ഇന്ന് വേണ്ട കുട്ടേട്ടാ. എനിക്കൊട്ടും വയ്യ, എനിക്ക് ആർത്തവമാണ്. നിങ്ങടെ ദേഹത്തും കിടക്കയിലുമൊക്കെ ചോരയാകും..

(രചന: ശിവ)

അന്നും പതിവ് പോലെ കുടിച്ചിട്ട് വന്ന് കുട്ടൻ, ബിന്ദുവിനെ പൊതിരെ തല്ലി. അമ്മയെ അച്ഛൻ തല്ലുന്നത് കണ്ട് രണ്ട് വയസ്സുകാരി അമ്മാളു വാവിട്ട് കരഞ്ഞു.

“””തല്ലല്ലേ കുട്ടേട്ടാ എന്ന് പറഞ്ഞു നീലി പെണ്ണ് നിലവിളിച്ചു കരഞ്ഞതൊന്നും അവന്റെ കാതിൽ പറഞ്ഞില്ല.

എന്നും കുട്ടന്റെ കയ്യിലെ തല്ല് കൊള്ളാനെ ആ പാവത്തിന് നേരമുണ്ടായിരുന്നുള്ളു. വീടിന് അടുത്ത് കൊത്തന്റെ കയ്യാളായി വന്നിരുന്ന കുട്ടനെ കണ്ട് ഇഷ്ടപ്പെട്ടു അവന്റെ കൂടെ സ്വന്തം നാട് വിട്ട് കുട്ടന്റെ നാട്ടിലേക്ക് വന്നവളാണ് നീലി.

കരിവീട്ടി പോലെ കറുത്തിരിക്കുന്ന കുട്ടന് വെളുത്തു സുന്ദരിയായ നീലിയെ ഭാര്യയായി കിട്ടിയത് അവന്റെ സുഹൃത്തുക്കൾക്ക് അസൂയ തോന്നാൻ കാരണമായി.

എല്ല് മുറിയെ പണിയെടുക്കുന്ന കുട്ടൻ ദിനവും വൈകുന്നേരം ഇത്തിരി കള്ള് മോന്തി വരുന്നത് പതിവാണ്. കുട്ടന് നീലിയോടും നീലിക്ക് അവനോടും അടങ്ങാത്ത പ്രേമമായിരുന്നു. കുഞ്ഞ് ഉണ്ടാകുന്നതിനു മുൻപ് വരെ കള്ള് മോന്തി വന്നാലും കുട്ടൻ സ്നേഹത്തോടെ മാത്രേ അവളോട് പെരുമാറിയിട്ടുള്ളു.

എന്തായാലും കെട്ട് കഴിഞ്ഞു കൊല്ലം ഒന്ന് കഴിഞ്ഞപ്പോൾ നീലി പെണ്ണ് വെളുത്തു തുടുത്തൊരു മാലാഖ കുഞ്ഞിനെ പ്രസവിച്ചു.
ഒന്ന് പെറ്റ് കഴിഞ്ഞപ്പോൾ നീലിയുടെ സൗന്ദര്യം ഒന്നുകൂടി വർദ്ധിച്ചു.

കുട്ടന്റെ കൂട്ടുകാരും നാട്ടിലെ വഷളന്മാരും നീലിയെ കണ്ണുകൾ കൊണ്ട് അടിമുടി ഉഴിഞ്ഞു അവളുമായി രമിക്കുന്നത് സ്വപ്നം കണ്ട് നടന്നു.

കുട്ടനും പെണ്ണും പ്രേമിച്ചു കൊഞ്ചി കുഴഞ്ഞു സ്നേഹത്തോടെ ജീവിക്കുന്നത് പലരിലും അസൂയ കൂട്ടി.

അങ്ങനെ അസൂയ മൂത്ത കുട്ടന്റെ കൂട്ടുകാർ അന്തിക്ക് കള്ള് മോന്തുമ്പോ അവന്റെ മനസ്സിൽ മെല്ലെ മെല്ലെ വിഷം കുത്തിവക്കാൻ തുടങ്ങി. കള്ളിനൊപ്പം അവനറിയാതെ കഞ്ചാവും കൂട്ടുകാർ അവനു വലിക്കാനായി കൊടുക്കാൻ തുടങ്ങി. അങ്ങനെ കുറച്ചു കുറച്ചായി കുട്ടൻ ലഹരിക്ക് അടിമപ്പെട്ട് തുടങ്ങിയിരുന്നു.

കറുത്തിരിക്കുന്ന കുട്ടനൊരിക്കലും വെളുത്ത കുഞ്ഞുണ്ടാവില്ലെന്നും കുട്ടികൾക്ക് അമ്മേടെ നിറമല്ല അച്ഛന്റെ ആയിരിക്കുമെന്നും നീലിപ്പെണ്ണ് പ്രസവിച്ചത് അവന്റെ കുട്ടിയല്ല എന്നൊക്കെ കൂട്ടുകാർ നിരന്തരം കുട്ടനോട് പറയാൻ തുടങ്ങി.

ആദ്യമൊക്കെ അതൊന്നും ചെവികൊണ്ടില്ലെങ്കിലും പോകപോകെ കുട്ടന്റെ മനസ്സിലും ആ ചിന്ത വേരുറച്ചു. അതിന് പ്രധാന കാരണം കുട്ടന്റെ അമ്മ വെളുത്തിട്ടും അച്ഛൻ കറുത്തിട്ടുമായിരുന്നു. കുട്ടന് അച്ഛന്റെ നിറം കിട്ടി കുട്ടന്റെ കുട്ടിക്ക് കിട്ടിയില്ല എന്ന് പറഞ്ഞു അവനെ കൂട്ടുകാർ കളിയാക്കി.

അതുപോലെ ദൂരെ സ്ഥലത്ത് പണിക്ക് പോവുമ്പോൾ നീലിയുടെ രഹസ്യക്കാരൻ അവൾക്കൊപ്പം കിടക്കാൻ വരുമെന്നും അവന്മാർ പറഞ്ഞുണ്ടാക്കി. വെളുത്തു തുടുത്തിരിക്കുന്ന അവൾക്ക് കറുത്തിരുണ്ട കുട്ടനെ മടുത്ത് കാണുമെന്നും അതുകൊണ്ടാവും രഹസ്യബന്ധം കണ്ട് പിടിച്ചതെന്നും പറഞ്ഞപ്പോൾ കള്ളിന്റെ ലഹരിയിൽ കുട്ടനും അതേറ്റ് പിടിക്കാൻ തുടങ്ങി.

അങ്ങനെ കുട്ടിയുടെ പിതൃത്വം ചൊല്ലിയും നീലിയുടെ രഹസ്യക്കാരനെ ചൊല്ലിയും നിരന്തരം ആ ഓല മേഞ്ഞ കൊച്ച് വീടിനുള്ളിൽ അടിയും വഴക്കും മാത്രമായി.

നീലിക്ക് പിന്നെന്നും കണ്ണീർ മാത്രമായി. അതീവ സ്നേഹത്തോടെ ഇണച്ചേർന്നിരുന്ന അവരുടെ ഇടയിൽ ക്രൂരമായ ബലാത്സംഗം അരങ്ങേറി. കുട്ടന്റെ ജീവിതം തകർച്ചയിലേക്ക് പോകുന്നത് കണ്ട് അസൂയാലുക്കൾ സന്തോഷിച്ചു തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും അവരൊക്കെ നീലിയോട് തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കാൻ തുടങ്ങി. ചിലർ ആളൊഴിഞ്ഞ ഇടവഴിയിൽ വച്ച് അവളെ കയറിപ്പിടിക്കാനും ധൈര്യപ്പെട്ടു. നീലിയുടെ ശരീരത്തിൽ തൊട്ടവരൊക്കെ അവളുടെ കൈചൂട് കരണത്ത് അറിഞ്ഞു നാണംകെട്ട് അവളുടെ മുന്നിൽ നിന്ന് ഓടിപ്പോയി.

