(രചന: ശ്രീജിത്ത് കൊച്ചുപുരക്കൽ)
സമയം ഏകദേശം രാത്രി 11:45 കഴിഞ്ഞു .മഴ തകർത്തു പെയ്യുവാണ് വീട്ടിൽ എത്താനുള്ള തത്രപ്പാടിൽ ഞാൻ കാറിന്റെ വേഗം കൂട്ടി .ഇനിയും 20km കൂടി പോകണം വീട്ടിൽ എത്താൻ …
മഴയത്ത എന്തോ ഡ്രൈവ് ചെയ്യാൻ ഒരു സുഖം തോന്നി .. അതുകൊണ്ട് മാത്രം ഞാൻ കാറിന്റെ വേഗം അൽപം ഒന്ന് കുറച്ചു ..
എതിരെ പോകുന്ന ksrtc ബസ് വെള്ളം തെറിപ്പിച്ചു കടന്നു പോയി .. ബൈക്കിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ജോറായേനെ ..
സൈഡിൽ ഒരു തട്ട് കട പോലും കാണുന്നില്ലല്ലോ ഒരു കട്ടൻ അടിക്കാൻ. സമയം ഇത്രയും ആയില്ലേ എല്ലാ കടയും അടച്ചു കാണും ഞാൻ മനസ്സിൽ ഓർത്തു..
വണ്ടി ഒരു വളവ് തിരിഞ്ഞ് നേരെ ആയപ്പോൾ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന് ഒരാൾ കൈ കാണിക്കുന്നു കാറിന്റെ വെളിച്ചത്തിൽ കാണാം.. ആണോ പെണ്ണോ അത് മാത്രം വ്യക്തമല്ല ..
വണ്ടി കുറച്ചൂടെ അടുത്ത എത്തിയപ്പോൾ ആണ് മനസ്സിലായത് കൈ കാണിക്കുന്ന പെണ്ണാണ് .. ഞാൻ ആലോചിച്ചു ലിഫ്റ്റ് കൊടുക്കണോ വേണ്ടയോ പോകുന്ന വഴിയെല്ലാം അത്രക്ക് പേര് കേട്ട വഴിയാണ് ..
കഴിഞ്ഞ് ആഴ്ചയാണ് ലിഫ്റ്റ് ചോദിച്ചു കയറി
ഡ്രൈവറുടെ പേഴ്‌സും മലയും അടക്കം
അടിച്ചോണ്ട് പോയത് .അതും ഇ ഭാഗത്തു എവിടെയോ ആയിരുന്നു . അങ്ങനെ ഓരോ കാര്യവും മനസ്സിൽ ആലോചിച്ചു അവസാനം നിർത്തണ്ടാ എന്ന് തീരുമാനം എടുത്തു ..
അവൾ കൈ കാണിക്കുന്നത് വകവെക്കാതെ ഞാൻ വണ്ടി മുൻപോട്ട് ഓടിച്ചു..
ഞാൻ മനസ്സിൽ ആലോചിച്ചു ഒന്നുമില്ലെങ്കിൽ ഒരു പെൺകുട്ടി അല്ലേ ..സമയം ഇത്രയും ആയി ഇനി ഇപ്പോൾ ബസ് കിട്ടുന്ന കാര്യം എല്ലാം കണക്കാണ്
സമീപത്തു നടന്നാ സ്ത്രീകൾക്ക് എതിരെ നടന്നാ ഭയപ്പെടുത്തുന്ന വാർത്തകൾ എന്റെ മനസ്സിൽ മിന്നിമറഞ്ഞു ..ഞാൻ കാർ നിർത്തി റിവേഴ്‌സ് എടുത്തു അവളുടെ അടുത്ത നിർത്തി .
ഞാൻ ഗ്ലാസ്സ് താഴ്ത്തി
“അപ്പോൾ അവൾ പറഞ്ഞു sir നേരെ ആണോ പോകുന്നത് “
ഞാൻ പറഞ്ഞു താൻ കയറിക്കോ ഞാൻ ഇറക്കിത്തരാം ..
Ok സർ എന്നും പറഞ്ഞു അവൾ അകത്തു കയറി ..
ഞാൻ കാർ മുന്നോട്ടു എടുത്തു ..
ഞാൻ അവളെ ഒന്ന് നോക്കി ജീൻസും ടീ ഷർട്ട് ആണ് വേഷം തലയിൽ ബാംഗ്ലൂർഡേയ്‌സ് മോഡൽ ഒരു ക്യാപ് വെച്ചിട്ടുണ്ട് അസൽ ഒരു ഫ്രീക്കത്തി
ഞാൻ ചോദിച്ചു താൻ ഇ രാത്രിയിൽ ഇത് എവിടുന്നാ വരുന്നത് ഞാൻ ചോദിച്ചു.
