല ഇനി…

ചുണ്ട് കോട്ടി പുച്ഛം ഇട്ടു തിരിഞ്ഞതും ഹെമ്മേ ബാക്കിൽ പന പോലെ നിറഞ്ഞു നിക്കുന്നു നമ്മുടെ കഥയിലെ വീരനായകൻ അപ്പുകുട്ടൻ….വകയിലെ… ഭാവിയിലെ ന്റെ കെട്ട്യോൻ എന്ന് ഞാൻ വിശ്വസിക്കുന്ന അവതാരം….

ചിരിക്കുന്നോ… പരട്ടകിളവാ…. മാറിനിക്കങ്ങോട്ട്… തടിയൻ…

“എവിടെ പോണു… അവിടെ നിക്ക്…”

“നീ പോടാ…”

“ശേ അങ്ങനെ അങ്ങ് പോയാലോ…”

“എന്തോന്ന് വേണം “

“ചന്ദനം ഇട്ടു തന്നേച്ചും പോ…”

“ഇവിടെ വെച്ചോ…”

“ശരിയാണല്ലോ.. ബാ “ന്നും പറഞ്ഞു കയ്യിൽ പിടിച്ചോണ്ട് ആൽത്തറയിലോട്ട് ഒരു നടത്തം…

“ആ ഇനി ഇട്…”

“പിന്നെ… താൻ പോടോ… നിങ്ങൾ പണയുമ്പോ കുറി ഇട്ടു തരാൻ ഞാൻ ആര് നിങ്ങടെ വേലക്കാരിയോ “

“ഹിഹി വേണോങ്കി ആയിക്കോ…”

“നീ പോടാ ചാണകമെ…”

“ടീ ടീ ടീ…”

“ഓ പിന്നെ കൂടുതൽ ഷോ ഒന്നും ഇറക്കണ്ട…. നാട്ടിൽ പാട്ടാണ് നിങ്ങടെ വട്ടപേര്.. ദെ അവിടെ പൂവും കൊണ്ടിരിക്കുന്ന ആ അമ്മൂമ്മക്ക് വരെ അറിയാരിക്കും “

“അയിന് “

“നിക്ക് നേരമില്ല നിങ്ങടെ പട്ടി ഷോ കാണാൻ..”

ഒരുങ്ങികെട്ടി വന്നേക്കുവാ ആളെ മയക്കാൻ… ഇങ്ങേർക്ക് മൂക്ക് മുട്ടെ തിന്ന് വല്ല കൊടവയറും വെപ്പിച്ചൂടെ… കണ്ട പെണ്ണുങ്ങളൊക്കെ നോക്കികൊണ്ട് പോണു

“ഓ അത്രക്ക് ദൃതി എന്തോന്ന്…”

“അറിഞ്ഞില്ലേ… എന്റെ കെട്ട്യോൻ ഇരട്ട പെറ്റു…”

“ആഹാ…. ആശംസകൾ…”

“ആയിക്കോട്ടെ… വരവ് വെച്ചിരിക്കുന്നു..”

കാലിനിട്ടൊരു ചവിട്ടും കൊടുത്തു ഷോയും കാണിച്ചു മുന്നോട്ട് നടന്നെങ്കിലും കണ്ണിൽ ഗ്ലിസെറിൻ വീണ പോലെ…ഈൗ… അല്ലെങ്കിലും ഫീലിങ്‌സിന്റെ കാര്യത്തിൽ കാന്താരിയും കലിപ്പത്തിയുമൊക്കെ പൂച്ചക്കുട്ടി ആകുമല്ലോ….

അപ്പോഴൊക്കെ വേറിട്ട ഒരു മുറിയിൽ അകപ്പെട്ടു പോകും….ഉള്ളിൽ അയാളോടുള്ള ആ സ്നേഹം മാത്രമേ കാണു…എന്റേത് മാത്രമെന്ന തോന്നലിൽ ആശിച്ചിരിക്കുന്നവന്റെ മുഖം മാത്രമേ കാണു… അതിൽ നിന്നുണ്ടാവുന്ന വേദനയും സുഖവും മാത്രമേ കാണൂ…

“ടീ ..”

ഇനി എന്തിനാണാവോ… ഇങ്ങേർക്ക് മതിയായില്ലേ…

“എന്തോന്ന് വേണം “

“എന്ത്‌ ചോയ്ച്ചാലും തരോ “

“നിങ്ങക്ക് വട്ടാണ്‌..ഞാൻ പോണു…”

“ആ എന്നാ ഞാനും വരാം..”

“എന്തിന്..?”

“അല്ല…എന്റെ ബുള്ളറ്റിന്റെ ബാക്ക് സീറ്റ്‌ ഒഴിഞ്ഞു കിടന്നിട്ട് ഒരു ഭംഗിയില്ല…അപ്പോ കൃഷ്ണൻകുട്ടിയെ കണ്ട് ഒന്ന് ചോദിക്കാർന്നെ… വീട്ടിലെ വാഴമോളെ…ശോ സോറി… കുഞ്ഞുമോളെ ഇങ് തന്നേക്കുവോ ന്ന് “

കുസൃതി ചിരിയോടെ പറയുന്ന കേട്ടപ്പോൾ ഓടി ചെന്ന് ഉമ്മ കൊടുക്കാൻ തോന്നുന്നതിന് പകരം മൂക്കാമണ്ടക്ക് ഇട്ടു ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്…. തീ തീറ്റിച്ചു കൊന്നു…തെണ്ടി….

“പ്ഫാ… കള്ളകിളവാ… നിനക്ക് ഞാൻ വെച്ചിട്ടുണ്ട് “

“എന്ത്‌?”മീശ പിരിച്ചു ചോദിക്കുന്നത് കണ്ടാ സിൽമാ നടൻ ആന്നാ വിചാരം…

“പോര പോര താത്തിക്കോ”

“ഈൗ… പോരല്ലേ…”

“വോ..”

“എന്നാ മോൾ ചൂടായിട്ട് ഒരു ഉമ്മ ഇങ് താ ചേട്ടന്റെ കവിളിൽ…”

“അയ്യടാ… പെമ്പിള്ളേരെ വശീകരിക്കാൻ നടക്കുന്ന നിന്നെ പോലുള്ള കോഴിക്കൊന്നും ഞാൻ ന്റെ 916 ഉമ്മ കൊടുക്കില്ല…”

“എടി എടി പിറകേ നടന്ന് എന്നേ വളച്ചെടുത്തിട്ട്…”

“ഞാൻ പറഞ്ഞോ നിങ്ങളോട് വളയാൻ നിക്കാൻ… ഇത് കൊള്ളാം “

“നീ പോടീ… ഉണ്ടക്കണ്ണി…”

“നീ പോടാ ചാണാനപ്പു….”

ഇനി ഇവിടെ നിന്നൂട…… എസ്‌കേപ്പ്…

Leave a Reply

Your email address will not be published. Required fields are marked *