വാക പൂക്കുമ്പോൾ
(രചന: Treesa George)
മോളെ നീ നാളെ ഒന്നു ലീവ് എടുക്കാമോ. നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്.
ബ്രോക്കർ രാമൻകുട്ടി കൊണ്ട് വന്ന ആലോചനയാ. പയ്യൻ അങ്ങ് വിദേശത്താ. ഒറ്റ മോനാ. പിന്നെ ഒരു പെങ്ങൾ ഉണ്ട്. അവര് ടീച്ചറാ.
കല്യാണം കഴിപ്പിച്ചു വിട്ടു. അവർക്ക് ഒരു കുട്ടി ഉണ്ട്. ചെറുക്കന് ആകെ കുറച്ചു ദിവസത്തെ ലീവ് മാത്രേ ഉള്ളു. അവർക്ക് ഇഷ്‌ടപ്പെട്ടാൽ കല്യാണം പെട്ടെന്ന് തന്നെ നടത്തും.
അമ്മ നമ്മുടെ കാര്യങ്ങൾ ഒക്കെ അവരോടു പറഞ്ഞില്ലേ.
അത് ഒക്കെ ബ്രോക്കർ രാമൻകുട്ടി പറഞ്ഞിട്ടുണ്ട്. നീ ഇങ്ങു വന്നിട്ട് ബാക്കി നമുക്ക് തീരുമാനിക്കാം.
അങ്ങനെ വേണി ലീവിന് എഴുതി കൊടുത്തിട്ട് നാട്ടിലോട്ട് പുറപ്പെട്ടു.
വേണിയുടെ അച്ഛൻ അസുഖം വന്ന് കിടപ്പിൽ ആയോണ്ട് അമ്മാവന്മാർ ആയിരുന്നു പണ്ട് തൊട്ടേ വീട്ടിലെ കാര്യങ്ങൾ നോക്കി ഇരുന്നത്.
വേണിക്ക് ചെറുക്കനെ ഇഷ്‌ടപ്പെട്ടു. ഒരു പഴയ സിനിമ നടന്റെ കട്ട് ഉണ്ടായിരുന്നു വിപിന്. പിന്നെ കല്യാണം ഒക്കെ എടുപ്പിടിയിന്നു ആയിരുന്നു.
പെട്ടെന്ന് ആയോണ്ട് അവൾക്കു വിപിനോട് ഒന്ന് മനസ് തുറന്നു സംസാരിക്കാൻ പറ്റിയില്ല.
അങ്ങനെ വിപിന്റെ വീട്ടിൽ ആദ്യത്തെ ദിവസമായിരുന്നു വേണിയുടെ. വിപിന്റെ അമ്മ അവളുടെ കൈയിൽ പാൽ നിറച്ച ഗ്ലാസും ആയി വിപിന്റെ മുറിയിലോട്ട് വിട്ടു.
മുറിയിൽ ചെന്ന അവൾക്കു കാണാൻ സാധിച്ചത് ടെൻഷൻ അടിച്ചു മുറിയിലൂടെ ഉലാത്തുന്ന വിപിനെ ആണ്. അവളെ കണ്ടു അവൻ ഒന്ന് മെല്ലെ ചിരിച്ചു.
എന്നിട്ട് വിഷമത്തോടെ പറഞ്ഞു നാളെ തന്നെ ജോലിക്കു ജോയിൻ ചെയ്യണം എന്ന് കമ്പനിയിൽ നിന്ന് മെയിൽ വന്നിരിക്കുന്നു.
എന്തോ ഒരു എമർജൻസി. അതോണ്ട് നീ കിടന്നോ. എനിക്ക് കുറച്ച് പാക്ക് ചെയ്യാൻ ഉണ്ട് .
അവൾക്കു ആകെ വിഷമം ആയി. പിറ്റേന്ന് തന്നെ വിപിൻ തിരിച്ചു പോയി. അതോടെ അവളും ലീവ് ക്യാൻസൽ ചെയിതു ജോലിക്ക് തിരിച്ചു ജോയിൻ ചെയിതു.
