അങ്ങനെ ഞങ്ങൾ പെണ്ണ് വീട്ടിൽ എത്തി, കുറച്ചു കഴിഞ്ഞു ചായ കപ്പും ആയി..

ചിലങ്ക
(രചന: Sharath Sambhavi)

ബാലുവേട്ടൻ ഇന്ന് ഇല്ലാത്ത കൊണ്ട് ഓഫീസിലെ ക്യാഷ് കൌണ്ടർ ക്ലോസ് ചെയ്യൂവായിരുന്നു അപ്പോൾ ആണ് നാട്ടിൽ നിന്ന് അമ്മയുടെ കാൾ..

“ഡാ… കണ്ണാ.. ജോലി കഴിഞ്ഞോ ഇന്നത്തെ..? ”

“ഇല്ലമ്മാ … കുറച്ച് കൂടിയുണ്ട്.. എന്ത്യേ… ഈ സമയത്ത് ”

“ഡാ ഞായറാഴ്ച നീ എത്തില്ലേ ആ കുട്ട്യേ കാണാൻ പോവാൻ..”

“ഏത് കുട്ടി… അമ്മ എന്തൊക്കെയാ ഈ പറയുന്നേ.. ” ഞാൻ ആകെ അമ്പരന്നു”

“അത് ശരി അപ്പൊ നിന്റെ പെങ്ങൾ ഒന്നും പറഞ്ഞില്ലേ നിന്നോട്…. ”

“ഏയ്.. എവിടേട്ട് .. അവളെ ഞാൻ ഒന്ന് വിളിക്കട്ടെ…”

“അവൾ ദാ ഇവിടെത്തന്നെയുണ്ട്.. ഞാൻ ഫോൺ കൊടുക്കാം ”

“മ്മ്… ”

“മുത്തേ…. ദാ കണ്ണൻ വിളിക്കുന്നു…. അവൻ ഒന്നും അറിഞ്ഞിട്ടില്ലാത്രെ … നീ ഒന്നും പറഞ്ഞിലേ അവനോട് ”

“അത് കൊള്ളാം അമ്മ എന്ത് പണിയാ ഈ കാട്ടിയെ… ഏട്ടൻ വരുമ്പോൾ പറയാം എന്ന് കരുതി ഇരുന്നെയാ.. എല്ലാം നശിപ്പിച്ചു..”

അമ്മയും മോളും സംസാരിക്കുന്നത് എനിക്കു ഫോണിലൂടെ നന്നായി കേൾക്കാം. ..

“ഹലോ… ഏട്ടാ……”

“ആ… ഏട്ടന്റെ പൊന്നുമോൾ അവിടെ ഇണ്ടായിരുന്നു അല്ലേ…ഞാൻ കേട്ടു അമ്മയും മോളും കൂടി പറയുന്നത്… ആരെ പോയ്‌ കാണുന്ന കാര്യം ആണ് ഈ ഞായറാഴ്ച…. ”

“അത്.. ഏട്ടാ…. എന്റെ ഒപ്പം ജോലി ചെയ്യുന്ന.. കുട്ടിയാണ്.. ഞാൻ പറഞ്ഞിട്ടില്ലേ അഞ്ജലി… നല്ല കുട്ട്യേ. നമുക്ക് ഒന്ന് ആലോചിക്കാം ഏട്ടന് ചേരും…. ”

“അയ്യാ… രണ്ടും കൂടി അങ്ങ് പോയാൽ മതി.. ഞാൻ എങ്ങും ഇല്ലാ… നിനക്ക് അറിയാവുന്നത് അല്ലേ എന്റെ ഇഷ്ട്ടങ്ങൾ ഒക്കെ..”