പക്ഷേ നീലിയുടെ കുട്ടനുമൊത്തുള്ള ജീവിതം ഇരുട്ടിലായി തുടങ്ങിയിരുന്നു. കുട്ടനവളെ തൃപ്തിപ്പെടുത്താൻ പറ്റാത്തോണ്ടാണ് നീലി വേറെ ആണുങ്ങളെ ചൂട് തേടി ചെന്നതെന്ന മറ്റുള്ളവരുടെ വാക്ക് വിശ്വസിച്ചു കള്ള് മോന്തി വീട്ടിലെത്തുന്ന കുട്ടൻ, രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മുൻപിലിട്ട് നീലിയെ കടന്ന് പിടിച്ച് ബലാത്‌കാരമായി പ്രാപിക്കും.

നീലി എത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും കുട്ടൻ നന്നായില്ല. മനസ്സിൽ കയറിക്കൂടിയ സംശയം അത്രമേൽ ആഴത്തിൽ അവന്റെ മനസ്സിൽ പതിഞ്ഞു പോയിരുന്നു. കുട്ടനിൽ നിന്ന് ഇത്രേം പീഡനം ഏറ്റിട്ടും സ്വന്തം വീട്ടിലേക്ക് തിരികെ ചെല്ലാൻ മടിച്ച് എല്ലാം ശരിയാകുമെന്ന ആശ്വാസത്തിൽ നീലിപ്പെണ്ണ് അവന്റെ അതിക്രമങ്ങളൊക്കെ സഹിച്ച് അവിടെ പിടിച്ചു നിന്നു.

പതിവുപോലെ അന്നും കള്ള് മോന്തി വീട്ടിലെത്തിയ കുട്ടൻ കുഞ്ഞിനെ മുലയൂട്ടി കൊണ്ടിരുന്ന നീലിയെ കടന്ന് പിടിച്ചു.

അവളുടെ മുടിയിൽ പിടിച്ചു നീലിയെ പൊക്കിയെടുത്ത കുട്ടൻ അവളുടെ ഇരു കരണത്തും മാറി മാറി തല്ലി.

കരഞ്ഞുകൊണ്ട് അവർക്കിടയിലേക്ക് ചെന്ന അമ്മാളുവിനെ അവൻ ഒരു നികൃഷ്ട ജീവിയെ പോലെ നോക്കികൊണ്ട് പിന്നിലേക്ക് തള്ളി.

ശേഷം നീലിയെ തറയിലേക്ക് അമർത്തി അവളുടെ വസ്ത്രങ്ങളൊക്കെ വലിച്ചു കീറി.

“””കുട്ടേട്ടാ… എന്നോട് ഇങ്ങനെയൊന്നും ചെയ്യരുത്. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നോടിങ്ങനെ.

“””ഞാൻ തരുന്ന സുഖം പോരാഞ്ഞിട്ടല്ലെടി നീ കണ്ടവന്മാരെ വിളിച്ചു കേറ്റുന്നത്.

കുട്ടൻ മുരണ്ടു.

“””അനാവശ്യം പറയരുത് കുട്ടേട്ടാ. നിങ്ങളില്ലാതെ ഒരാളും എന്നെ തൊട്ടിട്ടില്ല.

“””നിന്നെയാരും തൊട്ടിട്ടില്ലെങ്കി പിന്നെ ഈ നായിന്റെ മോള് ഏതവന് ഉണ്ടായതാടി പൂ… മോളേ…
എന്നെ വെറും പോഴനാക്കാമെന്ന് വിചാരിച്ചോ നീ. എനിക്കെല്ലാം അറിയാടി… ഈ വിഷവിത്ത് നിന്റെ രഹസ്യകാരന്റെ തന്നെയാ.

“””കുട്ടേട്ടനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കണ്ട തെണ്ടികൾ പറയുന്നതും കേട്ട് കുടിച്ചു വന്ന് എന്നെ ഉപദ്രവിച്ചു നമ്മുടെ നല്ല ജീവിതം വെറുതെ നശിപ്പിക്കുകയാണ് കുട്ടേട്ടൻ. കുട്ടേട്ടൻ കുടിക്കാതിരുന്നാൽ തന്നെ പകുതി പ്രശ്നം കുറയും. എന്റെ മനസ്സിൽ കുട്ടേട്ടൻ അല്ലാതെ വേറാരുമില്ല.

