നിങ്ങൾ പറയുന്നത് മാത്രം കേട്ടോണം, എന്നും ഈ വീടും അടുക്കളയും ആയിട്ട് ഇതിനകത്ത്..

പിണക്കം
(രചന: അനു സാദ്)

“ഒരുപാടു നാൾക്ക് ശേഷമാണ് ഏട്ടൻ ശനിയും ഞായറും ലോക്ക്ഡൌൺ ആണെന്നറിഞ്ഞപ്പോ.. ശ്ശടെ എന്നിങ് ലീവ് എടുത്തു വന്നത്..

2 ദിവസം ചുളിവിന് കിട്ടുവല്ലേ?? പണികളൊക്കെ പാലും വെള്ളത്തിലാണേലും കിട്ടിയത് വരവ് വെച്ചു എന്ന് പറഞ് ആളിങ് പോന്നു..

എല്ലാവരും കൂടെ ഒത്തിരി നാൾക്ക് ശേഷം ഒന്നിച്ചു കൂടി.. കളിചിരികളും തമാശയും കുറുമ്പും അടിയും പിടിയും നല്ല പൊളി ഫുഡ് മ്

പിന്നേ ഏട്ടന്റെ വക ആരും കാണാതെ കുറച്ച് കെട്ടിപിടിത്തവും ഉമ്മയും കുസൃതികളും പിന്നെ ഞങ്ങളുടേത് മാത്രമായ കുറച്ച് സ്വകാര്യ നിമിഷങ്ങളുമൊക്കെയായി ആകെ മൊത്തം വീടങ് കളറായി…”””

ദാ പറഞ്ഞത് പോലെ രണ്ട് ദിവസവും കഴിഞ്ഞു.. എല്ലാവരും തിരിച്ചുള്ള വണ്ടിപിടിക്കാൻ ഒരുങ്ങി.. വീണ്ടും വീട് ഉറങ്ങാൻ പോവുന്നെന്ന് സാരം… “”

ഏട്ടന് പുലർച്ചക്ക് തന്നെ പോണം… കുറച്ചു ദിവസം കൂടെ കഴിഞ്ഞു പോവാന്ന് പറഞ്ഞപ്പോ മൂക്കിനിട്ടൊരു ഇടിവെച്ചു തന്നു…

രാത്രി വേഗം ഫുഡ് ഒക്കെ കഴിച് പണികളൊക്കെ പെട്ടെന്നൊരുക്കി പൊടുന്നനെ ഒരു കുളിയും കഴിച് ഏട്ടനോട് വന്ന് ഒട്ടികിടന്നു… “”

പുറത്തു മഴയങ്ങനെ തിമിർക്കുവാണ്… ഞാൻ ആ താടിയിലും മീശയിലും നുള്ളി കൊണ്ട് ഓരോ കിന്നാരവും പറഞ് കിടപ്പാണ്…

വല്ലാത്തൊരു സങ്കടം,,, ഏട്ടൻ നാളെ പോവ്വല്ലേ ഇനിയെന്ന് വരുമോ എന്തോ???

ഇടക്കൊന്നു ഞാൻ ചോദിച്ചു..
അമ്മേടെ വീട്ടിലോട്ട് പോട്ടെ??? എല്ലാവരും വിളിക്കുന്നുണ്ട്.. രാവിലെ പോയി വൈകീട്ട് വരുന്നൊരു പരിപാടി.. കുറേയായില്ലേ???

“ആ പൊയ്ക്കോ… അതിനെന്താ.. അച്ഛൻ കൊണ്ട് വിട്ടോളും നിന്നെ..””

“അവരൊക്കെ ചോദിക്കുന്നു.. ഞാനൊരൂസം അവിടെ നില്ക്കോ ന്ന്… ഞാനുണ്ടെങ്കിൽ കസിൻസ് മ് നിൽക്കാന്ന് പറഞ്ഞു…”””

“അത് വേണ്ട… പോയി വന്നാ മതി.. എന്തിനാ ഇപ്പൊ അതിന്റെയൊക്കെ ആവശ്യം??

“ഒരു ദിവസല്ലേ.. എന്താപ്പോ നിന്നാല്???”
എന്റെ അമ്മേടെ വീടല്ലേ??

