എനിക്കെന്റെ ഭാവി നോക്കണം, ഇന്ന് കിട്ടും നാളെ കിട്ടും എന്നും പറഞ്ഞ് ഒരു ജോലിക്ക്..

പണമെന്ന കാമുകൻ
(രചന: Sunaina Sunu)

കൂട്ടുപുരികത്തിനടിയിലെ ചോരച്ച കണ്ണുകളോട് എന്തോ ദിയക്ക് ഇന്ന് പേടി തോന്നിയില്ല..

റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബഞ്ചിൽ തനിച്ചായിട്ടു കൂടി അടുത്ത് ഇടക്കിടെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന കറുത്ത കുറിയ മനുഷ്യന്റെ ആർത്തി പിടിച്ച കണ്ണുകളോട് ഭയം തോന്നിയതേയില്ല.

സമയം 4: 45. അഞ്ച് മണിക്കാണ് ട്രെയിൻ. ദീപക്കിനെ കാണുന്നില്ലല്ലോ .

“ദിയാ ”

നെഞ്ച് പിളരുംമ്പോലെയുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി .

ദീപക്.

അടക്കി നിർത്താൻ കഴിയാത്ത ദുഃഖം കണ്ണീരായി അവന്റെ കവിളുകളെ നനയിച്ചു കൊണ്ടിരിക്കുന്നു.

“ദിയാ. എന്താണ് നിനക്ക് പറ്റിയത് .
പെട്ടെന്നൊരു ദിവസം ഞാനാരുമല്ലാതായോ നിനക്ക് ..
പിണക്കം മാറിയെന്ന് കരുതി ഒരു മാസത്തിനപ്പുറം നീ വിളിച്ചപ്പോൾ .. പക്ഷെ പക്ഷെ നിന്റെ വിവാഹം ആണെന്ന്…… ”

ബാക്കി പറയാൻ അവന്ന് കഴിഞ്ഞില്ല .

“ദീപു സോറി ദീപക് .ഇതൊക്കെ സില്ലി സെന്റിമെന്റ്സാണ്. എനിക്കെന്റെ ഫ്യൂച്ചർ നോക്കണ്ടേ. ബാം ഗ്ലൂ രിലെ എന്റെ റിലേറ്റീവാണ് വരുൺ. മാരേജ് അവിടെ വെച്ചാണ് അത് കഴിഞ്ഞാൽ സ്റ്റേറ്റ്സിൽ പോകും . പ്രാക്റ്റിക്കലായി ചിന്തിക്ക് ”

”ഹം പ്രാക്ടിക്കലാവണം ലേ .. ദീപക് പോലും …. ”

അവന്റെ മുഖം പുഛത്താൽ കോടി ..

“കൊള്ളാം ദിയേ .. നിന്നെ ഇപ്പൊ കാണുന്നത് വരെ ഫോണിലൂടെ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചില്ല. എന്റെ ദിയക്ക് ഒരിക്കലും അങ്ങനെ പറയാൻ കഴിയില്ലെന്ന് ഞാനും വിശ്വസിച്ചു. ”

” മതി ഇനി ഒന്നും പറയണ്ട . പറയാതെ പോകുന്നത് ശരിയല്ലല്ലോ അതോണ്ടാ ഈ കൂടിക്കാഴ്ച ”

” എന്നാലും മോളേ നമ്മുടെ സ്വപ്നങ്ങളേക്കാൾ ഒരുമിച്ചുള്ള ജീവിതത്തേക്കാൾ വലിയതായിരുന്നോ നിന്റെ ഫ്യൂച്ചർ .. ഇതൊരിക്കലും നിന്റെ മാത്രം തീരുമാനമായിരിക്കില്ല ”

അൽപം മാറി നിൽക്കുന്ന ദിയയുടെ മാതാപിതാക്കളെ നോക്കി ദീപക് തുടർന്നു .

