പതിനേഴു വയസ്സുള്ള നിങ്ങളുടെ മകളുടെ ബാഗിൽ നിന്നാണ് ഈ കോണ്ടം പാക്കറ്റും മൊബൈൽ ഫോണും കിട്ടിയത്. പഠിക്കാൻ സ്കൂളിലേക്ക്..

(രചന: ശിവ)

ഓഫീസിൽ തിരക്കിട്ട പണികളിൽ ഏർപ്പെട്ടിരുന്നപ്പോഴാണ് സുമിത്രയുടെ ഫോണിലേക്ക് തുരുതുരെ കാളുകൾ വന്നത്.

എടുത്തുനോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പരാണെന്ന് കണ്ട് കാളെടുക്കാൻ മിനക്കെട്ടില്ല. പക്ഷേ അതേ നമ്പറിൽ നിന്ന് തുരുതുരെ കാൾ വരാൻ തുടങ്ങിയപ്പോ അവർ വേഗം കാൾ എടുത്തു.

“””ഹലോ… ആരാണ്.

“””ഇത് തൻവിയുടെ അമ്മയല്ലേ.

“””അതേ ഇതാരാണ് സംസാരിക്കുന്നത്.

“””ഞാൻ തൻവിയുടെ ക്ലാസ്സ്‌ ടീച്ചറാണ്. നിങ്ങൾ എത്രയും പെട്ടന്ന് തന്നെ സ്കൂളിലേക്ക് വരണം.

“””അയ്യോ എന്ത് പറ്റി ടീച്ചർ. മോൾക്കെന്തെങ്കിലും വയ്യായ്കയോ മറ്റോ.

സുമിത്ര ആധിയോടെ ചോദിച്ചു.

“ആദ്യം നിങ്ങൾ സ്കൂളിലേക്ക് വരൂ. കാര്യം കുറച്ചു ഗൗരവമുള്ളതാണ്. നിങ്ങൾ എത്രയും പെട്ടന്ന് തന്നെ എത്താൻ നോക്ക്. എത്തിയിട്ട് ഈ നമ്പറിൽ വിളിച്ചാൽ മതി.

പറഞ്ഞതും കാൾ കട്ടായി. അതോടെ സുമിത്രയ്ക്ക് ആധി കേറാൻ തുടങ്ങി. മോൾക്കെന്തെങ്കിലും പറ്റിയോ എന്നാലോചിച്ചാണ് അവരുടെ ടെൻഷൻ. ഭർത്താവ് രമേഷ് ബിസിനസ്‌ ടൂറിലാണ്. വിളിച്ചിട്ട് കിട്ടുന്നുമില്ല.

ബിസിനസുകാരനായ രമേഷിനും സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യ സുമിത്രയ്ക്കും രണ്ട് മക്കളാണ്. മൂത്തവൾ തൻവി പ്ലസ്‌ ടു വിലും ഇളയവൻ തുഷാർ എട്ടിലുമാണ് പഠിക്കുന്നത്.

സുമിത്ര വേഗം ഹാഫ് ഡേ ലീവ് പറഞ്ഞു ഓഫീസിൽ നിന്നിറങ്ങി.

സമ്പന്നരായ കുട്ടികൾ മാത്രം പഠിക്കുന്ന നഗരത്തിലെ വലിയൊരു പ്രൈവറ്റ് സ്കൂളിലാണ് തൻവിയും തുഷാറും പഠിക്കുന്നത്.

തിരക്കുകൾക്കിടയിലൂടെ ഊളിയിട്ട് സുമിത്രയുടെ കാർ സ്കൂൾ ലക്ഷ്യമാക്കി അതിവേഗം പാഞ്ഞു. ക്ലാസ്സ്‌ ടീച്ചർ കാര്യമെന്താണെന്ന് പറയാത്തത് കൊണ്ട് അവർക്ക് നല്ല രീതിയിൽ ടെൻഷനുണ്ടായിരുന്നു.

ക്രിസ്മസ് എക്സാമിന് തൻവിക്ക് മാർക്ക് എങ്ങാനും കുറഞ്ഞിട്ടാണോ വിളിക്കുന്നതെന്ന് അവർ ആശങ്കപ്പെട്ടു.

ഇതുവരെ രണ്ട് മക്കളും പഠനത്തിൽ പിന്നോട്ട് പോയിട്ടില്ല. നന്നായി പഠിച്ചു നല്ല മാർക്ക്‌ വാങ്ങാൻ രണ്ടാൾക്കും എല്ലാ വിഷയത്തിനും ട്യൂഷനും ഏർപ്പാടാക്കിയിട്ടുണ്ട്. തങ്ങളുടെ ജോലി തിരക്കിനിടയിൽ മക്കളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റാത്തത് കൊണ്ട് അവർക്ക് പഠിക്കാനും മറ്റും വേണ്ട എല്ലാം സൗകര്യവും ഇരുവരും ചെയ്ത് കൊടുത്തിട്ടുണ്ട്.

ചിന്തകളിൽ മുഴുകി സ്കൂൾ എത്തിയത് അവരറിഞ്ഞില്ല. കാർ പാർക്ക് ചെയ്ത് ഇറങ്ങിയ ശേഷം സുമിത്ര ഫോണെടുത്ത് നേരത്തെ കാൾ വന്ന നമ്പറിൽ തിരിച്ചു വിളിച്ചു.

“””ഹലോ… ടീച്ചർ, ഞാൻ തൻവിയുടെ അമ്മയാണ്. ഞാൻ സ്കൂളിൽ എത്തിയിട്ടുണ്ട്. എങ്ങോട്ടാ ഞാൻ വരേണ്ടത്.

മറുതലക്കൽ കോൾ എടുത്തപാടെ സുമിത്ര ചോദിച്ചു

“””ഞങ്ങൾ ഓഫീസ് റൂമിന് അടുത്തുള്ള മീറ്റിംഗ് ഹാളിലുണ്ട്. ഇങ്ങോട്ട് വന്നോളൂ.

ടീച്ചറുടെ മറുപടി കേട്ടതും സുമിത്ര കോൾ കട്ട് ചെയ്ത് അവർ പറഞ്ഞ സ്ഥലത്തേക്ക് നടന്നു.

സുമിത്ര മീറ്റിംഗ് ഹാളിൽ എത്തുമ്പോൾ അവിടെ സ്കൂൾ പ്രിൻസിപ്പളും ഹെഡ് മാസ്റ്ററും തൻവിയുടെ ക്ലാസ്സ്‌ ടീച്ചറും ഇരിക്കുന്നുണ്ടായിരുന്നു.

ഹാളിന്റെ ഒരു മൂലയ്ക്ക് കരഞ്ഞു വീർത്തു പേടിച്ചരണ്ട മുഖവുമായി തൻവി നിൽക്കുന്നത് കണ്ടതും അവരുടെ നെഞ്ചൊന്ന് കാളി. എന്തോ ഗുരുതരമായ പ്രശ്നമുണ്ടെന്ന് എല്ലാവരുടെയും മുഖത്തെ ഭാവങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

തൻവിയുടെ സ്കൂൾ ബാഗ് പ്രിൻസിപ്പളിന്റെ മുന്നിലെ മേശപ്പുറത്തുണ്ടായിരുന്നു.

“””എന്താ ടീച്ചറെ പെട്ടെന്ന് വിളിപ്പിച്ചച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടോ? മോൾക്ക് എക്സാമിന് മാർക്ക് വല്ലോം കുറഞ്ഞോ?

തൻവിയെ ഒന്ന് പാളി നോക്കിക്കൊണ്ട് സുമിത്ര മൂന്നുപേരോടുമായി ചോദിച്ചു.

“”” ഈ നിൽക്കുന്ന നിങ്ങളുടെ മകൾക്ക് എത്ര വയസ്സായി.

പരുഷമായി പ്രിൻസിപ്പൽ സുമിത്ര യോട് ചോദിച്ചു.