“അവൾ പറഞ്ഞു ഒന്ന് കറങ്ങാൻ പോയതാണ്
അവൾ സിമ്പിൾ ആയിട്ട് പറഞ്ഞു “
“ഞാൻ ചോദിച്ചു കറങ്ങാനോ ഇ രാത്രിയിലോ
അതെ ചുമ്മാ ഒരു കറക്കം ..
ബൈക്ക് എടുക്കുക എങ്ങോട്ടെന്ന് ഇല്ലാതെ പോകുവാ ..ഭൂമി നമുക്ക് വേണ്ടി ഒരുക്കിയ ഇ മനോഹര കാഴ്ചകൾ കണ്ടു ആസ്വദിക്കാതെ വീടിന്റെ അടുക്കളയിൽ ജീവിതം വേസ്റ്റ്ആക്കാൻ എന്നെ കിട്ടില്ല..
ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനുണ്ട് ..
വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് 4 ദിവസം ആയി തിരിച്ചു വരുന്ന വഴി ബൈക്ക് കേടായി.
എത്ര നേരം അവിടെ നിന്നെന്നു അറിയില്ല കുറെ വണ്ടിക്ക് കൈ കാണിച്ചു ആരും നിർത്തിയില്ല . അവസാനം സാറിന്റെ വണ്ടിക്ക് കൈ കാണിച്ചു sir വണ്ടി നിർത്തി അതിനു sir നു ഒരു താങ്ക്സ്
ഓ വരവ് വെച്ചിരിക്കുന്നു ഞാൻ പറഞ്ഞു
അവൾ ഒന്ന് ചിരിച്ചു ..
ഞാൻ ചോദിച്ചു ഒറ്റക്ക് അവിടെ നിൽക്കാൻ പേടി ഇല്ലാരുന്നോ.
എന്റെ സാറെ ഒറ്റക്ക് മണാലി വരെ ഞാൻ പോയിട്ടുണ്ട് ആ എന്നോടോ .
പരിചയം ഇല്ലാത്ത എന്നോടൊപ്പം ഒറ്റക്ക്
യാത്ര ചെയ്യാൻ തനിക്ക് പേടിയില്ലേ .ഞാൻ
ചോദിച്ചു .. അവൾ പറഞ്ഞു അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊട്ടാൽ അപ്പോൾ ഞാൻ സാറിനെ തട്ടും .. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അത്രയും തന്റേടം ഉണ്ടോ തനിക്ക് താൻ ആളു കൊള്ളാവല്ലോ …
“ഞാൻ മനസ്സിൽ ആലോചിച്ചു ഇവൾ കൊള്ളാം പെണ്ണ് ആയാൽ ഇത്രയും ധൈര്യം വേണം ഇന്നത്തെ കാലത്തു ജീവിക്കാൻ “
മഴക്ക് ഒരു ശമനവും ഇല്ല അത് തകർത്തു പെയ്യുന്നുണ്ട് ..
“അതെ സാറെ സാർ എന്തിനാ വണ്ടിനിർത്തിയത് അവൾ ചോദിച്ചു “
“ഞാൻ പറഞ്ഞു താൻ എന്ന് സാർ എന്നൊന്നും വിളിക്കണ്ട ” പിന്നെ എന്ത് വിളിക്കണം അവൾ ചോദിച്ചു ഞാൻ പറഞ്ഞു എന്റെ പേര് “മഹി ”
അവൾ പറഞ്ഞു” ഹിമ ” അതാണ് അവളുടെ പേരെന്ന് ..
എന്നാൽ ചേട്ടാ… അങ്ങനെ വിളിക്കലോ അല്ലേ .. ആ അത് കുഴപ്പം ഇല്ല അങ്ങനെ വിളിച്ചാൽ മതി ഞാൻ പറഞ്ഞു.
ചേട്ടൻ എന്തിനാ വണ്ടി നിർത്തിയത് അവൾ ചോദിച്ചത് ..
താൻ ഒരു പെണ്ണായതു കൊണ്ടും ഇ രാത്രി അവിടെ ഒറ്റക്ക് നിന്നാൽ എന്തെങ്കിലും സംഭവിച്ചാലോ
എന്നു കരുതി വണ്ടി നിർത്തി.
പക്‌ഷേ സ്വാപ്നത്തിൽ പോലും ഞാൻ കരുതിയില്ല ഇങ്ങനെ ഒരു വായാടി ആയിരിക്കും കയറുന്നത് എന്ന് ഞാൻ പറഞ്ഞു ..
