ഒരു ഭർത്താവും ആയി ഭാര്യ ചെറിയ ഒരു പിണക്കം ഉണ്ടായാൽ, അത് അവരുടെ ഇടയിൽ അതായത് ഒന്ന്..

ജീവിതം
(രചന: Ajith Vp)

“നീ നിന്റെ കെട്ടിയോനെ വിളിച്ചോ….”

“ഞാൻ ഒരു വട്ടം വിളിച്ചു…. എടുത്തില്ല…. ഇനി മിസ്സ്‌ കാൾ കാണുമ്പോൾ തിരിച്ചു വിളിക്കുവാണേൽ വിളിക്കട്ടെ….”

“എടി നിനക്ക് ഒന്നൂടെ വിളിച്ചാൽ എന്താ….”

“എന്തിനാ ഇങ്ങനെ ഒത്തിരി വിളിക്കുന്നത്…. ഫോണിൽ മിസ്സ്‌ കാൾ കാണുമ്പോൾ…. അയാൾക്ക് പറ്റുന്നെങ്കിൽ തിരിച്ചു വിളിക്കട്ടെ….”

“ഇന്നലെ നീ ഞാൻ ഫോൺ എടുക്കാത്തത് കൊണ്ട് എന്നെ എത്ര വട്ടം വിളിച്ചു….”

“എടാ അത് നീ എന്റെ ചങ്ക് അല്ലേ….”

“ഒരു ചങ്ക്…. എടി ഏറ്റവും വലുത് സ്വന്തം കുടുംബം…. കുട്ടികൾ…. അതൊക്കെ തന്നെ ആണ്…. അത് കഴിഞ്ഞിട്ടേ…. ഏതൊരു ചങ്കിനും സ്ഥാനം കൊടുക്കാവൂഇല്ലേൽ നിന്റെ ലൈഫ് നഷ്ടം ആയി കഴിഞ്ഞു…. അത് നിന്റെ മാത്രം നഷ്ടം ആവും…. അത് ഓർക്കുക…”

കുഞ്ഞിലേ മുതൽ കളിച്ചു ചിരിച്ചും ഒന്നിച്ചു പഠിച്ചും വളർന്നവരായിരുന്നു ഞാനും ശ്രീകുട്ടിയും… അപ്പോൾ മുതലേ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു…. വളർന്നു വന്നപ്പോഴും ആ ഫ്രണ്ട്ഷിപ് കൂടി കൂടി വന്നതേയുള്ളു…

എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുകയും…. ദുഖത്തിലും സന്തോഷത്തിലും ഒരേപോലെ കൂടെ നിക്കുകയും ചെയ്യുന്ന ചങ്ക് ഫ്രണ്ട്‌സ്….

അങ്ങനെ അവൾക്ക് കല്യാണം ആയപ്പോഴും…. കല്യാണം കഴിഞ്ഞപ്പോഴും… ഞങ്ങളുടെ ആ ഫ്രണ്ട്ഷിപ് നല്ലരീതിയിൽ തുടർന്ന് പോയി കൊണ്ടേ ഇരുന്നു….

അപ്പോഴും ഞാൻ അവളോട് പറയുമായിരുന്നു…. ഫ്രണ്ട്ഷിപ്പിനെക്കാൾ സ്ഥാനം എപ്പോഴും കുടുംബ ബന്ധത്തിന് തന്നെ ആണെന്ന്….

അവരുടെ ലൈഫിൽ ഒരു പ്രശ്നം ഉണ്ടായാൽ…. അതായത് ഒരു വഴക്കോ പിണക്കമോ ഉണ്ടായാൽ അത് അപ്പൊ തന്നെ എന്നോട് വിളിച്ചു പറയുക… അപ്പൊ ഞാൻ അവളോട് പറഞ്ഞു

“” ഇതൊക്കെ നിങ്ങളുടെ മാത്രം ഇടയിൽ നടക്കുന്ന…. നിങ്ങൾ മാത്രം അറിഞ്ഞു… മറ്റൊരാളെ അറിയിക്കാതെ… നിങ്ങൾ തന്നെ പരിഹരിക്കേണ്ട കാര്യങ്ങൾ അല്ലേ… ഇതൊക്കെ എന്നോട് പറയണോ എന്ന് “””.

അപ്പോഴും അവൾ പറയുക

“” നീ എന്റെ ചങ്ക് അല്ലേ…. നിന്നോട് അല്ലാതെ വേറെ ആരോട് ഞാൻ ഇതൊക്കെ പറയുക “””

എന്നൊക്കെയാണ്….

എന്തൊക്കെ ഫ്രണ്ട്ഷിപ് ആയാലും എന്ത് ചങ്ക് ആയാലും…. ഭർത്താവ്…. ഒരു കുടുംബം… എന്നൊക്കെ പറയുമ്പോൾ… അതിന് വേറെ ഒരു സ്ഥാനം തന്നെയാണ് അല്ലേ…

ഇപ്പോഴത്തെ കാലത്ത് ഒത്തിരി fb ചങ്കുകളും…. അങ്ങനെ ഒത്തിരി ഉള്ളപ്പോൾ…. പലരുടെയും ലൈഫ് അങ്ങനെ പോകുന്നു….

ഒരു ഭർത്താവും ആയി ഭാര്യ ചെറിയ ഒരു പിണക്കം ഉണ്ടായാൽ…. അത് അവരുടെ ഇടയിൽ… അതായത് ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങൾ ഉണ്ടാവുള്ളു…..

അതൊക്കെ മറ്റുള്ളവരോട്…. ഫ്രണ്ട് ആണ് ചങ്കാണ് എന്നൊക്കെ പറഞ്ഞു…. മറ്റൊരാളോട് സംസാരിക്കാൻ പോകുമ്പോൾ…. അവർ ആ പ്രശ്നം പറഞ്ഞു കുറച്ചു വലുതാകുമ്പോഴാണ്…. ആ ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള പ്രശ്നം കൂടുതൽ ആവുന്നത്…

എന്തൊക്കെ ആയാലും…. നല്ല ചങ്ക് ഫ്രണ്ട്ഷിപ് ആവാം…. അത് വേണം… അത് നല്ലത് ആണ്…. പക്ഷെ അതിപ്പോ ആണ് ആയാലും പെണ്ണ് ആയാലും….

ഒരു ജീവിതത്തിലോട്ട് കടന്നു കഴിഞ്ഞു…. സ്വന്തം കുടുംബത്തിന് കൂടുതൽ സ്ഥാനം കൊടുക്കുക…. നമ്മുടെ കുടുംബത്തിൽ പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ…. അവിടെ തന്നെ തീർക്കുക…

ഒരു ചെറിയ പ്രശ്നം പറഞ്ഞു വലുതാക്കി…. ഒരു ഭാര്യയും ഭർത്താവും അകന്ന് കഴിഞ്ഞു…. നമ്മൾ പോയി പറഞ്ഞു…. ഈ പ്രശ്നം രൂക്ഷമാക്കി…. അവരെ അകറ്റാൻ കൂടെ നിന്നവർക്ക് ഒന്നും ഉണ്ടാവില്ല…. നഷ്ടം ആ അകന്ന് പോയവർക്ക് മാത്രം…

Nb: ജീവിതം നഷ്ടപ്പെടുത്താൻ എളുപ്പം കഴിയും…. പക്ഷെ അത് നിലനിർത്തികൊണ്ട് പോകാൻ ആണ് പ്രയാസം…. അല്ലേ…

Leave a Reply

Your email address will not be published. Required fields are marked *