നമ്മുടെ വീട്ടുകാർ വിവാഹമൊക്കെ നിശ്ചയിച്ച ശേഷം എന്തോ ഒരു മാറ്റം വന്ന പോലെ..

കഥയിൽ അല്പം കാര്യം
(രചന: ശിവ ഭദ്ര)

“അതേ .. ഇന്നെന്താ നേരത്തെ പോകുന്നത് ..”

“എന്തോ .. ഇന്നിങ്ങനെ പോകണമെന്നു തോന്നി…”

“അതെന്താ… സാധാരണയിങ്ങനെയല്ലല്ലോ …”

“ചുമ്മാ… ഇന്ന് തോന്നി.. അത്രയേയുള്ളൂ..”

“ഞാൻ കരുതി കുറച്ചു കൂടി ഇരിക്കുമെന്ന് ..”

“എന്തേ അങ്ങനെ തോന്നാൻ… നിനക്ക് വല്ലതും പറയാനുണ്ടോ ..”

“ഉം… ”

“എന്താ… നീ പറഞ്ഞോ….”

“ഒന്നുമില്ല..”

“ഒന്നുമില്ലേ….അയ്യേ … വളരെ മോശം …
കാര്യം പറയെന്റെ പൊന്നാ…”

“അതേ .. വേറൊന്നുമല്ല .. ഞാൻ ഓർക്കുകയായിരുന്നു…. ജീവിതം എന്താ ഇങ്ങനെയെന്ന് ..”

“എങ്ങനെയെന്ന്? ജീവിതം അതിമനോഹരമല്ലേടി….”

“ശരിയാ .. ജീവിതം അതിമനോഹരമാണ്…… അവരവരുടെ ഇഷ്ടങ്ങൾക്ക് പുറകെയുള്ളൊരോട്ടം…

ഈ ഓട്ടത്തിൻ എല്ലാർക്കുമുണ്ട് അവരവരുടെ ഇഷ്ടങ്ങളും , കാഴ്ച്ചപ്പാടുകളും … അവയൊക്കെക്കൂടെ കൂട്ടുകയും വേണം…. ”

“അത് അങ്ങനെയല്ലേടി.. എല്ലാവരും അവരവരുടെ ഇഷ്ടങ്ങൾ കൂടെ കൂട്ടണ്ടേ…. കൂടെക്കൂട്ടാനും ശ്രമിക്കണ്ടേ…”

“ശരിയാ.. പക്ഷേ എന്റെയിഷ്ടങ്ങൾ എനിക്ക് കൂടെ കൂട്ടാനല്ലാ .. അകറ്റി നിർത്താനായിഷ്ടം ”

“അതെന്താ അങ്ങനെ..”

“അതോ…നമ്മൾ അകറ്റി നിർത്തുമ്പോഴല്ലേ അത് നമ്മൾക്ക് എത്രമാത്രം പ്രിയമെന്ന് മനസ്സിലാക്കാൻ പറ്റൂ…

അവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടേ നമ്മൾ ഒന്ന് അവർക്കായി മാറി നിൽക്കുന്നതും ഒരുതരത്തിൽ അവരോടുള്ള ഇഷ്ടം തന്നെയല്ലേ…”

“അതും ശരിയാ..പക്ഷേ ഒരുകാര്യം ഉണ്ടെട്ടോ … ബൈ പറഞ്ഞു പോകുമ്പോഴും .. ഞാനെല്ലാം മറന്നു …
ഒന്നുമൊർക്കുന്നില്ലെന്ന് പറയുമ്പോഴും… തല്ലുകൂടുമ്പോഴും …. കൊഞ്ചുമ്പോഴും ….
വാശി കാട്ടുമ്പോഴും ……

നീ വിളിക്കാതിരിക്കുമ്പോഴുമെല്ലാം….
ഞാൻ തേടുന്നതും…. കേൾക്കാൻ ആശിക്കുന്നതും … നിന്നെയാണ് …

നീ പറഞ്ഞ …അല്ലെങ്കിൽ … ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്‌ … ഞാൻ തേടുന്നതും നിന്റെ സാമിഭ്യവുമാണ്.. ”

“എന്താന്ന്? ”

“അതെ … നിനക്ക് മനസ്സിലാവുകയില്ലെന്നറിയാം … കാരണം പണ്ടേ നീ അങ്ങനെയായിരുന്നല്ലോ….
ഇന്നും ഒരു മാറ്റവുമില്ലല്ലോ….”

“ഞാൻ മാറണം എന്നാണോ …”

“അയ്യേ… നീ മാറണ്ട എന്റെ കൊച്ചേ…”

“പിന്നെ….”

“പിന്നെ ഒന്നുമില്ല.. ചുമ്മാ .. പറഞ്ഞതാ നീ പറഞ്ഞത് കേട്ടിട്ട് ..”

