മനുവേട്ടന് എന്റെ ശരീരം മടുത്തു തുടങ്ങിയോ, അവന്റെ കണ്ണിൽ തന്നെ നോക്കി കൊണ്ടു..

ദാമ്പത്യലഹരി
(രചന: Mejo Mathew Thom)

“വാങ്ങിച്ചിട്ടു നാലുദിവസമല്ലേ ആയിട്ടുള്ളു അപ്പോഴേക്കും ഈ കളിപ്പാട്ടം അവൾക്കുമടുത്തു…

ഇതൊക്കെ ഓരോന്ന് പറയുമ്പോൾ പറയുമ്പോൾ വാങ്ങികൊടുത്തിട്ടാണ്.. ”

സിറ്റൗട്ടിൽ ഇരുന്നു കളിച്ചുകൊണ്ടിരുന്ന മൂന്നാമത്തെ കൊച്ച് കളിപ്പാട്ടം മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞതുകണ്ടു ദേഷ്യംവന്നതുകൊണ്ട് മനു പറഞ്ഞത് അല്പം ഉച്ചത്തിലായിപ്പോയി

“എന്താ മനുവേട്ടാ.. എന്തിനാ ദേഷ്യപ്പെടുന്നെ? ”

എന്നും വിളിച്ചുചോദിച്ചികൊണ്ടു കാര്യമെന്തന്നറിയാതെ അടുക്കളയിൽ ദോശചുട്ടുകൊണ്ടിരുന്ന അവന്റെ ഭാര്യ ചട്ടകവും പിടിച്ചുകൊണ്ടാണ് ഉമ്മറത്തേക്കുവന്നത്

“എന്റെ ശ്യാമേ ഇതുകണ്ടില്ലേ വാങ്ങിച്ചിട്ടു നാലുദിവസമല്ലേ ആയുള്ളൂ ഈ കളിപ്പാട്ടം.. അവളത് മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞേക്കുന്നു…പിന്നെ ദേഷ്യം വരാതിരിക്കുമോ? ”

കൊച്ച് വലിച്ചെറിഞ്ഞ കളിപ്പാട്ടം മുറ്റത്തുനിന്നുമെടുത്തു സിറ്റൗട്ടിലേക്കു വച്ചുകൊണ്ടു അവൻ പറഞ്ഞു

“ഓ.. ഇതാണോ കാര്യം.. അവളുടെ അച്ഛനായ നിങ്ങളും ഇതൊക്കെത്തന്നെയാണല്ലോ ചെയ്യുന്നത് അപ്പൊ കൊച്ചിനും ആ സ്വഭാവമുണ്ടാകും ”

അലസമയമട്ടിലാണ് അവൾ പറഞ്ഞതെങ്കിലും അതിലെന്തോ കുത്തിപറഞ്ഞിട്ടുണ്ടെന്നു തോന്നിക്കുമാറോരു നോട്ടവും നോക്കി അവൾ അടുക്കലേക്കു പോകാൻ തിരിഞ്ഞു

“പിന്നെ എനിക്ക് കളിപ്പാട്ടം വലിച്ചെറിയലാണല്ലോ പണി ”

അവളുടെ മറുപടികെട്ടു മനുവിന്റെ ദേഷ്യം ഒന്നുടെകൂടി..

“കളിപ്പാട്ടത്തെക്കാൾ വിലപിടിപ്പുള്ളതും വലിച്ചെറിയുവാണല്ലോ….. ”

എന്നുപറഞ്ഞു കഴുത്തിൽ കിടന്നിരുന്ന താലിമാലയിൽ വിരൽ കോർത്തുകൊണ്ടു അവനെ തറപ്പിച്ചൊന്നു നോക്കികൊണ്ട്‌….

” ആ ദോശയിപ്പോൾ കരിഞ്ഞുപോയിക്കാണും ”

എന്നുപറഞ്ഞു അവൾ അടുക്കളയിലേയ്ക്കുപോയി..

