കല്യാണം കഴിഞ്ഞ് ആദ്യമായുള്ള മാറി നിൽക്കൽ ഭദ്രയേയും മനുവിനേയും വളരെ..

എൻ്റെ മാത്രം ഭദ്ര
(രചന: നവ്യ)

“ഏട്ടാ ഒന്നു പിടി വിട്ടേ .. സമയം 6 മണിയായ്. ഇനിയെന്തൊക്കെ ജോലിയുണ്ട്. ”

അവൻ്റെ കൈകൾ ബലമായി അടർത്തിമാറ്റി കള്ളച്ചിരിയോടെ അവൾ സാരിത്തുമ്പ് നേരെയാക്കി കട്ടിലിൽ നിന്നെഴുന്നേറ്റു.

രാവിലെയെഴുന്നേറ്റ് കുളിച്ച് വിളക്ക് വെച്ചാൽ മാത്രമാണ് ഭദ്രയുടെ ഒരുദിവസം തുടങ്ങുക.

പിന്നെയങ്ങോട്ട് ധൃതി പിടിച്ച അടുക്കളയുദ്ധവും മനുവിനെ കുത്തിയെഴുന്നേൽപ്പിച്ച് ജോലിക്ക് പോകാൻ റെഡിയാക്കിയാൽ രാവിലെയുള്ള ഭദ്രയുടെ ജോലിക്ക് അവസാനമായി.

“മോളേ.. ഞാനിറങ്ങുന്നു. ഒന്നു വന്നേ….”

“ഈ മനുഷ്യൻ്റെ ഒരു കാര്യം ” ഭദ്ര കലി തുള്ളി മനുവിൻ്റെ അടുത്തേക്ക് പോയി.

“എന്തേ മോളേ നെറ്റിയിൽ സിന്ദൂരം ഇട്ടില്ലെ. മനുവിൻ്റെ മുഖത്ത് നീരസം വന്നു.” ഏട്ടാ… ഞാൻ അത് തിരക്കിന് വിട്ടു പോയി.. ”

നിൻ്റെ ഒരു തിരക്ക് എന്നും പറഞ്ഞ് മനു സിന്ദൂരച്ചെപ്പെടുത്ത് ഭദ്രയുടെ നെറുകയിൽ ചാർത്തി ചുബിച്ചു.

യാത്ര പറഞ്ഞ് അവൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിനെ തന്നതിൽ അവൾ ദൈവത്തിനോട് നന്ദി പറഞ്ഞു.

പരസ്പരം പ്രണയിച്ച് സുഖദുഃഖങ്ങൾ പങ്കുവെച്ച് മനു ഭദ്ര ദമ്പതികൾ ഒന്നുചേരലിൻ്റെ ഒന്നാം വർഷം പൂർത്തീകരിച്ചു.

അങ്ങനെയിരിക്കെയാണ് ഓഫീസ് സംബന്ധമായി മനുവിന് ഒരു മാസം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്.

ഭദ്രയ്ക്ക് കൂട്ടായി ഒരു ജോലിക്കാരിയെ നിർത്തി മനസില്ലാ മനസോടെ മനു യാത്രയായി.

കല്യാണം കഴിഞ്ഞ് ആദ്യമായുള്ള മാറി നിൽക്കൽ ഭദ്രയേയും മനുവിനേയും വളരെ വിഷമിപ്പിച്ചു. മനു പോയി ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഭദ്രയൊന്ന് തല കറങ്ങി വീണു. അതെ അവരുടെ ജീവിതത്തിൽ ഒരാൾ കൂടി കടന്നു വരാൻ പോകുന്നു.

“എൻ്റെ മനുവേട്ടൻ്റെ കു ഞ്ഞ്” .. അവൾ സന്തോഷ വാർത്ത മനുവിനെ അറിയിക്കാൻ ഫോൺ കയ്യിലെടുത്തു.