” നീ ആരേയും പേടിക്കണ്ട . ആരുടേലും നിർബന്ധത്തിന് ഭയന്നാണെങ്കിൽ ധൈര്യായി പറഞ്ഞോ . ദീപക്കിന്റെ ശ വ ത്തിൽ ചവിട്ടിയല്ലാതെ എന്റെ ദിയയെ ആരും തൊടില്ല ”

“മണ്ടത്തരം പറയാതിരിക്കു ദീപക് . ഇതെന്റെ മാത്രം തീരുമാനമാണ് . അച്ഛനുമമ്മക്കും യാതൊരു പങ്കുമില്ല . നിനക്കറിയോ അവര് സമ്മതിച്ചതാ നമ്മുടെ കല്യാണത്തിന് ”

ദീപക്കിന്റെ കണ്ണുകളിലെ ഞെട്ടൽ അവൾ അവഗണിച്ചു .

“ഞാൻ നന്നായി ആലോചിച്ചു. ശരിയാണ് നമ്മൾ നാല് വർഷം പ്രണയിച്ചു .ഒരുപാട് സ്വപ്നങ്ങൾ ഒക്കെ കണ്ടു . വീട് കുട്ടികൾ സന്തോഷമുള്ള ജീവിതം.

പക്ഷെ പണമില്ലാതെ ഒരിക്കലും സന്തോഷം ജീവിതത്തിൽ ഉണ്ടാവില്ല ദീപക്ക്. ഇന്നീ ലോകത്ത് പണം കൊണ്ട് നേടാൻ കഴിയാത്തതൊന്നുമില്ല.

എനിക്കെന്റെ ഭാവി നോക്കണം . ഇന്ന് കിട്ടും നാളെ കിട്ടും എന്നും പറഞ്ഞ് ഒരു ജോലിക്ക് കാത്തിരിക്കുന്ന നിന്റെ കൂടെ എങ്ങനെ ഒരു ജീവിതം കൊണ്ട് ഞാൻ വിജയിക്കും ?”

ദീപക്കിന് അന്നാദ്യമായി അവളോട് വെറുപ്പ് തോന്നി . അച്ഛനുമമ്മക്കും വേണ്ടിയാണ് തന്നെ വേണ്ടാന്ന് വെക്കുന്നതെന്നവൾ പറഞ്ഞിരുന്നെങ്കിൽ ബഹുമാനിച്ചേനെ …

“പണം ആണോ ടീ വലുത് എന്നെക്കാളും.. കഷ്ടം.. പണം കണ്ട് കണ്ണ് മഞ്ഞളിച്ച നിന്നെയും നീയുണ്ടെന്ന് പറഞ്ഞു ഇത്ര കാലം പറ്റിച്ച ആ തൊലിഞ്ഞ സ്നേഹവും എനിക്കിനി വേണ്ടെ ടീ..

നീ എപ്പൊ മാറ്റി ചിന്തിക്കാൻ തുടങ്ങി അവിടെ മരിച്ചു പഴയ ദീപക് .
ഇനി ദിയയെന്ന പെണ്ണിന് വേണ്ടി ഞാൻ കരയില്ല .

ആണിന്റെ സ്‌നേഹത്തിനെ പണം കൊണ്ട് അളക്കുന്ന പെണ്ണുങ്ങളെ ഓർത്ത് ഒരാണും വേദനിക്കില്ലെ ടീ…
എന്റെ ജീവിതം നശിപ്പിക്കാനും പോകുന്നില്ല . ഇനിയാടി ഞാൻ ജീവിക്കാൻ പോകുന്നത്”……

“ദീപൂ . . ഈ ലോകത്തിലെ ഒന്നിന് വേണ്ടിയും ഞാൻ നിന്നെ വിട്ടു പോവില്ല . അമ്മയും അച്ഛനും സമ്മതിച്ചില്ലെങ്കിൽ ദീപക്കിനെ മാത്രം ഓർത്ത് സ്നേഹിച്ച് മരണംവരെ ജീവിക്കും .വേറൊരാൾ ഈ ദിയയുടെ ജീവിതത്തിൽ ഉണ്ടാവില്ല . എങ്ങനെടാ ഞാൻ നിന്നെ മറക്കാ ”

നെഞ്ചിൽ ചാരിക്കിടന്ന് അവൾ പറഞ്ഞ വാക്കുകൾ ‘…..

