ദൈവമേ അതാവരുന്നു എന്റെ ഭർത്താവും പഴയ കാമുകനും കുടുംബവും, അവളാകെ ചമ്മി..

(രചന: Syam Varkala)

കുഞ്ഞിനെ ഗായത്രിയുടെ കൈയ്യിൽ കൊടുത്ത് ബൈക്കിലേയ്ക്ക് കയറാൻ തുടങവേയാണ് അവൾ പറഞ്ഞത്…

“ദേ ചേട്ടാ..അതാണ്..!” ഞാൻ അവളുടെ മിഴിപായും ദിക്കിലേയ്ക്ക് ഞാൻ നോട്ടമെയ്തു.

“ആരാടീ….”

അവൾ എന്റെ പിറകിലേയ്ക്കൊതുങി…

“ആരാടീ…എവിടെ..??”

“ഏട്ടാ..മനു…മനോജ്..”..

അവളുടെ സ്വരത്തിൽ ജാള്യത നിറഞ്ഞിരുന്നു….

“ഒ..ഓഹ്…മനു…ഹ..ഹ… ഇവനാ കക്ഷി അല്ലേ….”

ഞാൻ കൗതുകത്തോടെ മനുവിനെ നോക്കി,… അവന്റെ കൈയ്യിൽ നിന്നും
കുഞ്ഞിനെ വാങുന്ന ഒരു പെൺകുട്ടി.
അവന്റെ ഭാര്യയാകും..

“ഏട്ടാ…വണ്ടിയെട് നമുക്ക് പോകാം..”
അവൾ ധൃതി വച്ചു…

ഞാനപ്പോഴും അവരെത്തന്നെ
നോക്കി നിന്നു.

“നീ..നിൽക്ക്…ഞാനിപ്പ വരാം…”

“അയ്യോ…ദേ ഏട്ടാ..വേണ്ട… ഞാനിപ്പം ഒരോട്ടോ പിടിച്ച് പോകും… പ്ലീസ്.. പോവല്ലേ…..പോവല്ലേന്ന്.”

ഞാൻ നടന്നു തുടങവേ
തിരിഞ്ഞു നിന്നു,

“നീ പോയാൽ എനിക്കിവരുമായി വീട്ടിലേയ്ക്ക് വരേണ്ടി വരും..ട്ടാ…..”

ഞാൻ ചിരിയോടെ
അവർക്കരുകിലേയ്ക്ക് നടന്നു…. അവളാകെ വിയർത്തു…

“ഈശ്വരാ…ഏട്ടനിത് എന്ത് ഭാവിച്ചാ…
പറയേണ്ടിയിരുന്നില്ല…” അവൾ കണ്ണെടുക്കാതെ എന്താകുമെന്ന് നോക്കി നിന്നു…

അവർ സംസാരിക്കുകയാണ്… പരിചയപ്പെടൽ കഴിഞ്ഞിട്ടുണ്ടാകും..
ചിരിക്കുന്നു… അതാ എന്റെ നേർക്ക് വിരൽ ചൂണ്ടുന്നു…..

അവൾ ചിരിക്കണോ, ഓടിയൊളിക്കണോ എന്നറിയാത്ത ഭാവത്തിൽ നിലയുറപ്പിച്ചു… അവർ എന്റെ നേർക്ക് നടന്നടുക്കുകയാണ്..

“ദൈവമേ…അതാവരുന്നു…
എന്റെ ഭർത്താവും, പഴയ കാമുകനും കുടുംബവും…”… അവളാകെ ചമ്മി വിയർത്തു….

“ഹലോ…ഗായത്രീ…. സുഖല്ലേ……..” മനു അവളുടെ ഭാവം കണ്ട് പൊട്ടിച്ചിരിച്ചു.. ഹ..ഹ..

ഞാൻ ഗായത്രിയെത്തു പിടിച്ചു.