അവളുടെ നോട്ടത്തിലും പറച്ചിലിലും എന്തോ നിഗൂഢതയുണ്ടല്ലോ എന്നും ചിന്തിച്ചു കുറച്ചുനേരം കുഞ്ഞിതന്നെ നോക്കികൊണ്ട്‌ മുറ്റത്തു നിന്നശേഷം

അവൻ സിറ്റൗട്ടിലേയ്ക കയറി കൊച്ചിനെയെടുത്തുകൊണ്ട് അടുക്കളയിലേയ്ക്ക് നടന്നു..

അവൻ ചെല്ലുമ്പോൾ അവൾ ദോശചുട്ടു കൊണ്ടിരിക്കുകയായിരുന്നു അവന്റെ കാലൊച്ചകേട്ടെങ്കിലും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ തന്റെ പണിതുടർന്നു

“എന്റെ ശ്യാമേ നീ കാര്യമെന്തെലുമുണ്ടേൽ തെളിച്ചുപറ ഇങ്ങനെ ഉള്ളിവച്ചുകൊണ്ടു സംസാരിച്ചാൽ ഞാനെങ്ങനെ മനസ്സിലാക്കാനാണ്..? ”

അവളുടെ മൗനത്തിൽ അസഹ്യനായി അൽപ്പം ദേഷ്യത്തോടെ അവൻ ചോദിച്ചു..

പക്ഷെ അതുകൊണ്ടൊന്നും അവളിൽനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.. അവൾ ദോശചുട്ടതു മൂടിവച്ചശേഷം ചട്ടിണി ഉണ്ടാക്കാനായി ഫ്രിഡ്ജ് തുറന്നു ഒരുമുറി തേങ്ങയെടുത്തു..

“നിന്നോടാ ചോദിച്ചത് അതിന് മറുപടി പറഞ്ഞിട്ടു മതി നിന്റെ പണി.. ” തേങ്ങയെടുത്തുകൊണ്ടു തിരിഞ്ഞ അവളുടെ കൈയിൽ പിടിച്ചു നിറുത്തി കൊണ്ടു അവൻ പറഞ്ഞു…

അവന്റെ മുഖത്തേയ്ക്കു ദേഷ്യമിരച്ചു കയറി അതിൽ ഒരു തെല്ലുപോലും ഭയമില്ലാതെ അവൾ അവന്റെ കണ്ണിലേയ്ക്കു തന്നെ നോക്കി നിന്നു..

“മനുവേട്ടന് എന്റെ ശരീരം മടുത്തു തുടങ്ങിയോ..?

അവന്റെ കണ്ണിൽ തന്നെ നോക്കി കൊണ്ടു അപ്രതീക്ഷിതമായി കനപ്പിച്ചുള്ള അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് പതറി..

അവൻ അവളുടെ കയ്യിൽനിന്നുള്ള പിടുത്തംവിട്ടു.. ഒരു നിമിഷത്തേയ്ക് അവൻ മൂകമായിപ്പോയി..

“അതെന്താ നീ അങ്ങനെ ചോദിച്ചേ.. ഞാൻ വേറെ വല്ല പെണ്ണുങ്ങളുടെയും കൂടെ പോയോ? ”

ആ ചോദ്യത്തിൽ അവന്റെ സ്വരം ദേഷ്യംകൊണ്ട് വിറച്ചിരുന്നു.. പക്ഷെ അതൊന്നും അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല

“മൂന്നാമത്തെ കുഞ്ഞുകൂടേ ഉണ്ടായ ശേഷം നമ്മുടെ സ്നേഹം പങ്കുവയ്ക്കൽ മനുവേട്ടന്റെ വികാരം ശമിപ്പിക്കാനുള്ള ഒരു ചടങ്ങുപോലെ ബെഡ്റൂമിലെ ഇരുട്ടിൽ എന്തൊക്കെയോ കാട്ടിക്കൂട്ടലുകൾ മാത്രമായി…

അവൾക്കിപ്പോൾ രണ്ടുവയസ്സ് കഴിഞ്ഞു…”

പറഞ്ഞു മുഴുമിപ്പിക്കാനാവാതെ അവൾ അവന്റെ മുഖത്തുനോക്കിനിന്നു കിതച്ചു..