താൻ ചോദിച്ച ചോദ്യത്തിന് പകരമായി തിരിച്ചുള്ള പ്രിൻസിപ്പലിന്റെ ചോദ്യം കേട്ടതും സുമിത്ര ഒന്ന് പകച്ചു.

“”” പതിനേഴ്… എന്താ ടീച്ചറെ.

സുമിത്രയുടെ മുഖത്ത് ഭയം ഇരച്ചു കയറി.

“”” പതിനേഴു വയസ്സുള്ള നിങ്ങളുടെ മകളുടെ ബാഗിൽ നിന്നാണ് ഈ കോണ്ടം പാക്കറ്റും മൊബൈൽ ഫോണും കിട്ടിയത്.

പഠിക്കാൻ സ്കൂളിലേക്ക് അയക്കുന്ന മകളുടെ ബാഗിൽ എന്തൊക്കെയുണ്ട് എന്ന് ഇടയ്ക്കിടെ വീട്ടുകാർ നോക്കുന്നത് നന്നായിരിക്കും.

പുച്ഛത്തോടെയുള്ള അവരുടെ സംസാരം കേട്ട് സുമിത്ര ഞെട്ടിത്തരിച്ചു. തൻവി ഇപ്പൊ കരയും എന്ന മട്ടിൽ നിൽക്കുകയാണ്.

തൻവിയുടെ ബാഗിൽ നിന്ന് കിട്ടിയ കോണ്ടം പാക്കറ്റും മൊബൈൽ ഫോണും പ്രിൻസിപ്പൾ സുമിത്രയുടെ നേർക്ക് നീക്കിവെച്ചു.

പ്രായപൂർത്തിയാകാത്ത തങ്ങളുടെ മകളുടെ ബാഗിൽ നിന്നാണ് ഇതൊക്കെ കിട്ടിയിരിക്കുന്നതെന്ന സത്യം ഉൾകൊള്ളാൻ അവർക്കായില്ല. തൻവിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ പേടിച്ചരണ്ടു വിളറി വെളുത്ത അവസ്ഥയിൽ നിൽക്കുകയാണ് അവൾ.

തൻവിയുടെ അടുത്തേക്ക് ചെന്ന് രണ്ടടി കൊടുക്കാൻ അവരുടെ കൈ തരിച്ചുപൊട്ടി. പക്ഷേ നിന്നിടത്തു നിന്നൊന്ന് ചലിക്കാൻ പോലും കഴിയാതെ തറഞ്ഞു നിൽക്കുകയാണ് സുമിത്ര.

ഇത് തന്റെ ബാഗിൽ നിന്നല്ല കിട്ടിയതെന്ന് അവൾ പറയുമെന്ന് അവർ വ്യഥാ ആഗ്രഹിച്ചു. പക്ഷേ അമ്മയുടെ നോട്ടം നേരിടാനാവാതെ തെറ്റ് ചെയ്തവളെ പോലെ തല താഴ്ത്തി നിന്നുപോയി തൻവി. അതുകണ്ടു സുമിത്രയുടെ നെഞ്ച് പൊള്ളി.

“””ഇത് നിങ്ങൾ വാങ്ങിക്കൊടുത്ത മൊബൈൽ ആണോ?

പ്രിൻസിപ്പളാണ് അത് ചോദിച്ചത്.

“””അല്ല… അവൾക്ക് സ്വന്തമായി മൊബൈൽ വാങ്ങി നൽകിയിട്ടില്ല ഞങ്ങൾ.

“””തൻവിയുടെ ബാഗിലിരുന്ന് മൊബൈൽ വൈബ്രേറ്റ് ചെയ്യുന്ന സൗണ്ട് കേട്ടിട്ട് ക്ലാസ്സിലെ ഒരു കുട്ടി അത് ഞങ്ങളോട് വന്ന് പറഞ്ഞു.

ഇന്റർവെൽ സമയത്ത് ക്ലാസ്സിൽ നിന്ന് തൻവി പുറത്ത് പോയപ്പോൾ അവളുടെ ബാഗ് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി നോക്കിയപ്പോഴാണ് ഇതൊക്കെ കണ്ടത്.