“ഡോ…താനൊന്ന് കൂളാക്…ഇതൊക്കെ ഒരു രസല്ലേ…പഴയ സ്കൂൾ കാമുകനുമായ് നിമിഷങൾ പങ്കിടാൻ കിട്ടിയത് ആസ്വദിക്ക്…

അതിന് യാതൊരു വിധ ദുരഭിമാനവും കൂടാതെ അവസരമൊരുക്കിയ ഭർത്താവിനെ ഓർത്ത് അഭിമാനിക്ക്… ഹ..ഹ….ഹ…

ഇതാ നിൽക്കുന്നു, നിന്റെ കാമുകന്റെ ഭാര്യയും മകളും….ഒന്ന് പരിചയപ്പെട്….’
എന്റെ വാക്കുകൾ അവളിലെ പരിഭവം പാതിയും അലിയിച്ചു കളഞ്ഞു…”

ഗായത്രി അവളെ നോക്കി ചിരിച്ചു.. അവളും..

“എന്താ പേര്……”

“പത്മിനി”…. അവളും ചിരിച്ചു…

ഞാൻ മോനെ അവളുടെ
കൈയ്യിൽ നിന്നു. വാങി….

“മനു…നമുക്കൊരു കോഫിയോ, ഷാർജയോ ആയാലോ…..”..

മനു അവർ തമ്മിൽ സംസാരിക്കുന്നത്
നോക്കി നിൽക്കുകയാണ്…. അല്ല , കാണുകയാണ് പഴയ സ്കൂൾ കാമുകിയെ…പാവാട പ്രായത്തിലെ പഴയ പ്രണയത്തിൻ ദൃശ്യങൾ മനസ്സിൽ ഒന്നൊന്നായി മാറി മറിയുകയാകും…!

ഞങൾ ബേക്കറിയിലേയ്ക്ക് കയറി…!
മനുവിന്റെ മകൾ ഗായത്രിയുടെ കൈയ്യിലാണ്….നല്ല കാഴ്ച്ച.!

“മനു, മോനെ ഒന്ന് പിടിച്ചേ….”
ഞാൻ എന്റെ മോനെ മനുവിന്
നേർക്ക് നീട്ടി.

“ഇനി നീയാ മോളെയിങ് താ…
വാ…വാ..വാാ…..അവൾ കൈനീട്ടിയതും എന്നിലേയ്ക്ക് ചാടി വീണു….”

മനു കസേരയിലേയ്ക്കിരുന്നു…
ഗായത്രി ഇരിക്കാൻ തുടങവേ….

“നിക്ക്…നിക്ക്…..ഗായത്രി മനുവിനടുത്തിരിക്ക്….”…

ഗായത്രി എന്നെ രൂക്ഷമായി നോക്കി..

“ഇരിക്ക് പെണ്ണേ……” അവൾ മനസ്സില്ലാ മനസ്സോടെ മനുവിനടുത്ത് കസേരയിൽ ഇരുന്നു…

“ഹ…ഹ…ഭായ്….നിങൾ ഞങളുടെ തൊലി ഉരിക്കുകയാണല്ലേ…”…മനുവും ചമ്മി പത്മിനിയെ നോക്കി ചിരിച്ചു…

“ഇനി പത്മിനിയിരിക്കൂ…” അവളും വളരെ പാട് പെട്ട് എന്റെ അടുത്ത് കസേരയിലിരുന്നു…

“പത്മിനീ…നോക്ക്….. കാലം കളം മാറ്റിയൊന്ന് വരച്ചിരുന്നെങ്കിൽ
ഇവിരിങനെ ജീവിതത്തിലും ചേർന്നിരുന്നേനെ…അല്ലേ…”

“ഏട്ടാാ‌……ഗായത്രി ചൂടായി…”

“പറയട്ടെ ഗായത്രീ…വന്നു പെട്ടു പോയില്ലേ… ഇനിയെന്തായാലും പത്മിനിക്ക് എന്നെ കളിയാക്കാൻ വിഷയം തേടി പോണ്ട….” മനു പത്മിനിയെ നോക്കി ….

“ഓകെ…ഭായ് പറഞ്ഞതൊക്കെ
ഞാൻ കേട്ടു. ഇനി ഞാൻ ഓർഡർ ചെയ്യും…….” മനു ഷാർജ ഓർഡർ ചെയ്തു….

