അവന്റ കൂടെ കളിച്ചു വളർന്ന എന്റെ പെങ്ങടെ മോന്റെ കല്യാണം ആണ് ഇന്ന്…. അവന്റെ അതെ പ്രായം… സിനിമയും നാടകവും എന്ന് പറഞ്ഞു..

(രചന: ഗൗരി പാർവതി )

ഓ..”” ഒരുക്കം കണ്ടാൽ തോന്നും നിന്റ മോന്റെ കല്യാണം ആണ് ഇന്ന് നടക്കാൻ പോകുന്നത് എന്ന്…. ജോലിയും കൂലിയും ഇല്ലങ്കിൽ എന്താ ചമഞൊരുങ്ങി ഇറങ്ങുന്നതിന് ഒരു കുറവും ഇല്ല… തന്ത ഉണ്ടല്ലോ ഇങ്ങെനെ കിടന്നു വണ്ടി വലിക്കാൻ.. “”

കോലായിൽ നിന്നും അച്ഛന്റെ ശബ്ദം അകത്തേക്ക് കേൾക്കുമ്പോൾ കണ്ണാടിയിൽ നോക്കി മുടി ചീകുന്നവന്റെ കണ്ണുകൾ ഇറങ്ങി നിമിഷം ഒന്ന് നിറഞ്ഞു വന്നു…

ഒന്ന് പതുക്കെ പറ നിങ്ങൾ.. അവന് ജോലി കിട്ടാത്തത് കൊണ്ട് ആണോ.. അവന്റ ഇഷ്ടം സിനിമ അല്ലെ… ആ ആഗ്രഹം സാധിക്കാൻ അവന്റെ കൂടെ നിൽക്കേണ്ട നമ്മള് തന്നെ ഇങ്ങനെ പറഞ്ഞാലോ… “”

അമ്മയാണ്.. “” എന്റെ ഇഷ്ടങ്ങൾക്ക് എന്നും കൂട്ട് നിൽക്കുന്ന അമ്മ… അത് കേട്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു മഞ്ഞു വീഴുന്ന സുഖം തോന്നി…

നീ ഒറ്റ ഒരുത്തി ആണ് അവന് ഇതിനൊക്കെ വളം വെച്ചു കൊടുക്കുന്നത്…സിനിമ സിനിമ എന്ന് പറഞ്ഞു നടന്നാൽ ജീവിതം നന്നാവില്ല….

അവന്റ കൂടെ കളിച്ചു വളർന്ന എന്റെ പെങ്ങടെ മോന്റെ കല്യാണം ആണ് ഇന്ന്…. അവന്റെ അതെ പ്രായം… സിനിമയും നാടകവും എന്ന് പറഞ്ഞു നടക്കാതെ നേരാം വണ്ണം പഠിച്ചത് കൊണ്ട് ഇന്ന് അവന് ഒരു സർക്കാർ ജോലി ആയി…. പെണ്ണ് ആയി…

നമ്മുടെ മോനോ… ഇന്ന് കുടുംബക്കാര് മുഴുവൻ ചോദിക്കും…. നിനക്ക് നാണക്കേട് ഇല്ലായിരിക്കും നിന്റ അച്ഛൻ പണ്ട് കുറെ നാടകം കളിച്ചു നടന്നത് അല്ലെ. “”

അച്ഛൻ ഉമ്മറത്ത് കത്തി കയറുകയാണ്..

ശോ നിങ്ങടെ ഒരു കാര്യം… ഇനിയിപ്പോ ഇതൊക്കെ ആ ചെറുക്കൻ കേട്ടിട്ട് വേണം കല്യാണത്തിനു വരാതെ ഇരിക്കാൻ.. “” ഒന്ന് മിണ്ടാതെ പോയി ആ ഓട്ടോ തിരിച്ചിടാൻ നോക്ക്..”

അമ്മ മുടിയിൽ മുല്ലപ്പൂ തിരുകി കൊണ്ട് പറയുമ്പോൾ ഞാൻ പുറത്തേക്ക് വന്നു..

