അമ്മേനെ മോശക്കാരിയാക്കാൻ ഞങ്ങൾ എന്തെങ്കിലും ചെയോ ഈ പൊട്ടി ആണ് പറഞ്ഞത്..

(രചന: Vidhun Chowalloor)

എന്നോട് പറയാതെ പേഴ്സിൽ നിന്ന് കാശ് എടുക്കരുതെന്ന് ഞാൻ ഒരു നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട് കടക്കാരനെ മുന്നിൽ പോയി നാണംകേട്ടാണ് തിരിച്ചുവന്നത്…..

പച്ചക്കറിയും പലചരക്കും എല്ലാം ഫ്രീ ആയിട്ട് ആരും വീട്ടിൽ കൊണ്ടുവന്ന് തരില്ല നുള്ളി പറിക്കിയും മിച്ചം വെച്ചും കിട്ടുന്ന കാശ് ആണ് ഇനി ഇപ്പോൾ അതും ഇല്ല എന്ന് പറയുമ്പോൾ എന്താ കഥ

ബാഗ് എല്ലാം മേശപ്പുറത്ത് ഊരി വെച്ച് അമ്മ നേരെ തിരിഞ്ഞു

അച്ഛനോട് നാട്ടുകാർക്കുള്ള ബഹുമാനം അത് മുതലെടുക്കുകയാണെന്നു ആർക്കും തോന്നാൻ പാടില്ല മാസാവസാനമെങ്കിലും കടയിലെ പറ്റ് തീർക്കണ്ടേ……..

ഒരടി അമ്മുവിന് വീഴും മുന്നേ ഞാൻ ഹാളിലേക്ക് കയറിച്ചെന്നു…..

അവളല്ല ഞാനാണ് എടുത്തത്……

കൂട്ടത്തിൽ ഇത്തിരി കുറുമ്പും കുസൃതിയും കൂടുതൽ അവൾക്കാണ് അതുകൊണ്ടുതന്നെ എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ ആദ്യം വിരൽചൂണ്ടുന്നത് അവൾക്ക് നേരെ തന്നെയാണ്

മിണ്ടാതെ ഞാൻ അവിടെ തന്നെ നിന്നു….

ഓഹോ……എവിടുന്നു കിട്ടി ഈ പുതിയ പഠിപ്പ് ഇങ്ങനെ ഒന്നും ആയിരുന്നില്ല ഇത് വരെ അപ്പോൾ നീയും വലുതായി തുടങ്ങി എന്ന് കാണിക്കുകയാണോ…..

അധികം ഒന്നും പറഞ്ഞില്ല അമ്മയ്ക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല അങ്ങനെയുള്ള അവസരങ്ങളിൽ അമ്മ ഒന്നും മിണ്ടാറില്ല….

നേരെ വീടിന്റെ ഉമ്മറത്ത് വാക്കിന്റെ മുകളിലെ ഭിത്തിയിൽ ഇരിക്കുന്ന അച്ഛന്റെ ഫോട്ടോ യോട് പരിഭവം പറയലാണ് ഇനി. അതൊരു പതിവാണ് അച്ഛൻ മരിച്ചതാണ് മറ്റെല്ലാവർക്കും….

പക്ഷേ അമ്മയുടെ സങ്കടത്തിലും സന്തോഷത്തിലും എല്ലാം ഇന്നും അച്ഛൻ ഉണ്ട് അമ്മ നിന്ന് പരാതി പറയുമ്പോൾ അച്ഛൻ ചിരിച്ചു കൊണ്ട് ഇന്നും കേട്ടു നിൽക്കാറുണ്ട്..

പിള്ളേർക്ക് ഒന്നും എന്നെ ഒരു വിലയും ഇല്ലാതായി തുടങ്ങി എടുക്കരുത് എന്നു ഞാൻ പറഞ്ഞില്ലല്ലോ പക്ഷേ ചോദിക്കാതെ എടുക്കുന്നത് തെറ്റ്‌ അല്ലെ…..