ചേട്ടോ വേണ്ടാ വേണ്ടാ അവൾ ചിരിച്ചു
കൊണ്ട് പറഞ്ഞു ..
മഴ ഏകദേശം തോർന്നു ഭാഗ്യം അകലെ ഒരു തട്ട് കട തുറന്നിരിക്കുന്നത് ശ്രെദ്ധയിൽ പെട്ടു ഞാൻ വണ്ടി അങ്ങോട്ട് വിട്ടു . വണ്ടി കടയുടെ സൈഡിൽ ഞാൻ നിർത്തി . അവളോട് പറഞ്ഞു വാ നമുക്ക് ഓരോ കട്ടൻചായ കുടിക്കാം ഇറങ്ങാൻ
പറഞ്ഞു .
അവൾ പറഞ്ഞു ഞാൻ ഇറങ്ങാം പക്‌ഷേ എനിക്ക് കഴിക്കാൻ വല്ലതും മേടിച്ചു തരണം അവൾ പറഞ്ഞു ..ഞാൻ ചോദിച്ചു താൻ ഒന്നും കഴിച്ചില്ലേ
ഇത് വരെ ..
ഇല്ല ചേട്ടാ ക്യാഷ് തീർന്നു ഉള്ള പൈസക്ക്
ബൈക്കിൽ പെട്രോൾ അടിച്ചു . അടുത്തെങ്ങും ATM കണ്ടില്ല അവൾ പറഞ്ഞു ..
ഞാൻ അവൾക്ക് ഫുഡ് മേടിച്ചു കൊടുത്തു
ഞാനും അവൾക്കൊപ്പം കഴിച്ചു. ഫുഡ് കഴിച്ചു ഞങ്ങൾ വണ്ടിയെടുത്തു ..
കുറച്ചു സമയത്തെ ഒരുപാട് സംസാരം കൊണ്ട് ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി. കാർ കൂറേ ദൂരം ഓടി കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു ചേട്ടാ ആ കാണുന്ന വീടിന്റെ അടുത്ത നിർത്താവോ അതാണ് എന്റെ വീട് അവൾ പറഞ്ഞു .
ഞാൻ കാർ സ്ലോ ചെയ്തു ആ ഗേറ്റിന്റെ
അടുത്ത വണ്ടി നിർത്തി .ഞാൻ ചോദിച്ചു ഇവിടെ വെട്ടവും വെളിച്ചവും ഒന്നും ഇല്ലല്ലോ അവൾ ഇറങ്ങി എന്റെ സൈഡിൽ വന്നു ..
അവൾ എന്നോട് പറഞ്ഞു അപ്പോൾ മഹി ഏട്ടാ താങ്ക്സ് ഫുഡ് മേടിച്ചു തന്നതിന് എന്നെ ഒരു ഫ്രണ്ട് ആയി കണ്ടു ഇവിടെ കൊണ്ട് ഇറക്കിയതിന്
എല്ലാത്തിനും നന്നി . ഞാൻ എന്നാൽ
പോയികോട്ടെ ഗുഡ് നൈറ്റ് സോറി ഗുഡ് മോർണിങ് സമയം ഒരു മണി ആയി.
ഞാൻ പറഞ്ഞു തന്റെ നമ്പർ ഒന്ന് തരാവോ
അവൾ ചോദിച്ചു എന്തിനാ ..
ഞാൻ പറഞ്ഞു അയ്യോ വേറെ ഒന്നിനും അല്ല താൻ എന്റെ ഫ്രണ്ട് ആയില്ലേ ..ഇത് വഴി പോകുമ്പോൾ വിളിക്കാം
അവൾ നമ്പർ പറഞ്ഞു തന്നു ഞാൻ അത്
സേവ് ചെയ്തു . വീണ്ടും കാണാം എന്നും പറഞ്ഞു അവൾക്ക് കൈ കൊടുത്തു ഞാൻ കാർ മുന്നോട്ടു ഓടിച്ചു പോയി ..
പിറ്റേ ദിവസം യാദർശികമായി അവളുടെ വീടിന്റെ അടുത്ത കൂടെ കാറിൽ പോകുമ്പോൾ ആണ് ഞാൻ ആ കാഴ്ച്ച കണ്ടത് അവളെ ഇറക്കി വിട്ട വീടിന്റെ അടുത്ത നിറയെ ആൾകൂട്ടം ..