“ശ്യാമേ… ”

അതൊരു വിളിയല്ല അവനിൽനിന്നൊരു അലർച്ചയാണ് ഉണ്ടായതു

“മനുവേട്ടൻ ഒച്ചയെടുക്കണ്ട.. കൊച്ച് കരയും”

അവന്റെ കയ്യിലിരുന്ന കൊച്ചിനെ നോക്കികൊണ്ട്‌ അവൾ ശബ്ദംതാഴ്ത്തി പറഞ്ഞു

“പിന്നെ നിന്റെ ഇമ്മാതിരി വർത്തമാനം കേട്ടാൽ ദേഷ്യം വരില്ലേ…? ”

ഉള്ളിലുള്ള ദേഷ്യം കടിച്ചമർത്തി കൊണ്ടു അവൻ കുഞ്ഞിനെ തോളിലേയ്ക് ചായ്ച്ചു കിടത്തികൊണ്ടു അവൻ ചോദിച്ചു..ഒരു നിമിഷം അവൾ ആലോചിച്ചു

“ഏട്ടന്റെ മൊബൈലിൽ ഉള്ള രണ്ടുമൂന്നു വീഡിയോ ഞാൻ കണ്ടു..തെളിച്ചു പറഞ്ഞാൽ ബ്ല ു ഫിലിം..”

അത്രയും പറഞ്ഞശേഷം അവളൊന്നു നിറുത്തി അവന്റെ മുഖത്തേയ്ക്കു നോക്കി..ആ മുഖത്തെ ദേഷ്യം മാറി വേറെന്തെക്കെയോ ഭാവം മാറിമറിയുന്നു..അവൾ തുടർന്നു

“ആ വീഡിയോയിൽ ഉള്ള പെണ്ണുങ്ങൾക്കുള്ള അവയവങ്ങളും ശരീരവുമാണ് എനിക്കുമുള്ളതു..

മൂന്നു കുഞ്ഞുങ്ങളെ ഗർഭം ധരിച്ചു പ്രസവിച്ചു മുലയൂട്ടിവളർത്തിയപ്പോൾ എന്റെ ശരീരഷെയ്പ്പിന് കുറെ മാറ്റങ്ങൾ വന്നു..

അങ്ങനെയുള്ള വീഡിയോകളുംകണ്ടു ബെഡ്റൂമിലെ കാട്ടികൂട്ടലുകളിലൂടെ നിങ്ങളുടെ വികാരവും ശമിപ്പിച്ചു തിരിഞ്ഞുകിടക്കുമ്പോൾ എനിക്കുണ്ടാവുന്ന അവസ്ഥയെ കുറിച്ച് ഏട്ടൻ ചിന്തിച്ചിട്ടുണ്ടോ…?

“ശ്യാമേ….. ”

അവൾ പറഞ്ഞു മുഴുമിപ്പിക്കുംമുൻപേ അവൻ വിളിച്ചു..പക്ഷെ ഇപ്രാവശ്യത്തെ വിളിയിൽ ദേഷ്യത്തിന്റെ മുരൾച്ചയുണ്ടായില്ല പകരം കുറ്റബോധത്തിന്റെ യാചനയായിരുന്നു

“ഏട്ടനോർമ്മയുണ്ടോ നമ്മുടെ ആദ്യരാത്രിയിൽ എന്റെ മടിയിൽ കിടന്നുകൊണ്ട് എന്റെ വിരലുകളെ തഴുകികൊണ്ടു ഏട്ടൻ പറഞ്ഞത്….?

‘പഴകുംതോറും വീര്യം കൂടും വീഞ്ഞുപോൽ ലഹരിയേറുന്നതായിരിക്കും നമ്മുടെ ദാമ്പത്യം….’ എന്ന്.

പക്ഷെ എനിക്കിപ്പോൾ മനസിലായി അതൊക്കെ അന്നത്തെ ആവേശത്തിന് ഏട്ടൻ പറഞ്ഞതാണെന്ന്.. ”

പറഞ്ഞു നിറുത്തുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞ്തുളുമ്പിയിരുന്നു..