അവരെ പറ്റി നാളെ ആരെങ്കിലും മോശം അഭിപ്രായം പറഞ്ഞാൽ അത് അമ്മ വളർത്തിയതിന്റെ തെറ്റായി ആവും എല്ലാവരും കാണുന്നത് അത് കേൾക്കാനാണോ ഞാൻ ഇത്രയും കഷ്ടപ്പെട്ട് ഇവരെ നോക്കുന്നത്…

നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ പിടിച്ചു രണ്ടെണ്ണം കൊടുക്കാമായിരുന്നു പോത്ത് പോലെ വളർന്നു ഞാൻ എങ്ങനെയാ തല്ലുക…….

കണ്ണ് തുടച്ചു കൊണ്ട് അമ്മ ഹാളിലേക്ക് കയറി വന്നു…….

അമ്മ…….

എന്നോട് ഒന്നും മിണ്ടണ്ട……

അമ്മാ… ഹാപ്പി ബർത്ത് ഡേ…….

ഞങ്ങളെ തുറിച്ചു നോക്കി അമ്മ നിന്നു

എന്റെ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാവും ഒന്നിനും ഒരു കുറവും ഇല്ലാതെ എന്റെ അമ്മേനെ പൊന്നു പോലെ നോക്കണം എന്ന്

പക്ഷേ അതൊന്നും എതിരെ വന്ന വണ്ടിക്കാരന് അറിഞ്ഞു ഉണ്ടാവില്ല ഇടിച്ചിട്ട് നിർത്താതെ പോയപ്പോൾ രക്തം വാർന്നു മാത്രം അല്ല ഒരുപാട് സ്വപ്നങ്ങൾ കൂടി ഉപേക്ഷിച്ചാണ് അച്ഛൻ യാത്രയായത് എന്ന്…….

അമ്മേനെ മോശക്കാരിയാക്കാൻ ഞങ്ങൾ എന്തെങ്കിലും ചെയോ ഈ പൊട്ടി ആണ് പറഞ്ഞത് കാശ് അതിൽ നിന്ന് എടുത്തോ അവളുടെ ഷെയർ കുളി കഴിഞ്ഞു തരാം എന്ന് നീരാട്ട് കഴിഞ്ഞു അവൾ വരുമ്പോളേക്കും അമ്മ പോയി

അമ്മു ആ കാശ് അമ്മയുടെ പേഴ്സിൽ വെച്ചു

രണ്ട് പേരും കൂടി അമ്മക്ക് നേരെ കൈ നീട്ടി ഒരു ഇത്തിരി പൊന്നിൽ തീർത്ത ഒരു മൂക്കുത്തി

ഈ സ്വർണ്ണത്തിന് എല്ലാം എന്താ വില അല്ലെ അമ്മാ ഇവളെ കെട്ടിച്ചുവിടാൻ ഞാൻ പാട് പെടും……

രണ്ടാളെയും കെട്ടിപിടിച്ചു അമ്മ ഒന്ന് ചിരിച്ചു…..

അവളുടെ മണ്ടത്തരം കൊണ്ട് പരിപാടിയിൽ ഇച്ചിരി കളർ കുറഞ്ഞൊന്നും ഒന്നും വിചാരിക്കണ്ട കേട്ടോ അമ്മയാണ് തെറ്റ്‌ കണ്ടാൽ ചീത്ത അല്ല അടി വരെ കിട്ടും അതിൽ ഒരു മോശവും ഇല്ല…….

അമ്മ നിധി പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന അച്ഛന്റെ ഡയറിയിൽ എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്

അച്ഛനെ കാണുമ്പോൾ കണ്ണിറുക്കി കാണിക്കുന്ന ആ ഇത്തിരി പൊന്നിന്റെ ചുവന്ന മൂക്കുത്തി…

ഒരു കൈയ്യിൽ നേടിയെടുക്കാൻ വിചാരിക്കുന്നു ഒരുപാട് സ്വപ്നങ്ങൾ മറ്റേ കയ്യിൽ ആ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച വരെയും മുറുകെ പിടിക്കണം ന്നലെ അത് പൂർണമാവു……

Leave a Reply

Your email address will not be published. Required fields are marked *