“വേണ്ട, ഇപ്പോൾ പറയണ്ട. ഓഫീസ് തിരക്കിൽ ഏട്ടന് സന്തോഷിക്കാൻ പറ്റില്ല. നേരിട്ട് കണ്ട് കെട്ടിപ്പിടിച്ച് തന്നെ പറയാം”. പിന്നീടങ്ങോട് ദിവസങ്ങൾ എണ്ണി കാത്തിരിപ്പായിരുന്നു ഭദ്ര.

വിശേഷങ്ങൾ അറിയാൻ ദിവസവും ഫോൺ വിളിക്കുന്ന മനുവിനോട് കു ഞ്ഞിൻ്റെ കാര്യം പറയാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.

അന്ന് ഒരു ദിവസം വീടിൻ്റെ തട്ടിൻപുറം വൃത്തിയാക്കുമ്പോൾ പഴയ ഒരു പെട്ടി ജോലിക്കാരി അവൾക്ക് എടുത്ത് കൊടുത്തു..

ഈ വിട്ടിൽ വന്നിട്ട് ഒരു വർഷം ആയെങ്കിലും ഭദ്ര കയറാത്ത ഒരേയൊരു സ്ഥലവും തട്ടിൻപുറമായിരുന്നു..

അവിടെ വലിഞ്ഞുകയറാൻ മനു അവളെ അനുവദിച്ചില്ല എന്നു പറയുന്നതാകും സത്യം . പെട്ടിയിൽ എന്താണെന്ന് നോക്കാൻ കൗതുകത്തോടെ അവൾ അത് തുറന്നു.

കുറേ ഡയറിയും പുസ്തകങ്ങളും. “ആഹാ കൊള്ളാലോ മനുവേട്ടന് ഇങ്ങനെയുള്ള ശീലങ്ങളൊക്കെയുണ്ടായിരുന്നോ.

ഏതായാലും മനുവേട്ടൻ വരുന്നു വരെ സമയം കളയാൻ ഇതായി…..

“മോനേ…. നിൻ്റെ അച്ഛൻ്റെ പണ്ടത്തെ കള്ളത്തരങ്ങളൊക്കെ നമുക്ക് പൊളിക്കാം.” വ യറിൽ കൈവച്ച് ചിരിച്ചു കൊണ്ട് അവൾ ഡയറിയുമെടുത്ത് റൂമിലേക്ക് പോയി.

ആകാംഷയോടെ അവൾ ഡയറിയുടെ ആദ്യ താൾ മറിച്ചു. “എൻ്റെ മാത്രം ഭദ്ര…” അവൾ ഒരു നിമിഷം ഞെട്ടിത്തരിച്ചു.

എന്നെ കൂടാതെ വേറെ ഭദ്രയോ മനുവേട്ടൻ്റെ ജീവിതത്തിൽ, ഒരു വർഷം മല്ലേ നമ്മൾ പരിചയമുള്ളു. അപ്പോൾ ഇത്…. നൂറായിരം ചോദ്യങ്ങൾ അവളുടെ മനസിൽ നിറഞ്ഞു…..

അടുത്ത പേജ് അവൾ തിരക്കിട്ട് മറിച്ചു….. അതിലെ വരികൾ ഓരോന്നായി അവൾ വായിച്ചു.

ഞാൻ മനു. അച്ഛനമ്മമാരോ കൂടപ്പിറപ്പുകളോ ഇല്ലാതെ അനാഥമായ എൻ്റെ ജീവിതത്തിലേക്ക് സ്കൂൾ കാലഘട്ടത്തിൽ ലഭിച്ച സുഹൃത്താണ് അഖിൽ.

പിന്നീടങ്ങോട്ട് എന്തിനും ഏതിനും ഞങ്ങൾ ഒരുമിച്ചായിരുന്നു. അവൻ്റെ അച്ഛനുമമ്മയും എൻ്റെതു കൂടെയായി. അനാഥമെന്ന വാക്ക് എൻ്റെ ജീവിതത്തിൽ നിന്ന് അകന്നുപോയി.

