ഉണ്ണിമായക്കു വീട്ടുകാർ മറ്റൊരു വിവാഹാലോചന ഉറപ്പിക്കും എന്ന അവസ്ഥയായപ്പോൾ..

വിഷ്ണുമായ
(രചന: സൂര്യ ഗായത്രി)

ചുറ്റമ്പലം വലംവച്ച് ശ്രീകോവിലിനു മുന്നിൽ എത്തിയതും പൂജാരി പ്രസാദവുമായി പുറത്തേക്ക് വന്നു.. സേതു പൂരാടംനക്ഷത്രം വിഷ്ണുമായ തിരുവാതിര രാജലക്ഷ്മി പ്രസാദം വാങ്ങി….

അങ്ങനെ ആ കാര്യത്തിലും തീരുമാനമായി അല്ലേ രാജലക്ഷ്മി അമ്മേ…..സേതുവിന് ജോലിക്ക് ഇന്നല്ലേ കയറേണ്ടത്….

നന്നായി വരട്ടെ…. ഒരുപാട് അനുഭവിച്ചത് അല്ലെ.. ഇനിയെങ്കിലും രണ്ടുപേരും സന്തോഷത്തിലും സമാധാനത്തിലും ജീവിക്കട്ടെ…

രാജലക്ഷ്മി വീട്ടിലെത്തുമ്പോൾ വിഷ്ണുമായ അടുക്കളയിൽ തകൃതിയായി പണിയിലാണ് ഇഡ്ഡലി അടുത്തിരിക്കുന്നു സാമ്പാറെ അവസാനത്തെ ഒരു പണിയിലാണ്

ചെറിയ ഉള്ളി വട്ടത്തിലരിഞ്ഞ കടുക് പൊട്ടിച്ച് കറിവേപ്പിലയും ഇട്ട് താളിച്ചു തിരിഞ്ഞതും പിന്നിലായി രാജലക്ഷ്മി അമ്മ…

അമ്മ അമ്പലത്തിൽ നിന്ന് വന്നോ. ഞാൻ സേതുവേട്ടനെ വിളിക്കട്ടെ കഴിക്കാൻ….ആദ്യ ദിവസമല്ലേ ഇന്ന്.. ജോയിൻ ചെയ്യാൻ വൈകണ്ട.. സന്തോഷത്തോടെ പറയുന്നവളെ രാജലക്ഷ്മി പുഞ്ചിരിയോടെ നോക്കി..

ഒരുപാട് സഹിച്ചല്ലേ അമ്മയുടെ മോള് ഇനി സന്തോഷമാകും.. അവർ ഇലച്ചീന്തിൽ നിന്ന് പ്രസാദം എടുത്ത് വിഷ്ണുമായയുടെ നെറ്റിയിൽ തൊടുവിച്ചു..

രാജലക്ഷ്മിയുടെ ഒരേയൊരു മകനാണ് സേതു…വിഷ്ണുമായയും സേതുവും ഒരേ കോളേജിൽ പഠിച്ചവരാണ്..

സേതുവിന്റെ 2 ക്ലാസ് ജൂനിയർ ആണ് വിഷ്ണുമായ…പഠിക്കുമ്പോൾ തന്നെ ഇരുവരും പ്രണയത്തിലായിരുന്നു… ജാതി മുറുകെ പിടിക്കുന്ന സമൂഹത്തിൽ ആയിരുന്നു വിഷ്ണുമായയുടെ കുടുംബം….

പക്ഷേ സേതുവിന്റെ തറവാട്ടിൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല.. രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ ശ്രമിച്ചപ്പോൾ പ്രശ്നങ്ങൾ പലയിടത്തുനിന്നായി തല പൊന്തിച്ചു…

വിഷ്ണുമായയുടെ ജേഷ്ഠനും അച്ഛനുമാണ് സേതു മായുള്ള ബന്ധത്തിന് എതിർപ്പു നിന്നത്…

വിഷ്ണു മായയുടെ അമ്മയ്ക്ക് സേതുവിനെ ഇഷ്ടമായിരുന്നു… സേതു പോലീസ് ടെസ്റ്റ്‌ കഴിഞ്ഞു റിസൾട്ട്‌ കാത്തിരിക്കുന്ന സമയമായിരുന്നു…

ഉണ്ണിമായക്കു വീട്ടുകാർ മറ്റൊരു വിവാഹാലോചന ഉറപ്പിക്കും എന്ന അവസ്ഥയായപ്പോൾ സേതു വീട്ടിൽ കാര്യം അവതരിപ്പിച്ചു…

ഒടുവിൽ വിഷ്ണുമായേ പെണ്ണ് ചോദിക്കാൻ ആയി സേതുവും അച്ഛനും അമ്മാവന്മാരും എത്തി……

ഈ വീട്ടിൽ കയറി വന്ന് ഇങ്ങനെ ഒരു ആലോചന മുന്നോട്ടുവയ്ക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി വിഷ്ണുമായയുടെ അച്ഛൻ രാഘവൻ പൊട്ടിത്തെറിച്ചു….