“”വേണ്ടെന്ന് പറഞ്ഞില്ലേ.. വെറുതെ ഓരോന്ന്….

“ഓ…”” ഹ്ഹ്മ്… എന്നും പറഞ്ഞോണ്ട് ഞാൻ പുറം തിരിഞ്ഞു കിടന്നു… എന്തോരു സങ്കടം തോന്നി…

“”ലച്ചു… ലച്ചു.. ഇങ്ങോട്ട് നോക്ക്.. ഇങ്ങോട്ട് വാ… നീയെന്തിനാ ഇപ്പൊ തെറ്റിയേ?? ഞാനൊന്ന് പറയട്ടെ… എന്തിനാ മോളെ അതൊക്കെ??… ഇനി വേണെങ്കിൽ പൊയ്ക്കൂട്… പോയി നിന്നൂട്.. അത് പോരെ നിനക്ക്..??

ഞാൻ ഒന്നും കേൾക്കാത്ത പോലെ അനക്കമില്ലാതെ കിടന്നു.. എന്തോ നല്ല ദേഷ്യം വന്നു..

മഴ പെയ്യുന്നോണ്ട് കറന്റ്‌ ഇല്ലാ.. ചൂടെടുത്തിട്ടോ എന്തോ?? മോൻ ഉറങ്ങാതെ തൊട്ടിലിൽ കിടന്ന് കിണുങ്ങാണ്..

ഏട്ടൻ എണീറ്റ് തൊട്ടിൽ ആട്ടുന്നുണ്ട്.. കൂടെ ഞാനും എണീറ്റു.. ഏട്ടനെ നോക്കാതെയിരുന്നു.. ഏട്ടൻ ഓരോന്ന് പറഞ്ഞ് വരുന്നുണ്ട്..

മോൻ ഉറങ്ങിയപ്പോ ഞാൻ വീണ്ടും പോയി തിരിഞ്ഞു കിടന്നു..

ലച്ചു.. എന്താ നിനക്ക്?? എന്താ നിന്റെ പ്രശ്നം?? ഇപ്പോ എന്തിനാ ഈ വഴക്കിട്ടു കിടക്കുന്നത്?? ഞാൻ പോയിക്കോ പറഞ്ഞില്ലേ??? ഏട്ടൻ എന്നെ പിടിച്ചു നിർത്തി ചോദിച്ചു..

“വേണ്ട… എങ്ങോട്ടും പോണില്ല.. നിങ്ങൾ ഒന്നും പറയുന്നതിൽന്ന് ഒരടി മാറരുതല്ലോ?? സ്വന്തമായിട്ട് ഒരിഷ്ടവും വേണ്ടെനിക്ക്..

ഒരു സന്തോഷവും പാടില്ലാ,, നിങ്ങൾ പറയുന്നത് മാത്രം കേട്ടോണം… എന്നും ഈ വീടും അടുക്കളയും ആയിട്ട് ഇതിനകത്ത് ഇരുന്നോളാം ഞാൻ,..

പോരെ?? എന്തും കേൾക്കാൻ പാകത്തിന് ഒരു അടിമയാണല്ലോ ഞാൻ..??

നിങ്ങളുടെ ചിലവിലല്ലേ ഞാൻ ജീവിക്കുന്നെ.. അതിന്റെ അഹങ്കാരും അഹംബാവും ഒകെയാ നിങ്ങൾക്ക്…

എനിക്കും പത്തു കാശ് വരുമാനം ഉണ്ടായിരുന്നേൽ എന്റെ വാക്കിനും ഒരു വിലയുണ്ടായിരുന്നു..

ഏട്ടൻ ദേഷ്യത്തിൽ എന്റെ കൈ കുടഞ്ഞങ് വിട്ടു..

“നീ തന്നെ പറയണം ഇത്.. അതും നിൻെറത് ഇഷ്ടവും ഒന്നും നോക്കാതെ നടത്തി തരുന്ന ഈ എന്നെ കുറിച്ച്… എന്തിനും ഞാൻ നിന്റെ കൂടെ നിന്നിട്ടല്ലേയുള്ളു… ഏത് കാര്യാ ഞാൻ നിന്റെ മുടക്ക് പറഞ്ഞിട്ടുള്ളത്??

