ഓരോന്ന് ആലോചിച്ചു കൂട്ടുന്നതിന് ഇടയിൽ മൊബൈലിൽ രണ്ട് മെസ്സേജ് വന്നു, അവൾ അയച്ചതാണ്..

(രചന: ശ്രീജിത്ത്‌ കൊച്ചുപുരക്കൽ)

എഴുതുന്ന ശീലം ഇടക്കാലത്തുആണ് തുടങ്ങിയത്, മനസ്സിൽ തോന്നുന്നത്  അതു പോലെ  കുത്തിക്കുറിക്കും ….

അങ്ങനെ പ്രത്യേക ശൈലി ഒന്നുമില്ല .. എങ്ങനെയാണ് എഴുതി തുടങ്ങേടത്തു ഏതുപോലെ ആണ് എഴുതി നിർത്തേണ്ടത് ഒന്നും അറിയില്ല. എഴുതുന്നത് പലതും ശരിയാണോ എന്നു പോലും എനിക്ക് അറിയില്ല ..

പലതും എന്റെ പരിമിതിയിൽ നിന്ന് എഴുതുന്നു. പേപ്പറുകളിൽ ,ബുക്കളിൽ എഴുതി ശീലംഇല്ല .കൂടുതലും എഴുതി തുടങ്ങിയത് മുഖപുസ്തകത്തിൽ ആണ് .

ഒരുപാട്  സൗഹൃദങ്ങൾ കിട്ടി .അതിൽ ഒരാളാരുന്നു അവളും. അവളും എഴുതുമായിരുന്നു…

മുഖപുസ്തകത്തിന് ഞാൻ ഒരു പരിധി ഞാൻ നിശ്ചയിച്ചിരുന്നു…

ഞാൻ എഴുതുന്നത് അവൾ വായിക്കുമായിരുന്നു

എഴുത്തിന്റെ അഭിപ്രായം അപ്പോൾ തന്നെ ഞാനുമായി പങ്ക് വെക്കും .തിരുത്തണ്ട ഭാഗം അപ്പോൾ തന്നെ പറഞ്ഞു തരുന്ന അറിവുള്ള കൂട്ടുകാരി അതായിരുന്നു അവൾ.

പുസ്തകങ്ങളിൽ ഒരു പാട് എഴുത്തുമായിരുന്ന അവൾ . കോളേജ്  മാഗസീൻ എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട് എന്ന് മുഖപുസ്തക
സംഭാഷണത്തിൽ അവൾ പറയുക ഉണ്ടായി.

ഞങ്ങൾ ഒരുപാടു സംസാരിച്ചു കൂടുതലും എഴുത്തിനെ പറ്റി മാത്രം  ആയിരുന്നു..

എഴുത്തു അതുമാത്രം ആയിരുന്നു  അവളുടെയും ലോകം എന്ന് എനിക്ക് മനസ്സിലായി .

ഇത്രയും അടുത്തിട്ടും അവളുടെ വീട്ടുകാരുടെ ക്ഷേമം ഞാൻ ഒരിക്കൽ പോലും തിരക്കിയില്ല .
അവൾ പക്‌ഷേ വിപരീതമായിരുന്നു അവൾ എന്നെപ്പറ്റി എല്ലാം ചോദിച്ചു. വീട്ടുകാരുടെ സുഖവിവരം വരെ അവൾ  അന്വേഷിച്ചു. അവളുമായ സംഭാഷണം എന്ന്നെ പുതിയ ഒരാളാക്കി. എന്നിൽ എഴുതാനുള്ള ഊർജം വർധിച്ചു

അടുത്തടുത്ത  നാട്ടുകാരനെന്നു താമസിച്ചാണ് അറിഞ്ഞത് .അവൾ പഠിച്ചത് എന്റെ നാടിന് അടുത്തുള്ള സ്കൂളിൽ ആണെന്ന് അവൾ തന്നെ പറഞ്ഞു ഇപ്പോൾ ഞങ്ങൾ തമ്മിൽ  പരിചയം ഒന്നുകൂടെ ഉറച്ചു.

അടുത്തടുത്ത നാട്ടുകാരാണല്ലോ. എന്നാലും സംസാരം ഞങ്ങൾ മുഖപുസ്തകത്തിൽ മാത്രം ഒതുക്കി നിർത്തി.