രാഘവ കാലം മാറി അത് നിങ്ങൾ മറക്കരുത് കുട്ടികൾ പഠിപ്പും വിവരവും ഉള്ളവരാണ് അവർക്കു ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ഉള്ള അറിവും പ്രായവുമായി.

നമ്മൾ നടത്തി കൊടുത്തില്ലെങ്കിൽ പിള്ളേരു അവരുടെ ഇഷ്ടം നോക്കും അങ്ങനെ ചീത്തപ്പേരുണ്ടാക്കുന്നതിലും നല്ലതല്ലേ

നമ്മുടെ പൂർണ്ണസമ്മതത്തിൽ അവർ വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്ന കാണുന്നത്…. സേതുവിന്റെ അച്ഛൻ ശ്രീധരൻ അഭിപ്രായപ്പെട്ടു..

ഇറങ്ങിപ്പോടാ എന്റെ വീട്ടിൽ…..നിന്ന്..

എന്റെ മോളെ ആർക്ക് കെട്ടിച്ചു കൊടുക്കണം എന്ന് ഞാൻ തീരുമാനിക്കും… അതിന് നിന്റെ വക്കാലത്ത് ആവശ്യമില്ല….

രാഘവ് എന്റെ മോൻ പോലീസ് ടെസ്റ്റ് പാസായി ഇന്റർവ്യൂ ആയി കാത്തിരിക്കുകയാണ് അവന് വേണ്ടിയാണ് ഞാൻ തന്റെ മകളെ ചോദിക്കുന്നത്………..

ഇനി കളക്ടർ ആണെങ്കിലും ഞാൻ എന്റെ മകളെ തന്റെ മകനു തരില്ല  രാഘവൻ അലറി……

ശരി രാഘവാ ഞങ്ങൾ ഇറങ്ങുന്നു സേതുവും അച്ഛനും അമ്മാവന്മാരും അവിടെനിന്ന് പുറത്തേക്കിറങ്ങി….

അപ്പോഴേക്കും അകത്തെ മുറിയിൽ നിന്ന് വിഷ്ണുമായയുടെ തേങ്ങി കരച്ചിലുകൾ കേൾക്കാമായിരുന്നു…

സേതു നീ വിളിച്ചാൽ അവൾ ഇറങ്ങി വരും എങ്കിൽ വിളിക്കുക ഇനി ഈ കാര്യത്തിനായി അച്ഛൻ ഇവിടേയ്ക്ക് വരില്ല…

സേതു തിരഞ്ഞ് രാഘവന്റെ മുന്നിൽ ചെന്ന് നിന്നു ഞാൻ വിളിച്ചാൽ നിങ്ങളുടെ മകൾ ഇറങ്ങിവരും എങ്കിൽ ഈ സേതു അവളെയും കൂടെ കൊണ്ടു പോയിരിക്കും….

വിഷ്ണു മായെ………

കേൾക്കാൻ കാത്തിരുന്നതുപോലെ  വിഷ്ണു മായ പുറത്തേക്ക് ഇറങ്ങി വന്നു.. നീ എന്റെ ഒപ്പം വരുന്നോ…
ചോദിച്ച് തീരും മുൻപേ വിഷ്ണുമായ സേതുവിന്റെ കൈകൾ തന്നെ കൈകളിൽ കോർത്തു പിടിച്ചു….

സേതുവിനും അച്ചനും ഒപ്പം ഇറങ്ങിപ്പോകാൻ വിഷ്ണുമായ തയ്യാറായി…പക്ഷേ രാഘവനും മകനും ചേർന്ന് അവരെ തടയാൻ ശ്രമിച്ചു…

ഇത്രയും കാലം നോക്കി വളർത്തിയ തന്റെ മകളെ തന്റെ മുന്നിലൂടെ ഇങ്ങനെ ഇറക്കി കൊണ്ടുപോകുന്നതിൽ വിഷമമുണ്ട് രാഘവ….

ഞങ്ങൾ അതിനെ നടപടി അനുസരിച്ചാണ് നിന്നോട് വന്ന് വിവാഹാലോചന നടത്തിയത്…..

രാഘവനും മകനും വിഷ്ണുമായേ തടയാൻ ആവത് ശ്രമിച്ചെങ്കിലും വിഷ്ണുമായയെ അതിൽനിന്നും തടയാൻ അവർക്ക് കഴിഞ്ഞില്ല…

അങ്ങോട്ടുമിങ്ങോട്ടും ബഹളവും ഉന്തും തള്ളുമായി… രാഘവനു തന്റെ മകളുടെ മുന്നിൽ താൻ ചെറുതായത് പോലെ തോന്നി…..

എന്തുതന്നെ സംഭവിച്ചാലും ഉണ്ണിമായയെ അവർക്കൊപ്പം വിടില്ല എന്ന് തന്നെ രാഘവൻ തീരുമാനിച്ചു… ഉന്തിലും തള്ളിലും തുടങ്ങിയ കാര്യങ്ങൾ ഒടുവിൽ കയ്യാങ്കളിയിൽ അവസാനിച്ചു…

വാഗ്വാദത്തിൽ തുടങ്ങി ഒടുവിൽ അടിപിടിയിൽ അവസാനിച്ചു….