“ഏതാ പറയാത്തത്…”””

ഹ്ഹ്മ്… പോ അവിടന്ന്… ഇപ്പഴും ഞാൻ പറഞ്ഞില്ലേ… അച്ഛനോട് പറയാം നീ പൊയ്ക്കോന്ന്.. എന്ത് ചെയ്താലും ഞാനിതൊക്കെ തന്നെ കേൾക്കു ന്നും പറഞ് തലക്ക് ഒരു അടിയും കൊടുത്ത് ഏട്ടൻ മാറികിടന്നു…

ആ കിടപ്പ് കുറെ നേരം ഞങ്ങൾ കിടന്നു… രണ്ടാളും ഉറങ്ങീല.. എന്റെ ദേഷ്യം ഒക്കെ കുറേ മാറിയപ്പോ ചെന്ന് മിണ്ടിയാലോ തോന്നി.. ഒന്ന് പോയി കെട്ടിപിടിച്ചാലോ…??

വേണ്ടാ.. ചീത്ത കേൾക്കും… ആ ജാഡ കാണേണ്ടി വരും.. ഏട്ടനും ആവാലോ ഇതൊക്കെ?? എപ്പഴും ഏട്ടൻ തന്നേണ്‌ മിണ്ടാൻ വരാറുള്ളത് ന്നാലും… എന്നെ സങ്കടപെടുത്തീട്ടല്ലേ?? ഇനിപ്പോ എന്തോ ചെയ്യും??

തിരിഞ്ഞും മറിഞ്ഞും കുറേ കെടന്ന് നോക്കി… നേരം ഒരു പാട് ആയിക്ക്ണ്.. ഉറക്കം അയലത്തൂടെ വര്ണില്ലാ…
ഏട്ടനും അട്ടം നോക്കി മിഴിച്ചു കിടപ്പന്നെ
ഹോ… ദുഷ്ടൻ… ഒന്ന് മിണ്ടിയാലെന്താ???

കണ്ണ് അടച്ചു പിടിച്ചു.. കുറെ കഴിഞ്ഞപ്പോ ഒന്ന് മയങ്ങി തോന്നുന്നു…
“ഏട്ടൻ ഇതാ ബൈക്ക് ലിങ്ങനെ പോകുന്നു… അപ്പുറത് ന്ന് ദാ വരുന്നു.. ഒരു ലോറിയും…

“””ഈശ്വരാ…. ഞെട്ടി എണീറ്റു…
വേഗം ചെന്ന് ഏട്ടനെ കെട്ടിപിടിച്ചു കിടന്നു… ഏട്ടനെ മുറുക്കി പിടിച്ചു…

ഏട്ടൻ ഒരു ചിരി… ഹേ….??

“” ഡീ എനിക്ക് ആക്‌സിഡന്റ് ആയോ..?? അതോ ഞാൻ മരിച്ചോ??? “””

“ഹേ..?? അത് നിങ്ങൾ എങ്ങനെ അറിഞ്ഞു?? അപ്പോ നിങ്ങളും ണ്ടായിരുന്നോ എന്റെ സ്വപ്നത്തിൽ???

“നീ അതൊക്കെ തന്നല്ലേ കാണൂ…
ഞാൻ നിന്നെ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലലോ???

“”ഓ… പ്പോ അവ്ടെന്നു… ആ നെഞ്ചിൽ തല വെച്ചു കിടന്നു..””

“”വെറുതെ നമ്മുടെ ഒരു രാത്രി കളഞ്ഞില്ലേ നീയ്യ്…??? എന്ത് ഹാപ്പി ആയിട്ട് ഇരിക്കായിരുന്നു??..

അയ്യടാ… ഇപ്പൊ ഞാനായി തെറ്റുകാരി … ഹ്ഹ്മ്… ഒരു കള്ള ചിരി വന്നു… നെഞ്ചിലൊരു കടിയങ് വെച്ചുകൊടുത്തു..”””

ഏട്ടൻ ഒന്നൂടെ ഇറുക്കി പുണർന്നു..

Leave a Reply

Your email address will not be published. Required fields are marked *