“ഓ…”

“ഓ അല്ല…. നീ കാര്യം പറ .. അവളുടെ ഒരു അർത്ഥം വെച്ചുള്ള സംസാരം …. കാര്യമങ്ങു പറഞ്ഞാൽ പോരെ… അതെങ്ങനെയാ ജാഡയല്ലേ… ”

“ജാഡയൊന്നുമല്ല … ഞാൻ പറയുന്നത് ഒന്നും മനസ്സിലാവുകയുമില്ല … എല്ലാ കാര്യങ്ങളും വിശദീകരിച്ച് പറയണമെന്നുണ്ടോ…. ചിലതൊക്കെ പറയാതെ മനസ്സിലാക്കിക്കൂടെ…

ജീവിതത്തിന്റെ തിരക്കുകളിൽ മുഴുകി പോകുമ്പോൾ… നീയറിയാതെ പോകുന്നതും മനസ്സിലാക്കാതെ പോകുന്നതും എന്നെയല്ലേ …

നിന്റെ വിളിയും കാതോർത്തിരിക്കുന്നയെന്നെയല്ലേ ….
ശരിയാ… ജീവിതമല്ലേ തിരക്കുകൾ കാണും.. അതിൽ കുറച്ച് നേരം .. എനിക്കായി മാറ്റിവെച്ചൂടെ……..”

“ടി എന്താടി പറയുന്നേ… ഞാനീ മരുഭൂമിയിൽ കിടന്ന് കഷ്ട്ടപ്പെടുന്നത് നിനക്ക് വേണ്ടി… അല്ല നമ്മുക്ക് വേണ്ടി അല്ലേ… നീ തന്നെ പറ ….

എല്ലാ ദിവസവും ഞാൻ വിളിക്കുന്നില്ലേ … മെസ്സേജ് ചെയ്യുന്നില്ലേ .. എന്തിന് ഇവിടെയുള്ള ഓരോ കാര്യങ്ങളും പറയുന്നില്ലേ… എന്നിട്ടും എന്തിനാ മോളെ ഇങ്ങനെ ചിന്തിക്കുന്നതും പറയുന്നതും… ”

“എനിക്കറിയില്ല … ഞാൻ തനിച്ചായി പോകും പോലെ ഒരു തോന്നൽ….

എനിക്കറിയാം അവിടത്തെ ജോലിയും തിരക്കുകളുമൊക്കെ… ഇടയ്ക്ക് എന്നെ മറന്നു പോകുന്നോയെന്ന് ഒരു തോന്നൽ… പണ്ടൊക്കെ എപ്പോഴും വിളിക്കുന്നതല്ലേ, മെസ്സേജും ഇടുന്നതല്ലേ…. ഇപ്പോൾ അത് കുറഞ്ഞ പോലെ….

നമ്മുടെ വീട്ടുകാർ വിവാഹമൊക്കെ നിശ്ചയിച്ച ശേഷം എന്തോ ഒരു മാറ്റം വന്ന പോലെ.. പണ്ടത്തെ ആ അടുപ്പത്തിനൊരു വ്യത്യാസം വന്ന പോലെ.. എന്റെ തോന്നലാവാം… ”

“ടി പെണ്ണേ നിനക്ക് വട്ടാണോ… ഇങ്ങനെ ചിന്തിച്ചു കൂട്ടാൻ….. എല്ലാം നിന്റെ തോന്നലാണ്.. എനിക്ക് ഒരു മാറ്റമൊന്നുമില്ലടി… ഞാൻ നിന്റെയല്ലേ…..

പണ്ടത്തെപ്പോലെതന്നെയുമല്ലേ മോളെ…. ഇപ്പോൾ ജീവിതം തന്നെ മാറാൻ പോകുവല്ലേ…

കല്യാണമൊക്കെ കഴിഞ്ഞാൽ കുടുംബനാഥൻ അല്ലേടി അതിന്റെ ഒരു പക്വതയൊക്കെ കൊണ്ടുവരണ്ടെ… കുട്ടിക്കളി അല്ലല്ലോ ജീവിതം… അപ്പോൾ കുറച്ച് മാറ്റമൊക്കെ വരുന്നത് നല്ലതല്ലേ … അത് വന്നേ പറ്റൂ…”

“ഉം.. ”

“ഉം ഒന്നും വേണ്ട.. ന്റെ പെണ്ണ് ഈ ചിന്തകളോക്കെ മാറ്റി വെച്ചിട്ട് കല്യാണത്തിനുള്ള കാര്യങ്ങൾ ചിന്തിക്കൂ കേട്ടോ..

കല്യാണം ഇങ്ങു വേഗമെത്തി … രണ്ടാഴ്ച്ചയേയുള്ളൂ …. അപ്പോഴാണ് പെണ്ണിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ..
ഞാൻ അങ്ങ് വരട്ടെട്ടോ.. കാണിച്ചു തരാം….”