കവിളിലെ കണ്ണീർ വടിച്ചെറിഞ്ഞ് ദീപക് തിരിച്ചു നടന്നു …..എത്ര തടയാൻ ശ്രമിച്ചിട്ടും ദിയയുടെ കണ്ണുകൾ നിഞ്ഞൊഴുകിക്കൊണ്ടിരുന്നു

“മോളേ ദീപക്കിനോട് അങ്ങിനൊന്നും പറയണ്ടാരുന്നു .അവനിപ്പൊ നിന്നെ ഒരുപാട് വെറുക്കുന്നുണ്ടാവും .. സത്യം പറയാരുന്നില്ലേ .. ” കരച്ചിലടക്കാൻ അവർ പാട് പെട്ടു…

“ഇല്ലമ്മേ എനിക്കറിയാം ആ മനസ്സ് .ഒരു ദേഷ്യത്തിന് അങ്ങനെ പറഞ്ഞുവെങ്കിലും ദീപൂന് ഒരിക്കലും എന്നെ മറക്കാനോ വെറുക്കാനോ കഴിയില്ല .

ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഒരു ജീവിതം വെച്ച് എന്റെ ദീപക്കിനെ പറ്റിക്കാൻ എനിക്ക് വയ്യമ്മേ. അവൻ ജീവിക്കണം.

നല്ലൊരു ജീവിതം അവന് കിട്ടണം. അതിന് എന്നെ മറക്കണം . ഇതല്ലാതെ വേറെ വഴിയില്ല.

ഇതും കൂടി അറിഞ്ഞാൽ എനിക്ക് മുന്നെ അവൻ ഹൃദയം പൊട്ടി മരിക്കും .
ഇപ്പൊ ഒരു വാശിയുണ്ട് അവന്.

അതെന്നോടുള്ള വാശിയാണ് .
അതു മതി ജീവിതത്തിൽ വിജയിക്കണമെന്ന് അവന് തോന്നാൻ .. ഇപ്പൊ ഞാൻ പറ്റിച്ചു എന്ന് തന്നെ അവൻ വിശ്വസിക്കട്ടെ ”

അവൾ ഫയൽ തുറന്നു … ഒരു മാസം കൊണ്ട് ജീവിതം ഒന്നുമല്ലാതാക്കി തീർത്ത കാ ൻ സർ എന്ന വില്ലൻ ..

തിരിച്ചുവരാനാകാത്ത വിധം താൻ കാൻസറുമായി തിരിച്ചു നടത്തം ആരംഭിച്ചു കഴിഞ്ഞെന്ന് അറിഞ്ഞ നിമിഷം ..

മറക്കാൻ ശ്രമിക്കുകയായിരുന്നു … രോഗത്തെയല്ല ശരീരത്തിലും മനസ്സിലും പടർന്ന് കയറിയ ദീപക്കെന്ന മഹാ രോഗത്തെ…

തുടർ ചികിത്സക്ക് നിർദ്ധേശിച്ച ഡോക്ടറോട് അവൾക്ക് നന്ദി തോന്നി …

ചതിച്ചത് ഞാനല്ല ദീപക്ക്… ദൈ വമാണ് ചതിച്ചത് നമ്മളെ രണ്ട് പേരേയും ഒരുമിച്ച്… ഫയലുകളിൽ മുഖത്തമർത്തി ദിയ പൊട്ടിക്കരഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *