സീമ പിന്നെ വിവാഹമൊന്നും കഴിച്ചില്ല…കാശിയെ അവൾ അത്ര ഡീപ്പ് ആയി സ്നേഹിച്ചിട്ടുണ്ടാകും… ഇതൊക്കെ അവളുടെ ശാപം ആണോ..

പ്രതികാരം
(രചന: ഭാവനാ ബാബു)

“ഇല്ല…സീമേ , അന്ന് നീ കണ്ടത് എന്നെ ആയിരിക്കില്ല…ലോക്ക് ഡൗൺ ടൈമിൽ ഞാൻ നന്തൻകോഡ് വരെ പോയിരുന്നു…പക്ഷെ മെഡിക്കൽ കോളെജ് റോഡ് വഴി , ഞാൻ നടന്നു പോകുന്നത് നീ കണ്ടെന്നോ?….. its not possible….”

എന്റെ ഉത്തരങ്ങൾ സീമയെ തൃപ്തയാക്കിയില്ല…അവൾ വീണ്ടും തർക്കിച്ചു കൊണ്ടിരുന്നു….

“അതെന്താ രഞ്ജു ,എനിക്ക് നിന്നെ കണ്ടാൽ മനസ്സിലാകില്ലേ…? ഒന്നുമില്ലെങ്കിലും 3 വർഷം ഒരു ചങ്കായി നമ്മൾ ഒരേ കോളേജിൽ പഠിച്ചതല്ലേ…പക്ഷെ ലാസ്റ്റ് നീ തന്നെ എന്റെ ചങ്കിനെ പറിച്ചെടുത്തു സ്വന്തമാക്കി.you cheated me…..”

സീമയുടെ മുന കൊള്ളിച്ചുള്ള സംസാരത്തിൽ ഞാനൊന്ന് അസ്വസ്‌ഥയായി…ഇനി സൈലന്റ് ആയിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി….

ഒരു ബൈ പോലും പറയാതെ ഞാൻ വേഗം നെറ്റ് ഓഫ് ആക്കി…

“ഡോക്ടർ…കഴിഞ്ഞ രണ്ടു മാസമായി പലരും ഇത് തന്നെ പറയുന്നു…എന്നെ അവിടെ വച്ചു കണ്ടു…ഇവിടെ വച്ചു കണ്ടു….ഐ ആം സോ ഡിസ്റ്റർബഡ്”…

“കൂൾ ഡൗൺ രഞ്ജു…. ആദ്യം ഇയാൾ ആ ഗ്ലാസ്സിലെ വെള്ളം കൂടിക്ക്….”

സീമയുടെ മെസ്സേജ് കണ്ടപ്പോഴാണ് ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കി ,ഈ അവസ്‌ഥയിൽ നിന്നും എസ്കേപ്പ് ആകാൻ , ഞാൻ സിറ്റിയിലെ ഫേമസ് സൈക്യാട്രിസ്റ്റ് വേണുവിന്റെ അടുത്ത് ഒരു കൗൺസിലിംഗിന് ആയി വന്നത്….

“ലുക്ക് ,രഞ്ജു… ഇത് നിങ്ങൾ വിചാരിക്കുന്നത് പോലെ അത്ര കോംപ്ലിക്കേറ്റഡ് ഒന്നുമല്ല….മൈൻഡ് ഒന്ന് റിലാക്സ് ആക്കി വച്ചാൽ മാറാവുന്നതെ ഉള്ളൂ… …”

‌”നോ ഡോക്ടർ…എനിക്ക് ഇതത്ര സില്ലി ആയിട്ട് തോന്നുന്നില്ല…ഇതിപ്പോൾ ഫസ്റ്റ് ടൈം അല്ല…സീമ പറയുന്നു ഞാൻ മെഡിക്കൽ കോളേജ് വഴി നടന്നു പോകുന്നത് അവൾ കണ്ടെന്ന്…. പക്ഷെ.. ഞാനന്ന് പേരൂർക്കട വഴി ഓട്ടോയിലാണ് വീട്ടിലേക്ക് പോയത്….”

“എന്നാൽ …മങ്ങിയ കാഴ്ച്ചകൾ പോലെ എന്തൊക്കെയോ എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്…അതൊട്ട് ക്ലിയർ ആകുന്നുമില്ല….”