“ഓ.. വേഗം ഇങ്ങു വാട്ടോ… ”

“പോടീ മരപ്പട്ടി ..ലവ് യൂ….. ഡീ….പിന്നേ…. ഈ ലബ് യൂ പറഞ്ഞു ഞാൻ നടക്കും എന്ന് മോള് കരുതണ്ടകേട്ടോ… നല്ല ഇടി കിട്ടും ഇനി ഈവക പറഞ്ഞു വന്നാൽ.. ”

” ഓ.. ആയിക്കോട്ടെ… ലവ് യൂ… മിസ്സ്‌ യൂ… ”

“മിസ്സ്‌ യൂ പൊന്നാ … ”

ജീവിതത്തിലെപ്പോഴെങ്കിലും നമ്മുടെയൊക്കെ മനസ്സിൽ കടന്ന് വന്നിട്ടുണ്ടാവും ഇങ്ങനെയൊരു സാഹചര്യം… അല്ലെങ്കിൽ ഇങ്ങനെയുള്ള ചിന്തങ്ങൾ ….

നമ്മൾ സ്നേഹിക്കുന്നവർ…. അതേയളവിൽ നമ്മളെ സ്നേഹിക്കുന്നുണ്ടോ… ?

നമ്മളെ അവർ ഒഴിവാക്കുകയാണോ…?
അവർ നമുക്കായി വേണ്ടത്ര സമയം തരുന്നില്ലല്ലോ? എന്നൊക്കെ…

തിരക്കേറിയ ഈ ജീവിതത്തിനിടയിൽ പലപ്പോഴും നാം നമ്മുടെ ഇഷ്ടങ്ങൾ പ്രകടിപ്പിക്കാനും, നമ്മുടെ പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കുവാനും….

അവരോട് സംസാരിക്കുവാനുമൊക്കെ മനമാമപ്പൂർവംമല്ലെങ്കിൽ പോലും വിട്ട് പോകാറുണ്ട്..

അത് എന്ത് കൊണ്ടെന്ന് ചോദിച്ചാൽ…
അതിനൊരുത്തരം ഉണ്ടാവില്ല… പക്ഷേ മനപ്പൂർവ്വമായിരിക്കില്ല അറിയാതെ പറ്റിപോകുന്നതാണെന്നത് മാത്രമാണ് സത്യം..

ജീവിതത്തിന്റെ ഒരറ്റം മറ്റേയറ്റവുമായി കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിൽ, തന്റെ പ്രിയപ്പെട്ടവരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള തന്ത്രപ്പാടിൽ,
തന്റെ കടമകളും കർത്തവ്യങ്ങളും ചെയുന്നതിന്റെ തിരക്കിൽ വിട്ട് പോകുന്നതുമാവാം…

ഒന്ന് പരസ്പരം സംസാരിച്ചാൽ അല്ലെങ്കിൽ അവരെ മനസ്സിലാക്കാൻ ശ്രമിച്ചാൽ തീരാവുന്ന കാര്യം മാത്രമുള്ളൂ..

പക്ഷേ ആരും തയ്യാറാവാറില്ല എന്നതാണ് സത്യം.. മാത്രവുമല്ല സ്വയം നിഗമനത്തിലെത്തിച്ചേരുകയും ചെയ്യും,

അല്ലെങ്കിൽ സ്വന്തമെന്ന് കരുതുന്നവരോ സുഹൃത്തുക്കളോ മറ്റോ നമ്മുടെ ഈ ചിന്തകൾക്ക് ഉത്തരം കണ്ടെത്തിത്തരും.. പക്ഷേ പലപ്പോഴും അത് ശരിയാവണമെന്നില്ല..

കാരണം നമ്മുക്കറിയും പോലെ..
നമ്മൾ മനസ്സിലാക്കിയ പോലെ അവരൊക്കെ നമ്മൾ സ്നേഹിക്കുന്നവരെ മനസ്സിലാക്കിയിട്ടുണ്ടാവണമെന്നില്ല…

ഒരുപക്ഷേ ഇങ്ങനെയുള്ള അവസരങ്ങളിൽ പുറമെ നിന്ന് അഭിപ്രായങ്ങൾ എടുക്കുന്നത് കൊണ്ടാവാം പല ബന്ധങ്ങളും ഇന്ന് തകർച്ചയുടെ വക്കിൽ വന്നു നിൽക്കുന്നത്…

അതിനാലോർക്കുക…,

ഒന്ന് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളും സംശയങ്ങളും പരിഭവങ്ങളുമൊക്കെയുള്ളൂ നമ്മുടെയൊക്കെ ജീവിതത്തിൽ..

പരസ്പരം വിശ്വാസിച്ചും മനസ്സിലാക്കിയും ഈ ജീവിതം അതിമനോഹരമാക്കി കൂടെ ?…

പരിഭവങ്ങളും, സംശയങ്ങളുമൊക്കെ വേണോ?

ജീവിതം ഒന്നേയുള്ളൂ.. അത് നശിപ്പിക്കാതെ… നല്ല രീതിയിൽ കൊണ്ട് പോകണ്ടത് നമ്മുടെ കടമയാണ്…

പളുങ്ക് പാത്രം പോലുള്ള ജീവിതത്തെ അതിമനോഹരമാക്കാനുള്ള പൊടി വിദ്യകളും രസക്കൂട്ടുകളും നമ്മുടെ കൈവശമുള്ളപ്പോൾ., അത് നാം തിരിച്ചറിയാതെ പോകരുത്…

” ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ….”

Leave a Reply

Your email address will not be published. Required fields are marked *