അവിടെ എത്തി ചേർന്നത് ആയി അവൾക്കു വിപിന്റെ മെസ്സേജ് വന്നു. അവൾ തിരിച്ചു വിളിച്ചെങ്കിലും ഫോൺ ബിസി ആയിരുന്നു.
അത് കൊണ്ട് അവൾ ഫേസ്ബുക്കിൽ അവരുടെ മാര്യേജ് ഫോട്ടോ അപ്‌ലോഡ് ചെയിതു വിപിനെ ടാഗ് ചെയിതു. അപ്പോൾ തന്നെ അവൾക്കു വിപിന്റെ കാൾ വന്നു.
അവൻ അവളോട് പറഞ്ഞു ഞങ്ങളുടെ കമ്പനിക്ക് ഒരു റൂൾ ഉണ്ട്. പേർസണൽ കാര്യങ്ങൾ ഫബിയിൽ പോസ്റ്റ് ചെയ്യരുത് എന്ന്.
നീ അതോണ്ട് അത് റിമൂവ് ചെയ്യ്യണം എന്ന്. അവൾ അത് അപ്പോൾ തന്നെ റിമൂവ് ചെയിതു.
പിന്നീട് ഉള്ള ദിവസങ്ങളിലും അവൾ അവനെ എപ്പോൾ വിളിച്ചാലും അവന്റെ ഫോൺ ബിസി ആയിരുന്നു. ഇനി ഫോൺ എടുത്താലും രണ്ട് വാക്കിൽ സംസാരം അവസാനിപ്പിക്കും.
ഇതിനിടയിൽ അവളുടെ അച്ഛന്റെ മരണവും അവളുടെ ബിർത്തഡേയും അവന്റെ സാനിധ്യം ഇല്ലാതെ കടന്ന് പോയി.
അങ്ങനെ അവന്റെ പിറന്നാൾ വന്നു. കല്യാണം കഴിഞ്ഞു ഉള്ള ആദ്യത്തെ പിറന്നാൾ.
അത് കൊണ്ട് തന്നെ അവനുള്ള ആദ്യത്തെ പിറന്നാൾ വിഷസ് അവളുടെ ആകണം എന്ന് അവൾക്കു നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾ രാത്രി 12ആകാൻ അവൾ ഉറക്കം അളച്ചു കാത്തിരുന്നു.
പക്ഷെ കറക്റ്റ് 12 മണിക്ക് അവന്റെ ഫബിയിൽ അവളെ കാൾ മുന്നേ വന്ന പോസ്റ്റ് കണ്ടു അവൾ ഞെട്ടി.
അത് ഇങ്ങനെ ആയിരുന്നു. ഒരു വിദേശിയായ സ്ത്രീ അയാൾക്കും രണ്ട് കുട്ടികൾക്കും ഒപ്പം ഉള്ള ഫോട്ടോ ടാഗ് ചെയിതു അതിൽ ഹാപ്പി ബര്ത്ഡേ “my Sweet heart ” എന്ന് എഴുതി അതിൽ കുറേ ലവ് ചിഹ്നം ഇട്ടിരുന്നു.
അവൾ പെട്ടന്ന് തന്നെ അത് സ്ക്രീന്ഷോട് എടുത്തു . അപ്പോൾ തന്നെ ആ പോസ്റ്റ് അയാളുടെ പ്രൊഫൈൽയിൽ നിന്നും പോയിരുന്നു.
സ്ക്രീന്ഷോട് വെച്ച് ആ പ്രൊഫൈലിൽ കേറി നോക്കിയ അവൾ കണ്ടത് ആ സ്ത്രീയും കുട്ടികളും ഒത്തുള്ള അയാളുടെ നിരവധി ഫോട്ടോസ് ആണ്.
പിന്നീട് ഉള്ള ആനോക്ഷണത്തിൽ അവൾക്കു മനസിലാക്കാൻ കഴിഞ്ഞു ആ സ്ത്രീ അയാളുടെ ലീവിങ് ടുഗെതർ പാർട്ണർ ആണെന്നും അയാളുടെ രണ്ടു കുട്ടികളുടെ അമ്മ ആണെന്നും.