“ഓകെ… രഞ്ജു… ഈ സീമ അല്ലാതെ വേറെ ആരെങ്കിലും തന്നോട് ഇങ്ങനെ അൺ യൂഷ്വൽ ആയി എന്തെങ്കിലും പറഞ്ഞിരുന്നോ….? ഈ ടൈമിലൊക്കെ താൻ ഒറ്റക്ക് ആയിരുന്നോ…?”

“യെസ് ഡോക്ടർ…സീമ മാത്രമായിരുന്നെങ്കിൽ , അവൾക്ക് എന്നോടുള്ള ദേഷ്യം കൊണ്ട് പറയുന്നതാകും എന്നു കരുതി സമാധാനിച്ചേനെ…ഇത് രണ്ടാഴ്ച്ച മുൻപ് , എന്റെ മോൾ തുമ്പയുടെ ക്‌ളാസ് ടീച്ചറും ഇങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞു….അവർ എന്നെ കണ്ടത് സിറ്റിയിലെ ഒരു മാളിന്‌ മുന്നിൽ വെച്ചാണ്…ഇവരൊക്കെ എന്നെ ഒറ്റക്കാണ് കണ്ടത്…പിന്നെ ഞാൻ മോളെ അങ്ങനെ പുറത്തേക്കൊന്നും കൊണ്ട് പോകില്ല…she has some allergic problmes”

” ഉം…അപ്പോൾ അന്ന് നിങ്ങൾ സിറ്റിയിൽ പോയിരുന്നോ…?

“അന്ന് ഞാൻ പാളയത്തെ ജൂബിലി ഹോസ്പിറ്റൽ വരെ പോയിരുന്നു…പക്ഷെ ടീച്ചർ എന്നെ കണ്ടത്‌ പോത്തീസിനു മുൻപിൽ വച്ചാണ് .”

ഞാൻ പറയുന്നത് കേട്ട് ഒരു മിനിറ്റ് നേരത്തേക്ക് ഡോക്ട്ടറും ആകെ കൺഫ്യൂസ്ഡ് ആയ പോലെ എനിക്ക് തോന്നി.

“ഒന്നുകിൽ , നിങ്ങൾ ചില കാര്യങ്ങൾ മിസ്സ് ചെയ്യുന്നു…അല്ലെങ്കിൽ , ടീച്ചർക്ക് എന്തോ മിസ്റ്റെക്ക് പറ്റി…അതും അല്ലെങ്കിൽ , സം തിങ്….”

പകുതി വഴിയിൽ നിന്നു പോയ ഡോക്ടറുടെ വാക്കുകൾ എന്താകും മുഴുമിപ്പിക്കാതെ വിട്ടത്…ഒരു ചെറിയ ഭയം എന്റെ മനസ്സിലേക്ക് അരിച്ചിറങ്ങി….

“അറിയില്ല ഡോക്ടർ…എല്ലാവർക്കും ഒരുപോലെ എന്നെ ഐഡന്റിഫൈ ചെയ്യുന്നതിൽ എങ്ങനെ മിസ്റ്റെക്ക് വരും”?

” ഡോണ്ട് വറി….നമുക്ക് നോക്കാം രഞ്ജു…അതൊക്കെ പോട്ടെ…ഈ സീമയും താനും തമ്മിൽ എന്താണ് പ്രോബ്ലം…”?

“സീമയും ഞാനും തമ്മിൽ ഒരു പ്രോബ്ലവും ഇല്ല ഡോക്ടർ….പക്ഷെ…ഞങ്ങൾ രണ്ടാളും സ്നേഹിച്ചത് ഒരാളെ ആയിരുന്നു…കാശിയെ…അതും പരസ്പരം അറിയാതെ…

“കാശി….?”

“അതെ ഡോക്ടർ…കാശി എന്ന കാശി നാഥ്‌…കാശി വെറുമൊരു സ്റ്റുഡന്റ് മാത്രമായിരുന്നില്ല…സത്യം പറഞ്ഞാൽ അവനൊരു തീപ്പൊരി തന്നെയായിരുന്നു…നല്ലൊരു പ്രാസംഗികൻ…എഴുത്തുകാരൻ… എല്ലാറ്റിനും പുറമെ പഠിപ്പിസ്റ്റും…കോളേജിലെ റോക്ക് സ്റ്റാർ….”