നേരിട്ട് പരിചയമില്ലാത്ത രണ്ടു ഉറ്റചങ്ങാതിമാർ ആയിമാറി ഞങ്ങൾ. നേരിട്ട്പരിചയപ്പെടാൻ  ഞങ്ങൾ തീരുമാനിച്ചു. സമയം ഫിക്സ് ചെയ്തു 4മണി.

അവളുടെ നാടിനു അടുത്ത തന്നെയുള്ള ഒരു ബേക്കറി ആണ് പ്ലെയിസ് പറഞ്ഞത് .. അവൾ അവിടെ എത്തിക്കഴിഞ്ഞാൽ മുഖപുസ്തകത്തിൽ  മെസ്സേജ്  വിടാം എന്നാണ്  പറഞ്ഞിരിക്കുന്നത്

ഞാൻ നേരത്തെ ഇറങ്ങി ആദ്യമായിട്ടാണ് ഇങ്ങനെ മുഖപുസ്തകത്തിൽ  പരിചയപ്പെട്ട ഒരാളെ കാണാൻ പോകുന്നത് ..അതും ഒരു പെൺകുട്ടിയെ   എനിക്ക് നല്ല ടെൻഷൻ ഉണ്ട് .അതിപ്പോൾ പണ്ടു മുതലേ പെണ്ണുങ്ങളുമായി സംസാരിക്കുമ്പോൾ
എനിക്ക് വിറയൽ കടന്നു വരും.

അവൾ എത്തുന്നതിനു മുൻപേ ഞാൻ എത്തി. ബൈക്ക് ഞാൻ ബേക്കറിയുടെ സൈഡിൽ നിർത്തി സൈഡ് സ്റ്റാൻഡ്ഇൽ വെച്ചു ഇറങ്ങി.

അപ്പോൾ ആണ് ഞാൻ അത് ശ്രെധിച്ചത്  ബേക്കറിയുടെ അവിടുന്ന് ശകലം മാറി ഒരു മരത്തിന്റെ തണലിൽ ഒരു പിക്ക്അപ്പ്‌വാൻ  പാർക്ക്‌ ചെയ്തിരിക്കുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടത് ഞാൻ അങ്ങോട്ട് ചെന്നു. മൊബൈൽ എടുത്തു സമയം നോക്കി സമയം 3:50 ആകുന്നു    മെസ്സേജ് ഒന്നും വന്നിട്ടില്ല.

ഞാൻ ആ വണ്ടിയുടെ   സൈഡിൽ തന്നെ നിന്നു .മനസ്സിൽ ഓരോന്ന് ആലോചിച്ചു എങ്ങനെ തുടങ്ങും എന്ത് ചോദിക്കും ടെൻഷൻ തുടങ്ങി…
ഓരോന്ന്  ആലോചിച്ചു കൂട്ടുന്നതിന് ഇടയിൽ  മൊബൈലിൽ രണ്ട് മെസ്സേജ് വന്നു…

അവൾ അയച്ചതാണ് “എവിടെത്തി ,ഞാൻ വന്നുകൊണ്ടിരിക്കുന്നു ഇങ്ങനെ രണ്ടു
മെസ്സേജ് “

ഞാൻ തിരിച്ചു അയച്ചു ഞാൻ എത്തിയിട്ടില്ല
വന്നുകൊണ്ടിരിക്കുന്നു .

ഇ വണ്ടിയുടെ  സൈഡിൽ നിന്നാൽ ബേക്കറി മുഴുവൻ കാണാം .എന്തോ തിരക്ക് കുറവാണ് ഇന്ന് .ഞാൻ അവിടെ തന്നെ നിന്നു  നോക്കുവാണ് അവളെ.

കുറച്ചു സമയം കഴിഞ്ഞപ്പോൾ പിങ്ക് ചുരിദാർ ഇട്ടു ഒരു പെൺകുട്ടി ബേക്കറിയിലോട്ട് കയറി .ഞാൻ മൊബൈലിൽ നോക്കി  സമയം 4 മണി ആയി ഇത് തന്നാണോ ആ പെൺകുട്ടി .സംശയത്തിന് ആക്കാം കൂട്ടി രണ്ടു മെസ്സേജ് വന്നു എവിടാണ് ,ഞാൻ വന്നു.