അമ്മേ ഞാൻ റെഡി… “”

ദേ വരുന്നു നിന്റ നാണം ഇല്ലാത്ത മോൻ.. “” വെറുതെ കിട്ടുന്ന സദ്യ അല്ലെ വന്നു വെട്ടി വിഴുങ്ങട്ടേ..”

പറഞ്ഞു കൊണ്ട് അച്ഛൻ പുറത്തേക്ക് പോയതും ഞാൻ പല്ല് കടിച്ചു…

ഇങ്ങേരെ ഇന്ന് ഞാൻ അച്ഛൻ ആയത് കൊണ്ട് മാത്രം ആണ് ഞാൻ അടങ്ങി ഇരിക്കുന്നത്.. വെറുതെ എന്തിനാ തല്ല് വാങ്ങി കൂട്ടുന്നത്.. “”

പോടാ അവിടുന്ന്… ഇന്നാ പതിവ് അച്ഛൻ എന്റെ കയ്യിൽ തന്നിട്ടുണ്ട് പോക്കറ്റിൽ ഇട്ടോ.. ”

പറഞ്ഞു കൊണ്ട് ആയമ്മ നൂറിന്റെ രണ്ട് നോട്ട് അവന്റ കയ്യിൽ കൊടുത്തു..

പാവം ആണെടാ… “” നീ ഒരു വലിയ സിനിമ സംവിധായകൻ ആകണം എന്ന് നിന്നെക്കാൾ ആഗ്രഹം ആ മനുഷ്യന് ഉണ്ട്… എങ്ങും എത്താതേ നീ ഇങ്ങെനെ നടക്കുന്നത് കാണുമ്പോഴുള്ള വിഷമം ചിലപ്പോൾ പറഞ്ഞു തീർക്കുന്നത് ഇങ്ങനെ ആണ്… നീ കാര്യം ആക്കണ്ട..

അമ്മ എന്റെ കവിളിൽ തട്ടുമ്പോൾ ഞാനും ഒന്ന് ചിരിച്ചു.. “”

അച്ഛന്റ്റെ ഓട്ടോയിൽ കളികൂട്ടുകാരനായ അപ്പച്ചിയുടെ മകന്റെ കല്യാണത്തിനു പോകുമ്പോൾ ഒരുപാട് ചോദ്യങ്ങൾ മനസിനെ മദിച്ചു തുടങ്ങി…

അച്ഛൻ പറഞ്ഞത് ശരിയാണ്… എങ്ങും എത്തിയിട്ടില്ല ഞാൻ… ഒന്നും ആയിട്ടില്ല… എഴുതി പൂർത്തിയാക്കിയ തിരക്കഥ കൊണ്ട് അലയാൻ തുടങ്ങിയിട്ട് വർഷം കുറെ ആയി…. ചിലര് കേൾക്കും ചിലര് അത് പോലും ഇല്ല….

പാരമ്പര്യത്തിന്റെ ഹുങ്ക് അവകാശപെടാൻ ഇല്ലാത്ത ഒരു പാവം ഓട്ടോക്കാരന്റെ മകന് സിനിമ എന്നത് കൈ എത്താവുന്ന ദൂരത്തിനും മുകളിൽ ആണ്… “” വഴക്കു പറഞ്ഞാലും ആ സ്വപ്നത്തിന് കൂട്ട് ആയി അച്ഛനും അമ്മയും ഉണ്ട് അത് മാത്രം ആണ് ആകെ ഒരു സന്തോഷം.. “”

നിങ്ങൾ ഓഡിട്ടോറിയത്തിലേക്ക് പൊയ്ക്കോ ഞാൻ കുറച്ചു കാശ് സദാനന്ദനെ ഏല്പിചിട്ട് വരാം.. “‘ തിരിച്ചു ഇങ്ങോട്ട് അടുത്ത കാലത്ത് എങ്ങും കിട്ടില്ല എങ്കിലും നമ്മുടെ കടമ ചെയ്യണ്ടേ..”

കൊള്ളിച്ചു പറഞ്ഞു കൊണ്ട് അച്ഛൻ പോകുമ്പോൾ അമ്മ ചിരി അടക്കി..