അമ്മാവൻമാർ അയാളെ പറ്റി സെരിക്കും ആനോക്ഷിതെ ആണ് അവളുടെ കല്യാണം നടത്തിയത് എന്ന് അവൾ തിരിച്ചറിഞ്ഞു. അല്ലേലും അവരുടെ മകൾ അല്ലല്ലോ അവൾ.
സത്യങ്ങൾ മനസിലാക്കിയ അവൾ തോറ്റു കൊടുക്കാൻ തയാർ അല്ലായിരുന്നു.
അവന്റെ വിട്ടുക്കാർ കൂടി അറിഞ്ഞു ആണോ ഈ കല്യാണ നാടകം നടന്നത് എന്ന് അവൾക്കു അറിയണമായിരുന്നു. അവളുടെ കഠിനമായ ചോദ്യം ചെയ്യലിൽ അവൾക്കു മുന്നിൽ അവർക്ക് സത്യം തുറന്നു പറയേണ്ടി വന്നു.
നാട്ടിലെ പേര് കേട്ട തറവാട്കാരയായ അവർക്ക് മകൻ ഒരു വിദേശിയെ കല്യാണം കഴിച്ചു എന്ന് പറയുന്നത് നാണകേട് ആയിരുന്നു .
അത് കൊണ്ട് നാട്ടുകാരുടെ കണ്ണിൽ പൊടി ഇടാൻ ആണ് പാവപെട്ട കുടുംബത്തിലെ അംഗം ആയ അവളെ കെട്ടിയത്.
എന്തിന് എന്നോട് ഈ ചതി കാണിച്ചു എന്ന് ചോദിച്ചു അവൾ അവർക്ക് മുന്നിൽ പൊട്ടി തെറിച്ചു.
എങ്കിലും അവസാന ശ്രെമം എന്ന നിലയിൽ ആ വിദേശിയെ ഉപേക്ഷിച്ചു അവളുടെ ഭർത്താവ് ആയി കൂടെ വരുമോ എന്ന് അവൾ അവനോടു കൊഞ്ചി ചോദിച്ചു . പക്ഷെ അവന് അത് സമ്മതം ആയിരുന്നില്ല.
ഒടിവിൽ അവൾ ഡിവോഴ്സ് കേസ് ഫയൽ ചെയിതു. ഒപ്പം തന്നെ അവനും അവന്റെ വീട്ടുകാർക്കും എതിരെ എതിരെ വഞ്ചന കുറ്റത്തിനും.
നഷ്ടപരിഹാരത്തിനനും അവൾ കേസ് കൊടുത്തു.അവളുടെ നഷ്ടം അങ്ങനെ പരിഹരിക്കാൻ പറ്റുന്നത് ആയിരുന്നില്ലങ്കിൽ കൂടി.
അവളെ കൊണ്ട് ആ കേസ് പിൻവലിപ്പിക്കാൻ അവന്റെ വീട്ടുകാർ അവളുടെ അമ്മാവൻ മാർക്ക് കാശ് കൊടുത്തു. അത് കൊണ്ട് തന്നെ അവർ അവരെ കൊണ്ട് ആവുന്ന രീതിൽ അവളെ പിന്തിരിപ്പിക്കാൻ നോക്കി.
ഈ കേസും ആയിട്ട് മുന്നോട്ടു പോയാൽ ഇങ്ങനെ ഒരു മരുമകൾ ഇല്ല എന്ന് കണക്ക് കൂട്ടും എന്ന് പറഞ്ഞു എങ്കിലും അവൾ പിന്മാറിയില്ല
ഒടുവിൽ സത്യം ജയിച്ചു. അവൾക്ക് നിതി കിട്ടി. അവനും അവന്റെ വിട്ടുക്കാരും അഴിക്കുള്ളിൽ ആയി. അവൾക്കു നഷ്ട പരിഹാരവും ലഭിച്ചു.
അവളുടെ മനസിന്റെ നന്മ പോലെ അവളെ മനസിലാക്കുന്ന നല്ലൊരാൾ പിന്നീട് അവളുടെ ജീവിതത്തിൽ വന്നു ചേർന്നു…..