“ഓഹ്.. അറിയാം സാർ… ഒന്നേൽ ഒരു നേഴ്സ് അല്ലേ ടീച്ചർ… പിന്നെ ഡാൻസ് അറിഞ്ഞിരിക്കണം ഇത്രയല്ലേ ഉള്ളൂ…. ”

“ആ.. ഇത്രേ ഉള്ളൂ…. എന്തേ..? ”

“എന്റെ ഏട്ടാ അതല്ലേ ഞാൻ ആലോചിച്ചത്… എന്റെ ഹോസ്പിറ്റലിൽ നേഴ്സ് പിന്നെ നല്ല ഡാൻസർഉം ആണ്.. പോരെ… കൂടാതെ കാണാനും കൊള്ളാം… ”

“ഡീ… എന്നാലും…”

“ഒരു എന്നാലും ഇല്ലാ…… അവിടത്തെ ഉത്സവം കഴിഞ്ഞാൽ ഉടനെ ഇങ് പൊന്നേക്കണം ”

“മ്മ്.. ശരി…”

ഇതും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചയ്തു..ഞാൻ ജോലി ചെയ്യുന്ന അമ്പലത്തിൽ അഷ്ടമിരോഹിണി ഉത്സവം ആണ് അതിന്റെ കാര്യാ പെങ്ങൾ പറഞ്ഞത്..

പെട്ടെന്ന് അപ്പുറത്ത് നിന്ന് കൂട്ടുകാരൻ സജിത്ത് വിളിച്ചു….. സ്റ്റേജ് പ്രോഗ്രാം തുടങ്ങി അത് കാണാൻ ആയിരുന്നു.. ഞങ്ങൾ ഓഫീസ് അടച്ചു പോയിരുന്നു.

ആദ്യമൊക്കെ അമ്മമാരുടെ പ്രോഗ്രാം ആയിരുന്നു… അത് കഴിഞ്ഞു വേദിയിൽ നിന്ന് അടുത്ത സെമി ക്ലാസിക്കൽ ഡാൻസർന്റെ പേര് അനൗൺസ് ചെയ്തു…

“അഞ്ജലി “…. മുത്തും അമ്മയും പറഞ്ഞ അതേ പേര്…

കർട്ടൻ ഉയർന്നു…. ഓരോ വരികൾക്കൊപ്പം അവൾ ലയിച്ചു ചേർന്നു നൃത്തം ചെയ്തു… ആ.. നുണക്കുഴി കവിളുകൾ.. ഓരോ മുദ്രകൾ… എന്തോ അതിൽ തന്നെ ഞാൻ ലയിച്ചുഇരുന്നുപോയ്‌ ….

സജിത്ത്നോട്‌ ആ കുട്ട്യേ പറ്റി ചോദിച്ചു … അവനും അറിയില്ല ആദ്യയിട്ട കാണുന്നേ എന്ന്…

പ്രോഗ്രാം കഴിഞ്ഞു ചോറ് അവിടെ ഇരുന്നു കഴിക്കുമ്പോളും എന്റെ കണ്ണുകൾ തിരയുന്നുണ്ടായിരുന്നു ആ മുഖം ഒരിക്കൽ കൂടി കാണാൻ…..

പിറ്റേന്ന് രാവിലെ തന്നെ നാടിലോട്ടു പൊന്നു.. ഉറക്കക്ഷീണം ഉള്ളത് കൊണ്ട് പുറത്തേക്ക് ഒന്നും പോയില്ല… പിറ്റേന്ന് ഞായർ മുത്ത് രാവിലെ തന്നെ വന്നു കുത്തി പൊക്കി..

അളിയനും വന്നിട്ടുണ്ട്.. ഞാൻ മുങ്ങും മുൻപ് കൊണ്ട് പോയ്‌ പെണ്ണ്കാണിക്കാൻ തന്നെ പരിപാടി..

ഫോൺ എടുത്ത് നാട്ടിലെ ചങ്ക് ആയ സനീഷ് നെ വിളിച്ചു കാര്യം പറഞ്ഞു..

“ഡാ… ഇതിൽ നിന്ന് ഒന്ന് ഊരി തരണം… എനിക്കു ആ ഡാൻസ് ച്യ്ത കുട്ടിയാടാ മനസ്സ് നിറയെ..”