അങ്ങനെ കോളേജ് കാലത്തിലെത്തി. എല്ലാ കാര്യത്തിലും ആക്ടീവായ അഖിലിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അവൻ്റെ വലംകൈയായി തോളോട് തോൾ ചേർന്ന് ഞാനും.

ഒരു വർഷം കടന്നു പോയപ്പോൾ അന്നൊരു ഫ്രഷസ് ഡേയ്ക്കാണ് ഞാൻ അവളെ കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ എൻ്റെ മനസിൽ ഞാൻ കുറച്ചു. ഇവൾ തന്നെ എൻ്റെ പെണ്ണ് ..

അതെ ഭദ്ര… എൻ്റെ ഭദ്ര…. പ്രണയമെന്ന് കേൾക്കുമ്പോൾ കലികയറുന്ന അഖിലിനോട് പറഞ്ഞാൽ എന്നെ ചവിട്ടിക്കൂട്ടും എന്നറിയുന്നതു കൊണ്ട് എൻ്റെ സ്നേഹം മനസിൽ തന്നെ കുഴിച്ചുമൂടി.

വിദ്യാർത്ഥി സമരവും നേതൃത്വവും അഖിൽ പെൺപിള്ളേരുടെ കണ്ണിലുണ്ണിയായത് പെട്ടെന്നായിരുന്നു.

ഞാൻ നോക്കി നടന്നത് ഭദ്ര അറിഞ്ഞോ എന്നറിയില്ല, അവൾക്ക് ഇപ്പോൾ എന്നെ കാണുമ്പോൾ ഒരു ചിരിയുണ്ട്. ഭദ്ര I Love U പറയുന്നതും സ്വപ്നം കണ്ടാണ് പിന്നീടുള്ള രാത്രികൾ കടന്ന് പോയത്.

ഒരു ദിവസം ഞാനും അഖിലും നടന്നു പോകുമ്പോൾ ഭദ്ര മുന്നിൽ.” ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്”…..

ഈ പെണ്ണ് ഇതെന്തിനുള്ള പുറപ്പാടാ ഞാൻ മനസിൽ പറഞ്ഞു. മിണ്ടരുത് എന്ന് അവളോട് ആക്ഷൻ കാണിച്ചതും കണ്ട ഭാവം നടിക്കാതെ അവൾ അഖിലിൻ്റെ മുഖത്ത് നോക്കി.”

അഖിലേട്ടാ.. എനിക്ക് നിങ്ങളെ ഇഷ്ടമാണ്….”I Love u….. അവൾ അത് പറഞ്ഞതും അഖിലിൻ്റെ കൈ അവളുടെ മു ഖത്ത് പ തിഞ്ഞതും ഒരു മിന്നായം പോലെയാണ് ഞാൻ കണ്ടത്..

എൻ്റെ ഭദ്ര… ഞാൻ സ്നേഹിച്ച പെണ്ണ്. അവൾക്ക് അവനെ ഇഷ്ടം. അവന് എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്, എനിക്കോ…. ഞാൻ അനാഥൻ…. ഇല്ല വിട്ട് തരില്ലടാ ഞാൻ അവളെ നിനക്ക് …..”

“ചേച്ചി…. എഴുന്നേറ്റ് വല്ലതും കഴിക്ക് ” .ജോലിക്കാരിയുടെ വിളിയിൽ ഭദ്രയൊന്ന് ഞെട്ടിത്തരിച്ചു….. കേട്ട ഭാവം നടിക്കാതെ അവൾ അടുത്ത പേജിനായ് പരതി. അവളുടെ കണ്ണുകൾ വിടർന്നു.

ഇന്ന് ഞാൻ അഖിലിനോട് സത്യങ്ങൾ പറയാൻ ഉറച്ചായിരുന്നു കോളേജിൽ ചെന്നത്.’ പക്ഷെ ഞാൻ ചെന്നപ്പോൾ കണ്ടത് ഭ ദ്രയുമായി അവൻ ചിരിച്ച് സംസാരിക്കുന്നതാണ്.