പെൺകുട്ടികൾ അവന്റെ പിന്നാലെ ഭ്രാന്ത് പിടിച്ചു നടക്കുമ്പോഴും , അവന്റെ മനസ്സിൽ തുടക്കം മുതലേ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

കോളേജ് യൂണിയനിൽ അവൻ സെക്രെട്ടറിയും , ഞാൻ ഡെപ്യൂട്ടി സെക്രട്ടറിയും ആയിരുന്നു…ആ ബന്ധം ഞങ്ങളെ കൂടുതൽ അടുപ്പിച്ചു…പക്ഷെ ഇതൊന്നും അറിയാതെ സീമയും രഹസ്യമായി കാശിയെ പ്രണയിച്ചു കൊണ്ടിരുന്നു…

ഞങ്ങളുടെ തേർഡ് ഇയർ സെന്റ് ഓഫിനാണ് സീമ തന്റെ ഇഷ്ടം കാശിയോട് പറയുന്നത്…പക്ഷെ അവൻ അത് അപ്പോൾ തന്നെ നിരസിച്ചു…അവന്റെ പ്രണയം എന്നോട് ആണെന്ന് അവൻ മനപൂർവം പറഞ്ഞില്ല…അവളെ കൂടുതൽ വിഷമിപ്പിക്കേണ്ട എന്നു കരുതിയാകും…

വിവാഹം വരെ സീമയുടെ ഉള്ളിൽ കാശിയാണെന്നു ഞാനും തിരിച്ചറിഞ്ഞില്ല. എന്റെ മനസ്സിൽ ഉള്ളത് അവളോടും ഞാൻ പറഞ്ഞില്ല .

പക്ഷെ…അത് കാര്യങ്ങൾ കൂടുതൽ വഷളാക്കി…തന്റെ പ്രണയം തട്ടിയെടുത്ത കൂട്ടുകാരിയായി അവൾക്ക് ഞാൻ…

അഞ്ചു വർഷങ്ങൾക്ക് ശേഷം കാശി എന്നെ സ്വന്തമാക്കുമ്പോൾ , സ്വന്തം ശരീരം ബ്ലേഡ് കൊണ്ട് മുറിവേല്പിച്ചു സീമ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി….

രണ്ടു ദിവസം കഴിഞ്ഞു ,ഞാനും കാശിയും അവളെ കാണാൻ ചെന്നപ്പോൾ , അവൾ ഞങ്ങൾക്ക് മുഖം നൽകാതെ അലറി വിളിച്ചു…ശരിക്കും ഒരു മുഴു ഭ്രാന്തിയെപ്പോലെ ആയിരുന്നു അപ്പോൾ അവളുടെ അവസ്‌ഥ…

അന്ന് ഞങ്ങൾക്ക് അത് വളരെ സങ്കടമുള്ളൊരു കാഴ്ച്ച തന്നെയായിരുന്നു.എങ്കിലും കഴിഞ്ഞതൊക്കെ ഒരു ദുസ്വപനമായി കരുതി അവൾ ജീവിതത്തിൽ മുന്നേറും എന്നു കരുതി ഞാനും കാശിയും ആശ്വസിക്കാൻ ശ്രമിച്ചു…

പിന്നെ ഞാനും കാശിയും , ഞങ്ങളുടെ ലൈഫിൽ ബിസിയായി…രണ്ടു വർഷം കഴിഞ്ഞപ്പോൾ തുമ്പ മോൾ കൂടി വന്നപ്പോൾ ശരിക്കും സ്വർഗ്ഗതുല്യം എന്നൊക്കെ പറയുന്നത് പോലെയായി ഞങ്ങളുടെ ജീവിതം…

“ആഹാ.. ഒരു സിനിമാക്കഥ പോലെ ഉണ്ടല്ലോ…അപ്പോൾ മിസ്റ്റർ.കാശി ഇപ്പോൾ”???

ആ ചോദ്യത്തിന് മുൻപിൽ എന്റെ മിഴികൾ അറിയാതെ നിറഞ്ഞു തുളുമ്പി…

“പോയി ഡോക്ടർ…എന്നെയും തുമ്പ മോളേയും വിട്ട് തിരിച്ചു വരാൻ കഴിയാത്ത അകലത്തിലേക്ക്…ഈശ്വരന് പോലും ഒരു പക്ഷേ അസൂയ തോന്നിയിട്ടുണ്ടാകും….

“ഐ ആം സോറി രഞ്ജു….ആപ്പോൾ ഈ സീമയുടെ മാരിയേജ് കഴിഞ്ഞോ”?