ചിരിച്ചോ.. ചിരിച്ചോ..”” നാളെ ഞാൻ വലിയ സിനിമ സംവിധായകൻ ആകുമ്പോഴും ഈ ചിരി കാണണം.. “”

പറഞ്ഞു കൊണ്ട് പുറത്ത് ഇറങ്ങി ആകെ മൊത്തം നോക്കി.. ” ആർഭാടത്തിനു ഒരു കുറവും ഇല്ലാത്ത കല്യാണ ഒരുക്കങ്ങൾ… പോകുന്ന വഴിയിൽ തൂക്കി ഇട്ടിരിക്കുന്ന വാഴകുലയിൽ ഒന്ന് പിടിച്ചു വലിച്ചു..

നീ ഇനി അതിൽ ഒന്നും പിടിച്ചു വലിക്കാൻ നിക്കണ്ട… ആ വാഴ എങ്ങാനും പോയാൽ അത് നിന്റ തലയിൽ ആകും… ഒരു വാഴ വന്ന് വാഴ മറിച്ചിട്ടു എന്ന് പറയും… “”

അമ്മ കൗണ്ടർ അടിക്കുമ്പോൾ ചുണ്ട് ഒന്ന് കോട്ടി.. “‘

അയ്യടി ഒരു തമാശകാരി വന്നിരിക്കുന്നു..”

ആഹാ ജയ വന്നോ.. എന്താ താമസിക്കുന്നത് എന്ന് മനസിൽ ഓർത്തതേ ഉള്ളു..”

പേര് അറിയാത്ത ഇന്നു വരെ കണ്ടിട്ടില്ലാത്ത ഏതോ അമ്മായി വന്ന് അമ്മയോട് കുശലം ചോദിക്കുന്നതിന് ഒപ്പം എന്നെ അടിമുടി നോക്കി..

നിന്റ മോൻ അല്ലെ ഇത്..””

ആഹ്.. അതെ.. ” ശ്യാം… “” അമ്മ ആവേശത്തോടെ തല കുലുക്കി..

കല്യാണം ഒന്നും ആയില്ലേ… എവിടാ മോന് ജോലി.. “” സ്ഥിരം ക്‌ളീഷേ ഡയലോഗ് ആ തള്ളച്ചി വിട്ടു കഴിഞ്ഞപ്പോൾ അമ്മ ഉരുണ്ടു കളിച്ചു തുടങ്ങി…

അ… അത് പിന്നെ അവൻ സിനിമേലാ…. “”

സിനിമയിലോ..?ഏത് സിനിമയിൽ ഞാൻ കണ്ടിട്ട് ഇല്ലല്ലോ.. “” ആയമ്മ എന്നെ അടിമുടി നോക്കി..

അ.. അഭിനയം അല്ല അമ്മായി.. അവൻ.. അവൻ സംവിധായകാനാ.. “” എന്നാൽ വരട്ടെ പിന്നെ കാണാം..”

വാടാ ഇവിടെ..'” എന്റെ കയ്യും പിടിച്ചു അമ്മ അവരുടെ ഇടയിൽ നിന്നും എസ്‌കേപ്പ് ആയി….

പിന്നെ അങ്ങോട്ട് പല പല ചോദ്യങ്ങളിൽ എന്നെ അമ്മ പാൻ ഇന്ത്യൻ സ്റ്റാർ വരെ ആക്കി കഴിഞ്ഞിരുന്നു… എന്നെങ്കിലും ആയാൽ കൊള്ളാം.. ”

അങ്ങനെ കല്യാണ മണ്ഡലത്തിലെക്ക് ഞാൻ പോലും അറിയാതെ അവൻ പോലും അറിയാതെ എന്റെ ശത്രു ആയി തീർന്ന വരൻ കയറി… പിന്നാലേ പെണ്ണു വന്നു…
നല്ല സുന്ദരി പെണ്ണ്.. “”

ആ കൊക്കാച്ചി മോറന് ഗവണ്മെന്റ്ജോലിയുടെ പുറത്തു കിട്ടിയ സ്വഭാഗ്യം.. “”

മിടുക്കിയാടാ പെണ്ണ് Msc ക്കാരി ആണ്…അവനും ഗവണ്മെന്റ് ജോലി ഉള്ളത് കൊണ്ട് അവർക്ക് സുഖം ആയി ജീവിക്കാം.. “”
പുറകിൽ കൂടി വന്നച്ഛൻ ഒരു താങ്ങ് താങ്ങി.. “””