“മ്മ്… മനസ്സിലായി.. ഒരു കാര്യം ചെയ്യാം.. ഞാൻ കൂടി വരാം.. പെണ്ണുകാണാൻ.. കണ്ടുകഴിഞ്ഞു നമുക്ക് എന്താന്ന് വെച്ചാൽ തീരുമാനിക്കാം.. ”

അങ്ങനെ ഞങ്ങൾ പെണ്ണ് വീട്ടിൽ എത്തി…. കുറച്ചു കഴിഞ്ഞു ചായ കപ്പും ആയി.. ഒരു പെൺകുട്ടി എന്റെ മുന്നിൽ വന്നു നിന്ന്…

ചായ വാങ്ങാൻ നേരം തലയുയർത്തി നോക്കിയ ഞാൻ ഞെട്ടി… ഞാൻ… ഞാൻ അവിടെ കണ്ട അതേ അഞ്ജലി….

“എന്താ ഏട്ടാ… ഞെട്ടണ്ട… ആ അഞ്ജലി തന്നെയാ ഇത്..” മുത്ത് എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…

ഒന്നും മനസ്സിലാകാതെ ആകെ അമ്പരന്നു ഇരിക്കുന്ന എന്നോട് അവൾ പറഞ്ഞു…

“ഏട്ടനെ അവിടെ വെച്ച് കണ്ടകാര്യം അഞ്ജലി എന്നോട് പറഞ്ഞിരുന്നു…

അവളുടെ ആന്റിയുടെ വീട് ഏട്ടൻ ജോലിചെയ്യുന്ന അമ്പലത്തിന്റെ അടുത്ത് ആണ് അങ്ങനെ വന്നത് ആണ്.. എല്ലാവരും നിർബന്ധം പിടിച്ചപ്പോൾ ഡാൻസും ചെയ്തു.. രാത്രി തന്നെ ഇങ് പോരുകയും ചെയ്തു. ”

എന്ത് പറയണമെന്ന് പോലും അറിയാതെ ആകെ ഒരു വല്ലാത്ത അവസ്ഥയായിരുന്നു ഞാൻ…. ഇത് സ്വപ്നം ആണോ എന്ന് പോലും ചിന്തിച്ചുഇരുന്നപ്പോൾ ആണ്…സനീഷ് ഇടപെട്ടു

“അതേ ചെറുക്കനും പെണ്ണിനും മനസ്സ് തുറന്നു എന്തലും സംസാരിക്കാൻ ഉണ്ടാവും… ”

“നേരാ.. ഇതും ഇപ്പോ ഒരു ചടങ്ങ് അല്ലേ… ചെല്ല് മോളേ എങ്കിൽ… ”

അഞ്ജലിയുടെ അച്ഛൻ ആണ് അത് പറഞ്ഞത്…

ഞങ്ങൾ രണ്ടാളും അഞ്ജലി യുടെ റൂമിലെക്ക് നടന്നു മുത്ത് എല്ലാം പറഞ്ഞസ്ഥിതിക്ക് ഞങ്ങൾക്ക് ഒന്നും പ്രത്യകിച് പറയാൻ ഇണ്ടായിരുന്നില്ല..

ഒരു ചോദ്യം മാത്രം ഞാൻ ചോദിച്ചു…

ഇയാൾക്ക് സമ്മതം ആണോ? എന്ന്….

അതിനു ഉത്തരമായി ഷെൽഫിൽ വെച്ചിരുന്ന ഒരു ചിലങ്ക അഞ്ജലി കയ്യിൽ എടുത്തു..

എന്നിട്ട് ചിത്രത്തിൽ ലിസി ലാലേട്ടാനോട്‌ സമ്മതം അറിയിച്ചപോലെ… ചിലങ്കയിൽ രണ്ട് തട്ട്..

Leave a Reply

Your email address will not be published. Required fields are marked *