രാഘവന്റെയും മകന്റെ യും പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കയ്യിൽ കിട്ടിയ ആയുധമെടുത്ത് ശ്രീധരന്റെ തലയിൽ ആഞ്ഞടിച്ചു….

അടി കൊണ്ട് പിന്നിലേക്ക് വീണ ശ്രീധരൻ അപ്പോൾ തന്നെ മരണപ്പെട്ടു.. സേതുവും വിഷ്ണുമായയും എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചുനിന്നു…

പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രാഘവനെയും മകനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു… കോടതിയും കേസുമായി രാഘവനും മകനും സേതുവും അലഞ്ഞുനടന്നു…

വിഷ്ണുമായയുടെ സാക്ഷിമൊഴികൾ പോലും അച്ഛനും മകനും എതിരായിരുന്നു…. ഒടുവിൽ കോടതി രണ്ടുപേരെയും ശിക്ഷിച്ചു……..

അച്ഛനുണ്ടാക്കിയ ശൂന്യതയിൽനിന്നും പുറത്ത് വരാൻ സേതുവിനും ഭർത്താവിന്റെ നഷ്ടം രാജലക്ഷ്മിയെയും വല്ലാതെ തളർത്തി…

അപ്പോഴും ആ വീട്ടിൽ വിഷ്ണുമായ രാജലക്ഷ്മിയുടെ മകളുടെ സ്ഥാനത്തു നിന്നും അവരെ പരിചരിച്ചു… മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു…

സേതുവിന്റെ അച്ഛൻ മരിച്ചു..മൂന്നു മാസം കഴിഞ്ഞപ്പോൾ അമ്പലത്തിൽ വച്ച് ചെറിയ ഒരു താലികെട്ട് നടത്തി സേതു വിഷ്ണുമായയെ സ്വന്തമാക്കി..

വിഷ്ണുമായ സേതുവിനെ വിളിക്കുവാൻ ചെല്ലുമ്പോൾ പോലീസ് യൂണിഫോം അണിഞ്ഞു സേതു അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു  ….

ചെയ്തു പ്രാർത്ഥിച്ചു കഴിയുന്നതുവരെ വിഷ്ണുമായ അവനെയും കാത്തു നിന്നു…

പ്രാർത്ഥന കഴിഞ്ഞ് സേതു കാണുന്നത് തന്നെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്ന വിഷ്ണുമായയെ ആണ്…

കണ്ടമാത്രയിൽ തന്നെ സേതു വിഷ്ണുമായേ വലിച്ച് നെഞ്ചിലേക്ക് ഇട്ടു…. എന്താണ് പെണ്ണേ സ്വന്തം പ്രോപ്പർട്ടി ഇങ്ങനെ നോക്കി നിൽക്കുന്നത്….

സേതുവേട്ടൻ  ഈ വേഷത്തിൽ കാണാൻ ഏറ്റവുമധികം ആഗ്രഹിച്ചത് അച്ഛൻ ആയിരുന്നില്ലേ……

സേതുവേട്ടനു എന്നോട് ദേഷ്യം തോന്നുന്നുണ്ടോ… ഞാൻ കാരണമല്ലേ ഇങ്ങനെയെല്ലാം സംഭവിച്ചത്…

നമ്മൾ ഇതിനുമുൻപും പലവട്ടം ഇതിനെക്കുറിച്ച് സംസാരിച്ചിട്ടു ള്ളതല്ലേ …..

ഇങ്ങനെയൊക്കെ സംഭവിക്കും എന്നുള്ളത് വിധി ആയിരുന്നിരിക്കും…. നല്ലൊരു ദിവസമായിട്ട് ഇങ്ങനെ നിന്ന് കണ്ണു നിറക്കരുത്…. വിഷ്ണുമായേ ചേർത്തുപിടിച്ച് കവിളിൽ ചുണ്ടുകൾ ചേർത്തു സേതു……..

അവളുടെ തോളിൽ കൈയിട്ട് അവളെയും ചേർത്തുപിടിച്ചുകൊണ്ട് താഴേക്ക് പോയി…….

ഭക്ഷണം കഴിച്ചതിനുശേഷം അമ്മയുടെ കാലിൽ തൊട്ടുസേതു അനുഗ്രഹം വാങ്ങി……

അച്ഛന്റെ പട്ടടയിൽ ഇരുവരും ചേർന്ന് വിളക്ക് തെളിച്ചു…… പ്രാർത്ഥിച്ചു…

അവരെ അനുഗ്രഹിക്കുവാൻ എന്നവണ്ണം ഇളംകാറ്റ് അവരെയും തഴുകി കടന്നുപോയി….. അച്ഛന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കുണ്ട്… എന്ന് പറയാതെ പറഞ്ഞു കൊണ്ട്…

Leave a Reply

Your email address will not be published.