ആ നിമിഷം മണ്ഡപത്തിൽ ചെറിയ കശപിശ വന്നതും അച്ഛൻ അങ്ങോട്ട് ഓടി… ജോലിയും വേലയും ഇല്ലങ്കിലും കർമ്മ നിരതർ ആയ യുവാക്കളുടെ പ്രതിനിധി ആയതു കൊണ്ട് എനിക്കും അടങ്ങി ഇരിക്കാൻ തോന്നിയില്ല….

ഓടി ചെല്ലുമ്പോൾ സ്ത്രീധന കാശ് ആണ് വിഷയം..” പറഞ്ഞ തുക കൃത്യമായി കൊടുക്കാൻ പെണ്ണിന്റെ അച്ഛന് കഴിഞ്ഞില്ല അതിന് സദാനന്ദൻ മാമൻ പ്രശ്നം ഉണ്ടാക്കുന്നുണ്ട്…

പറഞ്ഞത് മുഴുവൻ കെട്ടിന് മുൻപ് കൊടുത്തില്ല എങ്കിൽ എന്റെ മോൻ അവളുടെ കഴുത്തിൽ താലി കെട്ടില്ല… “”

കൊക്ക് തപസ് നില്കും പോലെ ഒറ്റ കാലിൽ നിൽക്കുവാണ് കുരുട്ട് കിളവൻ…

ഇങ്ങനെയുള്ള സാഹചര്യത്തിൽ പെണ്ണിന്റ അച്ഛൻ ചെയ്യുന്ന കലാപരിപാടിയുടെ ഭാഗമായ കാല് പിടിത്തം ഒക്കെ നടക്കുന്നുണ്ട്….. അങ്ങേരുടെ സ്ഥാനത്ത് ഞൻ ആയിരിന്നു എങ്കിൽ ഒറ്റ കാലിൽ നിൽക്കുന്ന കുരുട്ട് കിളവനെ വലിച്ചു താഴെ ഇട്ടേനെ..”

ആ നിമിഷം എന്റെ കണ്ണുകൾ പോയത് മോങ്ങാൻ ഇരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണത് പോലേ കരയുന്ന പെണ്ണിനെയാണ്. “” അത് കണ്ടപ്പോൾ ഒരു വിഷമം തോന്നി…

സാധനന്ദൻ മാമ..” സ്ത്രീ തന്നെ ഒരു ധനം അല്ലെ… ഈ മുഹൂർത്തത്തിൽ ഇങ്ങനെ കണക്ക് പറഞ്ഞു ഒരു കൊച്ചിന്റെ ജീവിതം കളയണോ.. “”

ഞാൻ ആ നിമിഷം കർമ്മ നിരതൻ ആയി…

ജോലി ഇല്ലാത്ത നിനക്ക് സ്ത്രീ””” ധനവും മണ്ണാങ്കട്ടയും ആയിരിക്കും…. എന്റെ മോനെ ഗവണ്മെന്റ് ജോലിക്കാരനാ അവന് ചോദിച്ചത് കിട്ടണം… തരാൻ ആളുണ്ട്… എന്നിട്ടും ഈ ദാരിദ്ര്യം പിടിച്ച കുടുംബത്തിൽ നിന്നും പെണ്ണ് എടുത്തത് എന്റെ തെറ്റ്.. “”

അല്ല മാമ ഈ കൊക്കാച്ചി മോറന് ജോലി ഉണ്ടെങ്കിലും പെണ്ണു കിട്ടിയത് തന്നെ ഭാഗ്യം.. “” എങ്ങാനും നടത്തി കൊണ്ട് പോകാൻ നോക്ക്.. “” വീണ്ടും കർമ്മ നിരതനായി വായിൽ മത്തങ്ങ കുത്തി കേറ്റി ഇരിക്കുന്ന ആ ഗവണ്മെന്റ് ഉദ്യോഗസ്തനെ നോക്കി..