ഞാൻ കാർ നിർത്തി ഇറങ്ങി ചെന്നു അവിടെ കൂടി നിന്ന ആൾക്കാരോട് ചോദിച്ചു എന്താണ് ചേട്ടാ ഇവിടെ ഒരു ആൾക്കൂട്ടം . അപ്പോൾ അതിൽ പ്രായമായ ഒരു ചേട്ടൻ പറഞ്ഞു ..
ഇവിടുത്തെ സാറിന്റെ മൂത്ത മോൾ ആക്സിഡന്റിൽ മരിച്ചു പോയി എന്നും പറഞ്ഞു മതിലിന്റെ സൈഡിൽ വെച്ചിരിക്കുന്ന ഫ്ലക്സ് എന്നെ കാണിച്ചു.
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല .അതെ അത് അവൾ തന്നെ .ഇന്നലെ ഞാൻ കൊണ്ട് വിട്ട് പെൺകുട്ടി .എനിക്ക് എന്തോ ശരീരം വിറക്കാൻ തുടങ്ങി.
ആ ഫ്ളക്സിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
“ആദരാഞ്ജലികൾ ഹിമ 27 വയസ്സ് “
ഞാൻ അവരോട് കൂടുതൽ ചോദിച്ചു അറിഞ്ഞു എങ്ങനെ എവിടെ വെച്ച്.
സംഭവം നടക്കുന്നത് ഇന്നലെ പകൽ ഞാൻ അവളെ പിക് ചെയ്ത് അതെ സ്ഥലത്ത് വെച്ച് തന്നെ.
അവളുടെ ബൈക്കും ഒരു ടിപ്പറും കൂട്ടിയിടിച്ചു. ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിയരുന്നു അവളുടെ മരണം . കാർ ഓടിക്കുമ്പോൾ അവർ പറയുന്നത് എന്റെ കാതിൽ വന്നു നിറയുന്നു ..
അപ്പോൾ ഇന്നലെ സംഭവിച്ച കാര്യങ്ങൾ
മനസ്സിൽ മിന്നി മറഞ്ഞു .അപ്പോൾ ആരെയാണ് ഞാൻ അവിടുന്ന് കാറിൽ കയറ്റിയത് .ആർക്കാണ് ഞാൻ ഫുഡ് മേടിച്ചു കൊടുത്തത് .ആരോടാണ് ഇന്നലെ രാത്രി മുഴുവൻ കാറിൽ സംസാരിച്ചത് ..
രാത്രി ആ വീട്ടിൽ കൊണ്ട് വിട്ടത് ആരെയാണ്. എനിക്ക് തല കറങ്ങുന്ന പോലെ തോന്നി ഞാൻ കാർ നിർത്തി.
സ്റ്റിയറിങ്ങിൽ തല വെച്ച് കുറച്ചു നേരം കിടന്നു .. തലയുടെ മരവിപ്പ് മാറിയപ്പോൾ ഞാൻ കാർ മുന്നോട്ടു എടുത്തു..
ഇപ്പോൾ കാർ അവളെ പിക്ക് ചെയ്ത് സ്ഥലത്തുകൂടിയാണ് പോകുന്നത് അപ്പോൾ ഞാൻ ആ കാഴ്ച്ച കണ്ടു റോഡിന്റെ സൈഡിൽ ഇടിച്ചു
തവിട് പൊടിയായ കിടക്കുന്ന ആ ബൈക്ക് .അത് എന്റെ മനസ്സിൽ മരവിപ്പ് ഉണ്ടാക്കി ..
എല്ലാം മനസ്സിന്റെ തോന്നലാകാം അങ്ങനെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിച്ചു .. അപ്പോൾ ആണ് ഇന്നലെ അവൾ തന്നാ നമ്പർ ഓർമയിൽ വന്നത്..
പക്‌ഷേ ഓർമ്മകൾ മാത്രം ആയിരുന്നെങ്കിൽ ഇ നമ്പർ എങ്ങനെ എന്റെ കയ്യിൽ വന്നു . എന്തായാലും ഒന്ന് വിളിച്ചു നോക്കാൻ തീരുമാനിച്ചു.. ഫോൺ എടുത്തു ആ നമ്പറിൽ വിളിച്ചു സ്വിച്ച് ഓഫ് ആയിരുന്നു ..
എന്താണ് സംഭവിച്ചിരിക്കുന്നത് അറിയില്ല എല്ലാം തോന്നലുകൾ മാത്രം ആയിരുന്നോ അറിയില്ല ആയിരം ചോദ്യങ്ങൾ മനസ്സിൽ വന്നു നിറയുന്നുണ്ട് .. പക്‌ഷേ ഒന്നിന്റെയും ഉത്തരം എനിക്ക് അറിയില്ല…