ഞാൻ തിരിച്ചു മെസ്സേജ് അയച്ചു താനാണോ ഒരു പിങ്ക് ചുരിദാർ ഇട്ടു ബേക്കറിയിലോട്ടു  കയറിയത് ഞാൻ മെസ്സേജ് അയച്ചു .മെസ്സേജ് അവിടെ കിട്ടിയെന്നു തോന്നുന്നു അവൾ അവിടുന്ന് എഴുന്നേറ്റു പുറത്തോട്ട് നോക്കുന്നുണ്ട്  ഞാൻ പിക്കപ്പിന്റെ സൈഡിലോട്ട്  മാറി മുഖംഅവൾക്ക്  കൊടുക്കാതെ .

എനിക്ക്  ടെൻഷൻ കൂടി .തിരിച്ചു പോയാലോ എന്ന് വരെ ചിന്തിച്ചു .അപ്പോൾ ദേ  വരുന്നു അടുത്ത മെസ്സേജ്

“എന്നെ ഇട്ടു കളിപ്പിക്കാതെ ഇങ്ങോട്ട് വാടോ ഞാൻ ബേക്കറിയിൽ തന്നെ ഉണ്ട് അത് തന്നെ താൻ പറഞ്ഞ പിങ്ക് ചുരിദാർ “

തീർന്നു ഇനി പറ്റില്ല ചെല്ലാം .പണ്ടു രാഷ്ട്രിയം കളിച്ചു നടന്നാ കാലത്തു ഒരു പാട്  വഴക്ക് ഉണ്ടായിട്ടുണ്ട് .പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നിട്ടുണ്ട് അന്നു ഒന്നും ഇല്ലാത്ത ടെൻഷൻ ആണ് ഇപ്പോൾ .

ഞാൻ നടന്നു അവളുടെ മുൻപിൽ ചെന്നു .എന്നെ വിറക്കുന്നുണ്ട് ഞങ്ങൾ പരസ്പരം പേര് പറഞ്ഞു പരിചയപെട്ടു .ഞാൻ അവളോട് ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ സംസാരിച്ചു തുടങ്ങി .
ഫേസ്ബുക്കിൽ സംസാരിക്കുന്ന പോലെ അല്ല ആ ആളോട് നേരിൽ കാണുമ്പോൾ എന്ന് മനസ്സിലായി .

എന്റെ വിറയൽ കണ്ടു അവൾക്ക് ചിരി വന്നു .അവൾ ചോദിച്ചു എന്ത് പറ്റി ഞാൻ എന്റെ കാര്യങ്ങൾ മുഴുവൻ പറഞ്ഞു ആദ്യമായിട്ടാണ് ഞാൻ ഒരാളോട് ഇങ്ങനെ അതിന്റെ ഒരു ടെൻഷൻ ആണ് .ഞങ്ങൾ ഒരു ലൈമും ,ചായയും ഓഡർ ചെയ്തു .

വീട്ടുകാരെ പറ്റിയും എഴുത്തിനെ പറ്റിയും ഞങ്ങൾ പരസ്പരം സംസാരിച്ചു ,ഇപ്പോൾ ആ വിറയൽ എന്നെ വിട്ട് പോയി…

ചില കാരണങ്ങൾ കൊണ്ട് എഴുത്തു നിർത്തേണ്ടി വന്നാ അവൾക്ക് ഞാൻ ധൈര്യം കൊടുത്തു. വീണ്ടും എഴുതി തുടങ്ങണം എന്ന് ഞാൻ അവളോട് പറഞ്ഞു .

വീണ്ടും എഴുതാം എന്ന് അവൾ വാക്ക് തന്നു ,അവൾ എഴുതിയ രണ്ടു നോവൽ എനിക്ക് ഗിഫ്റ്റ് ആയിട്ട് തന്നു…

അപ്പോൾ ആണ് ഞാൻ ഓർത്തത് ഞാൻ അവൾക്ക് ഗിഫ്റ്റ് ഒന്നും കൊടുത്തില്ലലോ ഞാൻ അത്‌ അവളോട്‌ പറഞ്ഞപ്പോൾ അവൾ
ഒന്ന് ചിരിച്ചിട്ട് പറഞ്ഞു സാരമില്ലടോ നമ്മൾ ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആയില്ലേ എനിക്ക് അതുമതി…

അതെ ഇപ്പോൾ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി കഴിഞ്ഞു.

“ഇനിയും കാണാം എന്നും പറഞ്ഞു അവൾക്ക് കൈ കൊടുത്തു ഞങ്ങൾ പിരിഞ്ഞു വീണ്ടും കാണും  എന്നു പ്രതീക്ഷിച്ചുകൊണ്ട് “

Leave a Reply

Your email address will not be published. Required fields are marked *