ഞാൻ അടുത്ത് ചെന്നതോ അവനെ വിളിച്ചതോ അവൻ കേട്ട ഭാവം നടിച്ചില്ല. ഇല്ല ഭദ്ര എൻ്റേതാണ്. അവനു ഞാൻ അവളെ വിട്ടുകൊടുക്കില്ല…

അഖിക്ക് ഇപ്പോ എന്ത് പറയുമ്പോഴും ഭദ്രമാത്രം മതി. എന്നെപ്പറ്റി ചിന്തിക്കാൻ പോലും അവൻ മറന്നു പോയി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അഖി എന്നെ വിളിച്ചു.

നാളെ രഹസ്യമായി രജിസ്റ്റർ മാരേജ് ചെയ്യാൻ അവർ തീരുമാനിച്ചു. ഞാനും അവരുമല്ലാതെ 4 മത് ഒരാൾ ഇത് അറിയണ്ട എന്ന താക്കീതും.

എൻ്റെ ഭദ്രയെ അവന് സ്വന്തമാക്കാൻ ഞാൻ വിട്ടു കൊടുക്കില്ല. പിന്നെ എനിക്കാരാ ഉള്ളത്. അന്ന് ഞാൻ ഒരു പാട് മ ദ്യ പിച്ചു .

എൻ്റെ മനസ് ഭദ്ര യെ പിരിയാൻ അനുവദിക്കുന്നില്ല. എപ്പോഴോ എൻ്റെ ഉള്ളിലെ മനുഷ്യൻ മൃഗമായി മാറിയിരുന്നു. പിറ്റേന്ന് അഖിലിൻ്റെ കാറ് വരുന്ന വഴിയെ ഞാൻ ലോറിയുമായി കാത്തിരുന്നു.

മ ദ്യ ത്തിൻ്റേയും മ യ ക്കുമരുന്നിൻ്റെയും അടിമയായി സ്ഥലകാല ബോധം കൈവിട്ട ഞാൻ ലോ റി അഖിയുടെ കാറിലേക്ക് ശ ക്തിയായി ഇ ടിപ്പിച്ചു.

വീണ്ടും ഇ ടിച്ചു. മ രി ച്ചോയെന്ന് ഉറപ്പു വരുത്താൻ ഇറങ്ങി നോക്കിയപ്പോൾ അടുത്ത സീറ്റിൽ ചോ ര യൊലിപ്പിച്ച് എൻ്റെ ഭദ്ര. അവളുടെ ബോധം മറഞ്ഞിരുന്നു. അവളെ ഞാൻ കാറിൽ നിന്ന് കോരിയെടുത്തപ്പോൾ അഖിയുടെ അവസാന സ്വരം ഞാൻ കേട്ടു.

മനൂ….. രക്ഷിക്കടാ……. ഇവൾ എൻ്റെയാ… എൻ്റെ മാത്രം … ഞാൻ അലറി. ഭദ്രയെ ലോ റി യിലിരുത്തി ഞാൻ ഒന്ന് കൂടെ കാറിൻ്റെ നേരെ പാ ഞ്ഞടുത്തു. അഖിലിനെ ഞാൻ കൊ ന്നു. എൻ്റെ ഭദ്രയ്ക്ക് വേണ്ടി……..

ഭദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇടിയുടെ ആഘാതത്തിൽ അവളുടെ പഴയ ഓർമകൾ നഷ്ടമായിരുന്നു.

അത് അറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചതും ഞാനായിരുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് അവളെ കൊണ്ടു പോകുമ്പോഴേക്കും അവളുടെ വീട്ടിലെ നിത്യ സന്ദർശകനാകാൻ എനിക്ക് സാധിച്ചു.