എടാ നിനക്ക് എങ്കിലും ബോധം ഇല്ലേ.. “” സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹം ആണ്..” വെറുതെ ആ കൊച്ചിനെ കരയിക്കാതേ കെട്ടു നടത്താൻ നോക്ക്..

എന്റെ വാക്കുകൾക്ക് കൂടെ ഉള്ളവരും സപ്പോർട്ട് ചെയ്തപ്പോൾ അച്ഛന്റ്റെ മോൻ മണ്ഡപത്തിൽ നിന്നും ചാടി എഴുനേറ്റു…

അത്രയ്ക്ക് ദെണ്ണം ആണെങ്കിൽ നീ അങ്ങ് കെട്ട്..” എനിക്ക് അച്ഛന്റെ വാക്ക് ആണ് വലുത്.. “”

“””ഞാൻ കെട്ടുമെടാ.. “”

ഒരു ആവേശത്തിൽ ഉറക്കെ പറഞ്ഞതും ചുറ്റും നിന്നവർ വാ പൊളിച്ചു…. അമ്മ ആണെങ്കിൽ ഒരു ലഡു തള്ളി കേറ്റാൻ പാകത്തിന് ആണ് വാ പൊളിച്ചു നിക്കുന്നത്..

എങ്കിൽ നീ കെട്ടിക്കോ ഞങ്ങള്ക് വേണ്ടാ ഈ കല്യാണം…..” ഒരു ദയയും കൂടാതെ മാമൻ ചെറുക്കനെയും കൊണ്ട് പോകുന്ന നിമിഷം പെണ്ണിന്റെ അച്ഛൻ ദേവാസുരത്തിൽ പെരിങ്ങോഡർ ആയി മാറി…. രണ്ട് കയ്യും എടുത്തു തൊഴുമ്പോൾ വീട്ടിലെ അന്ന ദാതാവിന്റെ പുറകിൽ ഒളിച്ചു ഞാൻ…

അയ്യോ ഞാൻ ഒരു ആവേശത്തിൽ പറഞ്ഞതാ.. “” എനിക്ക് കല്യാണ പ്രായം ആയില്ല.. “”

ആര് പറഞ്ഞു പ്രായം ആയില്ലെന്ന് ജയയുടെ മോൻ അല്ലെ… ഈ കന്നിയിൽ ഇരുപത്തി ഒൻപത് തികയും..”

പേര് അറിയാത്ത അമ്മായി കന്നി മാസ കണക്ക് കൊണ്ട് ഇറങ്ങിയതും ഉള്ളിൽ ഒരു പേടി തട്ടി… ഇനി എന്റെ നാള് മൂലം ആണ് എന്ന് തള്ള വിളിച്ചു കൂവുമോ എന്ന്…

നാളും ചേരും മൂലം അല്ലെ.. “”””

തെറ്റിയില്ല… “” കാലൻ കാണാതെ ഒളിച്ചു നടക്കുന്ന തള്ളയ്ക്ക് ഓർമ്മ കുറവ് ഇല്ലാത്തത് എന്റെ കഷ്ടകാലം ആയി….

എന്റെ മോളുടെ ജീവിതം ആണ് കൈ വിടരുത്… പെരിങ്ങോഡർ”” അല്ല എന്റെ വണ്ടി പിടിച്ചു വന്ന അമ്മായി അപ്പൻ അച്ഛന്റെ മുൻപിൽ കൈ എടുത്തു തൊഴുതു..

അത് പിന്നെ മാഷേ.. ഇവന്… “”.

“”അവന് സമ്മതമാണ്..”””

അയ്യോ ഈ സമ്മതം എവിടുന്നാ… അങ്ങോട്ട് നോക്കി അമ്മയാണ്.. “‘

എന്റെ പൊന്ന് അമ്മേ തലയ്ക്കു വല്ല കുഴപ്പവും ഉണ്ടോ..” ആ പെണ്ണിന്റ സമ്മതം ഇല്ലാതെ അമ്മ എന്തിനാ കേറി ഏറ്റത്….