ക്ലാസ്സ്‌ ടീച്ചറുടെ വിശദീകരണം കേട്ട് സുമിത്രയിലെ അമ്മ നിന്നുരുകി.

“””കാര്യങ്ങൾ ഞങ്ങലവളോട് ചോദിച്ചു മനസിലാക്കിയിട്ടുണ്ട്. കുട്ടിയെ സയൻസ് പഠിപ്പിക്കാൻ കൊണ്ട് വിട്ട സാറുമായിട്ടാണ് മോൾക്ക് പ്രേമം. അയാൾ വാങ്ങിക്കൊടുത്ത മൊബൈലാണിത്. സംഗതി തുടങ്ങിയിട്ട് മാസങ്ങളായി. ഇവരുടെ പ്രേമം ശാരീരിക ബന്ധത്തിൽ വരെ വന്നെത്തി നിൽക്കുകയാണ്. ഇത് വല്ലോം നിങ്ങൾ പേരെന്റ്സ് അറിയുന്നുണ്ടോ.

പിള്ളേരെ എവിടേലും ട്യൂഷന് കൊണ്ട് വിട്ടാൽ തീരുന്നതാണോ നിങ്ങളുടെ ഉത്തരവാദിത്വം. അവരെന്താ ചെയ്യണേ ബാഗിൽ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ പഠിക്കാൻ പോകുന്നിടത്തു സേഫ് ആണോ എന്നൊന്നും നിങ്ങൾ അന്വേഷച്ചിട്ടില്ലല്ലോ. നിങ്ങളുടെ അശ്രദ്ധ കൊണ്ടാണ് മകൾക്ക് ഈ അവസ്ഥ വന്നത്.

രാത്രി വെളുക്കുംവരെ ഫോണിൽ സെക്സ് ചാറ്റും ട്യൂഷന് പോകുമ്പോൾ പ്രാക്ടിക്കൽ ക്ലാസുമാണ് നടക്കുന്നത്. എല്ലാം ഫോണിലെ വാട്സാപ്പ് ചാറ്റ് നോക്കിയാൽ വ്യക്തമാകും.

പ്രിൻസിപ്പളിന്റെ വാക്കുകൾ കേട്ട് സുമിത്രയ്ക്ക് തൊലിയുരിഞ്ഞു പോകുന്നത് പോലെ തോന്നി.

“””കുട്ടികൾ രണ്ടുപേരും നന്നായി പഠിക്കുന്നത് കൊണ്ട് ഞങ്ങൾ രണ്ടുപേരും അവരെ കാര്യമായി ഗൗനിച്ചിരുന്നില്ല ടീച്ചറെ.

തൊണ്ടയിടറി അവരുടെ കണ്ണുകൾ നിറഞ്ഞു.

“””സാധാരണ ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ട് വഴി തെറ്റിപ്പോകുന്ന കുട്ടികൾക്ക് പഠനത്തിൽ നന്നായി ശ്രദ്ധിക്കാൻ കഴിയാറില്ല. ഇതിപ്പോ തൻവിയുടെ കാര്യം അങ്ങനെയുമല്ല.

ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു.

“””മോൾടെ അച്ഛനറിഞ്ഞാൽ അവളെ കൊന്ന് കളയും. ഞാനെന്താ ടീച്ചറെ ചെയ്യേണ്ടത്.

“”‘”ഇതിന്റെ പേരിൽ കുട്ടിയെ തല്ലാനും കൊല്ലാനുമൊന്നും നിൽക്കാതെ പക്വതയോടെ തീരുമാനമെടുക്കാൻ ശ്രമിക്കണം.

ആദ്യം നിങ്ങൾ ചെയ്യേണ്ടത് അവളുടെ ട്യൂഷനെല്ലാം സ്റ്റോപ്പാക്കണം എന്നതാണ്. ഇവിടെ തന്നെ ഞങ്ങൾ നല്ല ക്ലാസ്സ്‌ കൊടുക്കുമ്പോ എന്തിനാ ഇവർക്ക് ട്യൂഷൻ കൂടി.

