അതിൽ രണ്ട് ചുവന്ന വരകൾ തെളിഞ്ഞു കണ്ടപ്പോഴേക്കും എബിന്റെ കണ്ണുകൾ തിളങ്ങി, എബിൻ ഓടി വന്ന്..

(രചന: സൂര്യ ഗായത്രി)

വന്യ…. പ്ലീസ് മോളെ ഇതും കൂടി കഴിക്കു….

എബി വച്ചു നീട്ടിയ ദോശയുടെ പീസ് അവൾ കൈകൊണ്ടു മാറ്റി……

വേണ്ടാ എബിച്ച… പറ്റുന്നില്ല…. വല്ലാത്ത കൈയ്പ്പു… ചുണ്ട് വരണ്ടു. പറ്റുന്നില്ല….

എങ്കിൽ ഈ ജ്യൂസ്‌ എങ്കിലും.. പ്ലീസ് മോളെ.. എബിയുടെ മുഖം കണ്ടപ്പോൾ വന്യ അറിയാതെ വായ് തുറന്നു….

പതിയെ പതിയെ ജ്യൂസ്‌ മുഴുവൻ കുടിച്ചു….. ഗ്ലാസ്‌ മാറ്റി എബി നോക്കുമ്പോൾ വന്യ വോമിറ്റ് ചെയ്യാൻ പോകുന്നു.. അവൾ വേഗം വായ് പൊത്തി….

എബി അവൾക്കരുകിൽ വരും മുൻപേ അവൾ ശര്ധിച്ചു അവൻ രണ്ടു കയ്യിലും അത്‌ ഏറ്റുവാങ്ങി….. ടോയ്‌ലെറ്റിലേക്ക് പോയി……

തിരികെ കയ്യും കഴുകിവന്നു അവളുടെ വായും മുഖവുമൊക്കെ കഴുകി കൊടുത്തു….

ടവൽ അടുത്തുള്ള ചെയറിൽ വിരിച്ചു തിരിഞ്ഞതും അവന്റെ കയ്യിൽ അവൾ പിടിച്ചു….

മടുക്കുന്നില്ലേ എബിച്ചന്……. ഇപ്പോൾ കുറെ ആയില്ലേ എന്റെ പിന്നാലെ……. അറപ്പു തോന്നുന്നില്ലേ…. എന്നോട്…..

എബിൻ അവളുടെ കൈ വീടിവിച്ചു…. എന്തിനാ വന്യ എന്നെ ഇങ്ങനെ സങ്കട പെടുത്തുന്നത്… നീയില്ലാതെ എനിക്ക് പറ്റില്ല അതെന്ത നി മനസിലാക്കാത്തത്……

എബിച്ച……ഞാൻ…

നീ ഒന്ന് ഉറങ്ങാൻ നോക്കു…..

എബിച്ചൺ കൂടി എന്റെ അടുത്ത് കിടക്കുമോ……. എനിക്ക് ഉറക്കം വരുന്നില്ല…

എബി അവളുടെ അടുത്തേക്ക് കിടന്നു… അവളെ മാറോടു ചേർത്തു പിടിച്ചു…… അവന്റെ കണ്ണിൽ നിറഞ്ഞ കണ്ണുനീരിനെ അവൾ കാണാതെ തുടച്ചു….

കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം ആണ്…. അത്‌ വിവാഹത്തിൽ എത്തി….. അവളുടെ പഠിപ്പു കൂടിക്കഴിഞ്ഞു മതി കുട്ടികൾ എന്നായിരിന്നുന്നു തീരുമാനം…

പക്ഷെ അതിനു മുൻപ്.. ഇടയ്ക്കിടയ്ക്ക് വരുന്ന പനിയും തളർച്ചയും ക്ഷീണവും വന്യയെ രോഗിയാക്കി കൊണ്ടിരുന്നു… സമയത്തിന് ആഹാരം കഴിക്കാതെയും ഉറങ്ങാതെയും അവൾ വല്ലാതെ മോശപ്പെട്ടു…….

തളർച്ച കാരണം തലകറങ്ങി വീഴുന്ന വന്യയെ എബി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തി ചില ടെസ്റ്റുകളിൽ നിന്നാണ് വന്യക്ക് ബ്ലഡ് കാൻസർ ആണെന്ന് കണ്ടുപിടിച്ചത് ….

ചികിത്സ പലതും ചെയ്തുകൊണ്ടിരുന്നുവെങ്കിലും ഓരോ ദിവസം കഴിയുംതോറും വന്യയുടെ പ്രതീക്ഷകൾ അസ്തമിച്ചുകൊണ്ടിരുന്നു…

ഓരോ ദിവസം കഴിയുന്തോറും ജീവിതം തന്നെ മടുപ്പായവളെ പോലെ അവൾ സംസാരിച്ചുകൊണ്ടേയിരുന്നു എബിയെ ഏറ്റവും കൂടുതൽ തളർത്തിയത് വന്യയുടെ ആ സംസാരം ആയിരുന്നു..