അവൻ എന്തു മറുപടി പറയണമെന്നറിയാതെ വിളറിവെളുത്തു അതേപടി നിന്നുപോയി… അവൾ കയ്യിലിരുന്ന തേങ്ങ അടുപ്പുപാതകത്തിൽ വച്ചശേഷം സിങ്കിൽ നിന്ന് വെള്ളമെടുത്തു മുഖം കഴുകി…

“എടി അത് പിന്നെ… ജോലിയുടെ ടെൻഷനും.. ജീവിതചിലവും പിന്നെ നമ്മളുടെ മോളുടെ ഭാവിയും ഒക്കെ ആലോചിക്കുമ്പോൾ തലയ്ക്കു വട്ടുപിടിക്കുന്നു… ”

അവൻ തപ്പിപ്പെറുക്കി എന്തൊക്കെയോ പറഞ്ഞൊപ്പിയ്കാൻ ശ്രെമിയ്ക്കുന്നതിനെ തടസപ്പെടുത്തി അവൾ തുടർന്നു

“എന്റെ മനുവേട്ടാ… ഏട്ടൻ പറഞ്ഞ ഈ ടെൻഷൻ എല്ലാം എനിക്കും ഉണ്ട്… പക്ഷെ ഇതൊന്നും നമ്മുടെ ബെഡ്റൂമിലേക്ക് ഞാൻ കയറ്റാറില്ല…

ഏട്ടൻ അന്നു പറഞ്ഞതു പോലെ നമ്മുടെ ദാമ്പത്യം പഴകുംതോറും വീര്യമേറുന്ന വീഞ്ഞു പോലെയാണ് എനിക്ക്..

നമ്മളുമാത്രമുള്ള നിമിഷങ്ങളിൽ ആ ലഹരിയിൽ ബാക്കിയെല്ലാം മറക്കാൻ ഞാൻ ആഗ്രഹിക്കുന്നതെങ്കിലും.. ഏട്ടനിപ്പോൾ നമ്മുടെ ദാമ്പത്യം തണുത്ത ചായ കുടിക്കുന്ന പോലെയെ ഉള്ളു..

ഒറ്റവലിയ്ക്കു കുടിച്ച് ഗ്ലാസ് മാറ്റിവയ്ക്കുന്ന പോലെയേ ഉള്ളു… തുടക്കകാലത്തു ചായ ചൂടായിരുന്നപ്പോൾ അത് പതിയെ ഊതി ഊതി കുടിച്ചു…

കാലം കഴിയുംതോറും അതിന്റെ ചൂട് കുറഞ്ഞു ഇപ്പോൾ തണുത്തു… ഇനിയും തണുത്താൽ കുടിയ്ക്കാൻ കൊള്ളാതാവുമോ…. ”

അവൻ അവളെ അത് പറഞ്ഞു പൂർത്തിയാക്കാൻ സ മ്മതിയ്ക്കാതെ ഇടം കൈകൊണ്ടു തന്നിലേക്കു ചേർത്തു അവളുടെ നെറുകയിലേക്ക് മുഖം താഴ്ത്തി…

ഒരു കയ്യിൽ കു ഞ്ഞും മ റുകൈകൊണ്ടു അവളെയും ചേ ർത്തുപിടിച്ചു കുറച്ചുനേരം അങ്ങനെതന്നെ നിന്നു…

അവന്റെ കണ്ണുനീർ അവളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങിയപ്പോൾ അവൾ മുഖമുയർത്തി അവന്റെ കണ്ണിലേക്കു നോക്കികൊണ്ട്‌ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീർ തുടച്ചു…

നിറഞ്ഞുതുളുമ്പിയ അവളുടെ മിഴിനീർ അവന്റെ മാ റിടത്തിൽ തുടച്ചു കൊണ്ട് ഒരു കുറുമ്പുകലർന്ന ചിരിയോടെ അവനെ നോക്കി…

“ശ്യാമേ….സോറി….. ചായയെക്കാളും ലഹരി പഴകിയ വീഞ്ഞിനുതന്നെയാ അതുകൊണ്ട് നമുക്കതുമതി.. ”

അവളുടെ കണ്ണുകളിലേയ്ക്കു ഇമവെട്ടാതെനോക്കികൊണ്ടു അവൻ പറയുമ്പോൾ

അവളുടെ കണ്ണുകളിൽ വിരിഞ്ഞ സന്തോഷത്തിൽ അവർക്കിടയിലുണ്ടായിരുന്ന പരിഭവങ്ങളെല്ലാം ഉരുകിയില്ലാതായി…

Leave a Reply

Your email address will not be published. Required fields are marked *