കളിയും…തമാശയും, കുടുംബ വിശേഷങളുമായി നേരമേറെ
കടന്നു പോയി…

ഗായത്രിയിലും,പത്മിനിയിലും തളം കെട്ടി നിന്ന പരിഭ്രമവും ചമ്മലും പോയ് മറഞ്ഞു… ഒടുവിൽ ബിൽ പേ ചെയ്യുന്ന തർക്കത്തിൽ ഞാൻ തന്നെ വിജയിച്ചു…
കുഞ്ഞ് എന്റെ കൈയ്യിലിരുന്ന് ഉറങിയിരുന്നു…

“കാണാം കൂട്ടുകാരാ…. ഇനിയെവിടെയെങ്കിലും വച്ച്… അടുത്ത ആഴ്ച്ച ഞങൾ ദുബായ്ക്ക് പോകും…
.നാട്ടിൽ വരുമ്പോൾ
ഇതു പോലെ ഒരിക്കൽ കൂടി കൂടണം…”

ഞാൻ മനുവിനോടും,
പത്മിനിയോടും യാത്ര പറഞ്ഞു….
ഗായത്രിയും, പത്മിനിയും പരസ്പരം കുഞ്ഞുങളെ ചുംബിച്ചു കൊണ്ട് കൈമാറി..നിറഞ്ഞ ചിരിയോടെ ….!

ബൈക്ക് നീങവേ…. “ഗായത്രീ….നിനക്കൊന്നു തിരിഞ്ഞു നോക്കാൻ തോന്നുന്നില്ലേ… നോക്കെടോ… മനു നിന്നെ നോക്കുന്നുണ്ടാകും…”…

“ഏട്ടാ…മതി…നിർത്ത് കളിയാക്കിയത്…..
നോക്കിക്കോ ഒരു ദിവസം
എനിക്കും വരും… ഏട്ടനുമില്ലേ പഴയൊരു കണക്ഷൻ… ദൈവം അവളെയെന്റെ മുന്നിൽ കൊണ്ട് നിർത്തും…അന്ന് ഞാൻ പകരം വീട്ടും …””

“പറ്റില്ല ഗായത്രീ…. ആ സീൻ കഴിഞ്ഞു… നീയിപ്പോൾ ചിരിയോടെ യാത്ര പറഞ്ഞ മുഖമൊന്ന് ഓർത്ത് നോക്കിയേ…..”….

“ഏട്ടാാ…..!!!”…

അതെ……അവൾ … പത്മിനി…..എന്റെ പഴയ കഥയിലെ “പത്മ…”?

ഗായത്രി പിന്നെ ഒന്നും മിണ്ടിയില്ല…
വീടെത്തും വരെ എന്നെ ചുറ്റിപ്പിച്ച് ഒട്ടിയിരുന്നു.. മുറിയിലെത്തിയ പാടെ ഞാൻ ബെഡ്ഡിലേയ്ക്ക് വീണു. ഗായത്രി കുഞ്ഞിനെ കിടത്തി എന്റെ അടുക്കൽ വന്നിരുന്നു…

“ഏട്ടാ……” അവളെന്നെ തുരു തുരെ
മുത്താൻ തുടങി…

“എത്ര വിഷമം ഉള്ളിലൊതുക്കിയാ
ഏട്ടനിത്ര നേരം കളിച്ച് ചിരിച്ച്‌….. എനിക്ക് പത്മയെ കണ്ണ് നിറച്ചൊന്ന് കാണാൻ കൂടി പറ്റിയില്ല…. പറഞ്ഞില്ല ദുഷ്ട്ടൻ…”

അവൾ വീണ്ടും മുത്തി, എന്റെ കണ്ണിലെ നീര് ഒപ്പിയെടുത്തു. ഞാനവളെ നോക്കി ചിരിച്ചു…..

“ഉമ്മ…”…..

“നിനക്കും മേൽ പറക്കില്ല പെണ്ണേ ഇനിയെന്നിലൊരു പെണ്ണും…” അവൻ ചിരിച്ചു…..അവളും.

Leave a Reply

Your email address will not be published.