എന്തിനാണ് വന്യ നീ മനപൂർവ്വം ഇങ്ങനെ സംസാരിക്കുന്നത്..നിനക്ക് എന്നോടുള്ള ജീവിതം ഇത്രമാത്രം മടുത്തു പോയോ.. ഒരിക്കൽ പോലും നീ അപ്പോൾ എന്നെ സ്നേഹിച്ചിരുന്നില്ലേ….

എബിച്ചനെ സ്നേഹിക്കുന്നതുപോലെ ഈ വന്യ ജീവിതത്തിൽ ആരെയും സ്നേഹിച്ചിട്ടില്ല.. എബിച്ചനോടൊപ്പം ജീവിച്ച് കൊതി തീർന്നിട്ടില്ല എനിക്ക്…. പക്ഷേ എന്ത് ചെയ്യാൻ കർത്താവ് അതിനുള്ള ആയുസ്സ് എനിക്ക് തരുന്നില്ലല്ലോ…..

പക്ഷേ ജീവിതം മടുത്തത് പോലെയുള്ള നിന്റെ ഈ സംസാരം കേൾക്കുമ്പോൾ ഞാൻ ആകെ തളർന്നു പോകുന്നു.

അന്ന് വൈകുന്നേരം ഡോക്ടർ തരകൻ എത്തുമ്പോൾ സർജറിയുടെ കാര്യങ്ങളൊക്കെ വിശദമായി തന്നെ എബിയോട് സംസാരിച്ചു….

ഇത് ഭയപ്പെടാനുള്ള ഒരു രോഗമെന്നുമല്ല മിസ്റ്റർ എബി… ഒട്ടേറെ പേർ രോഗം ഭേദമായി ജീവിതത്തിലേക്ക് വന്നിട്ടുണ്ട്.

പക്ഷേ വന്യ യുടെ ഈ മാനസികാവസ്ഥയാണ് ഇവിടെ സർജറിക്ക് വില്ലനായി നിൽക്കുന്നത്.. ജീവിതത്തിലേക്ക് തിരികെ വരണം എന്ന് പേഷ്യൻസ് എത്രമാത്രം ആഗ്രഹിക്കുന്നുവോ അത്രമാത്രം സർജറി എളുപ്പമായിരിക്കും..

പക്ഷേ ജീവിതം തന്നെ കൈവിട്ടുപോയി എന്ന സ്ഥിതിയിൽ ഉള്ള അവരുടെ ഈ മാനസികാവസ്ഥ സർജറിയെ പ്രതികൂലമായി ബാധിക്കും..

അതുകൊണ്ട് വന്യക്കുവേണ്ടി ഒന്ന് രണ്ട് കൗൺസിലിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട്.. അതിനുശേഷം നമുക്ക് സർജറി ചെയ്യാം…

എന്താണ് മുഖത്ത് ഇത്രയും വലിയ വിഷമം ഡോക്ടർ എന്തു പറഞ്ഞു.. എബിയെ കണ്ടു വന്യ ചോദിച്ചു.

അസുഖം ഭേദമായി ജീവിതത്തിലേക്ക് വന്ന ഒരുപാട് പേരെ കുറിച്ച് ഡോക്ടർ വാതോരാതെ സംസാരിക്കുന്നുണ്ട്..

പക്ഷേ വന്യ മാത്രം എന്താണ് ഇതിന്റെ നെഗറ്റീവ് വശങ്ങൾ മാത്രം ചിന്തിക്കുന്നത് എന്നാണ് ഡോക്ടറെ ചോദിക്കുന്നത്…

എനിക്ക് ഭയമാണ് അസുഖം ഭേദമായി ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നതിനു ശേഷം നമുക്ക് ഒരു കുഞ്ഞുണ്ടാകുമോ അഥവാ കുഞ്ഞുണ്ടായാൽ നമ്മുടെ കുഞ്ഞിനെയും ഈ അസുഖം ബാധിക്കുമോ എന്നൊക്കെയുള്ള ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്…

കുഞ്ഞുങ്ങൾ എന്നുവച്ചാൽ എബിച്ചന് ജീവനാണ് അസുഖം ഭേദമായി വന്നു കഴിഞ്ഞാൽ ഒരു കുഞ്ഞിനെ തരാൻ എനിക്ക് കഴിയുമോ… എന്നൊക്കെ ഞാൻ ചിന്തിച്ചു പോകുന്നു…

നീ എന്തിനാണ് ഇങ്ങനെ വിഷമിപ്പിക്കുന്നത് നിന്നെക്കാൾ വലുതാണോ എനിക്ക് കുഞ്ഞ്.. നമുക്കൊരു കുഞ്ഞുണ്ടായി ഇല്ലെങ്കിൽ പോലും ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്താം.. പക്ഷേ എന്നെ ആകെ തളർത്തുന്നത് നീയാണ്..

നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല അതിനെ ഞാൻ ഇനി എന്ത് ചെയ്യണം. ദയവുചെയ്ത് നിന്റെ ഈ രീതിയിലുള്ള ചിന്തകളെല്ലാം മാറ്റിവെച്ച് മനസ്സുകൊണ്ട് നീ ഓപ്പറേഷന് തയ്യാറാകണം,

തിരികെ എന്നോടൊപ്പം ഉള്ള ജീവിതം കൊതിച്ചു വേണം നീ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകാൻ… ഓപ്പറേഷൻ കഴിഞ്ഞ് തിരികെ വരുന്ന നിന്നെയും കാത്ത് ഞാൻ ഇവിടെ ഉണ്ടാകും..

അടുത്ത രണ്ടു ദിവസങ്ങൾ ഒരുവിധം കൗൺസിലിംഗും ഒക്കെയായി കടന്നു പോകുമ്പോൾ വന്യയിൽ ചെറിയ ചില ശുഭ പ്രതീക്ഷകൾ ഒക്കെ ഉണ്ടായിരുന്നു..

ഇന്നാണ് വന്യയുടെ ഓപ്പറേഷൻ ഇരു വീടുകളിൽ നിന്നും ബന്ധുക്കളും അത്യാവശ്യം സുഹൃത്തുക്കളും മാത്രമേ വന്നിട്ടുള്ളൂ.

ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകുമ്പോൾ അപ്പച്ചനും അമ്മച്ചിയും ഒക്കെ അവളുടെ കൈകളിൽ പിടിച്ച് വിതുമ്പുന്നുണ്ടായിരുന്നു.

എബിയുടെ അടുത്തെത്തുമ്പോഴേക്കും വന്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു പക്ഷേ എബി അവളുടെ കൈകൾ ചുണ്ടോടു ചേർത്തുപിടിച്ച് അതിൽ ചുംബിച്ചു. ഞാനിവിടെ നിനക്ക് വേണ്ടി കാത്തിരിപ്പുണ്ട്.. അവന്റെ ആ ഒരു വാക്കു മാത്രം മതിയായിരുന്നു..

ഓപ്പറേഷൻ വിജയകരമായിരുന്നു…. വളരെ പ്രതീക്ഷയോടുകൂടി തന്നെയാണ് ഡോക്ടർമാർ എബിയോടത് പറഞ്ഞത്..

അവളെ ഒന്ന് കയറി കാണണമെന്ന് എന്നുള്ള എബിയുടെ ആഗ്രഹത്തെ.. സെഡഷനിൽ ആണ് ബോധം വന്ന ശേഷം കയറി കാണാനുള്ള സംവിധാനം ഉണ്ടാക്കാം…. എ ബിയുടെ തോളിൽ തട്ടി ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടാണ് ഡോക്ടർ കടന്നുപോയത്….

വൈകുന്നേരം 6 മണിയോടുകൂടി വന്യയ്ക്ക് ബോധം വീഴുകയും എബിയെ കാണണമെന്ന് പറയുകയും ചെയ്തു… സന്തോഷത്തോടു കൂടി എബി വന്യ യെ ഐസിയുവിൽ കയറി കണ്ടു…..

ഏകദേശം ഒരു മാസത്തോളം ഹോസ്പിറ്റലിൽ വീണ്ടും കഴിയേണ്ടതായി വന്നു…ഈ ദിവസങ്ങളിൽ വന്യയിൽ പ്രകടമായ മാറ്റം തന്നെ ഉണ്ടായി… മെഡിസിനോടെല്ലാം വളരെ നല്ല രീതിയിൽ തന്നെ അവൾ പ്രതികരിക്കുന്നുണ്ടായിരുന്നു…

ഇന്നാണ് ഡിസ്ചാർജ് വാങ്ങി എബിയുംവന്യയും കൂടി അവരുടെ വീട്ടിലേക്ക് വരുന്നത്… എല്ലാവരും വളരെ സന്തോഷത്തോടുകൂടി തന്നെയാണ് ഇരുവരെയും സ്വീകരിച്ചത്…

ദിവസങ്ങൾ ഓടി മറഞ്ഞു..

പല നിറത്തിലുള്ള ബലൂണുകളും വർണ്ണ കടലാസുകളും കൊണ്ട് അലങ്കരിച്ച വീട്ടിലേക്ക് അതിഥികൾ ഓരോരുത്തരായി എത്തിക്കൊണ്ടേയിരുന്നു…

എന്റെ എബി എത്ര നേരമായി എന്നറിയാമോ ഗസ്റ്റുകൾ വന്ന് വെയിറ്റ് ചെയ്യുന്നു… അമ്മച്ചി ഒരു അഞ്ചുമിനിറ്റ് കൂടി ഞാൻ ഇതാ വരുന്നു…. എബിവേഗം സ്റ്റേയർ കയറി മുറിയിലേക്ക് പോയി….

ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു വാഷ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന വന്യയെ… എന്നതാ കൊച്ചെ എത്ര നേരമായി ഗസ്റ്റുകൾ ഒക്കെ വെയിറ്റ് ചെയ്യുന്നു….

വന്യ അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി…

ഇതിപ്പോൾ എന്ന ഇത്രയും ദേഷ്യം.

എബിച്ചാ ഞാൻ ഒന്നും പറയുന്നില്ല കേട്ടോ ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട്….

ഞാനതിന് എന്ത് ചെയ്തെന്നാ നീ ഈ പറയുന്നത്….

വന്യ അവളുടെ കയ്യിൽ ഒളിപ്പിച്ചിരുന്ന കാർഡ് എബിനു നേരെ വച്ച് നീട്ടി….

അതിൽ രണ്ട് ചുവന്ന വരകൾ തെളിഞ്ഞു കണ്ടപ്പോഴേക്കും എബിന്റെ കണ്ണുകൾ തിളങ്ങി…… എബിൻ ഓടി വന്ന് വന്യയെ പൊക്കിയെടുത്ത് വട്ടം കറക്കി….

ഒന്ന് രണ്ട് ദിവസമായി എനിക്ക് ചെറിയ സംശയമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ കൺഫോം ആയി….

ആളുകളുടെ മുഖത്തിന് എങ്ങനെ നോക്കും
എന്തൊരു നാണക്കേടാണ്….

എന്റെ കൊച്ചെ നീ ഇതെന്തു വർത്തമാനം ആണ് പറയുന്നത്…

അപ്പോഴേക്കും പുറത്ത് ഡോറിൽ മുട്ട് കേട്ടു..

ഇത് നല്ല ഇടപാട് ആണല്ലോ നാട്ടിൽ കിടന്നു ആൾക്കാരെയൊക്കെ വിളിച്ചു വരുത്തിയിട്ട് കെട്ടിയോനും കെട്ടിയോളും കൂടി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുന്നത്..

അമ്മച്ചി ദേഷ്യത്തിൽ നിന്ന് തുള്ളുകയാണ്..

എന്റെ പൊന്നമ്മച്ചി ഇത് വേറൊന്നുമല്ല എന്റെ കെട്ടിയോൾക്ക് പുറത്തേക്ക് വരാൻ ഭയങ്കര നാണം…

നാണമോ എന്നതിന്…

അത് പിന്നെ ഇതാണ് കാരണം.എബിൻ കയ്യിലിരിക്കുന്ന കാർഡ് അവരെ കാണിച്ചു…

അമ്മച്ചി ചിരിച്ചുകൊണ്ട് വന്യയുടെ അടുത്തേക്ക് വന്നു… ഇതാണോ ഇപ്പോൾ ഇത്രയും നാണത്തിന്റെ കാരണം സന്തോഷിക്കല്ലേടി പെണ്ണേ വേണ്ടത്..

എന്നാലും അമ്മച്ചി ഇത് എങ്ങനെ ആൾക്കാരോട് പറയും….

നീ എന്തായാലും ഒന്നും പറയണ്ട ഞാൻ തന്നെ പറഞ്ഞോളാം എല്ലാവരോടും നീ കുഞ്ഞുമോളെ കയ്യിലെടുക്ക്…

വേണ്ട വേണ്ട നീ കുഞ്ഞിനെ എടുക്കണ്ട ഞാൻ തന്നെ എടുത്തോളാം… ഇനി നീ വളരെ സൂക്ഷിച്ചുവേണം കാര്യങ്ങളൊക്കെ ചെയ്യാൻ

എന്തായാലും കുഞ്ഞുമോളുടെ ഒന്നാം പിറന്നാൾ കൂടാൻ വന്നവർക്ക് ഇതൊരു ഇരട്ടി മധുരം തന്നെയായിരിക്കും….. എന്റെ എബിച്ച നിന്നെ ഞാൻ സമ്മതിച്ചെടാ മോനെ…

എബിചന്റെയും വന്യയുടെയും കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആണ്.. അത്‌ ഇരട്ടി മധുരമെന്നോണം ആണ് ഇപ്പോൾ ഒരു അതിഥി കൂടി വരുന്നത്…….എല്ലാവരോടും ഈ സന്തോഷം അമ്മച്ചി തന്നെയാണ് പങ്കുവച്ചത്..

എല്ലാപേരും ആ സന്തോഷത്തിൽ പങ്കുചേർന്നു…..

Leave a Reply

Your email address will not be published.