“””നിൻ ചാരിത്ര്യ പ്രസംഗം എനിക്ക് കേക്കണ്ട. അടങ്ങി കിടക്കെടി.

കുതറി എണീക്കാൻ ശ്രമിച്ചവളെ അവൻ തറയിലേക്ക് അമർത്തി.

“””ഇന്ന് വേണ്ട കുട്ടേട്ടാ. എനിക്കൊട്ടും വയ്യ, എനിക്ക് ആർത്തവമാണ്. നിങ്ങടെ ദേഹത്തും കിടക്കയിലുമൊക്കെ ചോരയാകും.

നീലിപ്പെണ്ണ് കരഞ്ഞുപോയി.

“””ഹോ നാശം പിടിക്കാൻ.

കുട്ടൻ അരിശത്തോടെ അവളുടെ ദേഹത്തു നിന്ന് എഴുന്നേറ്റു മാറി.

നീലി വേഗമെഴുന്നേറ്റ് അടുത്ത മുറിയിലേക്ക് പോയി അവൻ വലിച്ചു കീറിയ മുണ്ടും റൗക്കയും മാറ്റി വേറെ ധരിച്ചു. വസ്ത്രം മാറി വന്ന നീലി ഒരു നിമിഷം മുന്നിലെ കാഴ്ച കണ്ട് നടുങ്ങിപ്പോയി.

രണ്ട് വയസ്സുള്ള തങ്ങളുടെ മോളെ നഗ്നയാക്കി മടിയിൽ പിടിച്ചിരുത്തി ഇത്തിരിയില്ലാത്ത ആ കുഞ്ഞിന്റെ ശരീരത്തിലൂടെ തന്റെ ലൈംഗിക അവയവം ഉരസി നോക്കി സുഖം കണ്ടെത്താൻ ശ്രമിക്കുന്ന കുട്ടനെ കണ്ട് ഒരു നിമിഷം നീലി, കള്ളിയങ്കാട്ടു നീലിയായി മാറി.

ഒന്നുമറിയാത്ത പാവം അമ്മാളു അച്ഛന്റെ വൃത്തികേടുകൾ എന്തെന്ന് മനസ്സിലാവാതെ അയാളുടെ പിടുത്തത്തിൽ അസ്വസ്ഥത പൂണ്ടു ചിണുങ്ങാനും എണീക്കാനുമൊക്കെ ശ്രമിച്ചു. ലഹരി തലയ്ക്ക് പിടിച്ച കുട്ടൻ ആ സമയം തീർത്തും ഒരു ഭ്രാന്തനെ പോലെയായി തീർന്നിരുന്നു.

തന്റെ പൊന്നുമോളെ കാമകണ്ണോടെ കണ്ട കുട്ടനെ കൈയ്യിൽ കിട്ടിയ വടി കൊണ്ട് അവൾ പിന്നിൽ നിന്ന് അടിച്ചിട്ടു.

“അയ്യോ…” ഒരലർച്ചയോടെ തലയ്ക്ക് കൈത്താങ്ങി അവൻ പിന്നിലേക്ക് മലച്ചുവീണു. അടിയേറ്റ് വീണ കുട്ടനെ കലിയടങ്ങും വരെ അവൾ തല്ലി.

അടുക്കളയിൽ നിന്നുമൊരു കമ്പി പാര എടുത്തുകൊണ്ടു വന്ന് അവന്റെ രണ്ട് കാലും കൈയ്യും കൂടി തല്ലി ഓടിച്ചപ്പോഴാണ് നീലിയുടെ കലി അടങ്ങിയത്.

ചോരയൊഴുകി ബോധം നശിച്ചു കിടക്കുന്ന കുട്ടനെ അവിടെ ഉപേക്ഷിച്ചു കുഞ്ഞിനെ മാറോടടുക്കി കൈയ്യിൽ കിട്ടിയ സാധനങ്ങളും കെട്ടിപ്പെറുക്കി ആ രാത്രി തന്നെ നീലി അവൻ അന്വേഷിച്ചു വരാത്ത ദൂരത്തേക്ക് പുതിയ ജീവിതം തേടി യാത്രയായി.