“Its okay doctor… ഒരു വർഷം മുൻപ് ആക്സിഡന്റിലൂടെയായിരുന്നു കാശിയുടെ മരണം… കണ്ണടയും മുൻപ് ഒന്നേ പറഞ്ഞുള്ളൂ എന്നോട്…ഞാൻ എപ്പോഴും ഹാപ്പി ആയി ഇരിക്കണം..അവനെ കുറിച്ചോർത്ത് ഈ കണ്ണുകൾ നിറയാൻ പാടില്ലെന്നും”

“അന്ന് മുതൽ ഞാൻ എല്ലാം മറക്കുവാൻ ശ്രമിക്കുകയാണ്…തുമ്പ മോളുടെ മുൻപിൽ ഞാൻ ചിരിയോടെ മാത്രമേ നിൽക്കാറുള്ളൂ….”

സീമ പിന്നെ വിവാഹമൊന്നും കഴിച്ചില്ല…കാശിയെ അവൾ അത്ര ഡീപ്പ് ആയി സ്നേഹിച്ചിട്ടുണ്ടാകും…ഇതൊക്കെ അവളുടെ ശാപം ആണോ എന്ന് പോലും എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്.

“ഡോണ്ട് ബി സാഡ് രഞ്ജു…ഇത് വരെ താൻ പറഞ്ഞ കാര്യങ്ങൾ അനലൈസ് ചെയ്യുമ്പോൾ തനിക്ക് എന്തെങ്കിലും ,പ്രോബ്ലം ഉള്ളതായി എനിക്ക് തോന്നിയില്ല ….എന്തായാലും അടുത്തയാഴ്ച്ച നമുക്ക് ഒരു സിറ്റിങ് കൂടി വയ്ക്കാം…അന്ന് ചില ടെസ്റ്റുകൾ കൂടി ചെയ്യാം..അപ്പോൾ കാര്യങ്ങൾ കൂടുതൽ ക്ലിയർ ആകും”….

“ശരി ഡോക്ടർ…ഞാനപ്പോൾ നെക്സ്റ്റ് സാറ്റർഡേ വരാം…

“വണ് മിനിറ്റ്‌ രഞ്ജു… നിങ്ങൾ എങ്ങനെയാണ് സാധാരണ എങ്ങോട്ടെങ്കിലും പോകുന്നത്…I mean do you know driving”?

“ഡ്രൈവിങ് അറിയാം ഡോക്ടർ…പക്ഷെ രണ്ടു മാസം മുൻപ് എന്റെ കാർ ഒരു ഓട്ടോയിൽ ചെന്നിടിച്ചു…അന്നെനിക്ക് ചെറിയ ഫ്രാക്ച്ചർ ഉണ്ടായി…അതിന് ശേഷം ഞാൻ കാർ എടുക്കില്ല…പിന്നെ ഓട്ടോയിലാണ് യാത്രകൾ…”

“ട്ടേക് കെയർ രഞ്ജു….”

അതിനുള്ള റിപ്ലൈ ഒരു ചെറിയ സ്മൈലിൽ ഒതുക്കി ഞാനാ റൂം വിട്ടു….

മരിക്കാൻ എനിക്ക് പേടിയൊന്നുമില്ല…. പക്ഷെ എന്റെ ജീവനായ തുമ്പ മോൾ… അത് മാത്രമാണ് എന്റെ ഏറ്റവും വലിയ പേടി.അടുത്തയാഴ്ച്ച അവളുടെ ആറാമത്തെ പിറന്നാളാണ് .കാശിയുടെ ഓർമ്മകൾ എന്റെയൊപ്പം ജീവിക്കുന്നത് തന്നെ അവളിലൂടെയാണ്….ഓരോന്നു ഓർത്ത് നടക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്….

“ഹേയ്…രഞ്ജു….”

ആരോ വിളിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അത് സീമയായിരുന്നു..അവൾ വേഗത്തിൽ എന്റെ അടുത്തേക്ക് നടന്നടുക്കുകയാണ്…ആ കണ്ണുകളിൽ വല്ലാത്തയൊരു സന്തോഷം .

“മുപ്പത്തി നാല് വയസ്സുള്ള യുവതി, ആക്സിഡന്റിൽ കൊല്ലപ്പെട്ടു..പേര് രഞ്ജു കാശിനാഥ്‌… അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുമ്പോൾ , ഒരു പ്രൈവറ്റ് ബസിനടിയിൽ പെട്ടാണ് ഈ ദാരുണ അന്ത്യം സംഭവിച്ചത്.