അമ്മയ്ക്ക് നേരെ ദേഷ്യം കാണിക്കുമ്പോൾ പെണ്ണിന്റെ ശബ്ദം അവിടെ ഉയർന്നു…

“”എനിക്ക് ഈ ഏട്ടനെ വിവാഹം ചെയ്യാൻ സമ്മതമാണ്.. “””

എന്റെ വാക്ക് കേട്ടതും മണ്ഡപത്തിൽ ഇരുന്ന ആ കുരുപ്പ് അടുത്ത ആണി എന്റെ തലയിൽ അടിക്കുമ്പോൾ പിന്നെ പിടിച്ചു നില്കാൻ ആയില്ല…. ധൃതിയിൽ ഇറങ്ങി പോയത് കൊണ്ട് മാമനും മോനും കൊണ്ട് വന്ന താലി എടുക്കാൻ മറന്നു പോയതിനാൽ അമ്മയുടെ താലി ഊരാതെ അവളുടെ കഴുത്തിൽ ആ താലി കെട്ടി കൊണ്ട് അച്ഛനെ നോക്കുമ്പോൾ ആ കണ്ണുകൾ പുറത്ത് കിടക്കുന്ന ഓട്ടോയിലേക്ക് നീണ്ടു…

ഇനി ഇവൾക്ക് കൂടി അത് ചിലവിനു കൊടുക്കണമല്ലോ എന്ന് ഓർത്തത് ആയിരികും…

എന്തായാലും കെട്ടും കഴിഞു അവളെയും കൊണ്ട് വന്ന ഓട്ടോയിൽ കയറുമ്പോൾ കൈ മലർത്തി കാണിച്ചു…

എനിക്ക് ജോലി ഒന്നും ഇല്ല കൊച്ചേ… ഇനി മുതൽ പോകാം.. അല്ലാതെ പറ്റില്ലല്ലോ.. “”

അപ്പോൾ ഏട്ടന്റെ സിനിമ സ്വപ്നമോ.. “” അവൾ ചിരിയോടെ ചോദിക്കുമ്പോൾ അച്ഛൻ മുൻപിൽ ഇരുന്നു ചിരിച്ചു…

അത് ത്രീ ജി.. “”””

ഒന്ന് പോ മനുഷ്യ.. “” അമ്മ പുറകിൽ ഇരുന്നു അച്ഛനെ ഒന്ന് തള്ളി…

ആ സ്വപ്നം വിട്ടു കളയണ്ട..”” കൂടെ ഞാൻ ഉണ്ട്… “മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയ ആ കോന്തനേക്കാൾ ഉയർന്ന ഗവണ്മെന്റ് ജോലി തന്നെ എനിക്ക് കിട്ടിയിട്ടുണ്ട്…. ആദ്യരാത്രിയിൽ അവന് സർപ്രൈസ് ആയി കൊടുക്കാൻ ഇരുന്ന അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ്..””

എന്റെ….. എന്റെ സ്ത്രീധനം ഇതാണ്….ഏട്ടന്റെ സ്വപ്നങ്ങൾക്ക് ചിറക് ഏകാനും നമുക്കു നാല് പേർക്ക് ജീവിക്കാനും ഇത് പോരെ.. “””

അവൾ ശബ്ദം ഇടറി ചോദിക്കുമ്പോൾ നിറഞ്ഞു വന്ന മിഴികളോടെ പേര് പോലും അറിയാത്ത അവളെ ചേർത്ത് പിടിക്കുമ്പോൾ അമ്മയും കരഞ്ഞു പോയി….

ആ നിമിഷം ആരും കാണാതെ കണ്ണു തുടച്ചു കൊണ്ട് അച്ഛൻ പുറകോട്ട് തിരിഞ്ഞു നോക്കി…

അപ്പോൾ ഭാവി സംവിധാനയകാ സ്വപ്നങ്ങൾക്ക് ചിറക് വിടർത്തി പറക്കട്ടേ….

അച്ഛൻ ധൈര്യം ആയി പറന്നോ… ഇനിയുള്ള യാത്ര ലക്ഷ്യസ്ഥാനത് എത്തിയിട്ടേ നിൽക്കൂ.. “”

അവൻ പറഞ്ഞു തീരും മുൻപേ ആ അച്ഛൻ അവന്റ സ്വപ്നങ്ങളുമായി യാത്ര തുടങ്ങി…. പുതിയ ജീവിതത്തിലേക്ക്…