അഖിലെന്ന അധ്യായം ഞാൻ അവസാനിപ്പിച്ചു. അവൻ്റെ അസാനിധ്യം ഒരിക്കൽ പോലും ഞാനറിഞ്ഞില്ല. വേദനിപ്പിച്ചില്ല. കാരണം എൻ്റെ മനസിൽ ഭദ്രമാത്രം…

ദൂരെ നാട്ടിൽ ജോലി സംഘടിപ്പിച്ചതും ഭദ്രയുടെ വീട്ടിൽ വിവാഹ മാലോചിച്ചതും വിവാഹവും വൈകാതെ നടന്നു. എവിടെയോ മറന്നു വെച്ച ഭൂതകാലങ്ങൾ ഭദ്ര ഒരിക്കലും ഓർത്തെടുക്കാതിരിക്കാൻ അവളെ ഞാനിന്ന് ഇവിടെയെത്തിച്ചു.

ഓർമകളിൽ നിന്നും ഒരു പാട് ദൂരെ. അതെ ഭദ്ര ഇന്നെനിക്ക് മാത്രം സ്വന്തം. അവളുടെ താലി എനിക്ക് സ്വന്തം. എൻ്റെ ഭദ്ര…..

ഭദ്രയുടെ കണ്ണുകളിൽ നിന്ന് ധാരയായി കണ്ണുനീരൊഴുകിയിറങ്ങി …..

മനുവേട്ടൻ്റെ ഡയറിയിലുള്ള ഭദ്ര അത്‌ ഞാൻ… ഞാൻ …. അവൾ ഭ്രാന്തിയെ പോലെ നിലവിളിച്ചു. ഡയറിയവൾ വലിച്ചെറിഞ്ഞു. അതിൽ നിന്ന് ഒരു ഫോട്ടോ അവളുടെ മേൽ പതിച്ചു.

ആ മുഖം പണ്ടെവിടെയോ കണ്ട് മറന്നു പോലെ അവളുടെ ഓർമയിൽ തിങ്ങി വന്നു. അഖി എട്ടാ…. ഞാൻ കാരണം എനിക്ക് വേണ്ടി… കൊ ന്നി ല്ലേ നിങ്ങളെ ……. കണ്ണീരിലും കോപാഗ്നിയിലും ഭദ്ര എഴുന്നേറ്റു….

ദിവസങ്ങൾ കടന്നു പോയി. കോളിങ് ബെൽ കേട്ട് ജോലിക്കാരി വാതിൽ തുറന്നപ്പോൾ മനു…. ” എവിടെ മോളു.. ” മാഡം റൂമിലുണ്ട് സാറേ …. സാറിന് വേണ്ടി ഒരു സന്തോഷ വാർത്ത കാത്തിരിക്കുന്നുണ്ട്. വേഗം ചെല്ല്…..

സന്തോഷത്തോടെ മനു മുറിയിലേക്ക് കടന്നു .ഭദ്ര കിടക്കുകയായിരുന്നു. മോളേ….. ഏട്ടൻ വന്നു…. ഇതാ മോൾക്ക് ഒരു സമ്മാനം …

കൈയിലെ പാവയെ നോക്കി ചിരിച്ചു കൊണ്ട് അവൻ അവളുടെ അടുത്ത് ചെന്നു. …. മിണ്ടാതെ കിടക്കുന്ന അവളെ അവൻ മലർത്തി കിടത്തി. വായിൽ നിന്ന് ചോ ര യൊഴുകുന്നു…..

ഭദ്രേ… എന്തു പറ്റി. അവൻ അവളെ കെട്ടിപ്പിടിച്ചു. അവളുടെ കൈയിൽ ചുരുട്ടിപ്പിടിച്ച ഫോട്ടോ അവൻ കണ്ടു…

പെട്ടെന്നവൻ ഞെട്ടിത്തരിച്ച എഴുന്നേറ്റു. അഖി…. അവൻ്റെ ഫോട്ടോ ഭദ്രയുടെ കയ്യിൽ. അതിൻ്റെ പുറകിൽ ചോ ര കൊണ്ടെഴുത്ത്….. ഞാനും നിങ്ങളുടെ ഈ ലോകം വിട്ട് പോകുന്നു …

മനു കൊണ്ടുവന്ന പാവ തറയിൽ വീഴുന്നു. അത് ഇങ്ങനെ പറഞ്ഞു … “I Love u ഭദ്ര…..

Leave a Reply

Your email address will not be published. Required fields are marked *