രണ്ടാമത് കുട്ടിയെ കൗൺസിലിംഗ് സെക്ഷന് കൊണ്ട് പോണം. ഈ കുട്ടിയാണ് സാറിനെ അങ്ങോട്ട്‌ കേറി പ്രേമിച്ചു കാര്യങ്ങൾ ഇത്രത്തോളമെത്തിച്ചത്. അയാളെ കണ്ട് വേണ്ട രീതിയിൽ പെരുമാറേണ്ടതുണ്ട്.

പഠിപ്പിക്കുന്ന സ്റ്റുഡന്റസ് ഇത്തരത്തിൽ അപ്രോച്ച് ചെയ്താൽ അവരെ പറഞ്ഞു മനസ്സിലാക്കി ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് പകരം അയാൾ കുട്ടിയുമായി ലൈംഗികബന്ധത്തിൽ വരെ ഏർപ്പെടുകയെന്ന് പറഞ്ഞാൽ…

ഈ ചെയ്തതിന് പോലീസിൽ കേസ് കൊടുക്കുകയാണ് വേണ്ടത്. പിന്നെ പോലീസും കേസുമായാൽ ഞങ്ങളുടെ സ്കൂളിന് കൂടി നാണക്കേടാകും. അതുകൊണ്ട് അതൊന്നും വേണമെന്നില്ല.

ഇത്രയും വലിയൊരു തെറ്റ് തൻവിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ട് അവളെ ഇവിടുന്ന് ടിസി തന്ന് വിടാത്തത് അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റ് ഈയൊരു തവണത്തേക്ക് ക്ഷമിക്കാമെന്ന് കരുതിയാണ്.

ഇനിമുതൽ മക്കളെ നന്നായി ശ്രദ്ധിക്കുകയും അവരെന്താ ചെയ്യുന്നതെന്ന് അറിയുകയും വേണം നിങ്ങൾ. ഇതുപോലെ ഇനിയെങ്കിലും മിസ്റ്റേക്ക് ഉണ്ടായാൽ ആ നിമിഷം തൻവിക്ക് ഞങ്ങൾ ടിസി തരും. പഠിത്തത്തിൽ ശ്രദ്ധിച്ചു നല്ല മാർക്ക് വാങ്ങണം.

പ്രിൻസിപ്പൾ അവരോടായി പറഞ്ഞു.

“””സോറി അമ്മേ… തെറ്റ് പറ്റിപ്പോയി. ഇനി ഇങ്ങനെയൊന്നും ആവർത്തിക്കില്ല ഞാൻ. തൻവി ഓടി വന്ന് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.

സങ്കടവും അപമാനവും സഹിക്കാൻ ആ അമ്മയ്ക്കയില്ല. എങ്കിലും മകൾക്ക് പറ്റിയൊരു തെറ്റ് അവർ തല്ക്കാലത്തേക്ക് ക്ഷമിച്ചു അവളെ അടിക്കാനായി ഉയർത്തിയ കൈ താഴ്ത്തി മനസ്സിനെ അടക്കി നിർത്തി അവളെ ചേർത്ത് പിടിച്ചു.

തൻവിയെയും കൊണ്ട് തിരിച്ചു പോകുന്ന വഴി അവളെ സയൻസ് ട്യൂഷൻ എടുത്ത് കൊണ്ടിരുന്ന മാഷിനെ വീട്ടിൽ പോയി കണ്ട് മുഖത്ത് നോക്കി രണ്ടെണ്ണം പൊട്ടിച്ചിട്ടാണ് സുമിത്ര മകളെയും കൊണ്ട് വീട്ടിലേക്ക് മടങ്ങിയത്.

ആ ഒരു അനുഭവത്തോടെ തൻവി നന്നായി. സുമിത്രയും രമേഷിനെ ഒപ്പം കൂട്ടി മക്കളുടെ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കാനും തുടങ്ങി.