പിറ്റേ ദിവസത്തെ പ്രമുഖ പത്രത്തിന്റെ മൂന്നാം പേജിലെ ചെറിയ കോളത്തിലാണ് ഇങ്ങനെയൊരു വാർത്ത പ്രത്യക്ഷപ്പെട്ടത്….

പക പോക്കിയ സർപ്പത്തിനെ പോലെ സീമ ഒന്ന് ദീർഘമായി നിശ്വസിച്ചു….

ചാരു കസേരയിൽ കിടന്ന സീമ ഫോൺ റിങ് കേട്ടാണ് പാതി മയക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്…

“ഹലോ…ആരാണ്…”?

“മാഡം… ഞാൻ ഇൻസ്റ്റിട്യൂഷനിൽ നിന്നും വിളിക്കുകയാണ്…നിങ്ങളുടെ ആറു മാസത്തെ ഹിപ്നോട്ടിസം കോഴ്‌സിന്റെ സർട്ടിഫിക്റ്റ് വന്നിട്ടുണ്ട്…ഇപ്പോൾ വന്നാൽ അത് കലക്റ്റ് ചെയ്യാം….

“ഇന്ന് എനിക്ക് നല്ല സുഖമില്ല…രണ്ടു ദിവസത്തിനിടയ്ക്ക് ഞാൻ വരും.”

“ഓകെ മാം….”

സീമ വീണ്ടും രഞ്ജുവിന്റെ ഫോട്ടോയിലേക്ക് നോക്കി…

“സോറി ഡിയർ… എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമായിരുന്നു…അതിനേക്കാൾ ഇഷ്ടമായിരുന്നു എന്റെ കാശിയെ…പിന്നെ തുമ്പയെ കുറിച്ചോർത്ത് നീ ടെൻഷൻ അടിക്കേണ്ട…അവൾക്ക് ഇനിയെന്നും ഞാനുണ്ട്…”

“നീ കാശിയെ എന്നിൽ നിന്നും പറിച്ചെടുത്തില്ലായിരുന്നെങ്കിൽ അവൾ എന്റെ മകളായി എന്റെ ഉദരത്തിൽ ജനിക്കേണ്ടവൾ അല്ലെ…ഇത് കേൾക്കുമ്പോൾ നീ ശരിക്കും അതിശയിച്ചു പോകും അല്ലെ.?..എന്നെ സ്നേഹിക്കണോ വെറുക്കണോ എന്നോർത്ത് നിന്റെ ആത്മാവ് ഗതി കിട്ടാതെ കാലങ്ങളോളം അലയും….”

തുമ്പ വലുതായി , എന്നെങ്കിലും ഈ സത്യങ്ങൾ ഒക്കെ അറിഞ്ഞാൽ അവളും ഇതേ അവസ്‌ഥയിൽ ആയിരിക്കും… അപ്പോഴേക്കും അവൾ എന്നെ വല്ലാതെ സ്നേഹിച്ചു തുടങ്ങിയിരിക്കും. എന്റെ തെറ്റുകൾ ക്ഷമിക്കാനുള്ള മനസ്സ് അവൾക്ക് ഉണ്ടായാൽ ഞാൻ ജയിച്ചു..അത് കണ്ട് നീയും കാശിയും സങ്കടപ്പെടണം….ഇതാണ് എന്റെ പ്രതികാരത്തിന്റെ ക്ളൈമാക്‌സ്….

ഭ്രാന്ത് പിടിച്ച സ്വപ്നങ്ങൾക്ക് തൽക്കാലത്തേക്ക് വിടുതൽ കൊടുത്ത് , സീമ വീണ്ടും കസേരയിലേക്ക് ചാഞ്ഞു കിടന്നു….ആവളുടെ മനസ്സിൽ അപ്പോൾ തുമ്പ മാത്രമേ ഉണ്ടായിരുന്നുള്ളൂ…..അവൾ കേൾക്കാൻ കൊതിച്ചിരുന്ന തുമ്പയുടെ അമ്മേ എന്ന തേൻ മൊഴിയും….

(പ്രണയം പ്രതികാരമാകുമ്പോൾ , മനുഷ്യ മനസ്സുകൾ അർഥമില്ലാതെ അലഞ്ഞു കൊണ്ടിരിക്കും).